Health
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies). പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്.എന്‍.എ. വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.
ഏതൊക്കെ മൃഗങ്ങളിൽ?
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകര്‍ച്ച
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.
നായ, പൂച്ച
നായ, പൂച്ച, കുറുക്കന് എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക് പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്. കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്. മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്.
പലതരം വൈറസുകൾ
ആര്.എന്‍.എ വൈറസ് ആയ ലിസ വൈറസ് ജനുസില്‍പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്. ലിസ വൈറസ് നാലുതരമുണ്ട്. 1. റാബീസ് വൈറസ് 2. ലോഗോസ് ബാട്ട് വൈറസ് 3. മൊക്കോള വൈറസ് 4. ഡുവല്‍ഹേജ് വൈറസ്.
കടിയേറ്റാല്‍ രോഗമുണ്ടാകുന്നതിന് എത്രസമയം?
മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത് 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം.
മുഖത്തും കഴുത്തിലും കടിയേറ്റാൽ
തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Health
“കൈ വിറയ്ക്കുന്നു… “നടക്കുമ്പോൾ കാലുകൾ പതുക്കെയാകുന്നു…”
“എഴുത്ത് ചെറുതാകുന്നു…” “ശബ്ദം കുറഞ്ഞുവരുന്നു…” ഇതെല്ലാം പ്രായത്തിന്റെ സ്വാഭാവിക മാറ്റങ്ങളായി കരുതി അവഗണിക്കേണ്ടതില്ല. ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുക. കാരണം കൃത്യമായി കണ്ടെത്തുക.ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുക. കാരണം പാർക്കിൻസൺസ് -നെ നേരിടുന്നതിലെ ആദ്യ വിജയം-രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിലാണ്.
എന്താണ് പാർക്കിൻസോണിസം ?
പാർക്കിൻസോണിസം ഒരു രോഗത്തിന്റെ പേര് മാത്രമല്ല; ചലനം മന്ദഗതിയാകുക (bradykinesia), പേശികളുടെ മുറുക്ക് (rigidity), വിശ്രമാവസ്ഥയിലെ വിറയൽ (resting tremor), ബാലൻസ് പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങളുടെ കൂട്ടമാണ്.
ഇതിന്റെ ഏറ്റവും സാധാരണമായ കാരണം പാർക്കിൻസൺസ് രോഗം (Parkinson’s disease) ആണ്. എന്നാൽ ചില മരുന്നുകൾ (medications), തലച്ചോറിലെ രക്തക്കുഴൽ രോഗങ്ങൾ (vascular diseases), മറ്റ് നാഡീകോശങ്ങളുടെ ക്ഷയരോഗങ്ങൾ (neurodegenerative disorders) എന്നിവയും പാർക്കിൻസോണിസത്തിന് (Parkinsonism) കാരണമാകാം.
പാർക്കിൻസൺസ് രോഗത്തിൽ സംഭവിക്കുന്നത്
തലച്ചോറിലെ സബ്സ്റ്റാൻഷ്യ നൈഗ്ര (Substantia nigra) എന്ന ഭാഗത്തുള്ള ഡോപ്പമിൻ ഉൽപ്പാദിപ്പിക്കുന്ന നാഡീകോശങ്ങൾ (dopamine-producing neurons) ക്രമേണ നശിച്ചുപോകുന്നു. ഇതോടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളിൽ (brain circuits) ഡോപ്പമിന്റെ അളവ് കുറയുകയും ചലനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യുന്നു. മിക്ക കേസുകളിലും കൃത്യമായ ഒരൊറ്റ കാരണം കണ്ടെത്താനാകില്ല. പ്രായം (age), ജനിതക സാധ്യത (genetic susceptibility), ചില പാരിസ്ഥിതിക ഘടകങ്ങൾ (environmental factors) എന്നിവയ്ക്ക് പങ്കുണ്ടാകാം.
തുടക്കത്തിൽ ശ്രദ്ധിക്കേണ്ട സൂചനകൾ
കൈ വിറയൽ മാത്രമല്ല പാർക്കിൻസൺസിന്റെ ആദ്യ സൂചന.
• ഒരു കൈയുടെ ചലനവും നടക്കുമ്പോഴുള്ള സ്വാഭാവിക ആട്ടവും (arm swing) കുറയുക
• എഴുത്ത് ചെറുതാകുക — (micrographia)
• ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് മന്ദഗതിയാകുക
• മുഖഭാവവും ശബ്ദത്തിന്റെ ശക്തിയും കുറയുക
• ചെറിയ ചുവടുകളോടെ നടക്കുക
• വിശ്രമാവസ്ഥയിലെ വിറയൽ (resting tremor)
• ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക
• മലബന്ധം (constipation)
• ഉറക്കത്തിൽ സ്വപ്നം “അഭിനയിക്കുന്ന” പോലുള്ള പെരുമാറ്റം — REM ഉറക്ക പെരുമാറ്റ വൈകല്യം (REM sleep behaviour disorder)
ചില ചലനേതര ലക്ഷണങ്ങൾ (non-motor symptoms), ചലനലക്ഷണങ്ങൾക്ക് (motor symptoms) മുമ്പുതന്നെ പ്രത്യക്ഷപ്പെടാം.
പാർക്കിൻസോണിസം = പാർക്കിൻസൺസ് രോഗമാണോ?
അല്ല. പാർക്കിൻസൺസ് രോഗം (Parkinson’s disease) പാർക്കിൻസോണിസത്തിന്റെ (Parkinsonism) പ്രധാന കാരണങ്ങളിലൊന്നാണ്.
കൈ വിറച്ചാൽ പാർക്കിൻസൺസ് ആണോ?
അല്ല. എസൻഷ്യൽ ട്രെമർ (Essential tremor), മരുന്നുകളുടെ പാർശ്വഫലങ്ങൾ, ഹൈപ്പർതൈറോയിഡിസം (Hyperthyroidism), ഡിസ്റ്റോണിയ (Dystonia) ഉൾപ്പെടെ പല കാരണങ്ങളുണ്ടാകാം. Parkinsonian tremor സാധാരണയായി വിശ്രമാവസ്ഥയിലാണ് കൂടുതലായി കാണുന്നത്.
പാർക്കിൻസോണിസം കൈവിറയൽ മാത്രമല്ല. ഒരു കൈയുടെ സ്വാഭാവിക ആട്ടം കുറയുന്നു. എഴുത്ത് ചെറുതാകുന്നു. ചലനങ്ങൾ പതുക്കെയാകുന്നു. ശബ്ദം താഴ്ന്നുപോകുന്നു. നടത്തത്തിൽ മാറ്റം വരുന്നു. ഇവയെല്ലാം ശരീരം നൽകുന്ന ചെറിയ മുന്നറിയിപ്പുകളായിരിക്കാം. അതുകൊണ്ട്, “കൈ വിറയ്ക്കുന്നു = 'പാർക്കിൻസൺസ് ' എന്നതും തെറ്റ്.
ചിലരിൽ ചലനം മന്ദഗതിയാകൽ (bradykinesia), പേശികളുടെ മുറുക്ക് (rigidity) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. “വിറയൽ ഇല്ല = 'പാർക്കിൻസൺസ് ' ഇല്ല” എന്നതും തെറ്റ്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് Papular urticaria അല്ലെങ്കില്‍ insect bite reaction - IBR -എന്ന് പറയുന്നത്.
2 - 10 വയസ് വരെയുള്ള കുട്ടികളിലാണ് ഇവ വരാറുള്ളത്. ചൊറിച്ചിലോടുകൂടിയ ചുവന്ന അടയാളമോ തിണര്‍പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറി വരാറുണ്ട്. അതിനെ De-sensatization എന്ന് പറയുന്നു. എന്നാല്‍ അറ്റോപി Atopy അല്ലെങ്കില്‍ അലര്‍ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്‍ക്കോ ഈ പ്രശ്നം കൂടുതല്‍ കാലം നീണ്ടു നില്ക്കുന്നതായി കാണുന്നു.
മഴക്കാലത്തും വേനല്‍കാലത്തും ആണ് കൂടുതല്‍ വരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കോ, ബന്ധുക്കള്‍ക്കോ ഈ പ്രശ്നം വന്നിട്ടുള്ളവരും വേറെ ആര്‍ക്കും ഇല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായി ഈ റിയാക്ഷന് കാണുന്ന രീതിയും ഉണ്ട്. രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. പലസ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നവരില്‍ IBR വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
· ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുക.
