Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drishyam 3

Movies

പേ​ടി​യാ സാ​റേ, ഇ​നി ഇ​തു​പോ​ലെ ആ​രൊ​ക്കെ​യു​ണ്ടെ​ന്ന് അ​റി​യി​ല്ല: ജോ​ർ​ജു​കു​ട്ടി​ക്ക് പു​തി​യ ശ​ത്രു?; ദൃ​ശ്യം 3 ടീ​സ​ർ

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ - ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3യു​ടെ ടീ​സ​ർ എ​ത്തി. ഒ​രു മി​നി​റ്റും അ​ൻ​പ​ത് സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലെ രം​ഗ​ങ്ങ​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ടീ​സ​റി​ൽ ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നാ​യു​ള്ള പോ​രാ​ട്ടം ഇ​നി​യും തു​ട​രു​മെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.

 

Movies

തു​ണി ഊ​രു​ന്ന​ത് സി​നി​മ​യി​ൽ റോ​ൾ കി​ട്ടാ​ൻ; പൊ​ട്ടി​ത്തെ​റി​ച്ച് എ​സ്ത​ർ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന സ​ദാ​ചാ​ര ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് എ​സ്ത​ർ അ​നി​ൽ.

ബാ​ല​താ​ര​ങ്ങ​ളാ​യെ​ത്തി​യ പെ​ൺ​കു​ട്ടി​ക​ൾ വ​ള​ർ​ന്ന് നാ​യി​ക​മാ​രാ​കു​മ്പോ​ൾ അ​വ​രെ ഹൈ​പ്പ​ർ സെ​ക്ഷ്വ​ലൈ​സ് ചെ​യ്യാ​നു​ള്ള പ്ര​വ​ണ​ത മ​ല​യാ​ളി​ക​ൾ​ക്കു​ണ്ടെ​ന്ന് താ​രം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ താ​ര​ത്തെ വി​മ​ർ​ശി​ച്ച് എ​ത്തി​യ​വ​ർ​ക്കാ​ണ് എ​സ്ത​ർ ഇ​പ്പോ​ൾ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

‘‘പെ​ട്ടെ​ന്ന് വ​ള​ർ​ന്ന് ഞാ​ൻ ലീ​ഡ് റോ​ളി​ലെ​ത്താ​ൻ പാ​ക​മാ​യി എ​ന്ന് സി​നി​മ​ക്കാ​രെ അ​റി​യി​ക്കാ​ൻ ഉ​ള്ള ഒ​രു ഹൈ​പ്പ​ർ സെ​ക്ഷ്വ​ൽ ഷോ ​ഓ​ഫ് മ​ല​യാ​ള​ത്തി​ലെ ചി​ല ബാ​ല​താ​ര​ങ്ങ​ളി​ലും കാ​ണാ​റു​ണ്ട്’’​എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്.

ഇ​തി​നെ പി​ന്തു​ണ​ച്ച് മ​റ്റൊ​രു വ്യ​ക്തി​യും പ്ര​തി​ക​രി​ച്ചു. ‘‘അ​തെ സി​നി​മ​ക​ൾ കി​ട്ടാ​ൻ വേ​ണ്ടി, ഞാ​ൻ നാ​യി​ക​യാ​വാ​ൻ ഉ​ള്ള പ്രാ​യ​മെ​ത്തി എ​ന്ന് കാ​ണി​ക്കാ​ൻ വേ​ണ്ടി അ​ൽ​പ​വ​സ്ത്ര​വും ശ​രീ​ര​ഭം​ഗി​യും ഒ​ക്കെ കാ​ണി​ച്ച് പോ​സ് ചെ​യ്ത് അ​വ​രെ​പ്പ​റ്റി ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​യു​മ്പോ​ൾ കു​റ്റം മു​ഴു​വ​നും പ​റ​യു​ന്ന​വ​രു​ടെ മു​ക​ളി​ൽ ആ​ക്കും’’ എ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ക​മ​ന്‍റ്.

ഇ​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് താ​രം രം​ഗ​ത്തെ​ത്തി​യ​ത്. ‘‘തു​ണി ഉ​രി​യു​ന്ന​ത് സി​നി​മ​യി​ൽ റോ​ൾ കി​ട്ടാ​നാ​ണെ​ന്ന ഈ ​അ​സം​ബ​ന്ധം ന​മു​ക്ക് ഒ​ന്ന് അ​വ​സാ​നി​പ്പി​ച്ചു കൂ​ടെ? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഗ്ലാ​മ​റ​സ് ആ​യ​തു​കൊ​ണ്ട് മാ​ത്രം മ​ല​യാ​ള സി​നി​മ​യി​ൽ ക​ഴി​വു​ള്ള നാ​യി​ക​മാ​രാ​യി മാ​റി​യ എ​ത്ര പേ​രു​ണ്ടെ​ന്ന് പ​റ​ഞ്ഞു ത​രൂ. ഒ​രാ​ൾ പോ​ലു​മി​ല്ല. ഇ​നി ആ​രെ​ങ്കി​ലും അ​ങ്ങ​നെ ചെ​യ്താ​ലും അ​തി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് എ​ന്താ​ണ് കാ​ര്യം?

