x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: April 28, 2026 12:58 AM IST | Updated: April 28, 2026 12:58 AM IST

കു​മ്പ​ള​ങ്ങാ​ട് പ​ള്ളി​യി​ൽ ന​ട​ന്ന തിരുനാൾ പ്ര​ദ​ക്ഷി​ണം.

അ​മ​ല​ന​ഗ​ർ പ​ള്ളി​

അ​മ​ല​ന​ഗ​ർ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ മേ​യ് ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ഫി​നോ​ഷ് കീ​റ്റി​ക്ക കൊ​ടി​യേ​റ്റി. മൂ​ന്നി​നു രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വി​ശു​ദ്ധ​ന്‍റെ ന​സ്ര​ത്തി​ൽ​നി​ന്നു​ള്ള തി​രു​ശേ​ഷി​പ്പ് പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും.

രാ​വി​ലെ ഒ​ന്പ​തി​നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​വി​ൽ​സ​ൺ പി​ടി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ടൈ​സ​ൺ മ​ണ്ടും​പാ​ൽ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​സി​ജു പു​ളി​ക്ക​ൻ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​നു പ്ര​ദ​ക്ഷി​ണം രാ​ത്രി ഏ​ഴി​നു പ​ള്ളി​യി​ലെ​ത്തു​ന്ന​തോ​ടെ കു​ർ​ബാ​ന​യു​ടെ വാ​ഴ്‌​വ്. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ, അ​ച്ച​നും പി​ള്ളേ​രും ബാ​ൻ​ഡ് മേ​ളം. രാ​ത്രി പ​ത്തി​നു തി​രു​ശേ​ഷി​പ്പ് ആ​ശീ​ർ​വാ​ദം.

കു​മ്പ​ള​ങ്ങാ​ട് പള്ളി

വ​ട​ക്കാ​ഞ്ചേ​രി:​ കു​മ്പ​ള​ങ്ങാ​ട് വി​ശു​ദ്ധ യൂ​ദാത​ദേ​വൂ​സ് ശ്ലീ​ഹാ​യു​ടെ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ ദി​വ​സം രാ​വി​ലെ 6.30നു​ള്ള ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ഫാ. ​സി​ജോ പു​ത്തൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രാ​വി​ലെ 9 45ന് ​സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ നി​ന്നും പ്ര​സു​ദേ​ന്തി പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​നയ്ക്ക് സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ജോ​യ് പു​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​സി​ഫി​ൻ ലാ​സ​ർ തൈ​ക്കാ​ട​ൻ​ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.​ വൈ​കി​ട്ട് 4.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​ർ ക​ലാ​സ​ദ​ന്‍റെ "എ​ന്‍റെ പി​ഴ' എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റി. വി​കാ​രി ഫാ. ​സി​ജോ പു​ത്തൂ​ർ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ പ്രി​ൻ​സ് ത​ല​ക്കോ​ട്ടൂ​ർ ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​രി​പ്പ​ക്കു​ന്ന് പള്ളി

പ​ട്ടി​ക്കാ​ട്: ക​രി​പ്പ​ക്കു​ന്ന് മാ​ർ ബ​സേ​ലി​യോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ഗീ​വ​ർ​ഗീസ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ൺ ജോ​ർ​ജ​ജ് കൊ​ടി​യേ​റ്റി. 2,3 തി​യ്യ​തി​ക​ളി​ലാ​ണ് പെ​രു​ന്നാ​ൾ. സെ​ക്ര​ട്ട​റി സി​ന്‍റോ പ്ലാ​പ്പി​ള്ളി, മ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പീ​ച്ചി പള്ളി

പീ​ച്ചി: സെന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി പ​ള്ളി​യി​ൽ വിശുദ്ധ. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ജോ​യ് പു​ലി​ക്കോ​ട്ടി​ൽ കൊ​ടി​യേ​റ്റി. രണ്ട്, മൂന്ന് തീയ​തി​ക​ളി​ലാ​ണ് പെ​രു​ന്നാ​ൾ.

ശു​ശ്രൂ​ഷ​ക​ൾ​ക്കു മൂ​വാ​റ്റു​പു​ഴ സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി ഫാ. ​സി​ബി മാ​ത്യു വ​ർ​ഗീ​സ് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സെ​ക്ര​ട്ട​റി ബി​നോ​യ് അ​ബ്ര​ഹാം ത​ച്ചാ​ട്ട്, ട്ര​സ്റ്റി മാ​ത്യു മാ​നാ​ക്കു​ഴി​യി​ൽ, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ വി​നി​ൽ നെ​ടി​യ​പാ​ല​യ്ക്ക​ൽ, ജോ​യി​ന്‍റ്് ക​ൺ​വി​ന​ർ എ​ൽ​ദോ ച​ക്കാ​ലയ്​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : devaalayangalil thirunal nattuvishesham local news

Recent News

Corehub Up