Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chenthamara

നാടിനെ നടുക്കിയ പോ​​​ത്തു​​​ണ്ടി ഇരട്ടക്കൊലപാതകം

പാ​​​ല​​​ക്കാ​​​ട്: നാടിനെ നടുക്കിയ നെ​​​ന്മാ​​​റ പോ​​​ത്തു​​​ണ്ടി ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ൽ സം​​​ഭ​​​വം ന​​​ട​​​ന്ന് ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്ട് ആ​​​ൻ​​​ഡ് സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി (നാ​​​ല്) വി​​​ധി പ​​​റ​​​ഞ്ഞ​​​ത്.

കൊ​​​ല​​​പാ​​​ത​​​കം മ​​​ന്ത്ര​​​വാ​​​ദി​​​യു​​​ടെ വാ​​​ക്കു വി​​​ശ്വ​​​സി​​​ച്ച്

2019 ഓ​​​ഗ​​​സ്റ്റ് 31 നാ​​​ണ് ചെ​​​ന്താ​​​മ​​​ര ആ​​​ദ്യ​​​ത്തെ കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​ത്. ത​​​ന്‍റെ അ​​​യ​​​ൽ​​​വാ​​​സി​​​യാ​​​യ തി​​​രു​​​ത്തം​​​പാ​​​ടം ബോ​​​യ​​​ൻ ഉ​​​ന്ന​​​തി​​​യി​​​ലെ സ​​​ജി​​​ത​​​യെ (35) വീ​​​ട്ടി​​​നു​​​ള്ളി​​​ൽ ക​​​യ​​​റി വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യം സ​​​ജി​​​ത​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് സു​​​ധാ​​​ക​​​ര​​​ൻ തി​​​രു​​​പ്പൂ​​​രി​​​ൽ ജോ​​​ലി​​​സ്ഥ​​​ല​​​ത്തും മ​​​ക്ക​​​ൾ സ്കൂ​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു. ചെ​​​ന്താ​​​മ​​​ര​​​യു​​​ടെ ഭാ​​​ര്യ​​​യും മ​​​ക​​​ളും പി​​​ണ​​​ങ്ങി​​​പ്പോ​​​കാ​​​ൻ കാ​​​ര​​​ണം സ​​​ജി​​​ത​​​യാ​​​ണെ​​​ന്ന സം​​​ശ​​​യ​​​മാ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കെ​​​ത്തി​​​ച്ച​​​ത്. മ​​​ന്ത്ര​​​വാ​​​ദ​​​ത്തി​​​നും അ​​​ന്ധ​​​വി​​​ശ്വാ​​​സ​​​ത്തി​​​നും അ​​​ടി​​​മ​​​യാ​​​യി​​​രു​​​ന്നു ചെ​​​ന്താ​​​മ​​​ര.

നീ​​​ണ്ട മു​​​ടി​​​യു​​​ള്ള ഒ​​​രു സ്ത്രീ​​​യാ​​​ണു കു​​​ഴ​​​പ്പ​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്ന മ​​​ന്ത്ര​​​വാ​​​ദി​​​യു​​​ടെ വാ​​​ക്ക് വി​​​ശ്വ​​​സി​​​ച്ചാ​​​ണ് സ​​​ജി​​​ത​​​യോ​​​ടു ചെ​​​ന്താ​​​മ​​​ര​​​യ്ക്കു പ​​​ക തോ​​​ന്നി​​​യ​​​ത്. ഇ​​​തി​​​നു സു​​​ധാ​​​ക​​​ര​​​ൻ കൂ​​​ട്ടു​​​നി​​​ന്ന​​​താ​​​യും അ​​​യാ​​​ൾ വി​​​ശ്വ​​​സി​​​ച്ചു. ത​​​ന്‍റെ ജീ​​​വി​​​തം ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​വ​​​രെ തീ​​​ർ​​​ക്കു​​​ക എ​​​ന്ന പ​​​ക​​​യോ​​​ടെ​​​യാ​​ണു ചെ​​​ന്താ​​​മ​​​ര പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. സ​​​ജി​​​ത​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഇ​​​ര​​​ട്ട ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി 2025 ജ​​​നു​​​വ​​​രി 27ന് ​​​സു​​​ധാ​​​ക​​​ര​​​നെ​​​യും ല​​​ക്ഷ്മി​​​യെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