മ​ല​യാ​ള സി​നി​മ എ​ന്നും നി​ല​നി​ൽ​ക്കു​ന്ന​ത് ക​ലാ​കാ​ര​ന്മാ​രു​ടെ ക​ഴി​വി​ന്റെ​യും മി​ക​വി​ന്‍റെ​യും ക​രു​ത്തി​ലാ​ണ്. അ​ല്ലാ​തെ വെ​റും വ​സ്ത്ര​ധാ​ര​ണ​ത്തി​ലോ ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​ത്തി​നോ അ​ല്ല.

ചി​ല​ർ​ക്ക് സ്വ​ന്ത​മാ​യി ഒ​രു ജീ​വി​ത​മി​ല്ല എ​ന്ന​താ​ണ് സ​ത്യം. സ​ഹോ​ദ​രാ, എ​ന്താ​ണ് നി​ങ്ങ​ൾ​ക്ക് ഇ​ത്ര പ്ര​ശ്നം? അ​തോ കൂ​ടു​ത​ൽ ഫോ​ളോ​വേ​ഴ്സി​നെ കി​ട്ടാ​ൻ വേ​ണ്ടി​യു​ള്ള വി​ല​കു​റ​ഞ്ഞ പ്ര​ശ​സ്തി​യാ​ണോ ല​ക്ഷ്യം?

എ​ന്താ​യാ​ലും സാ​ര​മി​ല്ല, ന​ട​ക്ക​ട്ടെ! സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് ഞാ​ൻ പ്ര​തി​ക​രി​ക്കാ​റി​ല്ല. പ​ക്ഷേ, ഇ​ന്ന് ഇ​ത്ത​ര​ക്കാ​രെ ഒ​ന്ന് തു​റ​ന്നു കാ​ണി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്ന് തോ​ന്നി,’’എ​സ്ത​ർ അ​നി​ൽ പ​രി​ഹാ​സ​ത്തോ​ടെ കു​റി​ച്ചു.

Movies

ദൃ​ശ്യം 3യു​ടെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി ആ​മ​സോ​ൺ

മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3യു​ടെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ. ചി​ത്ര​ത്തി​ന്‍റെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഡി​ജി​റ്റ​ൽ സ്ട്രീ​മിം​ഗ് അ​വ​കാ​ശ​ങ്ങ​ൾ ഇ​നി ആ​മ​സോ​ൺ പ്രൈ​മി​നാ​യി​രി​ക്കു​മെ​ന്നും ഒ​ടി​ടി റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന് ഇ​നി പ​ങ്കു​ണ്ടാ​കി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നേ​ര​ത്തെ ഏ​പ്രി​ൽ ര​ണ്ടി​ന് നി​ശ്ച​യി​ച്ചി​രു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മേ​യ് 21-ലേ​ക്ക് മാ​റ്റി​യ​താ​യി നി​ർ​മാ​താ​ക്ക​ളാ​യ ആ​ശി​ർ​വാ​ദ് സി​നി​മാ​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

‘ആ​ശി​ർ​വാ​ദ് സി​നി​മാ​സും ആ​മ​സോ​ണും ത​മ്മി​ലു​ള്ള നി​ല​വി​ലു​ള്ള ക​രാ​റു​ക​ളി​ലെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ വി​നി​യോ​ഗി​ച്ചു​കൊ​ണ്ട് ‘ദൃ​ശ്യം 3’ (മ​ല​യാ​ളം) എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ എ​ല്ലാ​വി​ധ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ളു​ടെ​യും (എ​സ്വി​ഒ​ഡി, ടി​വി​ഒ​ടി, ഏ​വി​ഒ​ഡി, എ​ഫ്‍​വി​ഒ​ഡി, ഇ​എ​സ്ടി എ​ന്നി​വ​യു​ൾ​പ്പെ​ടെ, എ​ന്നാ​ൽ അ​വ​യി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്താ​തെ) ഒ​രേ​യൊ​രു ഉ​ട​മ​സ്ഥാ​വ​കാ​ശം ആ​മ​സോ​ൺ സെ​ല്ല​ർ സ​ർ​വീ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് (ആ​മ​സോ​ൺ) ആ​ണെ​ന്ന് ഇ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്നു.

