x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വാ​ല​യ​ങ്ങളിൽ തി​രു​നാ​ൾ


Published: April 27, 2026 06:16 AM IST | Updated: April 27, 2026 06:16 AM IST

എ​ര​നെ​ല്ലൂ​ർ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും സം​യു​ക്ത ഊ​ട്ടു​തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബി പു​ത്തൂ​ർ കൊ​ടി​യേ​റ്

ഗു​രു​വാ​യൂ​ർ
സെ​ന്‍റ് ആ​ന്‍റ​ണീ​സ്

ഗു​രു​വാ​യൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​ക​യ​റി. പീ​ച്ചി ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി ഫാ. ​പ്രി​ന്‍റോ കു​ള​ങ്ങ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ഫാ. ​സെ​ബി ചി​റ്റാ​ട്ടു​ക​ര സ​ഹ​കാ​ർ​മി​ക​നാ​യി. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സ​പ്ലി​മെ​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലോ​റ​ൻ​സ് നീ​ല​ങ്കാ​വി​ലി​നു ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

മേ​യ് 1,2,3,4 തീ​യ​തി​ക​ളി​ലാ​ണു സം​യു​ക്ത തി​രു​നാ​ൾ. ശ​നി​യാ​ഴ്ച രാ​വി​ലെ പ്ര​സു​ദേ​ന്തി​വാ​ഴ്ച​യും തു​ട​ർ​ന്ന് കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളി​ലേ​ക്ക് അ​മ്പ്,വ​ള ആ​ശീ​ർ​വ​ദി​ച്ചു​ന​ൽ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​നി​തി​ൻ താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ കും. ​ഫാ. ലി​ജോ ബ്ര​ഹ്മ​കു​ളം സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് നാ​ട​കം.

തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന​യും വ​ലി​യ ഒ​പ്പീ​സും ഉ​ണ്ടാ​കും. അ​ന്ന് വൈ​കീ​ട്ട് വി​ശ്വാ​സ​പ​രി​ശീ​ല​ന​ദി​നാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യ് ചെ​റു​വ​ത്തൂ​ർ, ജോ​സ​ഫ് വ​ട​ക്കേ​ത്ത​ല, ജോ​ഷി നീ​ല​ങ്കാ​വി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ർ​ജ് പോ​ൾ നീ​ല​ങ്കാ​വി​ൽ, ജോ​ഷി മോ​ഹ​ൻ, പ്രി​ൻ​സ​ൺ ത​ര​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​ല്ലൂ​ക്ക​ര
സെ​ന്‍റ് ജോ​സ​ഫ്സ്

ഒ​ല്ലൂ​ക്ക​ര: സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ളി​ന് മു​ൻ​വി​കാ​രി ഫാ. ​മാ​ത്യു വെ​ട്ട​ത്ത് കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​ഇ​ട്ടി​യ​ച്ച​ൻ കു​രി​ശേ​രി, പ​ള്ളോ​ട്ടൈ​ൻ സ​ഭാ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ആ​ന്‍റ​ണി റോ​സ് വാ​ൻ, പ​ള്ളോ​ട്ടൈ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​തി​ൻ, ഫാ. ​ജോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

മേ​യ് 2,3,4 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ. മൂ​ന്നി​നു രാ​വി​ലെ പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ക്സി​ക്യൂട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണ​ങ്ങാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ.​ ഡോ. സാ​ജ​ൻ പി​ണ്ടി​യാ​ൻ സ​ന്ദേ​ശം ന​ൽ​കും. നാ​ലി​നു രാ​ത്രി ഏ​ഴി​ന് തൃ​ശൂ​ർ ക​ലാ​സ​ദ ന്‍റെ ഗാ​ന​മേ​ള ന​ട​ക്കും.

എ​ര​നെ​ല്ലൂ​ർ ഒൗ​വ​ർ
ലേ​ഡി ഒാ​ഫ് റോ​സ​റി

കേ​ച്ചേ​രി: എ​ര​നെ​ല്ലൂ​ർ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി ന്‍റെ​യും സം​യു​ക്ത ഊ​ട്ടു​തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബി പു​ത്തൂ​ർ കൊ​ടി​യേ​റ്റി. മേ​യ് മൂ​ന്നി​നാ​ണു തി​രു​നാ​ൾ. തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴി​നും 10നും ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ഏ​ഴി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, പ്ര​ദ​ക്ഷി​ണം യൂ​ണി​റ്റു​ക​ളി​ലേ​ക്കു​ള്ള ലി​ല്ലി, കി​രീ​ടം എ​ന്നി​വ​യു​ടെ ആ​ശി​ർ​വാ​ദം, നേ​ർ​ച്ച ഭ​ക്ഷ​ണം വെ​ഞ്ച​രി​പ്പ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ നേ​ർ​ച്ച ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ക്കും. രാ​ത്രി 10ന് ​യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള ലി​ല്ലി, കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​ടെ സ​മാ​പ​ന​വും തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ​യും അ​ര​ങ്ങേ​റും.

ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബി പു​ത്തൂ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ സൈ​മ​ൺ കാ​ക്ക​ശേ​രി, ആ​ന്‍റ​ണി പൊ​റു​ത്തൂ​ർ, തോ​മ​സ് അ​റ​ങ്ങാ​ശേ​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡൊ​മി​നി​ക് ഫ്രാ​ൻ​സി​സ്, ഊ​ട്ടു​നേ​ർ​ച്ച ക​ൺ​വീ​ന​ർ പ​ത്രോ​സ് അ​റ​ങ്ങാ​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : devaalayangalil thirunal nattuviehesham local news

Recent News

Corehub Up