Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welfare Pension

Kasaragod

ക്ഷേമപെൻഷൻ: പ്ര​തി​ഷേ​ധസ​മ​രം നടത്തി

കു​ടി​യാ​ന്മ​ല: ക്ഷേ​മ പെ​ൻ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നെ​തി​രേ പെ​ൻ​ഷ​ൻ​കാ​ർ കു​ടി​യാ​ന്മ​ല​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കെ.​പി. ദി​ലീ​പ് കു​മാ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​സ്ഡ​ബ്ല്യു​ഡ​ബ്ല്യു​എ സെ​ക്ര​ട്ട​റി ഐ.​ജി. രാ​ജ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്‌​സി​എ​ഫ്ഡ​ബ്ല്യു​എ സെ​ക്ര​ട്ട​റി പി.​എം. വേ​ണു​ഗോ​പാ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പെ​രു​മ്പ​ട​വ്: സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രേ കെഎ​സ്കെ​ടി​യു, സീ​നി​യ​ർ സി​റ്റി​സ​ൺ ഫ്ര​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, ഡി​എ​സ്ഡ​ബ്ല്യു​എ​ഫ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​മി​രി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ധ​ർ​ണ​യ്ക്കു മു​ന്നോ​ടി​യാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി. സാ​ജു ജോ​സ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​മ​പെ​ൻ​ഷ​ൻ അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യു​ണി​യ​ൻ, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഘ​ട​ന, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളോ​റ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. പ​യ്യ​ന്നൂ​ർ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ഡി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മോ​ദ് അ​ന്നു​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ച​പ്പാ​ര​പ്പ​ട​വ്: ക്ഷേ​മ പെ​ൻ​ഷ​ൻ അ​ട്ടി​മ​റി​ക്കാ​നു​ള്ള സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ കൂ​വേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കു ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, ഡി​എ​സ്ഡ​ബ്ല്യു​എ​ഫ്, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി സാ​ജ​ൻ കെ. ​ജോ​സ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി. റീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യും. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും ബുധനാഴ്ച മുതൽ നൽകും. രണ്ടിനുമായി 1,080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.

അടുത്ത മാസം മൂന്നിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണം എന്നാണ് ഉത്തരവ്. കഴിഞ്ഞ മേയ് മാസത്തെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ്, ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ തുക അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ആകെ 51,70,015 ഗുണഭോക്താക്കള്‍ക്കാണ് ഈ മാസം ക്ഷേമ പെന്‍ഷന്‍ ലഭിക്കുക.

Kerala

ക്ഷേ​മ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കി ഒ​റ്റ​യ​ടി​ക്ക് ഉ​യ​ർ​ത്തിയേക്കില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ, ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ 3000 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ഒ​​​റ്റ​​​യ​​​ടി​​​ക്കു സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കി​​യേ​​ക്കി​​ല്ല.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഞ്ചു വ​​​ർ​​​ഷം കൊ​​​ണ്ട് ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി വി​​​വി​​​ധ ബ​​​ജ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നാ​​​ണ് സാ​​​ധ്യ​​​ത.

നി​​​ല​​​വി​​​ൽ 2,000 രൂ​​​പ​​​യാ​​​ണ് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന ബ​​​ജ​​​റ്റി​​​ലാ​​​ണ് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നി​​​ൽ വ​​​ലി​​​യ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​തു​​​ത​​​ന്നെ വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്.

ഒ​​​റ്റ​​​യ​​​ടി​​​ക്ക് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ തു​​​ക ഉ​​​യ​​​ർ​​​ത്തി​​​യാ​​​ൽ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന് പണം ക​​​ണ്ടെ​​​ത്താ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​കു​​​മെ​​​ന്നാ​​​ണ് ഉ​​​പ​​​ദേ​​​ശം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി പെ​​​ൻ​​​ഷ​​​ൻ തു​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​ണ് ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ള്ള​​​ത്.

ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ എ​​​ല്ലാ​​​മാ​​​സ​​​വും കൃ​​​ത്യ​​​മാ​​​യി കു​​​ടി​​​ശി​​​ക​​​യി​​​ല്ലാ​​​തെ കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​കും മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ക. ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തു പോ​​​ലെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ പെ​​​ൻ​​​ഷ​​​ൻ തു​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി പ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​ണ് ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ള്ള​​​ത്.

Kerala

ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെയ്‌‌‌‌‌‌തത് യു​ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തിയെന്ന് സിപിഎം

പു​ൽ​പ​റ്റ: മ​ല​പ്പു​റം പു​ൽ​പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​പ്പ​റ​മ്പി​ൽ ച​ട്ടം ലം​ഘി​ച്ച് ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ യു​ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നും പെ​ൻ​ഷ​ൻ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം.