· വിയര്‍പ്പ് പ്രാണികളെ ആകര്‍ഷിക്കുന്നതിനാല്‍ രണ്ട് നേരം കുളിക്കുക, മൈല്‍ഡ് സോപ്പ് ഇടുക, മൊയ്സ്റ്ററൈസര് ഇടുക.
· ഇൻസക്റ്റ് റിപ്പലന്റ് ക്രീം (Insect repellent cream) ഇടുക.
· വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക.
· വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ ചെള്ള്, മൂട്ട എന്നിവ ഒഴിവാക്കാന്‍ ചികിത്സ എടുക്കുക.
ചികിത്സാ രീതി
· ഡ്രൈ സ്കിന്‍ ചൊറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ മോയിസ്ചുറൈസർ-moisturizer രണ്ട് നേരം കുളികഴിഞ്ഞ് ഉപയോഗിക്കുക.
· ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആന്റി ഹിസ്റ്റമിന്‍ ഗുളിക കഴിക്കുകയും, ചുവന്ന തിണര്‍പ്പുകളിലും ചൊറിച്ചിലുള്ള ഭാഗങ്ങളിലും മൈൽഡ് സ്റ്റിറോയ്ഡ് mild steroid cream പുരട്ടുകയും ചെയ്യുക.
· ദേഹത്ത് ചൊറിച്ചിലുണ്ടായിരുന്ന ഭാഗത്ത് വരുന്ന കറുത്ത പാടുകള്‍ കാലക്രമേണ മങ്ങി പോകുമെന്നതിനാല്‍ പ്രത്യേകിച്ച് Treatment / ചികിത്സ ആവശ്യമില്ല.
· ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധ വരാന്‍ സാധ്യതയുള്ളതിനാല്‍ പനിയോ, ശരീര വേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
എല്ലാ അർത്ഥത്തിലും മനുഷ്യരാശിയെ ദുരിതത്തിലാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സന്ധിവാതരോഗങ്ങൾ. ചില ചെള്ളുകൾ, ചില അണുബാധകൾ എന്നിവ സന്ധിവാത രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും എന്നാണ് സന്ധിവാത രോഗങ്ങളിൽ ലഭിച്ചിട്ടുള്ള പുതിയ അറിവുകളിൽ പറയുന്നത്.
രക്തപരിശോധന
സന്ധിവാത രോഗങ്ങൾ നിരവധി തരത്തിലുണ്ട്. ലളിതമായ രക്തപരിശോധനയിലൂടെ ഏത് തരത്തിലുള്ള സന്ധിവാത രോഗമാണ് എന്ന് ഇപ്പോൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നതാണ്. രക്തപരിശോധനയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ കൈകാര്യം ചെയ്യുകയാണ് എങ്കിൽ ലളിതമായ മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ മതിയാകും. രോഗശമനം എളുപ്പമാകുകയും ചെയ്യും.
ശരിയായ രീതിയിലല്ല രോഗനിർണയവും ചികിത്സയും നടക്കുന്നതെങ്കിൽ രോഗശമനം ലഭിക്കുകയില്ല എന്ന് മാത്രമല്ല ഭാവിയിൽ അംഗവൈകല്യങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും വരെ കാരണമാവുകയും ചെയ്യാം.
സന്ധിവാത രോഗങ്ങൾ ആരംഭിക്കുന്നതിന്റെ ആദ്യ ഭാഗമായി ഏതെങ്കിലും സന്ധിയിൽ നീർക്കെട്ടും വേദനയും അനുഭവപ്പെടുമ്പോൾ കൂടുതൽ പേരും അത് വേണ്ടത്ര ഗൗരവത്തോടു കൂടി കാണാറില്ല. അതെല്ലാം തനിയെ മാറും എന്നാണ് പലരും പറയാറുള്ളത്. ആദ്യമായി ഏതെങ്കിലും സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് ചികിത്സ ഒന്നും തന്നെ ചെയ്തില്ല എങ്കിലും തനിയെ മാറുകയും ചെയ്യുന്നതായിരിക്കും. കുറച്ച് ദിവസത്തിന് ശേഷം വേറെ ഒരു സന്ധിയിൽ നീർക്കെട്ടും വേദനയും വരും. അതും ചിലപ്പോൾ തനിയെ മാറി എന്ന് വരാം. പിന്നെ പല സന്ധികളിലും നീർക്കെട്ടും വേദനയും ഉണ്ടാകും. ഒപ്പം പല തരത്തിലുള്ള പ്രശ്നങ്ങളും
സ്വയംചികിത്സ !
വേദന പ്രശ്നമാകുമ്പോൾ കുറേയേറെ പേർ മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്നവരാണ്. വേറെ കുറേ പേരുണ്ട്, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉപദേശം അനുസരിച്ച് നടക്കുന്നവരും ആയിരിക്കും.
ഇങ്ങനെയുള്ള ചികിത്സ സമ്പത്തും ആരോഗ്യവും ഒരുപോലെ നശിപ്പിക്കുമെന്ന് ഇപ്പോഴും പലർക്കും അറിയില്ല.
സന്ധിവാത രോഗങ്ങൾ നിരവധിയാണ്. ഓരോ സന്ധിവാത രോഗത്തിന്റെയും രസതന്ത്രവും വേറെ വേറെയാണ്. ഓരോരുത്തരിലും ഉള്ളത് ഏത് സന്ധിവാത രോഗമാണ് എന്ന് രക്ത പരിശോധനയിലൂടെ ഇപ്പോൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുകയും ചെയ്യും. സന്ധിവാത രോഗങ്ങൾ അലസമായാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, ഭാവിയിൽ ഗുരുതരമാകാനുള്ള സാധ്യതയും അംഗവൈകല്യങ്ങളും ഉണ്ടാകാവുന്നതാണ്. മറ്റ് സങ്കീർണ്ണതകളും ഗുരുതരാവസ്ഥകളും വേറെയും.
സന്ധിവാത രോഗങ്ങളും മാനസിക സംഘർഷവും തമ്മിൽ
സന്ധിവാത രോഗങ്ങൾ ലളിതമായ ചികിത്സയിലൂടെ സുഖപ്പെടുത്താൻ കഴിയുന്ന പുതിയ അറിവുകൾ ഇപ്പോൾ വൈദ്യശാസ്ത്ര രംഗത്ത് ലഭ്യമാണ്. സന്ധിവാത രോഗങ്ങൾ നീണ്ട കാലമായി അനുഭവിക്കുന്നവരിൽ കുറേയേറെ പേരിൽ അവരുടെ രോഗത്തിനു പിന്നിൽ മാനസിക സംഘർഷത്തിനുള്ള സ്വാധീനം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സന്ധിവാത രോഗങ്ങളും മാനസിക സംഘർഷവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി പരീക്ഷണ സിദ്ധമായ തെളിവുകൾ വിവരിച്ചത് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരായിരുന്ന ജോർജ് എഫ് സോളമനും റുഡോൾഫ് മുസും ആയിരുന്നു. പാരമ്പര്യമായി സന്ധിവാത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ നിലനിൽക്കുന്ന പലരിലും പ്രത്യേകിച്ച് സ്ത്രീകളിൽ സന്ധിവാത രോഗങ്ങൾ ഉണ്ടാകുന്നില്ല എന്ന് അവർ കണ്ടുപിടിച്ചു.
ഇങ്ങനെ രോഗം വരാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും രോഗം വരാത്തവരിൽ പൊതുവെ മാനസിക പിരിമുറുക്കങ്ങളോ വിഷാദമോ ഇല്ലായിരുന്നു എന്നും അവർ തെളിയിക്കുകയുണ്ടായി.
അതുകൊണ്ട്, സന്ധിവാത രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ ചികിത്സിക്കുമ്പോൾ ചികിത്സയോടൊപ്പം മനശ്ശാസ്ത്ര സമീപനവും കൂടി സ്വീകരിക്കുകയാണെങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ വളരെ വേഗം രോഗശമനം ഉണ്ടാകുന്നതാണ്. ആശുപത്രിയിൽ കിടക്കേണ്ടി വരികയുമില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
ലോകത്ത് 10 ല്‍ 8 പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഐ ടി മേഖലയിലുള്ളവര്‍, കമ്പ്യൂട്ടറിന്റെ അമിത ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഈ നടുവേദനയ്ക്ക് കാരണം.
ഏറെ നേരം ഒരുപോലെ എര്ഗോണോമിക്കലി ഡിസൈന്‍ഡ് അല്ലാത്ത തൊഴിലിടങ്ങളിൽ ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ആയാസങ്ങളാണ് വളരെ ചെറുപ്പത്തില്‍ തന്നെ നട്ടെല്ലിന് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കു പിന്നിൽ.
