District News
പട്ടിക്കാട്: ദേശീയപാത പട്ടിക്കാട് മേൽപ്പാതയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. പാലക്കാട് കല്ലേക്കാട് സ്വദേശി വടക്കേപുര വീട്ടിൽ ചാമി മകൻ സുരേഷ് കുമാർ (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പീച്ചി പോലീസും ദേശീയപാത റിക്കവറി വിഭാഗവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോമത്ത്കര തോട്ടത്തിൽ താഴെ താമസിക്കും സുബിലാഷ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് അപകടം.
ഭക്ഷണം വാങ്ങി മടങ്ങുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുബിലാഷിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അച്ഛൻ: വാസു. അമ്മ: ലീല. ഭാര്യ: വിധു. മകൻ: ധാൻവിക്. സഹോദരൻ: സുധി.
Kerala
കുമരകം: കോണത്താറ്റു പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയും ചെങ്ങളം കടത്തുകടവിലെ ജ്യൂസ് കട ജീവനക്കാരനുമായ നെവീൻ വിൻസെന്റ് ( 32 )മരിച്ചു.
അപകടത്തിൽ സഹയാത്രികൻ ചെങ്ങളം വലിയപുല്ലാട്ട് വീട്ടിൽ കൃഷ്ണകുമാറിന് (അയ്യപ്പൻ -28) സാരമായി പരിക്കേറ്റു. ചെങ്ങളം കടത്തു കടവിലെ ജ്യൂസോ ഷോപ്പ് മാനേജരാണ് തൃശൂർ തട്ടിൽ നടക്കലൻ വീട്ടിൽ നെവിൻ .
ജ്യൂസോ ഷോപ്പിന് എതിർവശം പച്ചക്കറി കട നടത്തുന്ന വ്യക്തിയാണ് കൃഷ്ണകുമാർ . ഇരുവരും കഴിഞ്ഞ രാത്രി 12 - നുള്ള സിനിമ കാണാൻ കുമരകത്തേക്ക് പുറപ്പെട്ടതായിരുന്നു. കോണത്താറ്റു പാലത്തിൽ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്ക് കാറിനെ മറികടന്ന് കുമരകം ഭാഗത്തു നിന്ന് എത്തിയതാണ് അപകടകാരണം.
ബൈക്കിൽ നിന്ന് തെറിച്ച് വീണ നെവീന്റെ ശരീരത്തിലൂടെ ടാങ്കർ ലോറിയുടെ ടയർ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണകുമാറിനെ ആംമ്പുലൻസിൽ മെഡിക്കൽ കോളജിലെത്തിച്ചു.
കുമരകം പോലീസെത്തിയാണ് മൃതദേഹം മെഡിക്കൽ കോളജിലെത്തിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇടതു വാരിയെല്ലുകളും കൈയും ഒടിഞ്ഞ കൃഷ്ണകുമാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
District News
ചെറായി: ബൈക്ക് തെന്നി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റു യുവാവ് മരിച്ചു. നായരമ്പലം കോന്നാട്ട് പ്രമോദിന്റെ മകന് വിഷ്ണു (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് പള്ളത്താംകുളങ്ങര തെക്കേവളവിലായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന് നായരമ്പലം ശ്മശാനത്തില്‍. അമ്മ: രമ.സഹോദരി: വന്ദന.
District News
നെടുമങ്ങാട്: വൈദ്യുത പോസ്റ്റിൽ സ്കൂട്ടർ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കല്ലാർ അംബേദ്കർ നഗർ റോയ് ഭവനിൽ അജിത് കെ.റോയ് (26) ആണ് മരിച്ചത്.
പനവൂർ വാഴോട് ജംക്ഷന് സമീപം കഴിഞ്ഞ ഏഴിന് രാത്രി 9.30 ഓടെയായിരുന്നു അപകടം. സ്കൂട്ടറിൽ പനവൂരിൽ പോയി തിരികെ മടങ്ങുകയായിരുന്നു അജിത്. എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് സ്കൂട്ടർ വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. കൊല്ലകൊളപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ: ലിൻഷി.
District News
കൂത്തുപറമ്പ്: അഞ്ചരക്കണ്ടി വണ്ണാന്റെമെട്ടയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കുടുക്കിമെട്ടയിലെ ചാത്തോത്ത് വീട്ടിൽ സായന്ത് (24) ആണ് മരിച്ചത്. മൊബൈൽ ഫോൺ ടെക്നീഷ്യനായിരുന്നു.