പെ​ൻ​ഷ​ൻ വി​ത​ര​ണ ചു​മ​ത​ല പു​ൽ​പ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നാ​ണ്. വി​ത​ര​ണം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ച്ച കെ​ട്ടി​ട​ത്തി​ൽ അ​സൗ​ക​ര്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​വി​ടെ വ​ച്ച്‌ വി​ത​ര​ണം ചെ​യ്‌​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കെ​ട്ടി​ടം യു​ഡി​എ​ഫ് ഓ​ഫീ​സ് അ​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണം.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. പു​ൽ​പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​വു​മെ​ന്നും അ​ർ​ഹ​രാ​യ​വ​ർ എ​ത്ത​ണ​മെ​ന്നും സ​ന്ദേ​ശം പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ന്ന​ത്.

Kerala

ക്ഷേ​മ പെ​ൻ​ഷ​ൻ: വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ൽ സ​മ​യം നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി ആ​​​റു​​​മാ​​​സം​​​കൂ​​​ടി നീ​​​ട്ടി​​​യ​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. ഈ ​​​കാ​​​ലാ​​​വ​​​ധി​​​ക്കു​​​ള്ളി​​​ൽ വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ ത​​​ട​​​യ​​​രു​​​തെ​​​ന്നു വ​​​കു​​​പ്പി​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​രി​​​ൽ ഒ​​​രു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ അ​​​ത് ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നു കാ​​​ട്ടി 2025 മേ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

62 ല​​​ക്ഷ​​​ത്തി​​​ൽ​​​പ​​​രം വ​​​രു​​​ന്ന ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ 2.53 ല​​​ക്ഷം പേ​​​ർ മാ​​​ത്ര​​​മാ​​​ണ് ഒ​​​രു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​ത്.

2019 ഡി​​​സം​​​ബ​​​ർ 31 വ​​​രെ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ലാ​​​ണ് ഇ​​​ത്ര​​​യും പേ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള​​​ത്. ഇ​​​വ​​​ർ​​​ക്കു വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​മാ​​​ണ് നീ​​​ട്ടി​​​യ​​​ത്.

Kerala

ക്രിസ്മസ്-പുതുവത്സരം; ക്ഷേമ പെൻഷൻ നേരത്തെ നൽകും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.

ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.

Kerala

അർഹതപ്പെട്ടത് കേന്ദ്രം നൽകിയാൽ ക്ഷേ​മ​പെ​ൻ​ഷ​ൻ 3,000 രൂ​പ​യാ​ക്കും:എം.​വി.​ ഗോ​വി​ന്ദ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ദാ​​​രി​ദ്ര്യ നി​​​ർ​​​മാ​​​ജ​​​നം ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​നി ദാ​​​രിദ്ര്യ നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​ത്തി​​​നാ​​​കും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ന്ന​​​മെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ.

അ​​​തി​​​ദാ​​​രിദ്ര്യം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ഒ​​​രാ​​​ളെ​​​ങ്കി​​​ലും ഉ​​​ണ്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​മോ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച ചി​​​ന്ത​​​ക​​​രോ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ അ​​​വ​​​രേ​​​യും അ​​​തിദാ​​​രിദ്ര്യമു​​​ക്ത​​​രാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. യു​​​ഡി​​​എ​​​ഫും കോ​​​ണ്‍​ഗ്ര​​​സും ഭ​​​രി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​തിദാ​​​രിദ്ര്യമു​​​ക്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ നാ​​​ല​​​ര വ​​​ർ​​​ഷ​​​മാ​​​യി എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​തി​​​ദാ​​​രിദ്ര്യ​മു​​​ക്ത​​​മാ​​​യി​​​ട്ടും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും എ​​​ന്തുകൊ​​​ണ്ട് ഇ​​​തു​​​വ​​​രെ ഇ​​​തൊ​​​ന്നും ക​​​ണ്ടി​​​ല്ല.


അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് 2020ൽ ​​​ഗു​​​ജ​​​റാ​​​ത്ത് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ ചേ​​​രി​​​ക​​​ൾ കാ​​​ണാ​​​തി​​​രി​​​ക്കാ​​​ൻ വ​​​ൻ​​​മ​​​തി​​​ൽ കെ​​​ട്ടി വേ​​​ർ​​​തി​​​രി​​​ച്ച​​​വ​​​രാ​​​ണ് അ​​​വി​​​ടു​​​ത്തെ ബി​​​ജെ​​​പി ഭ​​​ര​​​ണ​​​കൂ​​​ടം. ഇ​​​വി​​​ടെ അ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. എ​​​ല്ലാം സു​​​താ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ 1000 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, അ​​​തി​​​നു മു​​​ക​​​ളി​​​ൽ തു​​​ക ഉ​​​യ​​​ർ​​​ത്തി. കേ​​​ര​​​ള​​​ത്തി​​​നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധം കേ​​​ന്ദ്രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് തു​​​ക ന​​​ൽ​​​കി​​​യാ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച 2500 മാ​​​ത്ര​​​മ​​​ല്ല അ​​​തി​​​നു മു​​​ക​​​ളി​​​ൽ 3,000 രൂ​​​പ വീ​​​തം പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​മെ​​​ന്നും ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

