NRI
ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ സംഘടിപ്പിക്കുന്ന 2026ലെ ദേശീയ കൺവൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ ടെക്സസിലെ ഹൂസ്റ്റണിൽ നടക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎ വി.ടി. ബൽറാം, മുൻമന്ത്രി കെ.കെ. ഷെെലജ എന്നിവർ വിശിഷ്ടാതിഥികളായി എത്തും.
അമേരിക്കയിലെ ഈ വർഷത്തെ ആദ്യ ഓണസദ്യ ഒരുക്കുന്നതിലൂടെയും ഫോമാ കൺവൻഷൻ ശ്രദ്ധേയമാകുന്നു. ജൂലൈ 31ന് ഉച്ചയ്ക്ക് 23 വിഭവങ്ങളും മൂന്ന് തരം പായസവും ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്.
വ്യാഴാഴ്ച സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും.
NRI
അരിസോണ: ഫോമയുടെ മൗണ്ടൈൻ റീജിയണിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമായി സജിത്ത് തൈവളപ്പിലിനെ അടുത്ത രണ്ട് വർഷത്തേക്ക് തെരഞ്ഞെടുത്തു.
മുമ്പ് ഫോമ വെസ്റ്റേൺ റീജിയൺ നാഷണൽ കമ്മിറ്റി അംഗം, റീജിയണൽ സെക്രട്ടറി, അരിസോണ മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഐടി രംഗത്ത് ഉയർന്ന പദവി വഹിക്കുന്ന സജിത്ത് വർഷങ്ങളായി കുടുംബസമേതം അരിസോണയിലെ ഫീനിക്സിലാണ് താമസം.
നിരവധി ദേശീയ, റീജിയണൽ, പ്രാദേശിക പരിപാടികളുടെ മുൻനിര സംഘാടകനായ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും പുതിയതായി രൂപീകരിച്ച മൗണ്ടൈൻ റീജിയണിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ബിജു പന്തളം വ്യക്തമാക്കി.
NRI
സൗത്ത് ഫ്ലോറിഡ: 2026-2028 കാലയളവിലേക്കുള്ള ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള ക്യാപ്റ്റൻ വിബിൻ വിൻസന്റ് മത്സരിക്കുന്നു.
കേരളസമാജത്തിന്റെ നിലവിലെ കമ്മിറ്റി അംഗവും സ്പോർട്സ് കോഓർഡിനേറ്ററുമായ അദ്ദേഹം, വർഷങ്ങളായി ഫോമായുടെയും കേരളസമാജത്തിന്റെയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ഒരു സാമൂഹിക പ്രവർത്തകനും സംഘാടകനുമാണ്.
ഫോമാ പരിപാടികൾക്ക് തന്റെ ഫ്ലൈറ്റ് സ്കൂളിൽ ആതിഥേയത്വം വഹിക്കുകയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
വ്യോമയാന രംഗത്തെ പ്രഫഷണലായ ക്യാപ്റ്റൻ: വിബിൻ, സമൂഹസേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മലയാളി സമൂഹത്തിന്റെ അംഗീകാരം നേടിയിട്ടുണ്ട്.
2019-ൽ ബഹാമാസിനെ തകർത്ത ചുഴലിക്കാറ്റിന് പിന്നാലെ വിവിധ സംഘടനകളെയും സന്നദ്ധപ്രവർത്തകരെയും ഏകോപിപ്പിച്ച് ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുമായി 14-ലധികം വിമാനങ്ങൾ ബഹാമാസിലേക്ക് അയയ്ക്കുകവഴി ആ മഹത്തായ ദുരിതാശ്വാസ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നൽകി.
2021-ലെ കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിനായുള്ള സഹായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദുരിതാശ്വാസ നിധിയിലേക്ക് പിന്തുണ സമാഹരിക്കുന്നതിനുമായി സ്വന്തം വിമാനത്തിൽ അമേരിക്കയിലെ 48 സംസ്ഥാനങ്ങൾ സന്ദർശിച്ച് വിവിധ ഇന്ത്യൻ കമ്യൂണിറ്റി പരിപാടികളിൽ പങ്കെടുത്ത് ബോധവൽക്കരണവും ഫണ്ട് ശേഖരണ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.
അദ്ദേഹത്തിന്റെ പരിശ്രമഫലമായി നിരവധി സംഘടനകളും വ്യക്തികളും ഈ സംരംഭത്തിന് ഗണ്യമായ പിന്തുണ നൽകി. യുവജനങ്ങൾക്കിടയിൽ പ്രത്യേക സ്വാധീനമുള്ള ക്യാപ്റ്റൻ വിബിൻ, നേതൃത്വപാടവം, സംഘാടക മികവ്, സൗഹൃദപരമായ സമീപനം, സാമൂഹിക പ്രതിബദ്ധത എന്നിവകൊണ്ട് സുപരിചിതനാണ്.
സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം പുതുതലമുറയുടെ നാവായി മാറുമെന്ന് സംശയലേശമെന്യേ ഉറപ്പിക്കാം.
കേരളസമാജം പ്രസിഡന്റ് നോയൽ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗത്തിൽ, സെക്രട്ടറി സഞ്ജയ് നടുപ്പറമ്പിൽ വിഷയാവതരണം നടത്തുകയും ക്യാപ്റ്റൻ: വിബിൻ വിൻസന്റിന്റെ സ്ഥാനാർഥിത്വം കമ്മിറ്റി അംഗങ്ങൾ ഐക്യകണ്ഠേന അംഗീകരിക്കുകയും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
നോർത്ത് അമേരിക്കയിലെ തന്നെ പ്രമുഖവും പാരമ്പര്യമുള്ളതുമായ കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയെ ഫോമയിൽ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരത്തിന് അദ്ദേഹം കമ്മിറ്റിയോടും സമൂഹത്തോടും നന്ദി രേഖപ്പെടുത്തി.
2026-2028 കാലയളവിലേക്കുള്ള ഫോമാ നാഷണൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക് മത്സരിക്കുന്ന ക്യാപ്റ്റൻ വിബിൻ വിൻസന്റിന് നിങ്ങളുടെ വിലയേറിയ പിന്തുണ അഭ്യർഥിക്കുന്നു.
NRI
ഫിലഡൽഫിയ: ലോക മലയാളികളുടെ സംഘടനയായ ഫോമയുടെ മിഡ് ടെം ജനറൽബോഡി യോഗം ഒക്ടോബർ 25 ശനിയാഴ്ച. ഫിലഡൽഫിയ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിച്ചേർന്നതായി സംഘാടകർ അറിയിച്ചു.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് സെക്രട്ടറി ബൈജു വർഗീസ്, ജോയിൻ സെക്രട്ടറി പോൾ ജോസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോയിൻ സെക്രട്ടറി അനുപമ കൃഷ്ണൻ എന്നിവർ ചേരുന്ന ഫോമ എക്സിക്യൂട്ടീവ് ടീം നേരിട്ടാണ് മിഡ് ടെറമ് ജനറൽബോഡി നടത്തപ്പെടുന്നത്. ഫിലഡൽഫിയിൽ നിന്നുള്ള വൈസ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് മിഡ് ടെം ജനറൽബോഡി ഫിലാഡൽഫീൽ നടത്തുവാൻ തീരുമാനിച്ചത്.
ദൂരെ സ്ഥലങ്ങളിൽനിന്നും ജനറൽ ബോഡിയിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്ന വിവിധ സംഘടനാ പ്രതിനിധികൾക്കായി റാഡിസൺ ഹോട്ടലിൽ (Raddison Hotel 2400 Old Lincoln Hwy, Trevose, PA 19053) നേരത്തെ ബ്ലോക്ക് ചെയ്തിരുന്ന 40 മുറികളുടെയും ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞു. ജനറൽബോഡിയിൽ പങ്കെടുക്കുവാനായി ഏകദേശം നൂറോളം ആളുകൾ വെള്ളിയാഴ്ച വൈകുന്നേരം തന്നെ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10ന് നാഷണൽ കമ്മിറ്റി തുടങ്ങി, 11ന് ജനറൽ ബോഡി, ഉച്ചയ്ക്ക് 12 മണി മുതൽ ഒന്നു വരെ ലഞ്ച് ടൈം, ഒന്നു മുതൽ മൂന്നു വരെ ബൈലോ അമെൻഡ്മെന്റ്, അതിനുശേഷം മൂന്നരയ്ക്ക് റീജിയന്റെ കൺവൻഷൻ കിക്കോഫ്, നാലുമണിക്ക് ബിസിനസ് ഫോറത്തിന്റെ നാഷണൽ കിക്കോഫ്, അഞ്ചുമണിയോടെ പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കലാസന്ധ്യ എന്നിവയാണ് പ്രോഗ്രാമുകൾ.
വിഭവ സമൃദ്ധമായ സദ്യയും, നയന മനോഹരങ്ങളായ കലാ പരിപാടികളും തീർത്തും സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്. ഫോമ എക്സിക്യൂട്ടീവ് നാഷണൽ കമ്മിറ്റിയും, മിഡ് അറ്റ്ലാന്റിക് റീജണൽ ആർ വി പി പത്മരാജൻ, നാഷണൽ കമ്മിറ്റി മെമ്പേഴ്സ് ജിയോ ജോസഫ്, ഷാജി മറ്റത്താനി എന്നിവർ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നു.
NRI
ഫിലഡൽഫിയ: ഫോമ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയ മത്സരിക്കുന്നു. ഫിലഡൽഫിയയിലെ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും ബോർഡ് ഓഫ് ട്രസ്റ്റീസും അനുവിന് പിന്തുണ നൽകി.
അനു സ്കറിയുടെ പ്രവർത്തനം ഫോമയുടെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിലഡൽഫിയയിലെ മലയാളി അസോസിയേഷൻ വ്യക്തമാക്കി.
NRI
മേരിലാൻഡ്: ഫോമാ കാപിറ്റൽ റീജിയൺ 2025 ഇന്റർനാഷനൽ 56 കാർഡ് ഗെയിം ചാമ്പ്യൻ സുനിൽ തോമസിനെ ആദരിക്കുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഹോവാർഡ് കൗണ്ടിയിലെ അഭിമാനമായ മലയാളി സുനിൽ തോമസിന്റെ വിജയം ആഘോഷിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങ് ഫോമാ കാപിറ്റൽ റീജിയൺ വൈസ് പ്രസിഡന്റായ ലെൻജി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഫോമാ സീനിയർ പ്രതിനിധിയും മുൻ റീജിയൺ വൈസ് പ്രസിഡന്റുമായ തോമസ് ജോസ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
സൗഹൃദസംഗമത്തോടെ പരിപാടി സമാപിച്ചു.