ഈ ​സി​നി​മ​യു​ടെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ ആ​മ​സോ​ണി​ന് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​തി​നാ​ൽ ഈ ​അ​വ​കാ​ശ​ങ്ങ​ൾ വി​ൽ​ക്കാ​നോ, ലൈ​സ​ൻ​സ് ന​ൽ​കാ​നോ, ഏ​തെ​ങ്കി​ലും മൂ​ന്നാം ക​ക്ഷി​ക്ക് താ​ൽ​പ്പ​ര്യ​മോ ബാ​ധ്യ​ത​യോ ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നോ ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നോ (അ​വ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​ർ​ക്കോ ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്കോ മ​റ്റേ​തെ​ങ്കി​ലും വ്യ​ക്തി​ക​ൾ​ക്കോ) യാ​തൊ​രു അ​ധി​കാ​ര​വു​മി​ല്ലെ​ന്ന് ഇ​തി​നാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ആ​മ​സോ​ണി​ന്‍റെ ഈ ​സ​വി​ശേ​ഷാ​ധി​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​യി ഈ ​സി​നി​മ​യു​മാ​യോ അ​തി​ന്‍റെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ളു​മാ​യോ ഏ​തെ​ങ്കി​ലും വ്യ​ക്തി​യോ സ്ഥാ​പ​ന​മോ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മോ ഇ​ട​പ​ഴ​കു​ക​യാ​ണെ​ങ്കി​ൽ, അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​വും ചെ​ല​വും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും അ​വ​ർ ത​ന്നെ വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​റി​യി​ക്കു​ന്നു.

ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​മ​സോ​ണി​ന്‍റെ സ​വി​ശേ​ഷാ​ധി​കാ​ര​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യോ ക​രാ​ർ ബ​ന്ധ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ​യോ ഇ​ൻ​ജം​ഗ്ഷ​ൻ ഉ​ത്ത​ര​വു​ക​ളും ന​ഷ്ട​പ​രി​ഹാ​ര​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം ആ​മ​സോ​ണി​ൽ നി​ക്ഷി​പ്ത​മാ​ണ്.’ ആ​മ​സോ​ൺ പ്രൈ​മി​ന്‍റെ പ്ര​സ്താ​വ​ന ഇ​ങ്ങ​നെ.

Movies

പു​ഴ​യോ​ര​ത്ത് പ്ര​തീ​ക്ഷ​യോ​ടെ നി​ൽ​ക്കു​ന്ന ജോ​ർ​ജു​കു​ട്ടി; ദൃ​ശ്യം പു​തി​യ പോ​സ്റ്റ​ർ

ലാ​ളി​ത്യ​വും കു​ലീ​ന​തയും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വേ​ഷ​വി​ധാ​നം. പി​ന്നി​ൽ പു​ഴ. ക​റു​ത്ത പ്രീ​മി​യം കാ​ർ. കാ​റി​നു മു​ന്നി​ൽ പ്ര​തീ​ക്ഷ​ക​ളോ​ടെ നി​ൽ​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ. ഇ​ത് ജോ​ർ​ജു​കു​ട്ടി​യു​ടെ പു​തി​യ ലു​ക്കാ​ണ്.

ജീ​ത്തു ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്നു. ചി​ത്രം ഏ​പ്രി​ൽ ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Movies

ആ​കാം​ക്ഷ​യു​ടെ ദി​ന​ങ്ങ​ൾ; ദൃ​ശ്യം 3 റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു

മോ​ഹ​ൻ​ലാ​ൽ- ജി​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന മെ​ഗാ ഹി​റ്റ് ചി​ത്ര​മാ​യ ദൃ​ശ്യ​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ.

ചി​ത്രം ഏ​പ്രി​ൽ ര​ണ്ടി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള മോ​ഷ​ൻ പോ​സ്റ്റ​ർ മോ​ഹ​ൻ​ലാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു. "വ​ര്‍​ഷ​ങ്ങ​ള്‍ ക​ട​ന്നു​പോ​യി, എ​ന്നാ​ല്‍ ഭൂ​ത​കാ​ലം പോ​വി​ല്ല' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ടി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ജോ​ര്‍​ജ് കു​ട്ടി​യേ​യും കു​ടും​ബ​ത്തേ​യു​മാ​ണ് പോ​സ്റ്റ​റി​ല്‍ കാ​ണു​ന്ന​ത്.