· കൃത്യമായ വ്യായാമം കുറയുമ്പോള്‍ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും മോശം ശാരീരിക ക്ഷമതയുമാണ് പലരിലും ഇന്ന് ചെറിയ ആയാസത്തില്‍ പോലും പൊടുന്നനെ രൂപപ്പെടുന്ന ഡിസ്ക് തള്ളലിനും (Disc prolapse) അതിനോടനുബന്ധിച്ച് കാണുന്ന സിയാറ്റിക്കയുടെയും കാരണങ്ങൾ
നടുവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
· തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കുക
അധിക നേരം തുടര്‍ച്ചയായി അടുക്കളയിലും മറ്റും നില്‍ക്കേണ്ടി വരുന്നവര്‍ ഒരു കാല് അല്പം ഉയര്‍ത്തി വച്ച് നിന്ന് ജോലി ചെയ്യുക.
· തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കുക
- തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്പനേരം കൂടുമ്പോള്‍ എഴുന്നേറ്റ് ഒന്നോ രണ്ടോ റൗണ്ട് നടക്കാന്‍ ശ്രദ്ധിക്കുക.
· കിടക്കുമ്പോള്‍ കാല്‍മുട്ടിനടിയില്‍ തലയിണ വച്ച് കിടക്കാന്‍ ശ്രമിക്കുക.
· മെത്ത തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അധികം കട്ടികൂടിയതും തീരെ കട്ടി കുറഞ്ഞതുമായ മെത്ത എടുക്കാതിരിക്കുക.
· മെത്ത ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് ഉപയോഗിക്കുക.
· അമിതഭാരം എടുക്കാതിരിക്കുക. ഭാരമുയര്‍ത്തേണ്ടി വരുമ്പോള്‍ നടുവ് കുനിഞ്ഞ് ഉയര്‍ത്താതെ മുട്ടുമടക്കി ശരീരത്തോടു ചേര്‍ത്ത് ഭാരം എടുക്കുക.
· പടിക്കെട്ട് കയറുന്നത് നിയന്ത്രിക്കുക.
· ഹൈ ഹീൽസ് ഉപയോഗം ഒഴിവാക്കുക.
· അധികനേരമുള്ള വാഹനമോടിക്കല്‍ ഒഴിവാക്കുക.
· നടുവേദനയ്ക്ക് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നതിനാല്‍ അത് ഒഴിവാക്കുക. ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് അവരുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
വിവരങ്ങൾ - എം. അജിൻലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം [email protected]. ഫോൺ 9633305435.
Health
നമ്മൾ വാങ്ങുന്ന ഓരോ പാക്കറ്റ് ഭക്ഷ്യവസ്തുവിനും ഒരു കഥയുണ്ട്. ആ കഥ പറയുന്നത് അതിലെ ലേബലാണ്. ഭക്ഷണം വാങ്ങുന്നതിന് മുമ്പ് അതിലെ ഘടകങ്ങൾ (Ingredients), പോഷക വിവരങ്ങൾ (Nutrition Facts), നിർമ്മാണ തീയതി, കാലാവധി, അലർജി മുന്നറിയിപ്പുകൾ, FSSAI ലൈസൻസ് നമ്പർ എന്നിവ വായിച്ച് മനസിലാക്കുക. ലേബൽ വായിക്കുന്നത് ഒരു ശീലം മാത്രമല്ല, നിങ്ങളുടെയും കുടുംബത്തി ന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു തീരുമാനമാണ്.
കൂടുതൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ നടത്താനും ലേബൽ സഹായിക്കുന്നു. നിങ്ങളും കുടുംബവും കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അറിയാനുള്ള അവകാശം നിങ്ങൾക്കുണ്ട് - അതിനുള്ള ആദ്യപടിയാണ് ലേബൽ വായന.
ലേബൽ വായിക്കാം, ഹെൽത്തിയായിരിക്കാം
നമ്മൾ മലയാളികൾ വലിയ ഭക്ഷണപ്രിയരാണ്, എന്ത് പുതിയ രുചി വന്നാലും അത് എവിടെയാണെങ്കിലും നമ്മൾ അത് തേടിപ്പോകും. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് എത്ര നല്ല ബ്രാൻഡായിക്കോട്ടെ, നല്ല പാക്ക് ആയിക്കോട്ടെ, ഇനി മുതൽ എങ്കിലും പാക്കേജ് ഭക്ഷണം വാങ്ങും മുൻപ് ആ ലേബൽ ഒന്ന് വായിച്ചു നോക്കാം.
നാം വാങ്ങുന്ന പാക്കറ്റ് ഭക്ഷണങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ചേരുവകളെയും (Ingredients) അവയുടെ ഗുണനിലവാരത്തെയും കുറിച്ച് ബോധവാന്മാരായിരിക്കുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്. മായം കലർന്നതും കാലഹരണപ്പെട്ടതുമായ (Expired) ഭക്ഷണസാധനങ്ങൾ തിരിച്ചറിയാനും, കൃത്യമായ ലേബലിംഗ് പരിശോധിച്ചു മാത്രം വാങ്ങുക.
ട്രാൻസ് ഫാറ്റ് എന്ന നിശബ്ദ കൊലയാളി!
നിങ്ങളുടെ പ്രിയപ്പെട്ട പലഹാരങ്ങൾ നിങ്ങളുടെ ഹൃദയത്തിന് ഹാനികരമാവാം. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: കവറിലെ 'Nutrition Facts' ലേബലിൽ ട്രാൻസ് ഫാറ്റിന്റെ അളവ് എത്രയാണെന്ന് കൃത്യമായി പരിശോധിക്കുക.
ചേരുവകൾ ശ്രദ്ധിക്കുക: ചേരുവകളുടെ ലിസ്റ്റിൽ (Ingredients List) "Partially Hydrogenated Vegetable Oil" (ഭാഗികമായി ഹൈഡ്രജനേറ്റഡ് പച്ചക്കറി എണ്ണ) അല്ലെങ്കിൽ "വനസ്പതി" (Vanaspati) എന്ന് കണ്ടാൽ അത് ഒഴിവാക്കുന്നതാണു നല്ലത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്റ്റ് 2006 പ്രകാരം, ഒരു ഭക്ഷണ പദാർഥത്തിലെ മൊത്തം എണ്ണ/കൊഴുപ്പിന്റെ 2%-ൽ കൂടുതൽ ട്രാൻസ് ഫാറ്റ് ഉണ്ടാകാൻ പാടില്ല. 100 ഗ്രാം അല്ലെങ്കിൽ 100 മില്ലി ലിറ്ററിൽ 0.2 ഗ്രാമിൽ താഴെ മാത്രമാണ് ട്രാൻസ് ഫാറ്റ് എങ്കിൽ മാത്രമേ ഉൽപ്പന്നങ്ങളിൽ TRANS FAT FREE എന്ന് രേഖപ്പെടുത്താൻ അനുമതിയുള്ളൂ.
ട്രാൻസ് ഫാറ്റ് ഇല്ലാത്ത ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്! സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ബന്ധപ്പെടുക: ടോൾ ഫ്രീ നമ്പർ: 1800 425 1125
വിവരങ്ങൾ -ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേരള സർക്കാർ
Health
ഓറല്‍ അള്‍സറുകള്‍ എന്നത് വായുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ്. ഇവയുടെ മദ്ധ്യഭാഗം വെള്ള, മഞ്ഞ, ഇളം ചാരം എന്നിവയില്‍ ഏതെങ്കിലും നിറമോ ചുറ്റും ചുവപ്പു നിറവും ആയിരിക്കും. സാധാരണയായി കവിളിന്റെ ഉള്‍ഭാഗം (ബക്കല്‍ മ്യൂക്കോസ), നാവ്, ചുണ്ട്, വായുടെ മുകള്ഭാഗം എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇത് മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാക്കാതെ തന്നെ 1 - 2 ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കും.
വായ്ക്കുള്ളിലെ എപ്പിതീലിയത്തിനും അതിനു താഴെയുള്ള പാളിയായ ലാമിന പ്രോപ്രിയയ്ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമാണ് ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നത്. മാനസികാഘാതം, ഉത്കണ്ഠ, റേഡിയേഷന് ചികിത്സ, രോഗാണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ഇന്‍ഫ്ളമേറ്ററി സിസ്റ്റമിക് ഡിസോര്‍ഡര്‍ എന്നിവയാണ് കേടുപാടുകള്‍ക്കു കാരണമാകുന്നത്.
തടയാന്‍ കഴിയുന്ന കാരണങ്ങള്‍
· കവിളിന്റെ ഉള്‍ഭാഗം ഇടയ്ക്കിടെ കടിക്കുന്നത് ഒഴിവാക്കുക.
