മാര്‍ച്ച് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ആര്. സജിലാല്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: ക്ഷേമ പെന്ഷന് വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ.ആര്. സജിലാല്‍ ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജെ.ആര് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെസിഇസി ജില്ലാ പ്രസിഡന്റ് ജി.എസ്. ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ഷിബു സ്വാഗതം പറഞ്ഞു. എഐടിയുസി ജില്ലാ സെക്രട്ടറി ജി. ബാബു, കെസിഇസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. രാജേഷ് കുമാര്‍, ഒ. ഗീത എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ട്രഷറര്‍ ആര്. നാസില നന്ദി പറഞ്ഞു. ജി. രഞ്ജിത്, വി.എസ്. പ്രവീണ്‍ കുമാര്‍, ആര്. പ്രദീപ്, എസ്. സന്തോഷ്, കൃഷ്ണപ്രിയ, ശ്രീജ മോള്, മഹേഷ്, ലിനു കുമാര്‍, സുചിത്ര, മുദാസ് എന്നിവര്‍ നേതൃത്വം നല്കി.
Tags : welfare pension NattuVishasham DistrictNews