x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ അറസ്റ്റുചെയ്തു


Published: May 19, 2026 05:54 AM IST | Updated: May 19, 2026 05:54 AM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് 20.49 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യാ​യ സൗ​ര​വ് സ​ന്തോ​ഷ് (22), വ​ഴ​യി​ല സ്വ​ദേ​ശി സു​നോ​ജ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​രു​ൺ അ​ശോ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഞ്ജി​ത്, മോ​ൻ​സി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) വി​ശാ​ഖ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഭി​ജി​ത്, അ​ക്ഷ​യ്, ശ​ര​ൺ, ബി​നോ​ജ്, ഗോ​കു​ൽ, ആ​രോ​മ​ൽ, വി​നോ​ദ്, ഹ​രി​പ്ര​സാ​ദ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ആ​ര്യ എ​ന്നി​വ​ർ കേ​സെ​ടു​ത്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham arrested with MDMA

Recent News

Corehub Up