ജയസൂര്യയ്ക്കൊപ്പം പ്രിൻസ്
ജയസൂര്യയെ നായകനാക്കി ഒരുക്കിയ ടൈറ്റൻസ് എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടിയല്ല തിയറ്ററിലെ ആൾക്കൂട്ടത്തിനു വേണ്ടി ചെയ്ത സിനിമയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ പ്രിൻസ് ജോയ്.
തിയറ്ററിൽ നിന്നും സിനിമ ഇല്ലാതാകും മുമ്പേ തന്നെ ‘ടൈറ്റൻസ്’ എല്ലാവരും കാണണമെന്നും പ്രിൻസ് അഭ്യർഥിക്കുന്നു.
‘‘ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യത്താലാണ് ഞാൻ ഇതെഴുതുന്നത്. എന്ന് കരുതി മലയാളത്തിലെ കൾട്ട് ക്ലാസിക് സിനിമയാണ് ‘ടൈറ്റൻസ്’ എന്നും ഞങ്ങൾ പറയുന്നില്ല. ഫാന്റസിക്കും റിയാലിറ്റിക്കും ഇടയിൽ നിന്നുകൊണ്ടാണ് അതിന്റെ തിരക്കഥയെ ചിട്ടപ്പെടുത്തിയത്. അതിന്റെ പശ്ചാത്തലം ഗ്രൗണ്ടഡ് ആകണം എന്ന നിർബന്ധവും ഞങ്ങൾക്കുണ്ടായിരുന്നു.
നിങ്ങൾ തന്ന എല്ലാ നിരൂപണങ്ങളും എന്റെ ടേക്ക് എവേ ആണ്. ഇതുവരെ സിനിമ കാണാത്തവരോട്...അടുത്ത വീക്കെന്റിൽ കാണാമെന്ന് കരുതുന്നവരോട്..ഫാന്റസി സിനിമകളെ സ്നേഹിക്കുന്നവരോട് ..യുക്തിരഹിത തമാശകൾ ഇഷ്ടപ്പെടുന്നവരോട്..പരീക്ഷണ സിനിമകളെ സ്വാഗതം ചെയ്യുന്നവരോട്..
ഒടിടി പ്ലാറ്റ്ഫോമിനല്ല.. ആൾക്കൂട്ടത്തിന് വേണ്ടി ചെയ്ത സിനിമയാണ് ടൈറ്റൻസ്. കഴിയുമെങ്കിൽ പടം തിയേറ്ററിൽ കാണുക, തിയറ്ററീന്ന് ‘ടൈറ്റൻസ്’ ഇല്ലാതാവും മുന്നേ..’’പ്രിൻസ് ജോയ്യുടെ വാക്കുകൾ.
അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിനു ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ‘ടൈറ്റൻസ്’.
Tags : Prince Joy Titans Jayasurya Vinayakan princejoy