കൂത്തുപറമ്പ്: അഞ്ചരക്കണ്ടി വണ്ണാന്റെമെട്ടയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കുടുക്കിമെട്ടയിലെ ചാത്തോത്ത് വീട്ടിൽ സായന്ത് (24) ആണ് മരിച്ചത്. മൊബൈൽ ഫോൺ ടെക്നീഷ്യനായിരുന്നു.
ചാമ്പാട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിൽ പങ്കെടുത്ത് സുഹൃത്തിനോടൊപ്പം ബൈക്കിൽ മടങ്ങവേ ശനിയാഴ്ച അർധരാത്രി വണ്ണാന്റെമെട്ടയിൽ വച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാളോടൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സായന്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കെ.പി. രാമചന്ദ്രൻ -ഷീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സ്നേഹ, ശ്വേത (മാങ്ങാട്ടിടം പഞ്ചായത്ത് മുൻ അംഗം).
Tags : Bike accident Youth dies Sayanth death