x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ടി​യാ സാ​റേ, ഇ​നി ഇ​തു​പോ​ലെ ആ​രൊ​ക്കെ​യു​ണ്ടെ​ന്ന് അ​റി​യി​ല്ല: ജോ​ർ​ജു​കു​ട്ടി​ക്ക് പു​തി​യ ശ​ത്രു?; ദൃ​ശ്യം 3 ടീ​സ​ർ


Published: April 30, 2026 08:25 AM IST | Updated: April 30, 2026 08:25 AM IST

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ - ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3യു​ടെ ടീ​സ​ർ എ​ത്തി. ഒ​രു മി​നി​റ്റും അ​ൻ​പ​ത് സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലെ രം​ഗ​ങ്ങ​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ടീ​സ​റി​ൽ ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നാ​യു​ള്ള പോ​രാ​ട്ടം ഇ​നി​യും തു​ട​രു​മെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.

 

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, എ​സ്ത​ർ അ​നി​ൽ, അ​ൻ​സി​ബ, സി​ദ്ദി​ഖ്, ആ​ശ ശ​ര​ത്, മു​ര​ളി ഗോ​പി എ​ന്നി​വ​ർ ദൃ​ശ്യം 3 യി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. 2013 ലാ​ണ് ദൃ​ശ്യ​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം പു​റ​ത്തി​റ​ങ്ങി​യ​ത്. 2021ൽ ​ര​ണ്ടാം ഭാ​ഗം വ​ന്നു.

ജോ​ർ​ജു​കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷ​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് ദൃ​ശ്യം 3 പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള തി​യ​റ്റ​ർ, ഓ​വ​ർ​സീ​സ്, ഡി​ജി​റ്റ​ൽ, എ​യ​ർ​ബോ​ൺ അ​വ​കാ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ആ​ണ്.

Tags : Drishyam 3 Mohanlal Jeethu Joseph Meena

Recent News

Corehub Up