ദൃ​ശ്യം 3 യു​ടെ ഹി​ന്ദി പ​തി​പ്പി​ന്‍റെ റി​ലീ​സ് ഒ​ക്ടോ​ബ​റി​ലാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലേ​ക്ക് ദൃ​ശ്യം റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, അ​ൻ​സി​ബ ഹ​സ​ൻ, ആ​ശാ ശ​ര​ത്, സി​ദ്ദി​ഖ്, എ​സ്ത​ർ അ​നി​ൽ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Movies

ദ്യ​ശ്യം 3 ഏ​പ്രി​ലി​ൽ എ​ത്തും, വ​ല്യ പ്ര​തീ​ക്ഷ​ക​ൾ ഇ​ല്ലാ​തെ തീ​യ​റ്റ​റി​ൽ വ​ര​ണം: ജീ​ത്തു ജോ​സ​ഫ്

ദ്യ​ശ്യം 3 ഏ​പ്രി​ൽ ആ​ദ്യ വാ​രം എ​ത്തു​മെ​ന്നും വ​ല്യ പ്ര​തീ​ക്ഷ​ക​ൾ ഇ​ല്ലാ​തെ വേ​ണം തീ​യ​റ്റ​റി​ൽ വ​രാ​നെ​ന്നും സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ്.

രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് യൂ​റോ-​ഓ​ങ്കോ​ള​ജി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ജീ​ത്തു ജോ​സ​ഫ് സി​നി​മ​യെ കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത്.

"ദ്യ​ശ്യം 3' ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബാ​ല​ഗോ​പാ​ൽ നാ​യ​ർ പ​റ​ഞ്ഞ​തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ജീ​ത്തു. സി​നി​മ​യി​ലെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റു​ക​ൾ പോ​ലെ​യാ​ണ് ജീ​വി​ത​ത്തി​ൽ രോ​ഗ​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​തെ​ന്നും, എ​ന്നാ​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പോ​രാ​ടു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്നും ജീ​ത്തു ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Movies

അ​ക്ഷ​യ് ഖ​ന്ന​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി ദൃ​ശ്യം 3 നി​ർ​മാ​താ​ക്ക​ൾ

ദൃ​ശ്യം 3യി​ൽ നി​ന്നും പി​ന്മാ​റി​യ ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് ഖ​ന്ന​യ്ക്കെ​തി​രെ നി​ർ​മാ​താ​ക്ക​ൾ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു​വെ​ന്ന് സൂ​ച​ന.

അ​ക്ഷ​യ് ഖ​ന്ന​യ്ക്കെ​തി​രെ നോ​ട്ടീ​സ് അ​യ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്ന് പ​നോ​ര​മ സ്റ്റു​ഡി​യോ​യു​ടെ നി​ർ​മാ​താ​വ് കു​മാ​ർ മം​ഗ​ത് പ​ഥ​ക് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ട് അ​റി​യി​ച്ചു.

"അ​ക്ഷ​യ് ഖ​ന്ന​യു​മാ​യി ഞ​ങ്ങ​ൾ ഒ​രു ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മൂ​ന്നു​ത​വ​ണ​യാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. നി​ര​വ​ധി പു​ന​രാ​ലോ​ച​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. കു​റ​ച്ചു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് വി​ഗ് വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​ക്ഷ​യ് വി​ളി​ച്ചു. എ​ന്നാ​ൽ സം​വി​ധാ​യ​ക​ൻ അ​ഭി​ഷേ​ക് പ​ഥ​ക് അ​ദ്ദേ​ഹ​ത്തെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി'.

"ദൃ​ശ്യം 2ന്‍റെ തു​ട​ർ​ച്ച​യാ​ണ് ദൃ​ശ്യം 3. അ​തി​ൽ അ​ക്ഷ​യ്‌‍​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് വി​ഗ് ഇ​ല്ല. അ​തു​കൊ​ണ്ട് ആ ​ആ​വ​ശ്യം ഉ​പേ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. അ​പ്പോ​ഴും അ​ക്ഷ​യ്ക്ക് ചു​റ്റു​മു​ള്ള ആ​ളു​ക​ൾ, വീ​ണ്ടും ഇ​തേ കാ​ര്യം പ​റ​ഞ്ഞ് നി​ർ​ബ​ന്ധി​ച്ചു. അ​ക്ഷ​യ് വീ​ണ്ടും ഞ​ങ്ങ​ളെ വി​ളി​ച്ച്, ഇ​തേ കാ​ര്യം പ​റ​ഞ്ഞു. ഇ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് സം​വി​ധാ​യ​ക​ൻ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ​യാ​ണ് പെ​ട്ടെ​ന്നൊ​രു ദി​വ​സം ഞ​ങ്ങ​ളെ വി​ളി​ച്ച്, സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത്'. നി​ർ​മാ​താ​വ് ആ​രോ​പി​ക്കു​ന്നു.

