x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഇ​ന്ന്

വെബ് ഡെസ്ക്
Published: September 10, 2026 03:00 AM IST | Updated: September 10, 2026 03:00 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​മൂ​ലം ന​ഷ്ട​ത്തി​ലാ​യ സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സു​ക​ളെ നി​ല​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്നു​രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ക്കു​ക. സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മു​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ബ​സ് സ​ർ​വീ​സു​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ശി​പാ​ർ​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം​ചാ​ർ​ജ് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, യാ​ത്ര​ക്കാ​രി​ൽ​നി​ന്നു​ള്ള ചാ​ർ​ജ് പ്ര​വ​ർ​ത്ത​ന​ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​പ്പി​ക്കു​ക, സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഡീ​സ​ലി​ന് സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ന്ന നി​കു​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സം​ഘ​ട​ന മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ആ​വ​ശ്യ​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കാ​ത്ത​പ​ക്ഷം ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ സ​മാ​ന​ചി​ന്താ​ഗ​തി​യു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി ആ​ലോ​ചി​ച്ച് സൂ​ച​നാ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​കു​ലം ഗോ​കു​ൽ​ദാ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ .​ഐ. ബ​ഷീ​ർ, എ​ൻ. ഷാ​ജ​ഹാ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​മാ​ല്യം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews March

Recent News

Corehub Up