Kerala

കു​ടി​ശി​ക അ​ട​ക്കം; ക്ഷേ​മ​പെ​ൻ​ഷ​ൻ 3600 രൂ​പ ലഭിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടി​​​ശി​​​ക അ​​​ട​​​ക്കം സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ- ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ഇ​​​ന​​​ത്തി​​​ൽ 3600 രൂ​​​പ ഈ മാസം ല​​​ഭി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഡി​​​എ വ​​​ർ​​​ധ​​​നയും ഈ ​​​മാ​​​സം മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. നാ​​​ലു ശ​​​ത​​​മാ​​​നം ഡി​​​എ​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ക്കു​​​ക. പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് ക്ഷാ​​​മാ​​​ശ്വാ​​​സം ഇ​​​ന​​​ത്തി​​​ലും നാ​​​ലു ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ക്കും.

സാ​​​മൂ​​​ഹി​​​കക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി 1864 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. വ​​​ർ​​​ധി​​​പ്പി​​​ച്ച 2000 രൂ​​​പ പെ​​​ൻ​​​ഷ​​​ൻ ഈ മാസം ത​​​ന്നെ വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങും. അ​​​തി​​​നൊ​​​പ്പം നേ​​​ര​​​ത്തെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന പെ​​​ൻ​​​ഷ​​​ൻ കു​​​ടി​​​ശി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന 1600 രൂ​​​പ​​​യും ന​​​ൽ​​​കും.

Kerala

ക്ഷേ​മപെ​ൻ​ഷ​ൻ വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒക്‌ടോ​​​ബ​​​റി​​​ലെ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങും. ഇ​​​തി​​​നാ​​​യി 812 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. 62 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കാ​​​ണ് 1600 രൂ​​​പ​​​വീ​​​തം ല​​​ഭി​​​ക്കു​​​ന്ന​​​ത്.

26.62 ല​​​ക്ഷം പേ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ തു​​​ക എ​​​ത്തും. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി വീ​​​ട്ടി​​​ലെ​​​ത്തി പെ​​​ൻ​​​ഷ​​​ൻ കൈ​​​മാ​​​റും. 8.46 ല​​​ക്ഷം പേ​​​ർ​​​ക്ക് ദേ​​​ശീ​​​യ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലെ കേ​​​ന്ദ്ര വി​​​ഹി​​​തം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രാ​​​ണ് ന​​​ൽ​​​കേ​​​ണ്ട​​​ത്.

ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ 24.21 കോ​​​ടി രൂ​​​പ​​​യും സം​​​സ്ഥാ​​​നം മു​​​ൻ​​​കൂ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​വി​​​ഹി​​​തം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​എ​​​ഫ്എം​​​എ​​​സ് സം​​​വി​​​ധാ​​​നം വ​​​ഴി​​​യാ​​​ണ് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ക്രെ​​​ഡി​​​റ്റ് ചെ​​​യ്യേ​​​ണ്ട​​​ത്.

Kerala

ഈ ​മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​ന്‍ 27 മു​ത​ല്‍; 62 ല​ക്ഷം പേ​ര്‍​ക്ക് 1,600 രൂ​പ​വീ​തം

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​റി​ലെ സാ​മൂ​ഹ്യ​സു​ര​ക്ഷ ക്ഷേ​മ​നി​ധി പെ​ന്‍​ഷ​നു​ക​ള്‍ 27 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. ഇ​തി​നാ​യി 812 കോ​ടി അ​നു​വ​ദി​ച്ച​താ​യും ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു.

62 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്കാ​ണ് 1600 രൂ​പ​വീ​തം ക്ഷേ​മ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത്. 26.62 ല​ക്ഷം പേ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ തു​ക എ​ത്തും. മ​റ്റു​ള്ള​വ​ര്‍​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ വ​ഴി വീ​ട്ടി​ലെ​ത്തി പെ​ന്‍​ഷ​ന്‍ കൈ​മാ​റും. 8.46 ല​ക്ഷം പേ​ര്‍​ക്ക് ദേ​ശീ​യ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ലെ കേ​ന്ദ്ര വി​ഹി​തം കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണ് ന​ല്‍​കേ​ണ്ട​തെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ 24. 21 കോ​ടി രൂ​പ​യും സം​സ്ഥാ​നം മു​ന്‍​കൂ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഹി​തം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പി​എ​ഫ്എം​എ​സ് സം​വി​ധാ​നം വ​ഴി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ക്രെ​ഡി​റ്റ് ചെ​യ്യേ​ണ്ട​ത്. ഈ ​സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ 43,653 കോ​ടി രൂ​പ​യാ​ണ് ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നാ​യി ചെ​ല​വി​ട്ട​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up