തിരുവനന്തപുരം: തിരുവനന്തപുരത്ത് 20.49 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് സ്വദേശിയായ സൗരവ് സന്തോഷ് (22), വഴയില സ്വദേശി സുനോജ് (22) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്, മോൻസി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിജിത്, അക്ഷയ്, ശരൺ, ബിനോജ്, ഗോകുൽ, ആരോമൽ, വിനോദ്, ഹരിപ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ആര്യ എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.