നെ​​​ന്മാ​​​റ പ​​​ഞ്ചാ​​​യ​​​ത്ത് പ​​​രി​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​തെ​​​ന്ന പാ​​​ല​​​ക്കാ​​​ട് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി നാ​​​ലി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ലം​​​ഘി​​​ച്ച് ചെ​​​ന്താ​​​മ​​​ര തൊ​​​ട്ട​​​ടു​​​ത്ത വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ച്ച് ഒ​​​ന്ന​​​ര​​​ മാ​​​സ​​​മാ​​​യി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി സു​​​ധാ​​​ക​​​ര​​​നും മ​​​ക​​​ൾ അ​​​ഖി​​​ല​​​യും നെ​​​ന്മാ​​​റ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

നാ​​​ട്ടു​​​കാ​​​രും പ​​​രാ​​​തി​​​ ന​​​ൽ​​​കി. കേ​​​സെ​​​ടു​​​ത്ത് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​താ​​​ണ് ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. സ്കൂ​​​ട്ട​​​റു​​​മാ​​​യി വീ​​​ട്ടി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി​​​യ സു​​​ധാ​​​ക​​​ര​​​നെ ത​​​ന്‍റെ വീ​​​ടി​​​നു​​​ മു​​​ന്നി​​​ൽ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി വെ​​​ട്ടി​​​വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ളി​​​കേ​​​ട്ട് ഓ​​​ടി​​​യെ​​​ത്തി​​​യ അ​​​മ്മ ല​​​ക്ഷ്മി​​​യെ​​​യും വെ​​​ട്ടി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു. സു​​​ധാ​​​ക​​​ര​​​ൻ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചും ല​​​ക്ഷ്മി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​വ​​​ച്ചും മ​​​ര​​​ണ​​​പ്പെ​​​ട്ടു.

ആ​​​ശ്വാ​​​സം, പോ​​​ത്തു​​​ണ്ടി​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങും:പു​​​ഷ്പ

ചെ​​​ന്താ​​​മ​​​ര​​യ്​​​ക്കു വ​​​ധ​​​ശി​​​ക്ഷ ല​​​ഭി​​​ച്ച​​​തി​​​ൽ സ​​​ന്തോ​​​ഷ​​​വും ആ​​​ശ്വാ​​​സ​​​വു​​​മു​​​ണ്ടെ​​​ന്നു കേ​​​സി​​​ലെ പ്ര​​​ധാ​​​ന സാ​​​ക്ഷി​​​യും സു​​​ധാ​​​ക​​​ര​​​ന്‍റെ​​​യും ചെ​​​ന്താ​​​മ​​​ര​​​യു​​​ടെ​​​യും അ​​​യ​​​ൽ​​​വാ​​​സി​​​യു​​​മാ​​​യ പു​​​ഷ്പ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​തു​​​വ​​​രെ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ ഭ​​​യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​നി പോ​​​ത്തു​​​ണ്ടി​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കും.

മൂ​​​ന്നു കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​തോ​​​ടെ ജീ​​​വ​​​ഭ​​​യ​​​ത്താ​​​ലാ​​ണു ചെ​​​ന്താ​​​മ​​​ര​​​യു​​​ടെ ലി​​​സ്റ്റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പു​​​ഷ്പ നാ​​​ടു​​​വി​​​ട്ട​​​ത്. പു​​​ഷ്പ​​​യെ കൊ​​​ല്ലാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​ന്‍റെ നി​​​രാ​​​ശ ചെ​​​ന്താ​​​മ​​​ര പോ​​​ലീ​​​സി​​​നോ​​​ടു പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​മാ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തി​​​രു​​​പ്പൂ​​​രി​​​ലാ​​​ണ് പു​​​ഷ്പ ക​​​ഴി​​​യു​​​ന്ന​​​ത്.

ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും: പ്ര​​​തി​​​ഭാ​​​ഗം

ചെ​​​ന്താ​​​മ​​​ര​​​യ്ക്കു വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​ക്കെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​ഭാ​​​ഗം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ജേ​​​ക്ക​​​ബ് മാ​​​ത്യു പ​​​റ​​​ഞ്ഞു. കേ​​​സി​​​ൽ പ്ര​​​തി​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നു യാ​​​തൊ​​​രു വീ​​​ഴ്ച​​​യും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും കോ​​​ട​​​തി തെ​​​ളി​​​വു​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ​​​തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ പോ​​​രാ​​​യ്മ​ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

തെ​​​ളി​​​വു​​​ക​​​ൾ കോ​​​ട​​​തി സ​​​മ​​​ഗ്ര​​​മാ​​​യി വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തി​​​ട്ടി​​​ല്ല. ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും കു​​​റ്റം തെ​​​ളി​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ജേ​​​ക്ക​​​ബ് മാ​​​ത്യു കൂട്ടിച്ചേർത്തു.