ചാമ്പാട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിൽ പങ്കെടുത്ത് സുഹൃത്തിനോടൊപ്പം ബൈക്കിൽ മടങ്ങവേ ശനിയാഴ്ച അർധരാത്രി വണ്ണാന്റെമെട്ടയിൽ വച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാളോടൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സായന്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കെ.പി. രാമചന്ദ്രൻ -ഷീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സ്നേഹ, ശ്വേത (മാങ്ങാട്ടിടം പഞ്ചായത്ത് മുൻ അംഗം).
District News
തൊടുപുഴ: മുതലക്കോടം മാവിന്‍ചുവട്ടില്‍ റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ ജില്ലയ്ക്കു പുറത്തുള്ള എസ്പിയെ നിയോഗിച്ച് ജില്ലാകളക്ടര്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സൗത്ത് സോണ്‍ ഐ ജി നിര്‍ദേശിക്കണം.പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് സ്വമേധയാ കേസെടുത്തത്.
കുഴി അടയ്ക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിനാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെത്തണം. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മതിയായ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഐജി ലഭ്യമാക്കണം.
യുവാവിന്റെ ബന്ധുക്കള്‍, കുഴിയടയ്ക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ട നാട്ടുകാര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികളെടുക്കണം. ഇതേ സ്ഥലത്ത് മുമ്പ് അപകടങ്ങള്‍ നടന്നിട്ടുണ്ടോയെന്നും ജെയ്സ് ബെന്നി ഓടിച്ചിരുന്ന വാഹനത്തിന് പൂര്‍ണ ഇന്‍ഷ്വറന്‍സ് കവറേജ് ഉണ്ടോയെന്നും പരിശോധിക്കണം. മരിച്ചയാളുടെയും മാതാപിതാക്കളുടെയും വിലാസവും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണം.
കുഴി അടയ്ക്കാന്‍ ഉത്തരവാദിത്വമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേരും വിലാസവും റിപ്പോര്‍ട്ടിലുണ്ടാവണം.യുവാവിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ക്കണം. അപകടത്തെകുറിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഇന്റേണല്‍ വിജിലന്‍സ് വിംഗ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമെങ്കില്‍ അതും ഹാജരാക്കണം.അന്വേഷണ ഉദ്യോഗസ്ഥന് ആറാഴ്ചയ്ക്കകം സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറണം. റിപ്പോര്‍ട്ടിനൊപ്പം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും ചേര്‍ത്ത് രണ്ടാഴ്ചയ്ക്കകം കമ്മീഷനില്‍ സമര്‍പ്പിക്കണം.
യുവാവിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോയെന്നും നല്കാന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് ചീഫ് എന്‍ജിനിയര്‍ ആറാഴ്ചയ്ക്കകം പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിനൊപ്പം പൊതുമരാമത്ത് ഇന്റേണല്‍ വിജിലന്‍സ് വിംഗിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളിക്കണം.
ജില്ലാ കളക്ടറുടെയും ചീഫ് എന്‍ജിനിയറുടെയും പ്രതിനിധിയും അന്വേഷണ ഉദ്യോഗസ്ഥനും തൊടുപുഴയില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും തിയതി പിന്നീട് അറിയിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
District News
ഉപ്പള: ബന്തിയോടിനു സമീപം ദേശീയപാതയുടെ സർവീസ് റോഡിൽ രണ്ടു ബൈക്കുകളും പിക്കപ്പ്വാനും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
മംഗളൂരു യേനക്കല്ല് പടിനടുക്കയിലെ സുരേഷ് റൈയുടെ മകൻ നിരഞ്ജൻ (24) ആണ് മരിച്ചത്. മറ്റൊരു ബൈക്കിലെ യാത്രികൻ മംഗളൂരു ശക്തിനഗർ സ്വദേശി കൃതിക ബെന്നിയെ (24) ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച അർധരാത്രി 12.30 ഓടെയായിരുന്നു അപകടം. മംഗളൂരുവിലേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ എതിരേ വന്ന പിക്കപ്പ്വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ദേശീയപാതയുടെ ഇടുങ്ങിയ സർവീസ് റോഡുകളിൽ വാഹനത്തിരക്കേറുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിവയ്ക്കുന്ന സാഹചര്യമാണെന്ന് നേരത്തേ നിരവധി തവണ പരാതികൾ ഉയർന്നിരുന്നു.