· മൂര്‍ച്ചയുള്ള പല്ലുകള്‍, ബ്രേസസ്, തെറ്റായ രീതിയില്‍ ഫില്ലിംഗുകള്‍ ചെയ്യുന്നത്, ശരിയായിരിക്കാത്ത കൃത്രിമ പല്ലുകള്‍.
· ഫുഡ് അലര്‍ജി / എരിവോ ചൂടോ കൂടുതലുള്ള ഭക്ഷണം
· ഭക്ഷണമോ പാനീയമോ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍
· മാനസിക സമ്മര്‍ദവും ഉത്കണ്ഠയും
· പല്ല് തേയ്ക്കുമ്പോള്‍ വായ്ക്കുള്ളില്‍ ഉണ്ടാകുന്ന മുറിവുകള്‍.
തടയാന്‍ കഴിയാത്ത കാരണങ്ങള്‍
· കുടുംബപരമായ പ്രവണത / ജനിതകം.
· പോഷകക്കുറവ് - അയണ്‍, സിങ്ക്, ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി.
· ചില മരുന്നുകള്‍ - ഉദാ: എന്‍ എസ് എ ഐ ഡി, ബീറ്റ ബ്ലോക്കറുകള്‍.
· ഹോര്‍മോണ്‍ മാറ്റങ്ങള്‍ - ഉദാ: ഗര്‍ഭധാരണം.
· പുകയില ഉപേക്ഷിച്ചതിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ഉണ്ടാകുന്ന അള്‍സറുകള്‍.
ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നതിന്റെ മറ്റു കാരണങ്ങള്‍
· കൈകാലുകളുടെയും വായുടെയും അസുഖങ്ങള്‍.
· ഓറല്‍ ലൈക്കണ് പ്ലാനസ്.
· Crohn's Disease / സീലിയാക് രോഗം.
· പ്രതിരോധശേഷിയില്ലായ്മ - എച്ച്ഐവി, ലൂപസ്.
വിവരങ്ങൾ - ഡോ. ധനശ്രീ എ. അയ്യങ്കാർ, ജൂണിയർ കൺസൾട്ടന്റ്, ഇഎൻടി, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Health
പല വട്ടം ഉപ്പ് ചേർക്കരുത്
പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.
തൈരിലും സാലഡിലും..?
തൈര്, സാലഡ് എന്നിവ കഴിക്കുന്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം. അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.
മിതമായി
വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം. അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
ഉണക്കമീൻ ശീലമാക്കരുത്
ഉണക്കമീൻ പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഉണക്കമീൻ (ഡ്രൈ ഫിഷ്) പതിവായി കഴിക്കരുത്.
അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം. അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
ഒരുപാടുപേരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി കൊളസ്ട്രോളിന്റെ ഉയർന്ന നില താഴുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ‘ഡയോസ്ജെനിൻ' എന്ന രാസഘടകമാണ് കൊളസ്ട്രോളിന്റെ ഉയർന്ന നില കുറയ്ക്കാൻ സഹായിക്കുന്നത് എന്നാണ് കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഇംഗ്ളണ്ടിൽ നടത്തിയ ഒരു പഠനത്തിൽ പറഞ്ഞിട്ടുള്ളത്. അപൂർവമായി ചിലരിൽ ഉലുവ കഴിക്കുന്നതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നും മനസിലായിട്ടുണ്ട്.
സ്തനങ്ങളുടെ ആരോഗ്യത്തിന്
സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കാൻ ഉലുവ സഹായിക്കും എന്ന വിശ്വാസം തലമുറകളായി പല രാജ്യങ്ങളിലും നിലവിലുള്ളതാണ്. ഡയോസ്ജെനിൻ എന്ന രാസപദാർഥത്തിന് സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജനെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. സ്തനങ്ങളിലെ കോശങ്ങൾ വർധിപ്പിച്ച് സ്തനങ്ങളുടെ വലിപ്പം കൂടുന്നത് അങ്ങനെയാണ്.
അമിതഭാരം കുറയ്ക്കാൻ
രാവിലത്തെ ആഹാരത്തിന്റെ കൂടെ ഉലുവ വേവിച്ചതു കഴിച്ചവരിൽ പലരിലും അമിത ശരീരഭാരം കുറയുന്നതായി മനസിലായിട്ടുണ്ട്. വിശപ്പ് ഉണ്ടാകുന്നില്ല എന്നു പറയുന്നവർക്ക് ഉലുവ വേവിച്ചു കഴിക്കാൻ കൊടുക്കുന്നത് ജർമനിയിൽ അംഗീകരിക്കപ്പെട്ട ഒരു ചികിത്സാ രീതിയാണ് എന്ന് വായിച്ചിട്ടുണ്ട്.
ലൈംഗിക ശേഷിക്ക്
കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ആസ്ട്രേലിയയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, ഉലുവ ഉപയോഗിച്ച് തയാറാക്കിയ ഒരു ഫുഡ് സപ്ളിമെന്റ് കഴിച്ച കുറേ പേരിൽ ലൈംഗിക ശേഷി വളരെ നല്ല നിലയിലാകുന്നതായി കാണുവാൻ കഴിഞ്ഞു എന്നാണ്. പേശികളുടെ ദൃഢത കൂടുകയും ചെയ്യുകയുണ്ടായി എന്നും പറയുന്നുണ്ട്. ഹോർമോണുകളുടെ നില നല്ല അവസ്ഥയിൽ ആകാൻ സഹായിക്കുന്ന ചില രാസപദാർത്ഥങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതായിരിക്കണം ഈ നല്ല ഫലങ്ങൾ ലഭിക്കുന്നതിനു സഹായിക്കുന്നത്. ഈ വിഷയത്തിൽ ഇനിയും ഒരുപാട് പഠനങ്ങളുമായി മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്.
വിളർച്ചയ്ക്കു പരിഹാരം
മലബന്ധം അനുഭവിക്കുന്നവർക്ക് പരിഹാരം കാണാൻ ഉലുവയുടെ ഇല നല്ലതാണ്. വിളർച്ചയ്ക്കും ഒരു പരിധിവരെ പരിഹാരം കാണാൻ ഇതുതന്നെ മതിയാകും. പ്രായപൂർത്തി ആകുന്ന സമയത്ത് പെൺകുട്ടികളിൽ പല അസ്വസ്ഥതകളും ഉണ്ടാകാതിരിക്കാനും വളർച്ച ത്വരിതപ്പെടുത്താനും സഹായകം.
സ്വയംചികിത്സ വേണ്ട
ഇങ്ങനെയൊക്കെ ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്ന് കരുതി നാളെ മുതൽ തന്നെ ധാരാളം ഉലുവ തിന്നു തുടങ്ങാം എന്നൊന്നും ആരും തീരുമാനം എടുക്കരുത്. കാരണം, ഈ വിഷയത്തിൽ പഠനങ്ങൾ പൂർണമായും നടന്നിട്ടുണ്ട് എന്ന് പറയാറായിട്ടില്ല. മാത്രമല്ല, ഉലുവ കൂടിയ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണോ എന്നും ശാസ്ത്രീയമായി അറിയില്ല. എന്തായാലും ഗർഭിണികളും ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികളും ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. ഉലുവ ഔഷധമാണ്. അത് ഉപയോഗിക്കുന്നതിന് ആഗ്രഹിക്കുന്നവർ ആദ്യം ഒരു ഡോക്ടറെ സന്ദർശിച്ചു വിവരം പറയണം. ഡോക്ടർ എന്തെങ്കിലും പരിശോധനകൾ നിർദ്ദേശിക്കുകയാണെങ്കിൽ അത് ചെയ്യണം. ഡോക്ടറുടെ ഉപദേശം അനുസരിച്ച് ഉള്ള അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
25 വയസു കഴിയുന്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം. ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. വറുത്ത വിഭവങ്ങൾ ദിവസവും കഴിക്കരുത്. അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിൽതന്നെ പിടികൂടാതിരിക്കാൻ സഹായകം.
നെയ് റോസ്റ്റ് ശീലമാക്കേണ്ട!
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു. അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വനസ്പതി അമിതമാകരുത്...
