ജസ്റ്റിൻ.
പാലക്കാട്: ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. കുളക്കാട്ടുകുറുശി പൊട്ടനാനിയിൽ ജോസിന്റെ മകൻ ജസ്റ്റിൻ (39) ആണ് ദുരിതജീവിതം നയിക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി ഡയാലിസിസിന്റെ സഹായത്തോടെയാണ് യുവാവിന്റെ ജീവിതം മുന്നോട്ടുപോകുന്നത്. നിലവിൽ ആഴ്ചയിൽ മൂന്നുതവണയാണ് ഡയാലിസിസ് നടത്തിവരുന്നത്. ഉടൻ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
40 ലക്ഷത്തോളംരൂപ ഇതിനായി ചെലവുവരും. ഭാര്യയും രണ്ടു പെണ്മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. നാട്ടുകാരും കുളക്കാട്ടുകുറുശി സെന്റ് ജെയിംസ് ചർച്ച് ഇടവകക്കാരും ജസ്റ്റിനെയും കുടുംബത്തെയും സഹായിക്കാൻ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.
സുമനസുകളുടെ സഹായത്തിൽ പുതുജീവിതത്തിലേക്ക് കടന്നുവരാനാകുമെന്നാണ് ഈ യുവാവിന്റെ പ്രതീക്ഷ. സഹായ സമാഹരണത്തിനായി ജസ്റ്റിൻ പി. ജോസിന്റെ പേരിൽ ഫെഡറൽ ബാങ്ക് ശ്രീകൃഷ്ണപുരം ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഫോണ്: 7022639356. അക്കൗണ്ട് നന്പർ: 17020100107415, ഐഎഫ്എസ് സി കോഡ്: എഫ്ഡിആർഎൽ0001702.
Tags : Nattuvishesham DistrictNews DeepikaNews kidney failure