"അ​ക്ഷ​യ് സ്വ​യം ഒ​രു സൂ​പ്പ​ർ​സ്റ്റാ​റാ​യി​ട്ടാ​ണ് ഇ​പ്പോ​ൾ ക​രു​തു​ന്ന​ത്. വി​ജ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ലേ​ക്ക് ക​യ​റി​യി​രി​ക്കു​ന്നു. ദു​ര​ന്ധ​ർ ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ൽ ഓ​ടു​ന്ന​ത് താ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ക​രു​തു​ന്ന​ത്. അ​ക്ഷ​യ് ഒ​ന്നു​മ​ല്ലാ​തി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സെ​ക്ഷ​ൻ 375 എ​ന്ന സി​നി​മ ചെ​യ്യു​ന്ന​ത്'.

"അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൊ​ഫ​ഷ​ണ​ല​ല്ലാ​ത്ത പെ​രു​മാ​റ്റം കാ​ര​ണം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് പ​ല​രും ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ത് സ​ത്യ​മാ​യി​രു​ന്നു. എ​ന്നി​ട്ടും എ​ങ്ങ​നെ​യൊ​ക്കെ​യോ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി. ആ ​സി​നി​മ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു​പാ​ട് അം​ഗീ​കാ​രം ന​ൽ​കി. അ​തി​നു​ശേ​ഷ​മാ​ണ് ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. അ​തി​നു​മു​മ്പ് എ​ത്ര​യോ വ​ർ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹം വീ​ട്ടി​ൽ വെ​റു​തെ​യി​രു​ന്നു. ഷൂ​ട്ടി​ങ്ങി​ന് 10 ദി​വ​സം മു​മ്പാ​ണ് സി​നി​മ​യി​ൽ​നി​ന്ന് പി​ൻ​മാ​റു​ന്ന​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി 21 കോ​ടി​യാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്'-​മം​ഗ​ത് പ​ഥ​ക് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​ക്ഷ​യ് ഖ​ന്ന​യ്ക്ക് പ​ക​രം ജ​യ്ദീ​പ് അ​ഹ്ലാ​വ​ത് ചിത്രത്തിൽ പോലീസ് വേഷത്തിലെത്തും. 

 

 

Movies

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ റി​ലീ​സി​നൊ​രു​ങ്ങാ​ൻ ദൃ​ശ്യം 3; വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി പ​നോ​ര​മ സ്റ്റു​ഡി​യോ​സും പെ​ൻ സ്റ്റു​ഡി​യോ​സും

ഇ​ന്ത്യ​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ൻ-​ഇ​ന്ത്യ​ൻ സി​നി​മാ ഏ​റ്റെ​ടു​ക്ക​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നും. ലോ​കം മു​ഴു​വ​ൻ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ - ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3 ന്‍റെ ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​ർ, ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ പ​നോ​ര​മ സ്റ്റു​ഡി​യോ​സും പെ​ൻ സ്റ്റു​ഡി​യോ​സും സം​യു​ക്ത​മാ​യി സ്വ​ന്ത​മാ​ക്കി.

ജീ​ത്തു ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന, മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന ദൃ​ശ്യം 3 ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള​തും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ സി​നി​മാ​റ്റി​ക് ഫ്രാ​ഞ്ചൈ​സി​ക​ളി​ൽ ഒ​ന്നാ​ണ് ദൃ​ശ്യം. സ​മ​കാ​ലി​ക സി​നി​മ​ക​ളി​ൽ ഏ​റ്റ​വും ആ​ക​ർ​ഷ​ക​വും വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തു​മാ​യ ഫ്രാ​ഞ്ചൈ​സി​ക​ളി​ൽ ഒ​ന്നാ​യി ഇ​ന്നും തു​ട​രു​ന്നു​ണ്ട് ദൃ​ശ്യം.

റി​ക്കാ​ർ​ഡ് ഭേ​ദി​ച്ച ബോ​ക്സ് ഓ​ഫീ​സ് നാ​ഴി​ക​ക്ക​ല്ലു​ക​ൾ നേ​ടി​യ​തി​നോ​ടൊ​പ്പം അ​സാ​ധാ​ര​ണ​മാ​യ പ്രേ​ക്ഷ​ക പി​ന്തു​ണ​യാ​ണ് സി​നി​മ​യ്ക്ക് എ​ല്ലാ ഭാ​ഷ​ക​ളി​ലും ല​ഭി​ച്ചി​ട്ടു​ള്ള​ത്. നി​ര​വ​ധി പ്ര​ശം​സ​ക​ൾ നേ​ടി​യി​രു​ന്ന​വ​യു​മാ​ണ് ദൃ​ശ്യം റീ​മേ​ക്കു​ക​ൾ. പ​നോ​ര​മ സ്റ്റു​ഡി​യോ​സ് നി​ർ​മി​ച്ച ഹി​ന്ദി പ​തി​പ്പാ​യ അ​ഭി​ഷേ​ക് പ​ഥ​ക് സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യം 2 ഉ​ൾ​പ്പെ​ടെ വ​ലി​യ പ്രേ​ക്ഷ​ക പി​ന്തു​ണ നേ​ടു​ക​യു​ണ്ടാ​യ​താ​ണ്.