വനസ്പതി ഹൈഡ്രോജനേറ്റഡ് ഓയിൽ ആണ്. വെജിറ്റബിൾ ഓയിൽ കേടുകൂടാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ വേണ്ടി ഹൈഡ്രജൻ കടത്തിവിട്ടു ഖരാവസ്ഥയിലേക്കു മാറ്റുന്ന പ്രക്രിയയാണു ഹൈഡ്രോജനേഷൻ. അത്തരം എണ്ണയാണു ഹൈഡ്രോജനേറ്റഡ് ഓയിൽ. എല്ലാ ഹൈഡ്രോജനേറ്റഡ് ഓയിലും ട്രാൻസ് ഫാറ്റ് ആണ്. ട്രാൻസ് ഫാറ്റ് ശരീരത്തിന്റെ പ്രതിരോധശക്തി തകർക്കുന്നു. പ്രമേഹം വരാനും കൊളസ്ട്രോൾ കൂടാനും പ്രധാന കാരണം ഇതാണ്. ബേക്കറി വിഭവങ്ങളിലാണ് ട്രാൻസ് ഫാറ്റ് ഏറ്റവും കൂടുതലുളളത്. അതിനാൽ വനസ്പതിയും വനസ്പതിയിൽ തയാർ ചെയ്ത വിഭവങ്ങളും അനിയന്ത്രിതമായി കഴിക്കുന്നത് ആരോഗ്യജീവിതത്തിന് ഹാനികരം
റിഫൈൻ ചെയ്യുമ്പോൾ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയപുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. റിഫൈൻഡ്(സംസ്കരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു. ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വൈറ്റമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
വിവരങ്ങൾ: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക എന്നതാണു മൈഗ്രേൻ ചികിത്സയിലെ മറ്റൊരു മാർഗം.
മൈഗ്രേൻ തടയാൻ പ്രകൃതിപരമായ സവിശേഷ ചികിത്സാരീതികളുണ്ട്.
1. ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം മൈഗ്രേനുണ്ടാക്കും.
2. നെയ്യ് സേവിക്കുക. ബട്ടറും പ്രയോജനം ചെയ്യും.
3. സവിശേഷ എണ്ണകളുപയോഗിച്ചുള്ള മസാജ്. മസാജിലൂടെ നാഡികളുടെ മുറുക്കം കുറയുന്പോൾ തലവേദന വിട്ടുപോകും. മസാജ് ചെയ്യുന്പോൾ ആ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുന്നു. കഴുത്തിലെ പേശികളുടെ വരിഞ്ഞുമുറുക്കം പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നു. അവ അയയ്ക്കാനുള്ള മസാജുകൾ ഏറെ പ്രയോജനം ചെയ്യും. പ്രധാനമായി മൂന്നുതരം മസാജുകളാണുള്ളത്: ഫ്രോണ്ടൽ മസാജ്, ടെന്പറൽ മസാജ്, മാൻഡിബിൾ മസാജ്.
4. ആവി കൊള്ളുക. നാസാഗഹ്വരങ്ങളിലെ വീക്കവും കഫക്കെട്ടും മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ആവികൊളളുന്നത് ഏറെ പ്രയോജനം ചെയ്യും. പ്രത്യേകതരം എണ്ണകളുപയോഗിച്ചുള്ള ആവിയും നല്ലതാണ്.
5. ചന്ദനപ്പൊടി വെള്ളം കൂട്ടി പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ തടവുന്നത് തലവേദന കുറയ്ക്കാൻ ഉപയുക്തമാകും.
6. ചില തലവേദനകൾ കുറയ്ക്കാൻ ശിരോവസ്തിയാണു ചികിത്സ.
7. ഇഞ്ചിനീര് മൈഗ്രേൻ കുറയ്ക്കാൻ ഏറെ പ്രയോനപ്പെടും.
8. കഴുത്തിലെയും തോളിലെയും പേശികൾ അയയ്ക്കാനുതകുന്ന വിവിധ വ്യായാമ മുറകൾ പരിശീലിക്കുക.
9. ഗ്രീൻ ടീ കുടിക്കുക.
10. കൃത്യമായ ജീവിതശൈലി സ്വായത്തമാക്കുക, ദിനചര്യകൾ നടത്തുന്ന കാര്യത്തിലും, ഭക്ഷണ ശീലത്തിലും, ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയത്തിലും കൃത്യനിഷ്ഠയുണ്ടായിരിക്കുക.
സ്വയംചികിത്സ വേണ്ട
അടുത്തത് ഒൗഷധസേവയാണ്. സ്വയം ചികിത്സകനായി വേദനസംഹാരികളിൽ അഭയം തേടാതെ വിദഗ്ധരെ സമീപിച്ചു കൃത്യമായ മരുന്നുകൾ കഴിക്കുക. മൈഗ്രേൻ പിടിയിലൊതുക്കാനും ഭാവിയിൽ വരുന്നതു തടയുവാനുള്ള നിരവധി മരുന്നുകൾ വിപണിയിൽ സുലഭമാണ്. അവ ഓരോരുത്തരുടെ ആരോഗ്യനിലവാരമനുസരിച്ച് ഡോക്ടർ നിർദേശിക്കുന്നമാതിരി കൃത്യതയോടെ സേവിക്കുക മാത്രമാണ് രോഗി ചെയ്യേണ്ടതും. ഡോക്ടറുടെ അനുവാദം കൂടാതെ ഒരിക്കലും പ്രൊഫിലാക്റ്റിക് മരുന്നുകൾ നിർത്തരുത്. മാസത്തിൽ മൂന്നോ നാലോ തവണ മൈഗ്രേൻ വരുന്ന പ്രകൃതമാണെങ്കിൽ വരാതിരിക്കാനുള്ള പ്രോഫിലാക്റ്റിക് മരുന്നുകൾ കഴിക്കണം. ബീറ്റാബ്ലോക്കേഴ്സ്, വാൽ പ്രൊയേറ്റ്, ടോപിറാമേറ്റ്, അമിട്രിപ്റ്റിലിൻ, ഫ്ളൂനാറിസിൽ തുടങ്ങിയ മരുന്നുകൾ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഉപയോഗിക്കുക. തലവേദന കുറയ്ക്കാൻ പാരസെറ്റമോൾ, ആസ്പിരിൻ, ട്രിപ്റ്റാൻസ്, എർഗോട്ടമിൻ തുടങ്ങി മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി
Health
പ്രസവശേഷമുള്ള അമ്മയുടെ ഭക്ഷണരീതി മുലപ്പാലിന്റെ ഗുണനിലവാരത്തെയും അമ്മയുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കും. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും പ്രതിരോധ ശേഷിക്കും ഏറ്റവും മികച്ച ആഹാരമാണ് മുലപ്പാല്‍. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം വളരെ പ്രധാനമാണ്.
ഊര്‍ജം
പ്രസവശേഷം അമ്മയ്ക്ക് ഊര്‍ജത്തിന്റെ ആവശ്യകത വളരെ കൂടുതലാണ്. ആദ്യത്തെ ആറുമാസം പ്രതിദിനം 500-550 കിലോ കലോറിയും തുടര്‍ന്നുള്ള 6-12 മാസം 400-450 കിലോ കലോറിയും അധിക ഊര്‍ജം ആവശ്യമാണ്. തവിട് കളയാത്ത അരി, മുഴുവന്‍ ഗോതമ്പ്, ഓട്സ്, റാഗി എന്നിവ ഊര്‍ജദായകം.
പ്രോട്ടീന്‍
മുലപ്പാലിന്റെ ഉല്പാദനത്തിനും ശരീരകോശങ്ങളുടെ പുനര്‍നിര്‍മാണത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. കുഞ്ഞ് ജനിച്ചതിനുശേഷമുള്ള ആദ്യത്തെ 6 മാസം 19 ഗ്രാം പ്രോട്ടീനും പിന്നീടുള്ള 6-12 മാസം 13 ഗ്രാം പ്രോട്ടീനും അധികമായി ആവശ്യമാണ്. പാല്, പാലുത്പന്നങ്ങള്‍, മുട്ട, മീന്‍, കോഴിയിറച്ചി, പയര്‍ വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ പ്രോട്ടീനുവേണ്ടി തെരഞ്ഞെടുക്കാം.
കൊഴുപ്പ്
മുലയൂട്ടുന്ന അമ്മമാര്‍ക്ക് ദിവസേനയുള്ള ഭക്ഷണത്തിന്റെ 30% ഊര്‍ജം ലഭിക്കുന്നത് കൊഴുപ്പില്‍ നിന്നാകണം. മുലയൂട്ടല്‍ കാലം ലിനോലെനിക് ആസിഡ്, ആല്‍ഫ ലിനോലെനിക് ആസിഡ് എന്നീ ഫാറ്റി ആസിഡുകളുടെ ആവശ്യം വര്‍ധിക്കുന്നു. ഫ്ലാക്സ് സീഡ്, ചിയാ സീഡ്, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, ഒലിവ് ഓയില്‍, കടുകെണ്ണ, സോയാബീന്‍ എണ്ണ എന്നിവ ഇതിന്റെ ഉറവിടങ്ങളാണ്.
