x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: February 2, 2026 01:00 AM IST | Updated: February 2, 2026 01:00 AM IST

വ​ര​ന്ത​ര​പ്പി​ള്ളി പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

പു​തു​ക്കാ​ട് ഫൊ​റോ​ന പള്ളി

പു​തു​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റണീസ്‌ ഫൊ​റോ​ന ദേവാ​ല​യ​ത്തി​ൽ തിരുനാൾ ആഘോഷിച്ചു. തി​രു​നാ​ളി​നോ​ടനു​ബ​ന്ധി​ച്ച് ന​ട​ന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​നയ്​ക്ക് ഫാ. ​ഇ​ലോ​യ് ചി​റ​മ്മ​ൽ ക​ർ​മി​ക​ത്വം വ​ഹി​ച്ചു.​ തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ഷിന്‍റോ കു​ള​ങ്ങ​ര ന​ൽ​കി. വൈ​കീ​ട്ട് നാലിന് ​ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് വ​ർണമ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു.​ വി​കാ​രി ഫാ. ​പോ​ൾ തേ​യ്ക്കാ​നത്ത്, അ​സി. വി​കാ​രി ഡെ​റി​ൻ അ​രി​മ്പൂ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ഷി പൊ​ന്തെ​ക്ക​ൻ, പോ​ൾ​സ​ൺ കൊ​ട​വ​ര​ക്കാ​ര​ൻ, കെ.ജെ. ജോ​ജു, ഡെ​യ്സ​ൺ മ​ഞ്ഞ​ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജു മൂ​ല​ൻ അ​ങ്ക​മാ​ലി, മ​റ്റു ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ തുടങ്ങിയവർ നേ​തൃ​ത്വം ന​ൽ​കി.

എ​ര​നെ​ല്ലൂ​ർ പള്ളി

കേ​ച്ചേ​രി: എ​ര​നെ​ല്ലൂ​ർ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ കൊ​ന്ത​മാ​താ​വി​നന്‍റേയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേയും സം​യു​ക്ത തി​രു​നാ​ളി​ന് ഫാ. ​അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ കൊ​ടി​യേ​റ്റി. 6, 7,8, 9 തീ​യ​തിക​ളി​ലാണ് തി​രു​നാ​ൾ. ഇ​ട​വ​ക വി​കാ​രി റവ. ​ഡോ.​ആ​ന്‍റോ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ​മി​നി​ക് ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സൈ​മ​ൺ കാ​ക്ക​ശേ​രി, ആ​ന്‍റ​ണി പൊ​റു​ത്തൂ​ർ, മ​റ്റു ക​ൺ​വീ​ന​ർ​മാ​ർ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കി​ള്ളി​മം​ഗ​ലം പ​ള്ളി​

ചേ​ല​ക്ക​ര:​ കി​ള്ളി​മം​ഗ​ലം സെന്‍റ് ആ​ന്‍റണീ​സ് പ​ള്ളി​യി​ൽ വിശുദ്ധ ​അ​ന്തോ​ണീ​സി​ന്‍റേ​യും വിശുദ്ധ ​സെ​ബാ​സ്ത്യാനോ​സി​ന്‍റെ​യും തി​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. 6, 7, 8 തി​യതി​ക​ളി​ലാ​ണ് തി​രു​നാ​ൾ. തി​രു​നാ​ൾ കൊ​ടി​യേ​റ്റം തൃ​ശൂ​ർ അ​തി​രൂ​പ​ത ഫാ​മി​ലി അപ്പസ്തോലേറ്റ് സെ​ന്‍റർ ഡ​യ​റ​ക്ട​ർ ഫാ. ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​ ഷി​ന്‍റോ മാ​റോ​ക്കി, തി​രു​നാ​ൾ ക​ൺ​വീ​ന​ർ അ​നൂ​പ് പു​ന്ന​പ്പു​ഴ, ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ അ​ജി​ത്ത് പി.​ജോ​ർ​ജ്, സു​നി​ൽ മ​റ്റ​പ്പി​ള്ളി, സി.എം. ഷീ​ജ​ൻ, റി​ജി​ൽ ജോ​ൺ​സ​ൻ, സ്റ്റെ​ബി​ൻ ജോ​ബീസ് എ​ന്നി​വ​ർ നേ​ത്ര​ത്വം ന​ൽ​കി.

 

Tags : devaalayangalil thirunal nattuvishesham local news

Recent News

Corehub Up