x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ


Published: January 16, 2026 01:28 AM IST | Updated: January 16, 2026 01:28 AM IST

വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന പ​ള്ളി​യി​ലെ തിരുനാളിനു അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റുന്നു.

തൈ​ക്കാ​ട്ടു​ശേ​രി
സെ​ന്‍റ് പോ​ൾ​സ്

ഒ​ല്ലൂ​ർ: തൈ​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാനോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 19 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കീ​ട്ട് ദേ​വാ​ല​യ​ത്തി​ന്‍റെ ദീ​പാ​ല​ങ്കാ​ര സ്വി​ച്ച്ഓ​ൺ ഡോ. ​ഇ.​ടി. നീ​ല​ക​ണ്ഠ​ൻ മൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ 5.45ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യും 6.15 ന് ​കൂ​ടു​തു​റ​ക്ക​ലും തു​ട​ർ​ന്ന് രാ​ത്രി 10 വ​രെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പും ന​ട​ക്കും.
തി​രു​നാ​ൾ ദി​ന​മാ​യ 18 ന് ​രാ​വി​ലെ 6.15ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​സ് പു​ന്നോ​ലി​പ്പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ടോ​ണി കാ​ക്ക​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​യോ ചെ​ര​ടാ​യി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് 4.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​കും.

19ന് ​രാ​വി​ലെ 6.15ന് ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി​യും വൈ​കി​ട്ട് ആ​റി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും തു​ട​ർ​ന്ന് സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. 25ന് ​എ​ട്ടാ​മി​ട​ത്തോ​ടു​കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ജോ​സ് പു​ന്നോ​ലി​പ്പ​റ​മ്പി​ൽ, ട്ര​സ്റ്റി മാ​രാ​യ ജോ​സ് കൊ​ള്ള​ന്നൂ​ക്കാ​ര​ൻ, ആ​ന്‍റ​ണി ആ​ൻ​ഡ്രൂ​സ്, ബി​നോ​യ് പ​ടി​ക്ക​ല, ഫ്രാ​ൻ​സി​സ് മു​ത്തി​പ്പീ​ടി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വേ​ലൂ​ർ സെ​ന്‍റ്
ഫ്രാ​ൻ​സി​സ് സേ​വ്യ​ർ

വേ​ലൂ​ർ: സെ​ന്‍റ്ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാനോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ​യും സം​യു​ക്ത​മാ​യി ആ​ഘോ​ ഷി ക്കു​ന്ന മ​ക​രം തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

ഫൊ​റോ​ന വി​കാ​രി ഫാ. ​റാ​ഫേ​ൽ താ​ണി​ശേ​രി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​റ​ഡോ​ണ പീ​റ്റ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ ഡേ​വി​സ് ചി​റ്റി​ല​പ്പി​ള്ളി, ഒ.​പി. കു​ര്യാ​ക്കോ​സ്, ജോ​ജോ പ​ന​യ്ക്ക​ൽ, ഒ.​കെ. ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ പി.​ജെ. ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തി​രു​നാ​ൾ ദി​നം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​വ​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 23, 24,25 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം.

Tags : devaalayangalil thirunal nattuvishesham local news

Recent News

Corehub Up