പ​നോ​ര​മ സ്റ്റു​ഡി​യോ​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​ഏ​റ്റെ​ടു​ക്ക​ൽ ഏ​റെ വൈ​കാ​രി​ക​വും അ​തി​പ്രാ​ധാ​ന്യ​വു​മു​ള്ള​താ​ണെ​ന്ന് പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ ചെ​യ​ർ​മാ​ൻ കു​മാ​ർ മം​ഗ​ത് പ​ത​ക് പ​റ​ഞ്ഞു.

"എ​നി​ക്ക് ദൃ​ശ്യം ഒ​രു സി​നി​മ​യെ​ന്ന​തി​നേ​ക്കാ​ള്‍ അ​പ്പു​റ​ത്താ​ണ്. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ഇ​ത് ഒ​രു സ്വ​യം പ​രി​വ​ർ​ത്ത​ന യാ​ത്ര​യാ​ണ്. യ​ഥാ​ർ​ത്ഥ മ​ല​യാ​ള ഫ്രാ​ഞ്ചൈ​സി​യു​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഈ ​അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​ത് ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​ക​ര​വും വൈ​കാ​രി​ക​വു​മാ​യ ഒ​രു നി​മി​ഷ​മാ​ണ്. ഞ​ങ്ങ​ളു​ടെ ആ​ഗോ​ള വി​ത​ര​ണ മേ​ഖ​ല​യി​ലു​ള്ള ആ​ധി​പ​ത്യം ഉ​പ​യോ​ഗി​ച്ച്, ദൃ​ശ്യം 3 നെ ​ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര റി​ലീ​സു​ക​ളി​ൽ ഒ​ന്നാ​ക്കി മാ​റ്റാ​ൻ ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്നു. അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ ​ഏ​റ്റെ​ടു​ക്ക​ലി​ൽ ഏ​റെ ശു​ഭാ​പ്തി​വി​ശ്വാ​സ​മാ​ണു​ള്ള​തെ​ന്ന് പെ​ൻ സ്റ്റു​ഡി​യോ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ജ​യ​ന്തി​ലാ​ൽ ഗ​ഡ പ​റ​ഞ്ഞു. ദൃ​ശ്യം 3 യി​ലൂ​ടെ അ​സാ​ധാ​ര​ണ​മാ​യ ഇ​ന്ത്യ​ൻ ക​ഥ​ക​ളെ ലോ​ക​ത്തി​ന് മു​ന്നി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ഞ​ങ്ങ​ളു​ടെ ദൗ​ത്യം ഞ​ങ്ങ​ൾ തു​ട​രു​ന്നു.

പ​നോ​ര​മ സ്റ്റു​ഡി​യോ​യു​മാ​യു​ള്ള ഞ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഈ ​വി​ഷ​ൻ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സി​നി​മ യ​ഥാ​ർ​ത്ഥ​ത്തി​ൽ അ​ർ​ഹി​ക്കു​ന്ന ആ​ഗോ​ള പ്ലാ​റ്റ്‌​ഫോ​മി​ൽ എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്, അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​നോ​ര​മ സ്റ്റു​ഡി​യോ​സും പെ​ൻ സ്റ്റു​ഡി​യോ​യും ഒ​ന്നി​ക്കു​ന്ന​തോ​ടെ, മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ദൃ​ശ്യം 3 ഇ​പ്പോ​ൾ അ​ർ​ഹി​ക്കു​ന്ന രീ​തി​യി​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ഇ​ത്ര​യും പി​ന്തു​ണ​യോ​ടെ​യും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ​യും ദൃ​ശ്യം 3 മു​ന്നോ​ട്ട് പോ​കു​ന്ന​ത് കാ​ണു​ന്ന​ത് ശ​രി​ക്കും സ​ന്തോ​ഷ​ക​ര​മാ​ണ് എ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

