പ്രതീകാത്മക ചിത്രം
കാസര്‍ഗോഡ്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എംഡിഎംഎ പിടികൂടി. മേല്‍പറമ്പ്, കാസര്‍ഗോഡ് പൊലിസ് സ്റ്റേഷന് പരിധികളിലായി രണ്ടു വ്യത്യസ്ത കേസുകളിലായാണ് പ്രതി പിടിയിലായത്. ആകെ 17.24 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാത്രി 10.55ഓടെ കളനാട് ഇടുവുംകാല് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം മേല്‍പറമ്പ് പൊലിസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ വാഹനം ഓടിച്ച ഉദിനൂര്‍ പരത്തിച്ചാല്‍ സ്വദേശി എ.സി.മുഹമ്മദ് സബീറിന്റെ (44) പക്കല്‍ നിന്നും വില്പനയ്ക്കായി കൊണ്ടുവന്ന 14.37 ഗ്രാം എംഡിഎംഎയും കാറും മൊബൈല്‍ ഫോണും പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതി കാസര്‍ഗോഡ് പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള എമിറേറ്റ്സ് ലോഡ്ജിലെ മുറിയില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസർഗോഡ് പൊലിസ് നടത്തിയ പരിശോധനയില്‍ 2.8951 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു.