Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drones

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്രോ​ണു​ക​ളു​മാ​യി മൂന്നുപേ​ർ പി​ടി​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഒ​​​​രു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന സൈ​​​​നി​​​​ക നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഡ്രോ​​​​ണു​​​​ക​​​​ളു​​​​മാ​​​​യി മൂ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യി. ക​​​ഴി​​​ഞ്ഞ 25ന് ​​​​ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ഹോ​​​​ങ്കോം​​​​ഗി​​​​ൽ​​​നി​​​​ന്നു വി​​​​യ​​​​റ്റ്‌​​​​നാം വ​​​​ഴി ടെ​​​​ർ​​​​മി​​​​ന​​​​ൽ മൂ​​​ന്നി​​​ൽ ​എ​​​​ത്തി​​​​യ യാ​​​​ത്ര​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നാ​​​​ണ് തെ​​​​ർ​​​​മ​​​​ൽ ഇ​​​​മേ​​​​ജിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​വും ലേ​​​​സ​​​​ർ റേ​​​​ഞ്ച് ഫൈ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ളും ഘ​​​​ടി​​​​പ്പി​​​​ച്ച പ​​​ത്ത് പ്രൊ​​​​ഫ​​​​ഷ​​​​ണ​​​​ൽ ഡ്രോ​​​​ണു​​​​ക​​​​ൾ ക​​​​സ്റ്റം​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഗ്രീ​​​​ൻ ചാ​​​​ന​​​​ൽ വ​​​​ഴി ക​​​​ട​​​​ന്നു​​​​പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ച ഇ​​​​വ​​​​രെ ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ത​​​​ട​​​​ഞ്ഞു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഡ്രോ​​​​ണു​​​​ക​​​​ൾ​​​​ക്കു​​​പു​​​​റ​​​​മെ ക​​​​ൺ​​​​ട്രോ​​​​ള​​​​റു​​​​ക​​​​ൾ, കാ​​​​മ​​​​റ ഗിം​​​​ബ​​​​ലു​​​​ക​​​​ൾ, കേ​​​​ബി​​​​ളു​​​​ക​​​​ൾ, പ്രൊ​​​​പ്പ​​​​ല്ല​​​​റു​​​​ക​​​​ൾ, ജോ​​​​യി​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ അ​​​​നു​​​​ബ​​​​ന്ധ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ക​​​​ണ്ടെ​​​​ത്തി.

ചാ​​​​ർ​​​​ട്ടേ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​യ​​​​റു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഇ​​​​വ പ്ര​​​​തി​​​​രോ​​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന സൈ​​​​നി​​​​ക​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഡ്രോ​​​​ണു​​​​ക​​​​ളാ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ല്‍ ഏ​​​​വി​​​​യേ​​​​ഷ​​​​നി​​​​ൽ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യേ​​​​ണ്ട ഇ​​​​ത്ത​​​​രം ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് 1962ലെ ​​​​ക​​​​സ്റ്റം​​​​സ് ആ​​​​ക്‌​​​ട് പ്ര​​​​കാ​​​​രം ഇ​​​​വ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും വ​​​​സ്തു​​​​ക്ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

International

യുദ്ധം യുക്രെയിനെ ഉണർത്തി; റഷ്യയെ വിറിപ്പിച്ച് ആർമി ഓഫ് ഡ്രോൺസ്

ചരിത്രത്തിൽ യുക്രൈൻ എന്നും ഒരു പോരാട്ടഭൂമിയായിരുന്നു. ഒരു ഭാഗത്ത് റഷ്യ, മറുഭാഗത്ത് യൂറോപ്പ്. അങ്ങനെ ഇരു ശക്തികൾക്കും ഇടയിൽ നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന ഒരു രാജ്യം. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈൻ സ്വതന്ത്ര രാജ്യമായി മാറി. എന്നാൽ, ആ സ്വാതന്ത്ര്യം അധികകാലം ശാന്തമായിരുന്നില്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. പിന്നീട് 2022 ഫെബ്രുവരിയിൽ, ലോകം ഉറക്കത്തിലായിരിക്കെ, റഷ്യൻ സൈന്യം യുക്രൈനിന്‍റെ അതിർത്തി കടന്നു. ആ യുദ്ധങ്ങൾ ഇന്നും തുടരുന്നു.

യുദ്ധം തുടങ്ങിയ നാളുകളിൽ യുക്രൈ‌നിന്‍റെ കൈവശം ഉണ്ടായിരുന്നത് ഒരു ചെറിയ സൈന്യവും പഴകിയ ആയുധങ്ങളും മാത്രമായിരുന്നു. റഷ്യൻ ടാങ്കുകളെ നേരിടാൻ ആർട്ടിലറി ഷെൽ പോലും തികഞ്ഞിരുന്നില്ല. ഈ ആവിശ്യത്തിൽനിന്നാണ്, ആധുനിക യുദ്ധചരിത്രത്തെതന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള ആ തീരുമാനം ജനിച്ചത്.

ഡ്രോൺ ഹീറോ

രണ്ടാം ലോകമഹായുദ്ധകാലം മുതൽ സൈനിക ആവശ്യങ്ങൾക്കായി പരീക്ഷിക്കപ്പെട്ടിരുന്ന, പിന്നീട് ദശകങ്ങളോളം ഗവേഷണ ലാബുകളുടെ മൂലയിൽ ഒതുങ്ങിപ്പോയ, ഒടുവിൽ സാധാരണക്കാരുടെ വിനോദോപകരണമായി മാറിയ ആ ചെറിയ യന്ത്രം ഇന്നു ഉക്രെയ്‌ൻ യുദ്ധഭൂമിയിലെ ഏറ്റവും നിർണായക സാന്നിധ്യമാണ് - ഡ്രോൺ.

2022ൽ യുദ്ധം തുടങ്ങിയതോടെ യുക്രൈൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി ഒരു കാര്യം തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ ആയുധവും പണവും നൽകും, പക്ഷേ സൈനികരെ അയയ്ക്കില്ല. അതിനാൽ റഷ്യയുടെ വൻ സൈനിക മേധാവിത്വത്തിനെതിരെ ഉക്രെയ്‌നു സ്വന്തം വഴി കണ്ടെത്തണം. യുദ്ധം ജയിക്കണമെങ്കിൽ ആകാശം കീഴടക്കണം എന്ന അഭിപ്രായമുള്ള സെലൻസ്കി ഒരു തീരുമാനം എടുത്തു. ഡ്രോൺ ഉത്പാദനം ഒരു ദേശീയ അജൻഡയാക്കി മാറ്റുക.

ഡ്രോൺ തന്ത്രം

എന്നാൽ, യുക്രൈ‌നും ഡ്രോണും തമ്മിലുള്ള ബന്ധം 2022ൽ തുടങ്ങിയതല്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ തന്നെ യുക്രൈൻ ഡ്രോൺ സാധ്യതകളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരുന്നു. Ukrspecsystems, Deviro തുടങ്ങിയ കമ്പനികൾ ആ കാലത്തു ചെറിയ തോതിൽ നിരീക്ഷണ ഡ്രോണുകൾ നിർമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്ന് അത് ഒരു വ്യവസായമായിരുന്നില്ല, ഒരു ചെറിയ തുടക്കം മാത്രമായിരുന്നു. 2022 വരെ ആ തുടക്കം ആരും ഗൗരവമായി എടുത്തിരുന്നില്ല.

2022 ഫെബ്രുവരിക്കു ശേഷം ആ ചിത്രം പൂർണമായും മാറി. ആദ്യ നാളുകളിൽ യുദ്ധക്കളത്തിൽ യുക്രൈൻ ഉപയോഗിച്ചത് തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളായിരുന്നു. ആകാശത്തുനിന്നു റഷ്യൻ ടാങ്കുകളെ കൃത്യതയോടെ തകർക്കുന്ന ആ ദൃശ്യങ്ങൾ ലോകം അമ്പരപ്പോടെ കണ്ടു.

സ്വന്തം ഡ്രോൺ

എന്നാൽ, വാങ്ങിയ ഡ്രോൺകൊണ്ട് ഒരു യുദ്ധം ജയിക്കാനാകില്ല എന്നു മുൻകൂട്ടി കണ്ട യുക്രെയ്ൻ , സ്വന്തം ഡ്രോൺ ഉണ്ടാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്കു തിരിഞ്ഞു. തുടർന്ന് യുക്രെയ്‌ൻ സർക്കാർ ഒരു അസാധാരണ നീക്കമാണ് നടത്തിയത്. വലിയ പ്രതിരോധ കമ്പനികൾക്കു മാത്രം ആയുധ നിർമാണം വിട്ടുകൊടുക്കാതെ ചെറുകിട ടെക് സ്റ്റാർട്ടപ്പുകളെയും സർവകലാശാലകളെയും സാധാരണ എൻജിനീയർമാരെയും യുദ്ധത്തിന്‍റെ ഭാഗമാക്കി. ഗാരേജുകളിലും ചെറിയ വർക്ക്‌ഷോപ്പുകളിലും പോലും ഡ്രോണുകൾ നിർമിക്കപ്പെട്ടു. വീഡിയോ ഗെയിം കളിച്ചുകൊണ്ട് വളർന്ന ഒരു തലമുറ യഥാർഥ യുദ്ധഭൂമിക്കായി ഡ്രോണുകൾ നിയന്ത്രിക്കാൻ തുടങ്ങി.

ഡ്രോൺ വാഴ്ച

ആ സമയത്താണ് യുക്രൈൻ വിവിധ തരത്തിലുള്ള ഡ്രോണുകളെ യുദ്ധത്തിന്‍റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. തുടക്കത്തിൽ തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളാണ് റഷ്യൻ ടാങ്കുകൾക്കും സൈനിക വാഹനങ്ങൾക്കും നേരെ കൃത്യമായ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ, വളരെ വേഗംതന്നെ യുക്രൈൻ ചെലവ് കുറഞ്ഞ ഫസ്റ്റ് പെഴ്സൺ വ്യൂ ഡ്രോണുകളിലേക്കു തിരിഞ്ഞു.

സാധാരണ റേസിംഗ് മത്സരങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചെറിയ FPV ഡ്രോണുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് അവയെ പറക്കുന്ന മിസൈലുകളാക്കി മാറ്റി. അതോടൊപ്പം Shark, Leleka, Fury പോലുള്ള നിരീക്ഷണ ഡ്രോണുകൾ റഷ്യൻ സൈനിക നീക്കങ്ങൾ കണ്ടെത്താൻ ഉപയോഗിച്ചു. പിന്നീട് ദൂരപരിധിയേറിയ ബീവർ ഡ്രോണുകളും സമുദ്ര ഡ്രോണുകളും യുദ്ധത്തിന്‍റെ ഭാഗമായതോടെ റഷ്യയുടെ അതിർത്തിക്കുള്ളിലും കരിങ്കടലിലും വരെ യുക്രൈൻ ആക്രമണശേഷി വ്യാപിച്ചു.

ഈ മുന്നേറ്റത്തിന് പിന്നിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് മിഖായ്‌ലോ‌ ഫെദോറോവ്. യുക്രൈ‌നിന്‍റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രിയായ ഫെദോറോവ് യുദ്ധകാലത്ത് “ആർമി ഓഫ് ഡ്രോൺസ്” എന്ന പദ്ധതിക്കു നേതൃത്വം നൽകി. എന്നാൽ, അത് വെറും ഒരു സർക്കാർ പദ്ധതി മാത്രമായിരുന്നില്ല. ഒരു രാജ്യം മുഴുവൻ സാങ്കേതിക യുദ്ധത്തിലേക്ക് മാറിയതിന്‍റെ പ്രതീകമായിരുന്നു അത്.

ലോകമെമ്പാടുമുള്ള സംഭാവനകൾ ശേഖരിച്ച് ഡ്രോണുകൾ വാങ്ങുകയും അതിനൊപ്പം ആഭ്യന്തര നിർമാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും യുദ്ധത്തിന്‍റെ ഭാഗമാക്കിയായിരുന്നു ഫെദോറോവിന്റെ പ്രവർത്തനം. സാധാരണ ജനങ്ങളിൽനിന്നു തുടങ്ങി വിദേശ വ്യവസായികളിലേക്കും ടെക് സമൂഹങ്ങളിലേക്കും വരെ സഹായ അഭ്യർഥന എത്തി. ആയിരക്കണക്കിനു ചെറിയ ഡ്രോണുകളും കാമറകളും കമ്യൂണിക്കേഷൻ സംവിധാനങ്ങളും അങ്ങനെ യുക്രൈ‌നിലേക്ക് എത്തി.

പരിശീലനകേന്ദ്രങ്ങൾ

അതേസമയം, സർക്കാർ മറ്റൊരു വലിയ കാര്യം കൂടി മനസിലാക്കിയിരുന്നു. വെറും ഡ്രോൺ വാങ്ങിയാൽ മാത്രം യുദ്ധം ജയിക്കാനാകില്ല. അതിനെ നിയന്ത്രിക്കാൻ ആളുകളെയും വേണം. അങ്ങനെ രാജ്യത്തുടനീളം ഡ്രോൺ ഓപ്പറേറ്റർമാർക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഏതാനും ആഴ്ചകളുടെ പരിശീലനംകൊണ്ട് തന്നെ ഒരു സാധാരണ യുവാവിനെ ഡ്രോൺ പൈലറ്റാക്കി മാറ്റാനാകുമെന്ന് യുക്രെയ്‌ൻ തിരിച്ചറിഞ്ഞു. വീഡിയോ ഗെയിമുകളിലും സിമുലേഷൻ സാങ്കേതിക വിദ്യകളിലും പരിചയമുള്ള യുവാക്കൾ അതിവേഗം ഈ രംഗത്തേക്ക് എത്തി. ഒരു സാധാരണ സൈനികനെ പരിശീലിപ്പിക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമ്പോൾ, ഒരു FPV ഡ്രോൺ പൈലറ്റിനെ വളരെ വേഗത്തിൽ യുദ്ധസജ്ജനാക്കാൻ സാധിച്ചു.

യുദ്ധതന്ത്രം മാറിമറിച്ചു

ഈ മാറ്റം യുദ്ധഭൂമിയിലെ തന്ത്രങ്ങളെയും പൂർണമായി മാറ്റിമറിച്ചു. മുമ്പു വലിയ സൈനിക യൂണിറ്റുകൾക്കു മാത്രം ലഭ്യമായിരുന്ന നിരീക്ഷണ ശേഷി ഇപ്പോൾ ചെറിയ സംഘങ്ങൾക്കു പോലും ലഭിച്ചു. മുന്നണിയിൽ ഒളിച്ചിരുന്ന ഒരു ചെറിയ സംഘം പോലും ആകാശത്തു പറക്കുന്ന ഡ്രോണിലൂടെ കിലോമീറ്ററുകൾ അകലെയുള്ള റഷ്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഒരു ബങ്കറിനുള്ളിൽ ഇരുന്ന സൈനികൻ സ്ക്രീനിലൂടെ യുദ്ധഭൂമി കാണുകയും ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന പുതിയ യുദ്ധരീതികൾ രൂപപ്പെട്ടു.

പ്രതിരോധം ശക്തം

ഡ്രോൺ നിർമിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രോണിനെ തടയാനുള്ള സാങ്കേതിക വിദ്യയും. കാരണം യുദ്ധം നീണ്ടുനിന്നതോടെ റഷ്യയും ഷഹീദ് കമികാസി ഡ്രോണുകൾ ഉൾപ്പെടെയുള്ള ഡ്രോൺ ആക്രമണങ്ങൾ അതിവേഗത്തിൽ ശക്തമാക്കുകയായിരുന്നു. ഇതോടെയാണ് യുക്രൈൻ ഇലക്‌ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, സിഗ്നൽ ജാമറുകൾ, ആന്‍റി ഡ്രോൺ ഗണുകൾ, റഡാർ സാങ്കേതിക വിദ്യകൾ, ഡ്രോൺ ട്രാക്കിംഗ് സോഫ്റ്റ്‌വെയറുകൾ എന്നിവയുടെ വികസനത്തിലേക്കു ശക്തമായി തിരിഞ്ഞത്.

റഷ്യൻ ഡ്രോണുകളുടെ സിഗ്നലുകൾ തടസപ്പെടുത്താനും ജിപിഎസ് സംവിധാനങ്ങളെ കുഴക്കാനും ഡ്രോണുകളെ വഴിതെറ്റിക്കാനും കഴിയുന്ന സംവിധാനങ്ങൾ അവർ വികസിപ്പിച്ചു. ചില മേഖലകളിൽ ആർട്ടിഫിഷൽ ഇന്‍റലിജൻസും ഉപയോഗിച്ചു തുടങ്ങി. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആകാശത്തു പറക്കുന്ന ഒരു ചെറിയ ഡ്രോണിനെ തിരിച്ചറിഞ്ഞ് അതിന്‍റെ ദിശ കണ്ടെത്തി ആക്രമണം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ വരെ യുദ്ധഭൂമിയിൽ എത്തി.

അമേരിക്ക പോലും പഠിക്കുന്നു

ഇന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ‌ യുദ്ധഭൂമി അനുഭവങ്ങളിൽനിന്ന് പഠിക്കുകയാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങൾ പോലും യുക്രെയ്‌ൻ വികസിപ്പിച്ച ഡ്രോൺ സാങ്കേതിക വിദ്യകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും പഠനത്തിനും സഹകരണത്തിനുമായി പരിഗണിക്കുന്നുണ്ട്.

ഒരു കാലത്ത് ആയുധങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു രാജ്യം ഇന്ന് ആ രാജ്യങ്ങളെത്തന്നെ പുതിയ യുദ്ധപാഠങ്ങൾ പഠിപ്പിക്കുന്ന സ്ഥിതിയിലേക്കു മാറിയിരിക്കുന്നത്. യുദ്ധത്തിന്‍റെ ചാരത്തിൽനിന്ന് ഉയർന്ന ആ ഡ്രോൺ വിപ്ലവം ഇനി യുക്രൈനിന്‍റെ മാത്രം കഥയല്ല. ഭാവിയിലെ എല്ലാ യുദ്ധങ്ങളുടെയും മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തോടു പറയുന്ന മുന്നറിയിപ്പാണ്.

Kerala

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം; കോ​ട്ട​യ​ത്ത് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍​ക്കും ഡ്രോ​ണു​ക​ള്‍​ക്കും നി​രോ​ധ​നം

കോ​ട്ട​യം: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യോ​മ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ട്, മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ള്‍ എ​ന്നി​വ​യു​ടെ വ്യോ​മ പ​രി​ധി​യി​ലും ജി​ല്ല​യി​ലെ ഹെ​ലി​പ്പാ​ഡു​ക​ളി​ലും മേ​യ് 31ന് ​പു​ല​ര്‍​ച്ചെ 12 മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഡ്രോ​ണു​ക​ളും മൈ​ക്രോ​ലൈ​റ്റ് എ​യ​ര്‍​ക്രാ​ഫ്റ്റു​ക​ളും യു​എ​വി​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പ​റ​ത്തു​ന്ന​തി​ന് നി​രോ​ധം. ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

വ്യോ​മ സേ​ന​യ്ക്കും എ​സ്പി​ജി​ക്കും സം​സ്ഥാ​ന പോ​ലീ​സി​നും ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക​മാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍​ക്കും നി​രോ​ധ​നം ബാ​ധ​ക​മ​ല്ല.

ഹെ​ലി​കോ​പ്റ്റ​റു​ക​ളോ നി​രോ​ധ​ന പ​രി​ധി​യി​ല്‍ വ​രു​ന്ന മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ പ​റ​ത്തേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

 

 

International

ബഹ്റിൻ വെടിവച്ചിട്ടത് 453 ഡ്രോണുകളെ

മ​നാ​മ: പ​ശ്ചി​മേ​ഷ്യാ യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം ഇ​റാ​ൻ തൊ​ടു​ത്ത 453 ഡ്രോ​ണു​ക​ളും 188 മി​സൈ​ലു​ക​ളും വെ​ടി​വ​ച്ചി​ട്ട​താ​യി ബ​ഹ്റി​ൻ ഇ​ന്ന​ലെ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യു​ടെ അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട​യു​ടെ ആ​സ്ഥാ​നം ബ​ഹ്റി​നി​ലാ​ണ്. ഇ​റേ​നി​യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഇ​വി​ടു​ത്തെ ഏ​ഴു കെ​ട്ടി​ട​ങ്ങ​ളെ​ങ്കി​ലും ന​ശി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​തി​നി​ടെ, ഇ​റാ​ൻ യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച ത​ന്നെ 3300 പേ​ർ മ​രി​ച്ചെ​ന്നും 30,000 പേ​ർ​ക്കു പ​രി​ക്കേ​റ്റെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​ൻ വി​ഭാ​ഗം മേ​ധാ​വി ഹ​ന്ന ബാ​ൾ​ക്കി അ​റി​യി​ച്ചു. 43 ല​ക്ഷം പേ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​യി.

NRI

വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം; കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ന​ട​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ സം​വി​ധാ​ന​ത്തി​ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി ഡി​ജി​സി​എ വ​ക്താ​വ് അ​ബ്ദു​ള്ള അ​ൽ രാ​ജി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ൽ സം​ഭ​വി​ച്ച ഈ ​ആ​ക്ര​മ​ണം അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്.

അ​തി​നി​ടെ, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​റ് ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ട​താ​യി നാ​ഷ​ണ​ൽ ഗാ​ർ​ഡ് വ്യ​ക്ത​മാ​ക്കി. കു​വൈ​റ്റ് ആ​ർ​മി, നാ​ഷ​ണ​ൽ ഗാ​ർ​ഡ്, പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ് എ​ന്നി​വ​ർ ഏ​കോ​പ​ന​ത്തോ​ടെ അ​തീ​വ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു വ​ട്ടി​ക​യാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ​യും സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന ഏ​ത് വെ​ല്ലു​വി​ളി​യെ​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് നാ​ഷ​ണ​ൽ ഗാ​ർ​ഡ് വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ. ​ജ​ദ്ആ​ൻ അ​ൽ ഫ​ദ​ൽ വ്യ​ക്ത​മാ​ക്കി.

Kerala

പോളിംഗ് ബൂത്തുകളിൽ പ്ര​ശ്നക്കാരെ പിടിക്കാൻ ഡ്രോ​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​സ​​​ങ്കീ​​​ർ​​​ണ പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ള്ള​​​വോ​​​ട്ടി​​​നും ബൂ​​​ത്തു പി​​​ടി​​​ത്ത​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ജി​​​ല്ലാ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യ ഒ​​​ട്ടേ​​​റെ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഇ​​​ത്ത​​​വ​​​ണ​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ ’ദീ​​​പി​​​ക’ യോ​​​ടു പ​​​റ​​​ഞ്ഞു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് സു​​​ര​​​ക്ഷ ഒ​​​രു​​​ക്കാ​​​ൻ 30 ക​​​ന്പ​​​നി കേ​​​ന്ദ്ര​​​സേ​​​ന​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തു​​​ന്ന​​​ത്. ഏ​​​താ​​​ണ്ട 2500 കേ​​​ന്ദ്ര​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ണ്ടാ​​കും.

​കേ​​​ന്ദ്ര​​​സാ​​​യു​​​ധ സേ​​​ന​​​യു​​​ടെ നോ​​​ഡ​​​ൽ ഓ​​​ഫി​​​സ​​​റെ​​​യും നി​​​ശ്ചി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​യി ​അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ കേ​​​ന്ദ്ര​​​സേ​​​ന​​​യു​​​ടെ ആ​​​ദ്യ ക​​​ന്പ​​​നി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും.

എ​​​ല്ലാ ബൂ​​​ത്തു​​​ക​​​ളി​​​ലും ഇ​​​ത്ത​​​വ​​​ണ വെ​​​ബ് കാ​​​സ്റ്റിം​​​ഗ് ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം. പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ലൈ​​​വ് ടെ​​​ലി​​​കാ​​​സ്റ്റിം​​​ഗ്, സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മു​​​ണ്ടാ​​കും. ​

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളു​​​ള്ള​​​ത്. കേ​​​ന്ദ്ര​​​സേ​​​ന​​​യെ കൂ​​​ടാ​​​തെ സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ന്‍റെ സേ​​​വ​​​ന​​​വും സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ഒ​​​രു​​​ക്കും.

International

ഇന്ത്യൻ എൽപിജി കപ്പൽ കുടുങ്ങി; ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും

മും​ബൈ: അ​മേ​രി​ക്ക-​ഇ​സ്രയേ​ൽ സ​ഖ്യ​വും ഇറാനും ത​മ്മി​ലു​ള്ള യു​ദ്ധം രൂക്ഷമായിത്തുടരുന്നതിനിടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു സ​മീ​പം 34 ജീ​വ​ന​ക്കാ​രു​മാ​യി ഇ​ന്ത്യ​ൻ എ​ൽ​പി​ജി ക​പ്പ​ൽ കു​ടു​ങ്ങി​. ക്യാ​പ്റ്റ​ൻ വീ​രേ​ന്ദ്ര വി​ശ്വ​ക​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​കൂ​റ്റ​ൻ ടാ​ങ്ക​റി​ൽ 36 ല​ക്ഷം ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ച​ക​വാ​ത​ക​മാ​ണു​ള്ള​ത്. മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ക​പ്പ​ലി​നു മു​ക​ളി​ലൂ​ടെ നി​ര​ന്ത​രം പ​റ​ക്കു​ന്ന​തു ജീ​വ​ന​ക്കാ​രെ ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

കു​വൈ​റ്റി​ലെ മി​ന അ​ൽ അ​ഹ​മ്മ​ദിയിൽനിന്ന് ഗു​ജ​റാ​ത്തി​ലെ ദീ​ൻ​ദ​യാ​ൽ ക​ണ്ട്‌ല തു​റ​മു​ഖ​ത്തേ​ക്കു പു​റ​പ്പെ​ട്ട​താ​ണ് ക​പ്പ​ൽ. ഫെ​ബ്രു​വ​രി 28 മു​ത​ൽ ​സ​മു​ദ്ര​പാ​ത​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ക​പ്പ​ലി​നു യാ​ത്ര തു​ട​രാ​നാ​യി​ട്ടി​ല്ല. നി​ല​വി​ൽ യു​എ​ഇ​യ്ക്കു സ​മീ​പ​മു​ള്ള മി​ന സ​ഖ​ർ തു​റ​മു​ഖ മേ​ഖ​ല​യി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ് ക​പ്പ​ൽ. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​ക​മ്പ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ത​ങ്ങ​ൾ​ക്കു സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങാ​ൻ ക​ഴി​യൂ എന്നു ക്യാ​പ്റ്റ​ൻ വി​ശ്വ​ക​ർ​മ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.
"മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഞ​ങ്ങ​ളു​ടെ തലയ്ക്കുമുകളിലൂടെയാണു പാ​യു​ന്ന​ത്. എ​ങ്ങും സൈ​റ​ൺ മു​ഴ​ങ്ങു​ന്നു. ഏ​തു നി​മി​ഷ​വും എ​ന്തും സം​ഭ​വി​ക്കാം എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഞ​ങ്ങ​ൾ...' ക്യാ​പ്റ്റ​ൻ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
ക​പ്പ​ലി​ൽ 60 ദി​വ​സ​ത്തേ​ക്കു​ള്ള അവശ്യസാധനങ്ങൾ മാത്രമാണുള്ളത്. ഇന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും കപ്പൽ ജീവനക്കാർക്കു സാ​ധിക്കാത്ത സാഹചര്യമാണുള്ളത്.

National

ചൈ​ന​യെ​യും പാ​കി​സ്ഥാ​നെ​യും വി​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ 'ശേ​ഷ​നാ​ഗ് 150'

ന്യൂ​ഡ​ൽ​ഹി: ഡ്രോ​ൺ യു​ദ്ധ​മു​റ​ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നൊ​രു​ങ്ങി ഇ​ന്ത്യ. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ ചി​ല​വി​ൽ നി​ർ​മി​ക്കാ​വു​ന്ന​തും എ​ന്നാ​ൽ അ​തീ​വ മാ​ര​ക​വു​മാ​യ 'ശേ​ഷ​നാ​ഗ് 150' എ​ന്ന സ്വ​ദേ​ശി ഡ്രോ​ൺ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഇ​റാ​ന്‍റെ ഷ​ഹീ​ദ്-136 ഡ്രോ​ണു​ക​ളേ​ക്കാ​ൾ ക​രു​ത്തും അ​മേ​രി​ക്ക​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യോ​ട് കി​ട​പി​ടി​ക്കു​ന്ന കൃ​ത്യ​ത​യും ഈ ​പു​തി​യ ഡ്രോ​ണി​നു​ണ്ടെ​ന്നാ​ണ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ബെം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള 'ന്യൂ​സ്‌​പേ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ടെ​ക്നോ​ള​ജീ​സ്' എ​ന്ന സ്റ്റാ​ർ​ട്ട​പ്പാ​ണ് ഈ ​അ​ത്യാ​ധു​നി​ക ഡ്രോ​ൺ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ശ​ത്രു​വി​ന്‍റെ റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും എ​യ​ർ ഡി​ഫ​ൻ​സി​നെ​യും ക​ബ​ളി​പ്പി​ച്ച് കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കാ​ൻ (സ്വാം ​അ​റ്റാ​ക്ക്) ശേ​ഷി​യു​ള്ള​വ​യാ​ണ് ഇ​വ. 1,000 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രെ​യു​ള്ള ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ് ശേ​ഷ​നാ​ഗ് ഡ്രോ​ണു​ക​ൾ.

അ​ഞ്ച് മ​ണി​ക്കൂ​റി​ല​ധി​കം തു​ട​ർ​ച്ച​യാ​യി ആ​കാ​ശ​ത്ത് ത​ങ്ങി​നി​ൽ​ക്കാ​ൻ ഇ​തി​ന് സാ​ധി​ക്കും. 25 മു​ത​ൽ 40 കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷ​നാ​ഗ് ഡ്രോ​ണു​ക​ൾ​ക്ക് ശേ​ഷി​യു​ണ്ട്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ്റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ, മ​നു​ഷ്യ​സ​ഹാ​യം കൂ​ടാ​തെ ത​ന്നെ ശ​ത്രു​വി​നെ ക​ണ്ടെ​ത്തി ആ​ക്ര​മി​ക്കാ​ൻ ഇ​വ​യ്ക്ക് ക​ഴി​യും.

അ​മേ​രി​ക്ക​യു​ടെ 'ഓ​പ്പ​റേ​ഷ​ൻ എ​പ്പി​ക് ഫ്യൂ​റി'​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​ത്യാ​ധു​നി​ക ഡ്രോ​ണു​ക​ളോ​ട് താ​ര​ത​മ്യം ചെ​യ്യാ​വു​ന്ന നി​ല​വാ​ര​മാ​ണ് ശേ​ഷ​നാ​ഗ് 150 നു​ള്ള​ത്. പാ​കി​സ്ഥാ​ന്‍റെ​യും ചൈ​ന​യു​ടെ​യും അ​തി​ർ​ത്തി​ക​ളി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ക​വ​ച​മാ​യി ശേ​ഷ​നാ​ഗ് 150 മാ​റു​മെ​ന്നാ​ണ് സൈ​ന്യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

International

എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടു

മോ​​​സ്കോ: ​​​ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നും റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നും എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന കാ​​​സ്പി​​​യ​​​ൻ പൈ​​​പ്പ്‌​​​ലൈ​​​ൻ ക​​​ൺ​​​സോ​​​ർ​​​ഷ്യം (സി​​​പി​​​സി) ടെ​​​ർ​​​മി​​​ന​​​ലി​​​നു സ​​​മീ​​​പം ര​​​ണ്ട് എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ൾ​​​ക്കു നേ​​​രേ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.

ഗ്രീ​​​ക്ക് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഡെ​​​ൽ​​​റ്റ ഹാ​​​ർ​​​മ​​​ണി, മെ​​​റ്റി​​​ൽ​​​ഡ എ​​​ന്നീ ക​​​പ്പ​​​ലു​​​ക​​​ൾ ടെ​​​ർ​​​മി​​​ന​​​ലി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​യ​​​റ്റാ​​​നെ​​​ത്തു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കും കാ​​​ര്യ​​​മാ​​​യ ത​​​ക​​​രാ​​​റി​​​ല്ല. ആ​​​ള​​​പാ​​​യ​​​വും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.

ഡെ​​​ൽ​​​റ്റ ഹാ​​​ർ​​​മ​​​ണി ക​​​പ്പ​​​ലി​​​ൽ ചെ​​​റി​​​യ തീ​​​പി​​​ടി​​ത്തം ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. മെ​​​റ്റി​​​ൽ​​​ഡ​​​യി​​​ൽ ര​​​ണ്ടു ഡ്രോ​​​ണു​​​ക​​​ൾ പ​​​തി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

റ​​​ഷ്യ​​​യി​​​ലെ നൊ​​​വ്റോ​​​സീ​​​സ്ക് തു​​​റ​​​മു​​​ഖ​​​ത്തി​​​നു സ​​​മീ​​​പം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സി​​​പി​​​സി ടെ​​​ർ​​​മി​​​ന​​​ൽ ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് എ​​​ണ്ണ എ​​​ത്തി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മാ​​​ണ്. ടെ​​​ൽ​​​മി​​​ന​​​ലി​​​ൽ എ​​​ത്തു​​​ന്ന 80 ശ​​​ത​​​മാ​​​നം എ​​​ണ്ണ​​​യും ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നാ​​​ണ്.

District News

ആ​ന​യ​ടി ഉ​ത്സ​വം; ഡ്രോ​ണ്‍ പ​റ​ത്താൻ അ​നു​വ​ദി​ക്കി​ല്ലെന്ന്

കൊ​ല്ലം: ആ​ന​യ​ടി പ​ഴ​യി​ടം ശ്രീ​ന​ര​സിം​ഹ സ്വാ​മി​ക്ഷേ​ത്ര​ത്തി​ല്‍ 20ന് ​ന​ട​ക്കു​ന്ന ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​മെ​ന്ന് എ​ഡി​എം ജി. ​നി​ര്‍​മ​ല്‍​കു​മാ​ര്‍ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എ​ഴു​ന്ന​ള്ള​ത്ത് സ​മ​യ​ങ്ങ​ളി​ല്‍ ആ​ന​ക​ള്‍ ത​മ്മി​ല്‍ കൃ​ത്യ​മാ​യ അ​ക​ലം വേ​ണ​മെ​ന്നും നാ​ട്ടാ​ന പ​രി​പാ​ല​ന​ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ആ​ന​യു​ടെ അ​ടു​ത്ത് പോ​പ്പ​റു​ക​ള്‍, പ​ട​ക്കം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്.

ഉ​ത്സ​വ​പ​രി​സ​ര​ത്ത് ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. ആ​ന​ക​ളു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വ​കു​പ്പി​നു സം​ഘാ​ട​ക​ര്‍ കൈ​മാ​റ​ണം. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, ക്ര​മ​സ​മാ​ധാ​ന​പ​രി​പാ​ല​നം പോ​ലീ​സ് ഉ​റ​പ്പാ​ക്കും. ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ത്സ​വ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കും.

ഉ​ത്സ​വ​ശേ​ഷം മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​ന്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കു കൈ​മാ​റ​ണം. ആം​ബു​ല​ന്‍​സ് സേ​വ​ന​വും പ്ര​ഥ​മ​ശു​ശ്രൂ​ഷാ സം​വി​ധാ​ന​വും സ​ജ്ജ​മാ​ക്കും. മ​ദ്യം, നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ല്‍​പ​ന ത​ട​യു​ന്ന​തി​ന് ഉ​ത്സ​വ​ദി​വ​സം ഡ്രൈ​ഡേ​യാ​യി പ്ര​ഖ്യാ​പി​ക്കും.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്തി​ക്കും.
അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ അ​ഗ്നി​ര​ക്ഷാ​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ള്‍, ആം​ബു​ല​ന്‍​സു​ക​ള്‍ എ​ന്നി​വ​യ്ക്കു സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ പ്ര​ത്യേ​ക​പാ​ത ഒ​രു​ക്കും. ത​യാ​റെ​ടു​പ്പു​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ നാളെ റ​വ​ന്യൂ, പോ​ലീ​സ്, വ​നം, ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക​യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു.

NRI

ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം

ബെ​​​ർ​​​ലി​​​ൻ: അ​​​ജ്ഞാ​​​ത ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ ജ​​​ർ​​​മ​​​ൻ പോ​​​ലീ​​​സി​​​ന് അ​​​ധി​​​കാ​​​രം ന​​​ല്കു​​​ന്നു. ജ​​​ർ​​​മ​​​ൻ മ​​​ന്ത്രി​​​സ​​​ഭ ഇ​​​തി​​​നു​​​ള്ള നി​​​യ​​​മം അം​​​ഗീ​​​ക​​​രി​​​ച്ചു. ഇ​​​നി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​സാ​​​ക​​​ണം. യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ അ​​​ജ്ഞാ​​​ത ഡ്രോ​​​ണു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​ണു ​നീ​​​ക്കം.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ലെ മ്യൂ​​​ണി​​​ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യും പ​​​തി​​​നാ​​​യി​​​രം യാ​​​ത്ര​​​ക്കാ​​​ർ കു​​​ടു​​​ങ്ങു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

ഡെ​​​ന്മാ​​​ർ​​​ക്ക്, ബെ​​​ൽ​​​ജി​​​യം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും അ​​​ജ്ഞാ​​​തഡ്രോ​​​ണു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ റ​​​ഷ്യ ആ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ക് മെ​​​ർ​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഭീ​​​ഷ​​​ണി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​യി ഡ്രോ​​​ണു​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നും ന​​​ശി​​​പ്പി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​റു​​​ക​​​ളും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ത്യേ​​​ക മ​​​തി​​​ൽ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ർ​​​സു​​​ല ഫോ​​​ൺ ദെ​​​ർ ലെ​​​യ്ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

NRI

ശ്രദ്ധേയമായി വത്തിക്കാനിലെ സംഗീതപരിപാടിയും ഡ്രോൺ ഷോയും

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: മ​​​നു​​​ഷ്യ​​​സാ​​​ഹോ​​​ദ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വ​​​ത്തി​​​ക്കാ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ലോ​​​ക സ​​​മ്മേ​​​ള​​​ന​​​വും ഇ​​​തി​​​നു സ​​​മാ​​​പ​​​നം കു​​​റി​​​ച്ചു ന​​​ട​​​ന്ന ‘ഗ്രേ​​​സ് ഫോ​​​ർ ദ് ​​​വേ​​​ൾ​​​ഡ്’ എ​​​ന്ന സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​യും ഡ്രോ​​​ൺ ഷോ​​​യും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ മ​​​നു​​​ഷ്യ​​​സാ​​​ഹോ​​​ദ​​​ര്യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ൾ, അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​ർ, സാം​​​സ്കാ​​​രി​​​ക നേ​​​താ​​​ക്ക​​​ൾ, സാ​​​ങ്കേ​​​തി​​​ക-​​​പ​​​രി​​​സ്ഥി​​​തി വി​​​ദ​​​ഗ്‌​​​ധ​​​ർ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ഞൂ​​​റോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

15 പാ​​​ന​​​ലു​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ന്ന സം​​​വാ​​​ദ​​​ത്തി​​​ൽ സ​​​മാ​​​ധാ​​​നം, ഗ്ര​​​ഹ​​​ത്തോ​​​ടു​​​ള്ള ക​​​രു​​​ത​​​ൽ, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ ആ​​​ഘാ​​​തം, മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ ഭാ​​​വി തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്തു. സാ​​​ർ​​​വ​​​ത്രി​​​ക സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​നും സം​​​സ്കാ​​​ര​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സം​​​വാ​​​ദ​​​ത്തി​​​നും ആ​​​ഗോ​​​ള പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യാ​​​ശ​​​യ്ക്കു​​​മു​​​ള്ള ആ​​​ഹ്വാ​​​നം എ​​​ന്ന​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി​​​യ​​​ത്.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു സ​​​മാ​​​പ​​​നം കു​​​റി​​​ച്ചു ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന ‘ഗ്രേ​​​സ് ഫോ​​​ർ ദ് ​​​വേ​​​ൾ​​​ഡ്’ എ​​​ന്ന സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​യി​​​ൽ ലോ​​​ക​​​പ്ര​​​ശ​​​സ്ത ഗാ​​​യ​​​ക​​​ൻ ആ​​​ൻ​​​ഡ്രി​​​യ ബോ​​​ചെ​​​ല്ലി​​​യും അ​​​മേ​​​രി​​​ക്ക​​​ൻ ഗാ​​​യി​​​ക ടെ​​​ഡി സ്വിം​​​സും ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ച്ചു.

