കൽപ്പറ്റ: എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ. താമരശേരി പൂനൂർ വേണാടിയിൽ വി. റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 40 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ഇരുകാലുകളിലും ടേപ്പ് ചെയ്ത നിലയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. കൽപ്പറ്റ ഇൻസ്പെക്ടർ എസ്എച്ച്ഒ ടി.പി. ദിനേശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എൻ.വി. ഹരീഷ് കുമാർ, കെ. ശ്രീതു, വി. അനന്തു, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുണ്‍ രാജ്, സിവിൽ പോലീസ് ഓഫീസർമാരായ അരുണ്‍ രവി, വി.ബി. വിൽസണ്‍ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.