Kerala

മറ്റുള്ളവരെയും കൊല്ലും; കോടതിമുറിയിൽ വധഭീഷണി മുഴക്കി ചെന്താമര

പാലക്കാട്: കോ​ട​തി​യി​ലും ഭീ​ഷ​ണി​യു​മാ​യി നെ​ന്മാ​റ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര. വേ​ണ്ടി വ​ന്നാ​ൽ മ​റ്റു​ള്ള​വ​രെ​യും കൊ​ല്ലു​മെ​ന്നും താ​ൻ ഗാ​ന്ധി​ജി​യ​ല്ലെ​ന്നും ഇ​യാ​ൾ കോ​ട​തി​യോ​ട് പ​റ​ഞ്ഞു.

കേ​സി​ൽ ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ്ര​തി​യു​ടെ വെ​ല്ലു​വി​ളി.

ഒ​രു ചെ​കി​ട്ട​ത്ത് അ​ടി​ച്ചാ​ൽ മ​റ്റേ ചെ​കി​ടും കാ​ണി​ക്കാ​ൻ താ​ൻ ഗാ​ന്ധി​ജി​യ​ല്ല. ത​ന്നെ തൂ​ക്കി കൊ​ന്നാ​ലും കു​ഴ​പ്പ​മി​ല്ല. ത​നി​ക്കെ​തി​രേ എ​ഴു​താ​ൻ പ​റ്റു​ന്ന​ത് എ​ഴു​തി​ക്കൊ​ള്ളാ​നും ജ​ഡ്ജി​യോ​ട് ചെ​ന്താ​മ​ര പ​റ​ഞ്ഞു.

പോ​ത്തു​ണ്ടി ബോ​യ​ന്‍ ന​ഗ​ര്‍ സ്വ​ദേ​ശി സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. 2025 ജ​നു​വ​രി 27നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നെ​ന്മാ​റ പോ​ത്തു​ണ്ടി​യി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും(75) പ​ട്ടാ​പ്പ​ക​ൽ ചെ​ന്താ​മ​ര വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു .

സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ ആ​യി​രു​ന്ന ചെ​ന്താ​മ​ര ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​രും​കൊ​ല ന​ട​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ചെ​ന്താ​മ​ര​യെ പോ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം രാ​ത്രി സ​മീ​പ​ത്തെ മാ​ട്ടാ​യി വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്രതിക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും വി​ധി​ച്ചി​രു​ന്നു.

 

Kerala

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

പാ​ല​ക്കാ​ട്:​നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ​ത്. ​ചെ​ന്ത​മാ​ര​ക്കെ​തി​രെ ബി​എ​ന്‍​എ​സ് 103 (1), 126(2) വ​കു​പ്പു​ക​ള്‍ തെ​ളി​ഞ്ഞു. 

പോ​ത്തു​ണ്ടി ബോ​യ​ന്‍ ന​ഗ​ര്‍ സ്വ​ദേ​ശി സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് വി​ധി. കേ​സി​ലെ അ​ന്തി​മ​വാ​ദം കോ​ട​തി ജൂ​ണ്‍ 30 ന് ​പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഈ ​മാ​സം ആ​റി​ന് വി​ധി പ​റ​യാ​നി​രു​ന്ന കേ​സ് , വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി​യു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

2025 ജ​നു​വ​രി 27നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നെ​ന്മാ​റ പോ​ത്തു​ണ്ടി​യി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും(75) പ​ട്ടാ​പ്പ​ക​ൽ ചെ​ന്താ​മ​ര വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു .

സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ ആ​യി​രു​ന്ന ചെ​ന്താ​മ​ര ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​രും​കൊ​ല ന​ട​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ചെ​ന്താ​മ​ര​യെ പോ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം രാ​ത്രി സ​മീ​പ​ത്തെ മാ​ട്ടാ​യി വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും വി​ധി​ച്ചി​രു​ന്നു.

 

 