കാര്‍ബോഹൈഡ്രേറ്റ്
മുലപ്പാല്‍ ഉത്പാദിപ്പിക്കാനും അമ്മയുടെ ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കാനും കാര്‍ബോഹൈഡ്രേറ്റുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തണം. മുഴുവന്‍ ധാന്യങ്ങള്‍, തൊലി നീക്കാത്ത പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറി സാലഡുകള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
വിറ്റാമിനുകള്‍
കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ, വെള്ളത്തില്‍ ലയിക്കുന്ന ബി വിറ്റാമിനുകളും അമ്മയ്ക്ക് അത്യാവശ്യമാണ്. മുലയൂട്ടല്‍ കാലം അധിക ഊര്‍ജ്ജം ആവശ്യമാകയാല്‍ ബി വിറ്റാമിനുകള്‍ അടങ്ങിയ ആഹാരം കഴിക്കണം. വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍, നെല്ലിക്ക, പച്ചക്കറികള്‍, മുളപ്പിച്ച പയര്‍ എന്നിവ ഉള്‍പ്പെടുത്തണം. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
മിനറലുകള്‍ (ലവണങ്ങള്‍)
മുലയൂട്ടുന്ന അമ്മയ്ക്ക് കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, അയഡിന്‍ എന്നിവ വളരെ പ്രധാനമാണ്. കുഞ്ഞിന്റെയും അമ്മയുടെയും അസ്ഥിയുടെ ആരോഗ്യത്തിന് കാല്‍സ്യം ആവശ്യമാണ്. പാല്, പാലുല്‍പ്പന്നങ്ങള്‍, മുള്ളോടു കൂടിയ മത്സ്യം, എള്ള്, റാഗി, ഇലക്കറികള്‍ എന്നിവ കാല്‍സ്യത്തിന്റെ സ്രോതസുകളാണ്. പ്രസവശേഷമുള്ള രക്തക്കുറവ് നികത്താന്‍ ഇരുമ്പ് ആവശ്യമാണ്. ഇലക്കറികള്‍, ഈന്തപ്പഴം, കരള്‍, റാഗി എന്നിവ ഇരുമ്പിന്റെ ഉറവിടങ്ങളാണ്.
വെള്ളം
ശരീര താപനില ക്രമീകരിക്കാനും മുലപ്പാലിന്റെ അളവ് വര്‍ധിപ്പിക്കാനും ധാരാളം വെള്ളം ആവശ്യമാണ്. മുലയൂട്ടുന്ന കാലത്തെ നിര്ലീകരണം ഒഴിവാക്കാന്‍ കരിക്കിന് വെള്ളം, നാരങ്ങ വെള്ളം, ജ്യൂസുകള്‍, ഷേക്കുകള്‍ എന്നിവ നല്ലതാണ്. കാപ്പി, ചായ എന്നിവ പരമാവധി ഒഴിവാക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
· ജങ്ക് ഫുഡുകള്‍, കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, ബേക്കറി പലഹാരങ്ങള്‍
എന്നിവ കുറയ്ക്കണം.
· ധാരാളം എരിവ്, മസാല, പുളിയുള്ള ഭക്ഷണങ്ങള്‍
· കാപ്പി, ചായ എന്നിവ മിതമായ അളവില്‍ മാത്രം
· മദ്യപാനം ഒഴിവാക്കുക
പോഷക സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണം, ആവശ്യത്തിന് വെള്ളം, വിശ്രമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പാലിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാം.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണഉപയോഗത്തിന്റെ പരിധിയിൽ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളിൽക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്. അതിനാൽ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവിൽ കുറവു വരുത്തണം.റൈസ് ബ്രാൻഎണ്ണയും(തവിടെണ്ണ) സോയാബീൻ എണ്ണയും കടുകെണ്ണയുമാണ് എണ്ണകളിൽ പൊതുവെ ആരോഗ്യത്തിനു ഗുണകരം. കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഏറ്റവുമധികം ഉള്ളത്.
എണ്ണ മിതമായി
വെളിച്ചെണ്ണയുടെ അളവു കുറയ്ക്കുക. അതിൽ 90 ശതമാനവും പൂരിത കൊഴുപ്പാണുളളത്. പാംഓയിൽ, വനസ്പതി ഇവയുടെ ഉപയോഗവും കുറയ്ക്കണം.
ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. പ്രായപൂർത്തിയായ ഒരാൾക്കു ദിവസം 4 ടീസ്പൂണ്‍ എണ്ണ. 20 ഗ്രാം. പ്രായമേറിയവർക്കും 4 ടീസ് സ്പൂണ്‍ എണ്ണ ആവശ്യമാണ്.
കനച്ചത് ഉപയോഗിക്കരുത്
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സർക്കാരിന്റെ അനലിറ്റിക്കൽ ലാബിലുണ്ട്. മായം കലർന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. എണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.
ഒലീവ് എണ്ണ
ഒലീവ് എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയൻസാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതിൽ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം. വെർജിൻ ഒലീവ് ഓയിൽ സാലഡിന്റെ പുറത്ത് ഒഴിക്കാൻ മാത്രമേ പാടുളളൂ. റിഫൈൻഡ് ചെയ്ത ഒലീവ് ഓയിൽ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയിൽ മുങ്ങിക്കിടക്കത്തക്കവിധം വറുക്കൽ) ഉപയോഗിക്കാവൂ.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്
Health
സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.
* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
പരിശോധനകൾ
ട്രാൻസിയന്റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്
* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.
കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി
* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.
ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Health
കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ വീട്ടില്‍ നടക്കുന്ന പ്രസവങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ചില ഗര്‍ഭിണികള്‍ വീടുകളില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ എവിടെ പ്രസവിക്കണം എന്നു തീരുമാനിക്കനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട്. പക്ഷേ, ആ തീരുമാനം അഭികാമ്യമാണോ എന്നുള്ളത് ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത്
ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത് ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എത്ര അമ്മമാര്‍ മരിക്കുന്നു (Maternal Mortality Ratio) എന്നതിനെ ആശ്രയിച്ചാണ്. പണ്ടുകാലത്ത് അമ്മമാര്‍ വീടുകളില്‍ പ്രസവിച്ചിരുന്നു എന്നത് നാം മറക്കുന്നില്ല. 1947 കാലഘട്ടത്തില്‍ ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 2000 അമ്മമാര്‍ക്കാണു മരണം സംഭവിച്ചിരുന്നത്. പക്ഷേ, ഇന്ന് ആ നിരക്ക് ഒരു ലക്ഷത്തില്‍ 19 ആയി ചുരുങ്ങിയിരിക്കുന്നു. പ്രസവത്തെ തുടര്‍ന്ന് ഒരു അമ്മ പോലും മരിക്കാന്‍ പാടില്ല എന്നതാണു വസ്തുത. കേരളത്തിന്റെ കാര്യത്തില്‍ പ്രസവത്തെ തുടര്‍ന്നുള്ള അമ്മമാരുടെ മരണനിരക്കില്‍ ഗണ്യമായ കുറവ് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ഇവിടെ പ്രസവം ആശുപത്രിയില്‍ നടക്കുന്നു എന്നതുകൊണ്ടാണ്.
ആശുപത്രിയില്‍ പ്രസവം
നടത്തുന്നതിന്റെ ഗുണങ്ങള്‍
ഗര്‍ഭം, പ്രസവം എന്നൊക്കെയുള്ളത് ഒരു സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ്. എന്നാല്‍ അത് അത്രത്തോളം ലളിതമായി കണക്കാക്കാന്‍ സാധിക്കില്ല. പ്രസവ സമയത്ത് എപ്പോള്‍ വേണമെങ്കിലും ഏതു തരത്തിലുള്ള സങ്കീര്‍ണതകളും ഉണ്ടാകാം. അതു മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. അമിതമായ രക്തസ്രാവം, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം, പ്രസവത്തില്‍ ഉണ്ടാകുന്ന അമിതമായ കാലവിളംബം ഇതൊക്കെ സാധാരണയായി കണ്ടുവരുന്ന സങ്കീര്‍ണതകളാണ്. ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നൈപുണ്യം നേടിയ ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും അപകടഘട്ടം തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. വീട്ടില്‍ പ്രസവിക്കുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ ലഭിക്കില്ല എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണല്ലോ.
അപ്രതീക്ഷിത രക്തസ്രാവം
ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനുതന്നെ അപകടം സംഭവിക്കാം. പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടുപ്പിനു പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.
