Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devaalayangalil Thirunal

Thrissur

ദേവാലയങ്ങളിൽ തിരുനാൾ

അ​മ​ല​ന​ഗ​ർ പ​ള്ളി​

അ​മ​ല​ന​ഗ​ർ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ മേ​യ് ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ഫി​നോ​ഷ് കീ​റ്റി​ക്ക കൊ​ടി​യേ​റ്റി. മൂ​ന്നി​നു രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വി​ശു​ദ്ധ​ന്‍റെ ന​സ്ര​ത്തി​ൽ​നി​ന്നു​ള്ള തി​രു​ശേ​ഷി​പ്പ് പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും.

രാ​വി​ലെ ഒ​ന്പ​തി​നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​വി​ൽ​സ​ൺ പി​ടി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ടൈ​സ​ൺ മ​ണ്ടും​പാ​ൽ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​സി​ജു പു​ളി​ക്ക​ൻ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​നു പ്ര​ദ​ക്ഷി​ണം രാ​ത്രി ഏ​ഴി​നു പ​ള്ളി​യി​ലെ​ത്തു​ന്ന​തോ​ടെ കു​ർ​ബാ​ന​യു​ടെ വാ​ഴ്‌​വ്. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ, അ​ച്ച​നും പി​ള്ളേ​രും ബാ​ൻ​ഡ് മേ​ളം. രാ​ത്രി പ​ത്തി​നു തി​രു​ശേ​ഷി​പ്പ് ആ​ശീ​ർ​വാ​ദം.

കു​മ്പ​ള​ങ്ങാ​ട് പള്ളി

വ​ട​ക്കാ​ഞ്ചേ​രി:​ കു​മ്പ​ള​ങ്ങാ​ട് വി​ശു​ദ്ധ യൂ​ദാത​ദേ​വൂ​സ് ശ്ലീ​ഹാ​യു​ടെ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ ദി​വ​സം രാ​വി​ലെ 6.30നു​ള്ള ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ഫാ. ​സി​ജോ പു​ത്തൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രാ​വി​ലെ 9 45ന് ​സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ നി​ന്നും പ്ര​സു​ദേ​ന്തി പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​നയ്ക്ക് സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ജോ​യ് പു​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​സി​ഫി​ൻ ലാ​സ​ർ തൈ​ക്കാ​ട​ൻ​ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.​ വൈ​കി​ട്ട് 4.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​ർ ക​ലാ​സ​ദ​ന്‍റെ "എ​ന്‍റെ പി​ഴ' എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റി. വി​കാ​രി ഫാ. ​സി​ജോ പു​ത്തൂ​ർ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ പ്രി​ൻ​സ് ത​ല​ക്കോ​ട്ടൂ​ർ ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​രി​പ്പ​ക്കു​ന്ന് പള്ളി

പ​ട്ടി​ക്കാ​ട്: ക​രി​പ്പ​ക്കു​ന്ന് മാ​ർ ബ​സേ​ലി​യോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ഗീ​വ​ർ​ഗീസ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ൺ ജോ​ർ​ജ​ജ് കൊ​ടി​യേ​റ്റി. 2,3 തി​യ്യ​തി​ക​ളി​ലാ​ണ് പെ​രു​ന്നാ​ൾ. സെ​ക്ര​ട്ട​റി സി​ന്‍റോ പ്ലാ​പ്പി​ള്ളി, മ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പീ​ച്ചി പള്ളി

പീ​ച്ചി: സെന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി പ​ള്ളി​യി​ൽ വിശുദ്ധ. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ജോ​യ് പു​ലി​ക്കോ​ട്ടി​ൽ കൊ​ടി​യേ​റ്റി. രണ്ട്, മൂന്ന് തീയ​തി​ക​ളി​ലാ​ണ് പെ​രു​ന്നാ​ൾ.