Kerala

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; കോ​ട​തി​യി​ൽ മൊ​ഴി മാ​റ്റി മൂ​ന്ന് സാ​ക്ഷി​ക​ൾ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ മൂ​ന്ന് സാ​ക്ഷി​ക​ൾ മൊ​ഴി മാ​റ്റി. കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യു​ടെ സ​ഹോ​ദ​ര​ൻ, സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ, അ​യ​ൽ​വാ​സി എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ൽ മൊ​ഴി മാ​റ്റി പ​റ​ഞ്ഞ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ​ദി​വ​സം ചെ​ന്താ​മ​ര ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ചെ​ന്താ​മ​ര​യു​ടെ സ​ഹോ​ദ​ര​ൻ രാ​ധാ​കൃ​ഷ്ണ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​മൊ​ഴി രാ​ധാ​കൃ​ഷ്ണ​ൻ കോ​ട​തി​യി​ൽ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ര​മ​യും അ​യ​ൽ​വാ​സി പൊ​ന്നു​കു​ട്ടി​യും പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ ചി​ല​ത് കോ​ട​തി​യി​ൽ നി​ഷേ​ധി​ച്ചു. ഇ​തേ തു​ട​ർ​ന്ന് മൂ​ന്ന് പേ​രെ​യും കൂ​റു മാ​റി​യ​താ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ വി​ചാ​ര​ണ തു​ട​രു​ന്ന​ത്. 2025 ജ​നു​വ​രി 27നാ​ണ് ചെ​ന്താ​മ​ര പോ​ത്തു​ണ്ടി ബോ​യെ​ൻ ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

Kerala

"ഒ​ന്നും പ​റ​യാ​നി​ല്ല': കോ​ട​തി മു​റി​യി​ലും കൂ​സ​ലി​ല്ലാ​തെ ചെ​ന്താ​മ​ര

പാ​ല​ക്കാ​ട്: പോ​ത്തു​ണ്ടി സ​ജി​ത കൊ​ല​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ‌ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ക്കു​മ്പോ​ഴും തെ​ല്ലും കൂ​സാ​തെ നി​സം​ഗ​നാ​യി കേ​ട്ടു​നി​ല്ക്കു​ക​യാ​യി​രു​ന്നു ചെ​ന്താ​മ​ര എ​ന്ന കൊ​ടും​കു​റ്റ​വാ​ളി.

എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​നു​ണ്ടോ എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നും ഒ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ പ്ര​തി​ക​ര​ണം. കോ​ട​തി മു​റി​യി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങ​വെ എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ, കു​റ്റ​ബോ​ധ​മു​ണ്ടോ എ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ർ​ത്തി​ച്ച് ചോ​ദി​ച്ചെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​ൻ ഇ​യാ​ൾ ത​യാ​റാ​യി​ല്ല.

ചെ​ന്താ​മ​ര​യ്ക്കെ​തി​രേ ചു​മ​ത്തി​യ കൊ​ല​ക്കു​റ്റം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളെ​ല്ലാം തെ​ളി​ഞ്ഞു. മ​റ്റ​ന്നാ​ളാ​യി​രി​ക്കും കേ​സി​ൽ ശി​ക്ഷാ വി​ധി പ്ര​ഖ്യാ​പി​ക്കു​ക. വി​ധി കേ​ള്‍​ക്കാ​ൻ സ​ജി​ത​യു​ടെ മ​ക്ക​ളാ​യ അ​തു​ല്യ​യും അ​ഖി​ല​യും കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് ചെ​ന്താ​മ​ര സ​ജി​ത​യു​ടെ ഭ​ര്‍​ത്താ​വ് സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്‌​മി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

2019 ഓ​ഗ​സ്റ്റ് 31 നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം. താ​നും ഭാ​ര്യ​യും പി​രി​യാ​ന്‍ കാ​ര​ണം ഭാ​ര്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ സ​ജി​ത​യാ​ണെ​ന്ന് വി​ശ്വ​സി​ച്ച ചെ​ന്താ​മ​ര, സ​ജി​ത​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും കൂ​ടോ​ത്രം ന​ട​ത്തി​യ​താ​ണ് ഭാ​ര്യ ത​ന്നി​ല്‍ നി​ന്ന് അ​ക​ലാ​ന്‍ കാ​ര​ണ​മെ​ന്നും ഇ​യാ​ള്‍ വി​ശ്വ​സി​ച്ചു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു സ​ജി​ത​യെ ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​യി​രു​ന്നു സു​ധാ​ക​ര​നേ​യും ല​ക്ഷ്മി​യേ​യും ചെ​ന്താ​മ​ര കൊ​ന്ന​ത്.

ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. മൂ​ന്നു മാ​സം കൊ​ണ്ട് അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ വി​ചാ​ര​ണ നീ​ണ്ടു.

