x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും വൻ ല​ഹ​രി​വേ​ട്ട: പ്ര​തി എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​കു​ന്ന​ത് മൂ​ന്നാം​ത​വ​ണ


Published: January 9, 2026 07:11 AM IST | Updated: January 9, 2026 07:11 AM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും പോ​ലീ​സി​ന്‍റെ ല​ഹ​രി​വേ​ട്ട. 200 ഗ്രാ​മോ​ളം എം​ഡി​എം​എ​യു​മാ​യി പൊ​ക്കു​ന്ന് സ്വ​ദേ​ശി പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ അ​രു​ണ്‍​കു​മാ​ര്‍ എ​ന്ന കു​മാ​രി (28) യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി നി​ല​വി​ല്‍ കോ​വൂ​ര്‍ ഓ​ര്‍​ഫ​നേ​ജ് ഹോ​മി​ന് സ​മീ​പം വാ​ട​ക​യ്ക്കാ​ണ് താ​മ​സം.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബ​ബി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും കോ​ഴി​ക്കോ​ട് സി​റ്റി നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ. ​എ. ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സ​ഫ് സ്‌​ക്വാ​ഡും ചേ​ര്‍​ന്നാ​ണ് ല​ഹ​രി പി​ടി​ച്ച​ത്.

പ്ര​തി ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് മൊ​ത്ത​മാ​യി കൊ​ണ്ടു​വ​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന ആ​ളാ​ണെ​ന്നും ഇ​തി​നു​മു​മ്പ് ര​ണ്ടു​ത​വ​ണ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 2022 ല്‍ ​വ​യ​നാ​ട് മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റി​ല്‍​വ​ച്ച് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 300 ഗ്രാ​മോ​ളം എം​ഡി​എം​എ​യു​മാ​യി പ്ര​തി​യെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഈ ​കേ​സി​ല്‍ പ്ര​തി ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങു​ക​യും വീ​ണ്ടും 2025 ഏ​പ്രി​ലി​ല്‍ എം​ഡി​എം​എ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഗോ​വി​ന്ദ​പു​രം നാ​ര​ങ്ങാ​ളി അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് 12 ഗ്രാ​മോ​ളം എം​ഡി​എം​എ​യു​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

Tags : nattu vishesham arrested with MDMA city

Recent News

Corehub Up