ശു​ശ്രൂ​ഷ​ക​ൾ​ക്കു മൂ​വാ​റ്റു​പു​ഴ സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി ഫാ. ​സി​ബി മാ​ത്യു വ​ർ​ഗീ​സ് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സെ​ക്ര​ട്ട​റി ബി​നോ​യ് അ​ബ്ര​ഹാം ത​ച്ചാ​ട്ട്, ട്ര​സ്റ്റി മാ​ത്യു മാ​നാ​ക്കു​ഴി​യി​ൽ, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ വി​നി​ൽ നെ​ടി​യ​പാ​ല​യ്ക്ക​ൽ, ജോ​യി​ന്‍റ്് ക​ൺ​വി​ന​ർ എ​ൽ​ദോ ച​ക്കാ​ലയ്​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

District News

ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ

തൈ​ക്കാ​ട്ടു​ശേ​രി
സെ​ന്‍റ് പോ​ൾ​സ്

ഒ​ല്ലൂ​ർ: തൈ​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാനോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 19 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കീ​ട്ട് ദേ​വാ​ല​യ​ത്തി​ന്‍റെ ദീ​പാ​ല​ങ്കാ​ര സ്വി​ച്ച്ഓ​ൺ ഡോ. ​ഇ.​ടി. നീ​ല​ക​ണ്ഠ​ൻ മൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ 5.45ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യും 6.15 ന് ​കൂ​ടു​തു​റ​ക്ക​ലും തു​ട​ർ​ന്ന് രാ​ത്രി 10 വ​രെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പും ന​ട​ക്കും.
തി​രു​നാ​ൾ ദി​ന​മാ​യ 18 ന് ​രാ​വി​ലെ 6.15ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​സ് പു​ന്നോ​ലി​പ്പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ടോ​ണി കാ​ക്ക​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​യോ ചെ​ര​ടാ​യി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് 4.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​കും.

19ന് ​രാ​വി​ലെ 6.15ന് ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി​യും വൈ​കി​ട്ട് ആ​റി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും തു​ട​ർ​ന്ന് സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. 25ന് ​എ​ട്ടാ​മി​ട​ത്തോ​ടു​കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ജോ​സ് പു​ന്നോ​ലി​പ്പ​റ​മ്പി​ൽ, ട്ര​സ്റ്റി മാ​രാ​യ ജോ​സ് കൊ​ള്ള​ന്നൂ​ക്കാ​ര​ൻ, ആ​ന്‍റ​ണി ആ​ൻ​ഡ്രൂ​സ്, ബി​നോ​യ് പ​ടി​ക്ക​ല, ഫ്രാ​ൻ​സി​സ് മു​ത്തി​പ്പീ​ടി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വേ​ലൂ​ർ സെ​ന്‍റ്
ഫ്രാ​ൻ​സി​സ് സേ​വ്യ​ർ

വേ​ലൂ​ർ: സെ​ന്‍റ്ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാനോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ​യും സം​യു​ക്ത​മാ​യി ആ​ഘോ​ ഷി ക്കു​ന്ന മ​ക​രം തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

ഫൊ​റോ​ന വി​കാ​രി ഫാ. ​റാ​ഫേ​ൽ താ​ണി​ശേ​രി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​റ​ഡോ​ണ പീ​റ്റ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ ഡേ​വി​സ് ചി​റ്റി​ല​പ്പി​ള്ളി, ഒ.​പി. കു​ര്യാ​ക്കോ​സ്, ജോ​ജോ പ​ന​യ്ക്ക​ൽ, ഒ.​കെ. ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ പി.​ജെ. ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തി​രു​നാ​ൾ ദി​നം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​വ​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 23, 24,25 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം.

District News

ദേവാലയങ്ങളിൽ തിരുനാൾ

പു​ത്ത​ൻ​ചി​റ പ​ള്ളി

മാ​ള: പു​ത്ത​ൻ​ചി​റ കി​ഴ​ക്കും​മു​റി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ കൊ​ടി​യേ​റി. ഇ​ട​വ​കവി​കാ​രി ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ന​ട​ന്നു. ഇ​ന്നു​രാ​വി​ലെ 6.15ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, പ്ര​സു​ദേ​ന്തിവാ​ഴ്്ച, ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 10.30ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ല​ദീഞ്ഞ്.

നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. 10.30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജേ​ക്ക​ബ് പ​ട​മ​റ്റം മു​ഖ്യകാ​ർ​മി​ക​നാ​കും. ഫാ. ​ഫ്രാ​ൻ​സി​സ് പ​റ​മ്പി തി​രു​നാ​ൾസ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നു​ള്ള ദി​വ്യ​ബ​ലി​യെ​ത്തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. തു​ട​ർ​ന്ന് വാ​നി​ൽ വ​ർ​ണ​മ​ഴ. 12ന് ​രാ​വി​ലെ 6.15 ന് ​പ​രേ​ത​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, ഒ​പ്പീ​സ്.

കൊ​ടു​ങ്ങ പ​ള്ളി

വെ​ള്ളി​ക്കു​ള​ങ്ങ​ര: കൊ​ടു​ങ്ങ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​ന്‍റെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഫാ. ​നി​ജോ പു​ളി​ക്ക​ലാ​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പ്ര​സു​ദേ​ന്തി​വാ​ഴ്ച, വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, സ​ന്ദേ​ശം എ​ന്നി​വ​യു​ണ്ടാ​യി. തു​ട​ര്‍​ന്ന് വൈ​ദ്യു​ത​ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ ന​ട​ന്നു.
ഇ​ന്ന് രാ​വി​ലെ 6.30ന് ​ഫാ.​ സി​ബു ക​ള്ളാ​പ​റ​മ്പി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം , കൂ​ടു​തു​റ​ക്ക​ല്‍, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വെ​ക്ക​ല്‍, പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. തു​ട​ര്‍​ന്ന് യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 11ന് ​അ​മ്പു​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും.

നാ​ളെ​രാ​വി​ലെ പ​ത്തി​ന് ഫാ.​ജോ​യേ​ല്‍ പു​ല്ലേ​ലി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, ഫാ.​ ബി​നോ​യ് തെ​റ്റ​യി​ലി​ന്‍റെ സ​ന്ദേ​ശം, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.30ന് ​ഫാ. ഷെ​നി​ല്‍ ക​റ​മ്പ​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മി​രി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി​യി​ല്‍ പൊ​തു​ഒ​പ്പീ​സ്, വൈ​കു​ന്നേ​രം 5.30ന് ​സ്‌​നേ​ഹ​വി​രു​ന്ന്, ഏ​ഴി​ന് മെ​ഗാ​ക​ള്‍​ച്ച​റ​ല്‍ ഈ​വ് എ​ന്നി​വ​യു​മു​ണ്ടാ​കും.

മ​തി​ല​കം പ​ള്ളി

പ​ള്ളി​വ​ള​വ്: മ​തി​ല​കം സെ​ന്‍റ്് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ലെ വി​ശു​ദ്ധ സെ​ബാ​സ്‌​ത്യാ​നോ​സി​ന്‍റെ അ​മ്പു​തി​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ക​ര​ക്കാ​ര​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ഫാ. ​ലി​ജോ ക​രു​ത്തി സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.

മ​തി​ല​കം പ​ള്ളി വി​കാ​രി ഫാ. ​അ​രു​ൺ തെ​ക്കി​നേ​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ ലോ​റ​ൻ​സ് തെ​ക്കേ​പ്പീ​ടി​ക​യി​ൽ, ബി​ജു ക​ല്ല​റ​യ്ക്ക​ൽ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ തോം​സ​ൺ അ​രി​മ്പു​പ​റ​മ്പി​ൽ, നി​ബി​ൽ യേ​ശു​ദാ​സ്, സി​ജോ മ​ഞ്ഞ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ക​ൽ​വി​ള​ക്കി​ലേ​യും പ്ര​ത്യേ​ക​മാ​യി അ​ല​ങ്ക​രി​ച്ച പി​ണ്ടി​യി​ലേ​യും ദീ​പ​ങ്ങ​ൾ തെ​ളി​യി​ച്ചു. മ​തി​ല​കം സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജ​യ്. എ​സ്. മേ​നോ​ൻ ദീ​പാ​ല​ങ്കാ​രം സ്വി​ച്ച്ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് യു​വ കേ​ര​ള ക​ലാ​സ​മി​തി​യു​ടെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് എ​ന്ന ച​വി​ട്ടു​നാ​ട​കം വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ഫാ. ​സോ​ജോ ക​ണ്ണ​മ്പു​ഴ മു​ഖ്യ​കാ​ർ​മി​ക​നാ​യി. വൈ​കീ​ട്ട് പെ​രി​ഞ്ഞ​നം ക​പ്പേ​ള​യി​ൽ കൊ​ടി​യേ​റ്റം, ദി​വ്യ​ബ​ലി നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​സാ​ബു പ​യ്യ​പ്പ​ള്ളി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്ന് രാ​വി​ലെ 6.30ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​മെ​ജി​ൻ ക​ല്ലേ​ലി മു​ഖ്യ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കീ​ട്ട് ഏ​ഴു​മു​ത​ൽ പ​ള്ളി​യി​ലേ​ക്കു​ള്ള അ​മ്പു പ്ര​ദി​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കും.