കേ​സി​ൽ 68 സാ​ക്ഷി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ഭാ​ര്യ, സ​ഹോ​ദ​ര​ൻ, കൊ​ല്ല​പ്പെ​ട്ട സ​ജി​ത​യു​ടെ മ​ക​ൾ ഉ​ൾ​പ്പെ​ടെ 44 പേ​രെ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ചു. വി​ധി വ​രു​ന്ന​തോ​ടൊ​പ്പം നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

ഇ​തി​നി​ടെ, ചെ​ന്താ​മ​ര​യു​ടെ ഭീ​ഷ​ണി കാ​ര​ണം പ്ര​ധാ​ന​സാ​ക്ഷി നാ​ടു​വി​ട്ടു. പോ​ത്തു​ണ്ടി സ്വ​ദേ​ശി പു​ഷ്പ ത​മി​ഴ്നാ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം. ചെ​ന്താ​മ​ര പ​ല​ത​വ​ണ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും പു​ഷ്പ​യു​ടെ മ​ക്ക​ൾ പ​റ​ഞ്ഞു. സ​ജി​ത​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് കൊ​ല​യ്ക്ക് ശേ​ഷം ചെ​ന്താ​മ​ര വ​രു​ന്ന​ത് പു​ഷ്പ ക​ണ്ടി​രു​ന്നു.

Kerala

പോ​ത്തു​ണ്ടി സ​ജി​ത കൊ​ല​ക്കേ​സ്: ചെ​ന്താ​മ‍​ര കു​റ്റ​ക്കാ​ര​ൻ, ശി​ക്ഷ വ്യാഴാഴ്ച

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ട​ത്ത് സ​ജി​ത​യെ (35) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൊ​ടും​കു​റ്റ​വാ​ളി ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. പാ​ല​ക്കാ​ട് നാ​ലാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

ചെ​ന്താ​മ​രയ്ക്കെ​തി​രേ ചു​മ​ത്തി​യ കൊ​ല​ക്കു​റ്റം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളെ​ല്ലാം തെ​ളി​ഞ്ഞു. മ​റ്റ​ന്നാ​ളാ​യി​രി​ക്കും കേ​സി​ൽ ശി​ക്ഷാ വി​ധി പ്ര​ഖ്യാ​പി​ക്കു​ക. വി​ധി കേ​ള്‍​ക്കാ​ൻ സ​ജി​ത​യു​ടെ മ​ക്ക​ളാ​യ അ​തു​ല്യ​യും അ​ഖി​ല​യും കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് ചെ​ന്താ​മ​ര സ​ജി​ത​യു​ടെ ഭ​ര്‍​ത്താ​വ് സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്‌​മി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

2019 ഓ​ഗ​സ്റ്റ് 31 നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം. താ​നും ഭാ​ര്യ​യും പി​രി​യാ​ന്‍ കാ​ര​ണം ഭാ​ര്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ സ​ജി​ത​യാ​ണെ​ന്ന് വി​ശ്വ​സി​ച്ച ചെ​ന്താ​മ​ര, സ​ജി​ത​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും കൂ​ടോ​ത്രം ന​ട​ത്തി​യ​താ​ണ് ഭാ​ര്യ ത​ന്നി​ല്‍ നി​ന്ന് അ​ക​ലാ​ന്‍ കാ​ര​ണ​മെ​ന്നും ഇ​യാ​ള്‍ വി​ശ്വ​സി​ച്ചു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു സ​ജി​ത​യെ ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​യി​രു​ന്നു സു​ധാ​ക​ര​നേ​യും ല​ക്ഷ്മി​യേ​യും ചെ​ന്താ​മ​ര കൊ​ന്ന​ത്.

ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. മൂ​ന്നു മാ​സം കൊ​ണ്ട് അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ വി​ചാ​ര​ണ നീ​ണ്ടു.

കേ​സി​ൽ 68 സാ​ക്ഷി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ഭാ​ര്യ, സ​ഹോ​ദ​ര​ൻ, കൊ​ല്ല​പ്പെ​ട്ട സ​ജി​ത​യു​ടെ മ​ക​ൾ ഉ​ൾ​പ്പെ​ടെ 44 പേ​രെ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ചു. വി​ധി വ​രു​ന്ന​തോ​ടൊ​പ്പം നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

ഇ​തി​നി​ടെ, ചെ​ന്താ​മ​ര​യു​ടെ ഭീ​ഷ​ണി കാ​ര​ണം പ്ര​ധാ​ന​സാ​ക്ഷി നാ​ടു​വി​ട്ടു. പോ​ത്തു​ണ്ടി സ്വ​ദേ​ശി പു​ഷ്പ ത​മി​ഴ്നാ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം. ചെ​ന്താ​മ​ര പ​ല​ത​വ​ണ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും പു​ഷ്പ​യു​ടെ മ​ക്ക​ൾ പ​റ​ഞ്ഞു. സ​ജി​ത​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് കൊ​ല​യ്ക്ക് ശേ​ഷം ചെ​ന്താ​മ​ര വ​രു​ന്ന​ത് പു​ഷ്പ ക​ണ്ടി​രു​ന്നു.

Latest News

Corehub Up