അപകടങ്ങളുണ്ട്
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നു മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്നു മനസിലാക്കുക.
പ്രസവം അത്ര ലളിതമല്ല
പ്രസവം വളരെ ലളിതമാണെന്ന് നമ്മള് വിചാരിക്കുന്നതിലാണു തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതുകൊണ്ട് മാത്രമാണ്. പ്രസവം എന്നത് ഏതുസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയെയോ കുഞ്ഞിനെയോ രണ്ടുപേരെയുമോ നമുക്ക് നഷ്ടപ്പെടാം. വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസിലാക്കി ബുദ്ധിപൂര്‍വം, ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്തിരിയണം. പുറകിലേക്കല്ലാ, മുമ്പിലേക്കാണു നാം നടക്കേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ്, ഗൈനക്കോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
Health
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ.
എണ്ണ അളന്ന് ഒഴിക്കണം
സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ്‍ കരുതണം. അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും.
ഒരിക്കൽ ഉപയോഗിച്ച എണ്ണയും പുതിയ എണ്ണയും...
ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന ശീലവും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും. എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. ആവർത്തിച്ചു ചൂടാക്കൽ -റിപ്പീറ്റഡ് ഹീറ്റിംഗ് പാടില്ല. അത്തരം എണ്ണ ആരോഗ്യത്തിന് ഹാനികരം.
* ഒരുദിവസം ഉപയോഗിച്ച എണ്ണ തൊട്ടടുത്ത ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കണം. പപ്പടം കാച്ചിയ എണ്ണ വേണമെങ്കിൽ ഒരു തവണയൊക്കെ കടുകുപൊട്ടിക്കാൻ ഉപയോഗിക്കാം. അതിനപ്പുറം അതിൽ പുതിയ എണ്ണ കൂടി ചേർത്ത് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
* കടുകുപൊട്ടിക്കാനും മറ്റും വളരെക്കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുളളൂ.
* എണ്ണ ധാരാളം അടങ്ങിയ ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ കുട്ടികളെ അനുവദിക്കരുത്. എന്നും വറുത്ത സാധനങ്ങൾ കുട്ടികൾക്കു കൊടുക്കരുത്. മുതിർന്നവരും ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ പാടില്ല. അളവു കുറച്ചു കഴിക്കുക. കുട്ടികൾക്കു മാതൃകയാവുക.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്
Health
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്.
പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും.
ദിവസം ഒരാൾക്ക്...
ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ്‍ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ്‍ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം ഉപ്പ്.
6-7 വയസാകുന്പോൾ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതൽ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയർക്കുന്നവർക്കുപോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മതി. അത് ലറ്റുകൾ, കായികതാരങ്ങൾ എന്നിവർക്ക് ഉപ്പ് കുറച്ചുകൂടി ആകാം; അവർ ധാരാളം വിയർക്കുന്നവരാണ്.
ബിപി കൂടും, കാൽസ്യം നഷ്ടമാകും
രക്തസമ്മർദവും(ബിപിയും) ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാൽ രക്തസമ്മർദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതൽ അളവിൽ നഷ്ടമാകും.
സോഡിയം വേണം, പക്ഷേ...
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്.
സോയാസോസിലും സോഡിയം കൂടുതൽ
അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാൻഡ്ഫുഡ്, പ്രോസസ്ഡ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളിൽ അമിതമായി ചേർക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
കുട്ടികളിൽ തലവേദന പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളിൽ കണ്ടുപിടിക്കപ്പെടാതെപോകുന്ന കാഴ്ചത്തകരാറുകൾ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേൻ അഥവാ കൊടിഞ്ഞി.
സ്ട്രെസ് അമിതമായാൽ
പഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്ട്രെസിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത കുട്ടികൾക്കാണ് പ്രധാനമായി ടെൻഷൻ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികൾക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണൽ ഹെഡെയ്ക് ഫൗണ്ടേഷൻ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.
കുട്ടികളിലെ മൈഗ്രേൻ
കുട്ടികളിൽ ഉണ്ടാകുന്ന മൈഗ്രേൻ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാർ മൈഗ്രേൻ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ (20 ശതമാനം), ഛർദിയോടുകൂടിയ മൈഗ്രേൻ (0.02 ശതമാനം). ആറുമുതൽ പതിനഞ്ചു വരെ വയസുള്ള കുട്ടികളിൽ നാലു ശതമാനം പേർക്കും ഹൈസ്കൂൾ വിദ്യാർഥികളിൽ 10-23 ശതമാനം പേർക്കും പലപ്പോഴായി മൈഗ്രേൻ ഉണ്ടാകുന്നതായി തെളിയുന്നു.
കുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി അഥവാ ചെന്നിക്കുത്തിനെ രണ്ടായി തിരിക്കാം. പാരന്പര്യവുമായി ബന്ധപ്പെട്ട കോമണ്‍ മൈഗ്രേനും പ്രകാശ വലയമോ വരകളോ നിറങ്ങളോ കാണുന്ന, ഭക്ഷണ അലർജിയും ഛർദിയുമുണ്ടാകുന്ന ക്ലാസിക് മൈഗ്രേനും.
ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റിയുടെ അഞ്ചു തരത്തിലുള്ള തരംതിരിവ്:
1. കണ്‍ഫ്യൂഷണൽ മൈഗ്രേൻ!
ഈ പ്രതിഭാസമുള്ള കുട്ടികൾക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു. ഇതും ആണ്‍കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.
2. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം
- കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം എന്ന് ഇതിനെ വിളിക്കുന്നു.
3. ഹെമിപ്ലേജിക് മൈഗ്രേൻ
ഇതിൽ കുട്ടികൾക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
4. ബാസിലാർ മൈഗ്രേൻ
ഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളർച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്.
5. അബ്ഡൊമിനൽ മൈഗ്രേൻ!
തുടരെ തുടരെയുള്ള ഛർദിയും വയറ്റിൽ വേദനയുമുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ പാരന്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വയറുവേദനയുമായി ഡോക്ടറുടെ അടുത്തെത്തുന്ന പതിനഞ്ചു ശതമാനം കുട്ടികൾക്കും ഇത്തരം മൈഗ്രേനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കുട്ടികൾ മുതിരുന്പോൾ സ്ഥിരമായ ചെന്നിക്കുത്ത് ഉണ്ടാകാനുള്ള സാധ്യത ഏറിനിൽക്കുന്നു. ചോക്കലേറ്റ്, ശീതള പാനീയങ്ങൾ, നട്സ്, ഉണങ്ങിയ പഴങ്ങൾ, ഈന്തപ്പഴം, ചൈനീസ് ആഹാരത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, ശബ്ദകോലാഹലം, വെട്ടിത്തിളങ്ങുന്ന പ്രകാശകിരണങ്ങൾ തുടങ്ങിയവയെല്ലാം പൊതുവായി കുട്ടികൾക്ക് മൈഗ്രേൻ ഉണ്ടാകാനുള്ള ട്രിഗറുകളാകുന്നു.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
മൈഗ്രേനുണ്ടാക്കുന്ന ഉത്തേജക ഘടകങ്ങളാണ് ട്രിഗറുകൾ. ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാന ട്രിഗറുകളെക്കുറിച്ച്...
1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ.
ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.
2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ- അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.
3. ഭക്ഷണപദാർഥങ്ങൾ
ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു. കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.
4. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. കൃത്യസമയത്തു ഭക്ഷണം കഴിക്കുക. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം. ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.
5. ആർത്തവ സമയത്തും ഋതുവിരാമത്തിനുശേഷവും ഗർഭാവസ്ഥയിലുള്ള സ്ത്രൈണഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേനുള്ള ശക്തമായ ട്രിഗറാണ്. അതുപോലെ ഹോർമോണടങ്ങുന്ന ഗർഭനിരോധന ഗു ളികകളും തലവേദയുണ്ടാക്കുന്നു. ഋതുവിരാമത്തിനുശേഷമുള്ള ഹോർമോണ്‍ പുനരുത്ഥാന ചികിത്സ പലപ്പോഴും മൈഗ്രേനു കാരണമാകാറുണ്ട്.
6. ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില...
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു. മദ്യപാനവും പുകയിലയും പാടെ വർജിക്കുക.
7. മാനസികപിരിമുറുക്കം, ദേഷ്യം
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി പരിലീശിക്കുക.
8. അമിത വ്യായാമം
കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു.
9. കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ
രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.
