x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​ത്തു ജോ​സ​ഫ്...​ഭീ​ക​ര​നാ​ണ​യാ​ൾ: ദൃ​ശ്യ​ത്തെ പ്ര​ശം​സി​ച്ച് ഹ​രീ​ഷ് പേ​ര​ടി  


Published: May 22, 2026 01:29 PM IST | Updated: May 22, 2026 01:37 PM IST

‘ദൃ​ശ്യം’ സി​നി​മയു​ടെ മൂ​ന്നാം ഭാ​ഗ​ത്തെ പ്ര​ശം​സി​ച്ച് ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​ണ് ഈ ​സി​നി​മ​യെ​ന്നും ഗം​ഭീ​ര അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും ഹ​രീ​ഷ് കു​റി​ച്ചു.

‘‘ലാ​ലേ​ട്ടാ..​അ​യ​ച്ചു​ത​ന്ന പി​റ​ന്നാ​ൾ സ​മ്മാ​നം കി​ട്ടി..‘​ദൃ​ശ്യം3’ ...കി​ടി​ലോ​ൽ കി​ടു​ക്കി.. മൂ​ന്നാം ത​വ​ണ​യും ജോ​ർ​ജു​കു​ട്ടി​യെ ഒ​രു ക​ടു​കു​മ​ണി അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ ആ​വാ​തെ ഇ​ങ്ങ​നെ ഹോ​ൾ‍​ഡ് ചെ​യ്യു​ക എ​ന്ന​ത്...​ന​മി​ച്ചു സാ​ർ..

പി​റ​ന്നാ​ൾ സ​മ്മാ​നം ഉ​ണ്ടാ​ക്കി​യ ആ ​പാ​ച​ക​ക്കാ​ര​നി​ല്ലെ..​ജീ​ത്തു ജോ​സ​ഫ്...​ഭീ​ക​ര​നാ​ണ​യാ​ൾ...13 വ​ർ​ഷംകൊ​ണ്ട് അ​യാ​ൾ പ്രേ​ക്ഷ​ക​രെ മു​ഴു​വ​ൻ ജോ​ർ​ജു​കു​ട്ടി​യു​ടെ വേ​ണ്ട​പ്പെ​ട്ട​വ​രും ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രു​മാ​ക്കി മാ​റ്റി...

ഒ​രി​ക്ക​ലും അ​നു​ഭ​വി​ക്കാ​ത്ത മ​നഃ​ശാ​സ്‌​ത്ര ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്.. പ്രേ​ക്ഷ​ക​നെ അ​വ​ന​റി​യാ​തെ കാ​വ​ൽ നി​ർ​ത്തി..​ജീ​ത്തു​സ​ർ ക​ലാ​കാ​രാ...​അ​യാ​ൾ ഇ​നി​യും വ​രു​മെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്..​പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ലാ​ലേ​ട്ടാ.’’​ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു.

Tags : hareesh peradi drishyam 3

Recent News

Corehub Up