x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: January 24, 2026 01:06 AM IST | Updated: January 24, 2026 01:06 AM IST

പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​പോ​ൾ തേ​യ്ക്കാ​ന​ത്ത് കൊ​ടി​യേ​റ്റു​ന്നു. 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​

കു​റ്റൂ​ർ മേ​രി​മാ​താ

കു​റ്റൂ​ർ: മേ​രി​മാ​താ പ​ള്ളി​യി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, അ​മ്പ് ആ​ശീ​ർ​വാ​ദം എ​ന്നി​വ രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ച​ക്കാ​ല​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി 11.30 ന് ​അ​മ്പു​പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ സ​മാ​പി​ക്കും.

നാ​ളെ രാ​വി​ലെ 10.30 നു ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബ്ന​യ്ക്കു ഫാ. ​അ​നു ചാ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം.

വ​ര​ടി​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ്

വ​ര​ടി​യം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് 5.30 നു ​പു​ഷ്പ​സ​മ​ർ​പ്പ​ണം, ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

നാ​ളെ രാ​വി​ലെ 6.30 ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, കൂ​ടു​തു​റ​ക്ക​ൽ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഡൊ​മി​നി​ക് ത​ല​ക്കോ​ട​ൻ കാ​ർ​മി​ക​നാ​കും.

തി​രു​നാ​ൾ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ പ​ത്തി​ന് ഫാ. ​അ​നു ചാ​ലി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്നോ​ലി​പ്പ​റ​മ്പി​ൽ സ​ന്ദേ​ശം ന​ൽ​കും.

ഫാ. ​ജി​തി​ൻ ക​ട​യി​ലാ​ൻ സ​ഹ​കാ​ർ​മി​ക​നാ​കും. വൈ​കീ​ട്ട് നാ​ലി​നു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം, ക​ലാ​സ​ദ​ന്‍റെ ഗാ​ന​മേ​ള. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.15നു ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

വേ​ലൂ​ർ സെ​ന്‍റ്്
ഫ്രാ​ൻ​സി​സ് സേവ്യ​ർ

വേ​ലൂ​ർ: സെ​ന്‍റ്് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ർ​മ​ലമാ​താ​വി​ന്‍റെ​യും മ​ക​രം തി​രു​നാ​ൾ ഇ​ന്നു ന​ട​ക്കും.

തി​രു​നാ​ൾദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 6.30 നും 10 ​നും ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ന​വ വൈ​ദി​ക​ൻ ഫാ. ​ജി​റ്റി​ൻ പു​ലി​ക്കോ​ട്ടി​ൽ കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​ൺ വാ​ഴ​പ്പി​ള്ളി തി​രു​നാ​ൾസ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഡോ​മി​നി​ക് മാ​ട​ത്തി​നാ​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​കും.

നാ​ലി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് ബാ​ൻ​ഡ് വാ​ദ്യ​വും ഉ​ണ്ടാ​യി​രി​ക്കും. നാ​ളെ വൈ​കീ​ട്ട് നാ​ട​ക​വും തി​ങ്ക​ളാ​ഴ്ച ഇ​ട​വ​ക​യി​ലെ മ​രി​ച്ചു​പോ​യ​വ​ർ​ക്കു​ള്ള അ​നു​സ്മ​ര​ണബ​ലി​യും പൊ​തു ഒ​പ്പീ​സും ഉ​ണ്ടാ​യി​രി​ക്കും. വൈകീട്ട് 5.30ന് ​ഇ​ട​വ​കദി​ന​വും ആ​ഘോ​ഷി​ക്കും.

ഫൊ​റോ​ന വി​കാ​രി ഫാ. ​റാ​ഫേ​ൽ താ​ണി​ശേ​രി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​റ​ഡോ​ണ പീ​റ്റ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ ഡേ​വി​സ് ചി​റ്റി​ല​പ്പ​ള്ളി, ഒ.​പി. കു​ര്യാ​ക്കോ​സ്, ജോ​ജോ പ​ന​യ്ക്ക​ൽ, ഒ.​കെ. ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ പി.​ജെ. ബി​ജു മ​റ്റു ക​ൺ​വീ​ന​ർ​മാ​രും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കു​ന്നു.

പു​തു​ശേ​രി നേ​റ്റി​വി​റ്റി
ഓ​ഫ്‌ ഔ​വ​ർ ലേ​ഡി

ചൂ​ണ്ട​ൽ: പു​തു​ശേ​രി നേ​റ്റി​വി​റ്റി ഓ​ഫ്‌ ഔ​വ​ർ ലേ​ഡി പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വിശുദ്ധ അ​ൽ​ഫോ​ൻ​സ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ഫാ. ​ഫ്രാ​ങ്ക ചെ​റു​താ​ണി​ക്ക​ൽ കൊടി​യേ​റ്റു​ന്നു. 30, 31 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ.

പൊ​റ​ത്തൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ്

ആ​ല​പ്പാ​ട്: പൊ​റ​ത്തൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ളി​ന് ഇ​ട​വ​കാം​ഗ​വും രാ​മ​നാ​ഥ​പു​രം ബി​ഷ​പ്പു​മാ​യ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​ജോ​യ് മു​രി​ങ്ങാ​ത്തേ​രി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ​സി.​ഐ. ജോ​ജു, കൈ​ക്കാ​ര​ൻ​മാ​രാ​യ എ.​എ​ൽ. ആ​ന്‍റ​ണി, സി.​ഐ. വി​ജു, എ.​ആ​ർ. ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന് തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.

Tags : devaalayangalil thirunal nattuvishesham local news

Recent News

Corehub Up