കൊ​​​ളം​​​ബി​​​യ​​​ന്‍ സൂ​​​പ്പ​​​ര്‍സ്റ്റാ​​​ര്‍ ക​​​രോ​​​ള്‍ ജി, ​​​ആ​​​ര്‍ & ബി ​​​ഇ​​​തി​​​ഹാ​​​സം ജോ​​​ണ്‍ ലെ​​​ജ​​​ന്‍ഡ്, ഹി​​​പ്-​​​ഹോ​​​പ്പ് ടീ​​​മാ​​​യ ക്ലി​​​പ്സെ, പ്ര​​​ശ​​​സ്ത ആ​​​ഫ്രി​​​ക്ക​​​ന്‍ വോ​​​ക്ക​​​ലി​​​സ്റ്റ് ആ​​​ഞ്ച​​​ലി​​​ക് കി​​​ഡ്‌​​​ജോ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ര്‍ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണു സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ച​​​ത്വ​​​ര​​​ത്തി​​​ൽ സം​​​ഗീ​​​ത​​​വി​​​രു​​​ന്ന് ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഡ്രോ​​​ണു​​​ക​​​ൾ ബ​​​സി​​​ലി​​​ക്ക​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​യി അ​​​ണി​​​നി​​​ര​​​ന്ന് ആ​​​കാ​​​ശ​​​ത്ത് വ​​​ർ​​​ണ​​​ക്കാ​​​ഴ്ച​​​യൊ​​​രു​​​ക്കി​​​യ​​​ത്.

മൈ​​​ക്ക​​​ലാ​​​ഞ്ച​​​ലോ​​​യു​​​ടെ സു​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ‘ആ​​​ദാ​​​മി​​​ന്‍റെ സൃ​​​ഷ്‌​​​ടി’​യി​​​ലെ കൈ​​​ക​​​ൾ, സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യ പ്രാ​​​വ്, ദി​​​വം​​​ഗ​​​ത​​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ, സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന മൈ​​​ക്ക​​​ലാ​​​ഞ്ച​​​ലോ​​​യു​​​ടെ പ്ര​​​ശ​​​സ്ത​​​മാ​​​യ മാ​​​ർ​​​ബി​​​ൾ ശി​​​ല്പ​​​മാ​​​യ പി​​​യാ​​​ത്താ രൂ​​​പം, ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഏ​​​റെ വി​​​ല​​​മ​​​തി​​​ച്ചി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ട​​​ക്കം ചെ​​​യ്ത സെ​​​ന്‍റ് മേ​​​രി മേ​​​ജ​​​ർ ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ സാ​​​ലു​​​സ് പോ​​​പ്പു​​​ലി റൊ​​​മാ​​​നി രൂ​​​പം എ​​​ന്നി​​​വ മി​​​ന്നി​​​ത്തെ​​​ളി​​​ഞ്ഞു.

ഓ​​​രോ ഡ്രോ​​​ണ്‍ വി​​​ന്യാ​​​സ​​​വും പൂ​​​ര്‍ത്തി​​​യാ​​​കു​​​മ്പോ​​​ള്‍ നി​​​റ​​​ഞ്ഞ കൈ​​​യ​​​ടി​​​യോ​​​ടെ​​​യാ​​​ണു ജ​​​ന​​​ക്കൂ​​​ട്ടം ദൃ​​​ശ്യ​​​വി​​​സ്മ​​​യ​​​ത്തെ വ​​​ര​​​വേ​​​റ്റ​​​ത്. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണു വ​​​ത്തി​​​ക്കാ​​​നി​​​ൽ ഡ്രോ​​​ൺ ഷോ ​​​ന​​​ട​​​ക്കു​​​ന്ന​​​ത്.

International

റ​ഷ്യ​ൻ ഡ്രോ​ണു​ക​ൾ പോ​ള​ണ്ട് വെ​ടി​വ​ച്ചി​ട്ടു; യു​ദ്ധം വ്യാ​പി​ക്കു​മെ​ന്ന് ആ​ശ​ങ്ക

വാ​ഴ്സ: വ്യോ​മ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ നാ​ല് റ​ഷ്യ​ൻ ഡ്രോ​ണു​ക​ൾ പോ​ള​ണ്ട് വെ​ടി​വ​ച്ചി​ട്ടു. നാ​റ്റോ സ​ഖ്യ​സേ​ന, നെ​ത​ർ​ല​ൻ​ഡ്സ് വ്യോ​മ​സേ​ന എ​ന്നി​വ​രും ത​ങ്ങ​ൾ​ക്കൊ​പ്പം ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്ന് പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്ക് പ​റ​ഞ്ഞു.

ഇ​താ​ദ്യ​മാ​യാ​ണ് നാ​റ്റോ​സേ​ന റ​ഷ്യ​ൻ ഡ്രോ​ണു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത്. റ​ഷ്യ​യു​ടെ സ​ഖ്യ​രാ​ഷ്ട്ര​മാ​യ ബെ​ലാ​റൂ​സി​ൽ​നി​ന്നാ​ണു പ​ല ഡ്രോ​ണു​ക​ളും വ​ന്ന​തെ​ന്നു പോ​ള​ണ്ട് പ​റ​ഞ്ഞു. റ​ഷ്യ​യു​മാ​യി പോ​ള​ണ്ടി​ന് നേ​രി​ട്ട് അ​തി​ർ​ത്തി​യി​ല്ല. എ​ന്നാ​ൽ ബെ​ലാ​റൂ​സും യു​ക്രെ​യ്നും പോ​ള​ണ്ടി​ന്‍റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​ണ്.

റ​ഷ്യ​ൻ നീ​ക്കം യാ​ദൃ​ച്ഛി​ക​മ​ല്ലെ​ന്നും മു​ൻ​കൂ​ട്ടി​യു​ള്ള പ​ദ്ധ​തി​പ്ര​കാ​ര​മാ​ണെ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ദേ​ശ​ന​യ സെ​ക്ര​ട്ട​റി ക​യ ക​ല്ലാ​സ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ പോ​ള​ണ്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും യു​ക്രെ​യ്ന്‍റെ പ്ര​തി​രോ​ധ​കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മാ​ണു ല​ക്ഷ്യം​വ​ച്ച​തെ​ന്നും റ​ഷ്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Latest News

Corehub Up