"ജോ​ർ​ജു​കു​ട്ടി വ​ർ​ഷ​ങ്ങ​ളാ​യി എ​ന്‍റെ ചി​ന്ത​ക​ളി​ലും, പ്രേ​ക്ഷ​ക​രു​ടെ വി​കാ​ര​ങ്ങ​ളി​ലും, വ​രി​ക​ൾ​ക്കി​ട​യി​ലെ നി​ശ​ബ്‍​ദ​ത​യി​ലും എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് പു​തി​യ ര​ഹ​സ്യ​ങ്ങ​ളു​മാ​യി ഒ​രു പ​ഴ​യ സു​ഹൃ​ത്തി​നെ ക​ണ്ടു​മു​ട്ടു​ന്ന​ത് പോ​ലെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത യാ​ത്ര എ​വി​ടേ​ക്ക് ന​യി​ക്കു​ന്നു എ​ന്ന് പ്രേ​ക്ഷ​ക​ർ കാ​ണു​ന്ന​തി​ൽ ഏ​റെ ആ​വേ​ശ​ത്തി​ലാ​ണ്. മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ദൃ​ശ്യം പോ​ലു​ള്ള ക​ഥ​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല - അ​വ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കും. ഈ ​സം​യു​ക്ത പ​ങ്കാ​ളി​ത്തം മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്കു​ള്ള ശ​രി​യാ​യ ചു​വ​ടു​വ​യ്പ്പാ​യി തോ​ന്നു​ന്നു. ഈ ​ക​ഥ ഒ​രു ആ​ഗോ​ള വേ​ദി​ക്ക് അ​ർ​ഹ​മാ​ണെ​ന്ന് ഞ​ങ്ങ​ൾ എ​പ്പോ​ഴും വി​ശ്വ​സി​ച്ചി​രു​ന്നു, ഇ​പ്പോ​ൾ, ഈ ​സ​ഹ​ക​ര​ണ​ത്തോ​ടെ, ജോ​ർ​ജ്കു​ട്ടി​യു​ടെ അ​ടു​ത്ത നീ​ക്ക​ത്തി​ന് ലോ​കം ഒ​ടു​വി​ൽ ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞ​താ​യി തോ​ന്നു​ന്നു. സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ലെ സി​നി​മ വ്യ​വ​സാ​യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം എ​ന്ന​ത് ശു​ഭ​സൂ​ച​ന​യാ​ണ്.

മ​ല​യാ​ള സി​നി​മ​യെ ദേ​ശീ​യ ത​ല​ത്തി​ലും ആ​ഗോ​ള ത​ല​ത്തി​ലും എ​ത്തി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ ദൗ​ത്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​ല​യാ​ള​ത്തി​ലെ പ്ര​തി​ഭ​ക​ളു​മാ​യും വ​ള​ർ​ന്നു വ​രു​ന്ന ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​മാ​യും സ്റ്റു​ഡി​യോ സ​ജീ​വ​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​വു​ക​യാ​ണ് ദൃ​ശ്യം 3യി​ലൂ​ടെ. പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്

Movies

ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3 യ്ക്ക് ലഭിച്ച ആ ഡീൽ

ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3യുടെ മുഴുവൻ ആഗോള തിയറ്റർ ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്.

ഏകദേശം നൂറ് കോടിക്കു മുകളിലാണ് ഈ ഡീലിലൂടെ നിർമാതാവിനു ലഭിക്കുക.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണിത്.

അതേസമയം ചിത്രീകരണം പൂർത്തിയാക്കുന്നതിനും തിയറ്ററുകളിലേയ്ക്കെത്തുന്നതിന് മുൻപേ തന്നെ ദൃശ്യം 3 അതിന്‍റെ മുതൽമുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സിനിമയുടെ റീമേക്ക് റൈറ്റ്സ് ഇതുവരെയും നൽകിയിട്ടില്ല.

ബോളിവുഡ് നിര്‍മാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകൾ ലീക്ക് ആയതോടെയാണ് ഈ വിവരം പ്രേക്ഷകരിലേക്കെത്തുന്നത്. ദൃശ്യത്തിന്‍റെ ആദ്യരണ്ടുഭാഗങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിറക്കിയ നിര്‍മാണക്കമ്പനിയാണ് പനോരമ സ്‌റ്റുഡിയോസ്.

അതേസമയം സിനിമയുടെ മലയാളം പതിപ്പാകും ആദ്യം തിയറ്ററുകളിലെത്തുകയെന്നും രണ്ട് മാസങ്ങൾക്കുശേഷം മാത്രമാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ അവസാനം തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ദൃശ്യം 3 അവസാനഘട്ടത്തോട് അടുക്കുകയാണ്. നവംബർ 30ന് തൊടുപുഴയിൽ തന്നെയാകും പാക്കപ്പ്. ജനുവരിയിലോ മാർച്ചിലോ ചിത്രം തിയറ്ററുകളിലെത്തും.

