കല്ലൂർ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയിലെ സംയുക്ത തിരുനാളിനു വികാരി ഫാ. ജോസഫ് പൂവത്തുക്കാരൻ കൊടിയേറ്റുന്നു. 25,26 തീയതികളിലാണു തിരുനാൾ.
പട്ടിക്കാട് സെന്റ് ഫ്രാൻസിസ്
സേവിയേഴ്സ്
പട്ടിക്കാട്: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ് ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും സംയുക്ത തിരുനാൾ 23 മുതൽ 26 വരെ തീയതികളിൽ ആഘോഷിക്കും. തിരുനാൾ കൊടിയേറ്റം ഫാ. ജോസ് ഐനിക്കൽ നിർവഹിച്ചു. വികാരി ഫാ. തോമസ് വടക്കൂട്ട്, കണ്വീനർ അജീഷ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.
ഒല്ലൂർ സെന്റ് ആന്റണീസ്
ഫൊറോന
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 277 ാം അന്പു തിരുനാളിന്റെ നവനാൾ കുർബാനയുടെ ആരംഭവും കോടിയേറ്റവും വികാരി ഫാ. വർഗീസ് കുത്തൂരിന്റെ കാർമികത്തിൽ നടന്നു. സഹവികാരിമാരായ ഫാ. എഡ്വിൻ, ഫാ. തേജസ് കുന്നപ്പിള്ളിൽ എന്നിവർ സഹകാർമികരായിരുന്നു. കൈക്കാരന്മാരായ ഷാജു പടിക്കല, ഷോണി അക്കര, ജോഫി ചിറമൽ, ജെയ്സണ് പ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
ചേലക്കര സെന്റ് മേരീസ്
ഫൊറോന
ചേലക്കര: സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 19വരെ ആഘോഷിക്കും. തിരുനാൾ ദിനമായ 18 ന് രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് വചനസന്ദേശവും ഉണ്ടായിരിക്കും. അന്ന് വൈകീട്ട് അഞ്ചിന് വർണാഭമായ തിരുനാൾ പ്രദക്ഷിണം. രാത്രി 7.30 ന് ചേലക്കര ഫൊറോന പ്രവാസി കൂട്ടായ്മയും കെസിവൈഎം സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന "പാലാ സൂപ്പർ ബീറ്റ്സ്' അവതരിപ്പിക്കുന്ന ഗാനമേള.
19 ന് ഇടവക ദിനാഘോഷത്തോടെയാണു തിരുനാൾ സമാപനം. വികാരി ഫാ. ജെയ്സൺ പുലിക്കോട്ടിൽ, അസി. വികാരി ഫാ. ഷെജോ മുത്തിപ്പീടിക എന്നിവരുടെയും വിവിധ കമ്മറ്റികളുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ.
പള്ളി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ വികാരി ഫാ. ജെയ്സൺ പുലിക്കോട്ടിൽ, ജനറൽ കൺവീനർ ജിജി പഠാരകളം, കൈക്കാരൻ ജോസി ജോസഫ്, ജോസ് കാട്ടൂർ, സിബി കൊള്ളിക്കൊളവിൽ എന്നിവർ പങ്കെടുത്തു.
കണ്ണാറ സെന്റ് ജോസഫ്സ്
കണ്ണാറ: സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളാഘോഷത്തിനു തുടക്കമായി.
ഇന്നു രാവിലെ 6.15ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. ഫാ. ജോർജ് തോട്ടാൻ സിഎംഐ കാർമികത്വം വഹിക്കും. തുടർന്ന് പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ലില്ലി, അന്പ് ആശീർവദിച്ച് നൽകൽ.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. 10നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സിന്റോ പൊറത്തൂർ കാർമികത്വം വഹിക്കും. സന്ദേശം ഫാ. ക്ലീറ്റസ് കിഴക്കൂടൻ. വൈകിട്ട് 4.30ന് വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണം, ബാന്റ് മേളം.
വികാരി ഫാ. വർഗീസ് കരിപ്പേരി, കൈക്കാരന്മാരായ സാജു ജോസഫ് മുള്ളൻകുഴി, ജെയിംസ് മാത്യു ഇലവുംതറപ്പിൽ, ഷിബി വള്ളിമാലിൽ, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ബേബി ജോസഫ് ചാലിൽ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, കുടുംബക്കൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.