നാ​ളെ വൈ​കീ​ട്ട് 3.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച. തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന, സ​ന്ദേ​ശം, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.

വെ​ണ്ണൂ​ർ പ​ള്ളി

അ​ന്ന​മ​ന​ട: വെ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജോ​ജോ തൊ​ടു​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റി​നും തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എ​ന്നി ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ലി​ജോ കോ​ങ്കോ​ത്തും കാ​ർ​മി​ക​രാ​യി. എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം ന​വോ​ദ​യ തി​യേ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം - സു​കു​മാ​രി അ​ര​ങ്ങേ​റി.

ഇ​ന്നു​രാ​വി​ലെ 6.30ന് ​റ​വ. ഡോ. ​ഷാ​ജി തെ​ക്കേ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം ഇ​റ​ക്കി പ്ര​തി​ഷ്ഠ​യും പ​ന്ത​ലി​ൽ എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്ക​ലും ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. 7.45ന് ​അ​മ്പു​ക​ൾ പ്ര​ദ​ക്ഷി​ണ​മാ​യി തി​രി​കെ​പ​ള്ളി​യി​ലെ​ത്തും. തു​ട​ർ​ന്ന് റ​വ.​ഡോ. ആ​ന്‍റ​ണി പ്ലാ​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​സു​ദേ​ന്തി വാ​ഴ്ച​യ്ക്കു ശേ​ഷം വ​ർ​ണ​മ​ഴ.

നാ​ളെ 9.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കും. ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള വെെ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഫാ. ​തോ​മ​സ് ഇ​ള​ങ്കു​ന്ന​പ്പു​ഴ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം തി​രി​ച്ച് പ​ള്ളി​യി​ലെ​ത്തും. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ. രാ​ത്രി എ​ട്ടി​ന് കൊ​ച്ചി​ൻ ക്ലാ​സി​ക് ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ശാ​ന്തി​ഗി​രി പ​ള്ളി

കൊ​ര​ട്ടി: നാ​ലു​കെ​ട്ട് ശാ​ന്തി​ഗി​രി സെ​ന്‍റ്് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​റോ​ക്കി കൊ​ല്ലം​കു​ടി കൊ​ടി​യേ​റ്റി​നും തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നീ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജെ​സ്ലി​ൻ തെ​റ്റ​യി​ലും കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കീ​ട്ട് അ​ഞ്ചി​ന് അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. 5.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ കാ​ർ​മി​ക​രാ​കും. ഫാ. ​അ​ബ്രാ​ഹം ഓ​ലി​യാ​പ്പു​റം വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ചെ​ണ്ട, ബാ​ൻ​ഡ് മേ​ളം.

നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​അ​ശോ​ക് കൊ​ല്ലം​കു​ടി നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ജി​ജി കു​ന്നേ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് ഏ​ഴി​ന് വോ​യ്സ് ഓ​ഫ് കൊ​ച്ചി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​മേ​ള പാ​ട്ടു​ത്സ​വം ഉ​ണ്ടാ​യി​രി​ക്കും.

Latest News

Corehub Up