Movies

ലാ​ലേ​ട്ടാ...​ജോ​ർ​ജു​കു​ട്ടി​യാ​യി മോ​ഹ​ൻ​ലാ​ൽ കു​ട്ടി​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ; വീ​ഡി​യോ  

 

മോ​ഹ​ൻ​ലാ​ലി​നെ ക​ണ്ട കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ത്തി​ലെ ജോ​ർ​ജു​കു​ട്ടി​യാ​യി വേ​ഷ​മി​ട്ടു​കൊ​ണ്ടാ​ണ് താ​രം തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഭ​വ​ൻ​സ് മു​ൻ​ഷി വി​ദ്യാ​ശ്രം സ്കൂ​ളി​ൽ എ​ത്തി​യ​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സ് ആ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​നെ കാ​ണാ​ൻ ഓ​ടി​യെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ വീ​ഡി​യോ​യി​ൽ കാ​ണാം. വി​ദ്യാ​ർ​ഥ​ക​ളെ കൈ ​കാ​ണി​ച്ച് അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ലി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ ‘ലാ​ലേ​ട്ടാ’ എ​ന്ന് വി​ളി​ക്കു​ന്ന​തും വീഡി​യോ​യ്ക്കൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

 

Movies

"നാ​ല​ര വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജോ​ർ​ജു​കു​ട്ടി​യു​ടെ വീ​ട്ടി​ൽ എ​ന്തൊ​ക്കെ സം​ഭ​വി​ക്കു​ന്നു; അ​താ​ണ് ദൃ​ശ്യം 3'

ദൃ​ശ്യം മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ക​ഥ​യെ​പ്പ​റ്റി സൂ​ച​ന ന​ൽ​കി സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ്. നാ​ല​ര വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ജോ​ർ​ജു​കു​ട്ടി​യു​ടെ വീ​ട്ടി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ‘ദൃ​ശ്യം 3’ പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​റ​ണാ​കു​ളം പൂ​ത്തോ​ട്ട എ​സ്എ​ൻ സ​ലോ കോ​ള​ജി​ലാ​ണ് സി​നി​മ​യു​ടെ പൂ​ജ ന​ട​ന്ന​ത്

‘‘ഇ​തൊ​രു ന​ല്ല സി​നി​മ​യാ​ണ്. അ​മി​ത പ്ര​തീ​ക്ഷ​യോ​ടെ​യൊ​ന്നും വ​രാ​തി​രി​ക്കു​ക. ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ല്‍ എ​ന്താ​ണ് സം​ഭ​വി​ക്കു​ക, അ​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ എ​ന്താ​ണ് എ​ന്നൊ​ക്കെ​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്. മ​റ്റ് ര​ണ്ട് ഭാ​ഗ​ങ്ങ​ളു​ടെ മു​ക​ളി​ൽ നി​ൽ​ക്കാ​ൻ വേ​ണ്ടി ചെ​യ്യു​ന്ന സി​നി​മ​യ​ല്ലി​ത്.

നാ​ല​ര വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ജോ​ർ​ജു​കു​ട്ടി​യു​ടെ വീ​ട്ടി​ൽ എ​ന്തൊ​ക്കെ സം​ഭ​വി​ക്കു​ന്നു​ണ്ട്, എ​ന്തൊ​ക്കെ സം​ഭ​വി​ക്കാം എ​ന്ന​താ​ണ് ഈ ​സി​നി​മ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ആ ​ആ​കാം​ക്ഷ​യി​ൽ സി​നി​മ കാ​ണാ​ൻ വ​രാം.

ഈ​യൊ​ര​വ​സ​ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നാ​കു​ന്ന​തും ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു. ഞ​ങ്ങ​ളെ​ല്ലാം അ​ങ്ങ​യെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു എ​ന്നാ​ണ് ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞ​ത്. എ​ല്ലാ രീ​തി​യി​ലും ഈ ​അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ണ് അ​ദ്ദേ​ഹം.

സി​നി​മ എ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ചി​ത്രീ​ക​ര​ണം തീ​രു​ന്ന​തു​പോ​ലെ​യി​രി​ക്കും റി​ലീ​സ് തി​യ​തി. അ​തൊ​ക്കെ നി​ർ​മാ​താ​വാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്.

ദൃ​ശ്യം ഒ​രു ത്രി​ല്ല​ർ സി​നി​മ​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ഇ​തൊ​രു ഫാ​മി​ലി ഡ്രാ​മ​യാ​ണ്. അ​ത് ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ ക​ഥ​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ ക​ഥ​യാ​ണ്. അ​വ​ർ നേ​രി​ടു​ന്ന ട്രോ​മ​ക​ളും മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ളു​മാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.’’​ജീ​ത്തു ജോ​സ​ഫ് പ​റ​ഞ്ഞു.

Latest News

Corehub Up