District News
മട്ടന്നൂർ: പുലിയങ്ങോട് ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് യുവാവ് മരിച്ചു. മട്ടന്നൂർ അമ്പലം റോഡിൽ ലയൺസ് ക്ലബിനു സമീപത്തെ കെ. സച്ചിൻ (27) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ പുലിയങ്ങോടായിരുന്നു അപകടം. അയ്യല്ലൂരിൽ പിഎസ്സി പരിശീലന ക്ലാസ് കഴിഞ്ഞുമടങ്ങുകയായിരുന്ന സച്ചിൻ സഞ്ചരിച്ച ബൈക്ക് വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു.
വയറിനും മറ്റും പരിക്കേറ്റ യുവാവിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ജനാർദനൻ-സുധീഷ്ണ ദന്പതികളുടെ മകനാണ്. സഹോദരി: ആര്യ. സംസ്കാരം ഇന്ന് 12ന് പൊറോറ വാതക ശ്മശാനത്തിൽ നടക്കും.
District News
കോഴിക്കോട്: ദേശീയപാത രാമനാട്ടുകര-വെങ്ങളം റീച്ചിലെ സർവീസ് റോഡിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തലക്കുളത്തൂർ പുറക്കാട്ടിരി താഴത്തേയിൽ കനകശ്രീയിൽ ജി.നിർമൽ (31) ആണ് മരിച്ചത്.
മലാപ്പറമ്പ് സർവീസ് റോഡിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗത്ത് നിർമൽ സഞ്ചരിച്ച സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ചാണ് അപകടം ഉണ്ടായത്.
പുറക്കാട്ടേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി നിർമലിനെ ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലാണുള്ളത്. നിർമാണം നടത്തുന്ന ഭാഗത്ത് വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും മണ്ണുമാന്തി യന്ത്രത്തിൽ പാര്‍ക്കിംഗ് ലൈറ്റുകൾ തെളിക്കാത്തതുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.
District News
തിരുവനന്തപുരം: പേട്ട മാര്‍ക്കറ്റ് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പാറശാല പ്ലാമൂട്ടുകട ചെമ്മണ്‍വിള പുത്തന്‍വീട്ടില്‍ ശരത്ത് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12നായിരുന്നു സംഭവം. ശരത്തും സുഹൃത്തായ സിവിനും യമഹ ആര്15 ബൈക്കില്‍ പേട്ടയില്‍ നിന്ന് ആനയറയിലേക്ക് പോകുന്ന യൂടേണ്‍ ഭാഗത്ത് തിരിയുന്നതിനായി നില്‍ക്കുകയായിരുന്നു.
ഇതിനിടെ പിറകില്‍നിന്നു വന്ന യുവാവ് ഓടിച്ചിരുന്ന ബൈക്ക് അമിതവേഗത്തിലെത്തി സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. സിവിന് ആണ് ബൈക്ക് ഓടിച്ചിരുന്നത്. പിറകിലിരുന്ന ശരത്ത് ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണാണ് മരിച്ചത്.
പേട്ട പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ സിവിന്റെ കൈകള്‍ക്കും വാരിയെല്ലിനും പൊട്ടലുണ്ട്. ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്. പിറകേവന്ന ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നും പേട്ട എസ്ഐ പറഞ്ഞു.
District News
പുതുക്കാട്: മരത്താക്കര കുഞ്ഞനംപാറയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലൂർ കോട്ടായി സ്വദേശി തേറാട്ടിൽ കളപ്പുര വീട്ടിൽ ഡേവീസിന്റെ മകൻ ഡെൽസൻ (46) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 28ന് രാത്രിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഡെൽസൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.ഭാര്യ: ആൻസി. സംസ്കാരം ഇന്നു രാവിലെ 11ന് കല്ലൂർ ഈസ്റ്റ് സെന്റ് റാഫേൽ പള്ളിയിൽ.
Kerala
കുന്നംകുളം: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കാണിയാമ്പലിൽ ഇന്ന് പുലർച്ചെ രണ്ടിനുണ്ടായ അപകടത്തിൽ കാവിലക്കാട് കൂളിയാട്ടിൽ പ്രണവ് (26 ), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്.
കാണിപ്പയ്യൂരിൽ നിന്നും ചായകുടിച്ച് വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്.
ഇവരുടെ മുന്നിൽ പോയിരുന്ന കൂട്ടുകാർ ഇവരെ കാണാതായതിനെ തുടർന്ന് തിരികെ വന്നു നോക്കിയപ്പോഴാണ് ഇരുവരും അപകടത്തിൽ പെട്ടത് കണ്ടത്. ഉടനെ രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.