10. അമിതവെട്ടവും ഒച്ചയും
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്റെ കാഠിന്യം വർധിക്കുന്നു.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
ശിശുപരിപാലനം: ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമാണ് ജനനം മുതല്‍ ഒരു വയസ് വരെയുള്ള കാലയളവ്. ഈ പ്രായത്തെയാണ് ശിശുപ്രായം (Infancy) എന്ന് വിളിക്കുന്നത്. ഈ സമയത്താണ് തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച നടക്കുന്നത്. അതിനാല്‍ ഈ കാലഘട്ടത്തില്‍ ലഭിക്കുന്ന സ്നേഹവും പരിചരണവും സുരക്ഷിതത്വവും കുഞ്ഞിന്റെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
1. കുഞ്ഞിന് സ്നേഹവും സുരക്ഷിതത്വവും നല്‍കുക
കുഞ്ഞ് കരയുമ്പോള്‍ അതിനെ അവഗണിക്കാതെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ആവശ്യമായ പരിചരണം നല്‍കുകയും ചെയ്യുക. ഇതിലൂടെ കുഞ്ഞിന് സുരക്ഷിതത്വബോധം ലഭിക്കുകയും നാഡീവ്യൂഹം ശാന്തമാകുകയും ചെയ്യും. ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ രക്ഷിതാക്കളുമായുള്ള സുരക്ഷിതമായ ബന്ധം (Secure Attachment) കുഞ്ഞിന്റെ ആത്മവിശ്വാസത്തിന്റെയും വൈകാരിക വളര്‍ച്ചയുടെയും ശക്തമായ അടിത്തറയാണ്.
2. ശാന്തമായ കുടുംബാന്തരീക്ഷം ഒരുക്കുക
രക്ഷിതാക്കളുടെ പെരുമാറ്റവും വികാരങ്ങളും കുഞ്ഞിനെ നേരിട്ട് സ്വാധീനിക്കുന്നു. ശാന്തവും സ്നേഹപൂര്‍ണവുമായ കുടുംബാന്തരീക്ഷം കുഞ്ഞിന്റെ മാനസികാരോഗ്യത്തിനും വ്യക്തിത്വവികസനത്തിനും ഗുണകരമാണ്. കുഞ്ഞുങ്ങള്‍ കണ്ടും കേട്ടും പഠിക്കുന്നവരായതിനാല്‍ അവരുടെ മുന്നില്‍ പരസ്പര ബഹുമാനത്തോടെയും ക്ഷമയോടെയും പെരുമാറാന്‍ ശ്രദ്ധിക്കണം.
3. 'പെര്‍ഫെക്റ്റ്' രക്ഷിതാവാകാന്‍ ശ്രമിക്കേണ്ടതില്ല
ശിശുപരിപാലനത്തില്‍ പൂര്‍ണത എന്ന ആശയം യാഥാര്‍ഥ്യമല്ല. കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും എല്ലാ സമയത്തും നിറവേറ്റുക എന്നതല്ല നല്ല രക്ഷാകര്‍തൃത്വം. പ്രായത്തിന് അനുയോജ്യമായ പരിധികള്‍ നിശ്ചയിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ 'ഇല്ല' എന്ന് പറയുകയും ചെയ്യുന്നത് കുട്ടിയുടെ സ്വയംനിയന്ത്രണവും ക്ഷമയും വളര്‍ത്താന്‍ സഹായിക്കും. രക്ഷിതാക്കളുടെ ജീവിതശൈലിയും സംസാരരീതിയും കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തില്‍ പ്രധാന സ്വാധീനം ചെലുത്തുന്നു.
4. കുഞ്ഞിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുക
ഓരോ കുഞ്ഞും വ്യത്യസ്തരാണ്. അവരുടെ ഉറക്കം, വിശപ്പ്, കളി, സ്വഭാവം എന്നിവ ഒരേ രീതിയിലായിരിക്കണമെന്നില്ല. അതിനാല്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയോ അനാവശ്യ പ്രതീക്ഷകള്‍ വയ്ക്കുകയോ ചെയ്യാതെ കുഞ്ഞിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുക. സ്നേഹപൂര്‍വമായ ആശയവിനിമയവും നല്ല ബന്ധവും കുഞ്ഞിന്റെ വൈകാരിക സുരക്ഷിതത്വം വര്‍ധിപ്പിക്കും.
5. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്ക്രീന്‍ ടൈം ഒഴിവാക്കുക
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ടാബ്ലെറ്റ് തുടങ്ങിയ സ്ക്രീനുകള്‍ ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിപ്പിക്കാനോ, കരച്ചില് നിര്‍ത്താനോ വേണ്ടി സ്ക്രീന്‍ ഉപയോഗിക്കുന്നത് ദീര്‍ഘകാലത്തില്‍ ഭാഷാവികസനത്തെയും ശ്രദ്ധാകേന്ദ്രത്തെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കാം. അതിനുപകരം കുഞ്ഞിനോട് സംസാരിക്കുക, കഥ പറയുക, പാട്ടുപാടുക, കളിപ്പാട്ടങ്ങളിലൂടെ ഇടപഴകുക എന്നിവയാണ് കൂടുതല്‍ ഗുണകരം.
6. കുഞ്ഞിനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്
ഓരോ കുഞ്ഞിന്റെയും വളര്‍ച്ചയുടെ വേഗവും കഴിവുകളും വ്യത്യസ്തമാണ്. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, അപര്യാപ്തതാബോധം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം. പകരം, കുഞ്ഞിന്റെ വ്യക്തിഗത കഴിവുകളും ചെറിയ നേട്ടങ്ങളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് ആരോഗ്യകരമായ വ്യക്തിത്വവികസനത്തിനും ആത്മവിശ്വാസത്തിനും സഹായകമാകും.
ഒരു കുഞ്ഞിന് നല്കാവുന്ന ഏറ്റവും വലിയ സമ്മാനം വിലപിടിപ്പുള്ള കളിപ്പാട്ടങ്ങളല്ല; മറിച്ച് സ്നേഹവും കരുതലും സമയവും സുരക്ഷിതമായ കുടുംബാന്തരീക്ഷവുമാണ്. ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ ലഭിക്കുന്ന മികച്ച പരിചരണമാണ് ഭാവിയിലെ ആരോഗ്യകരമായ ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും അടിത്തറ. അതിനാല്‍ ഓരോ രക്ഷിതാവും അറിവോടെയും ക്ഷമയോടെയും സ്നേഹത്തോടെയും ശിശുപരിപാലനത്തെ സമീപിക്കേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾക്കു കടപ്പാട് - രശ്മി മോഹൻ എ, ചൈൽഡ് ഡെവലപ്മെന്റ്
തെറാപ്പിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്റി മൈക്രോബിയൽ മരുന്നുകൾ. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്നു പറയുന്നത്. ഇതൊരു ആഗോള പ്രശ്നമാണ്. ഒരു വര്‍ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്ക്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്.
രോഗാണുക്കൾ പ്രതിരോധശേഷി നേടിയാൽ...
വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളെ യഥാക്രമം ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിങ്ങനെ വിളിക്കുന്നു. ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയ്ക്കതിരെ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പാരസൈറ്റുകൾ എന്നിവ പ്രതിരോധശേഷി ആർജിക്കുന്നത് രോഗങ്ങൾക്കെതിരെയുള്ള ചികിത്സ സങ്കീർണമാക്കും. ആശുപത്രിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്യും.
ആന്റി ബയോട്ടിക്സ് മരുന്നുകൾ കഴിക്കുമ്പോൾ...
ആന്റി മൈക്രോബിയൽ മരുന്നുകൾ തന്നിഷ്ടം പോലെ കഴിക്കാനുള്ളതല്ല. അത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
* ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ആന്റിമൈക്രോബിയൽ മരുന്നുകൾ വാങ്ങിക്കഴിക്കാന്‍ പാടുള്ളൂ,
* ഡോക്ടര്‍ പറഞ്ഞ കാലയളവിൽ കൃത്യമായി മുടക്കം കൂടാതെ മരുന്നുകൾ കഴിക്കണം.
* ഒരാൾക്ക് ഡോക്ടർ കുറിച്ച് തരുന്ന മരുന്നുകൾ മറ്റാരുമായും പങ്കുവയ്ക്കരുത്.
* മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ പൂർണമായി കഴിക്കണം.
* ഉപയോഗിച്ചു ബാക്കിവന്ന മരുന്നുകൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്
മലേറിയ മരുന്നുകൾ മുടക്കരുത്
മലേറിയ ചികിത്സിക്കുന്നതിന് ആന്റി മലേറിയ മരുന്നുകൾക്കു വലിയ പ്രാധാന്യമുണ്ട്. ആന്റി മലേറിയൽ മരുന്നുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പ്രകാരം ആന്റി മലേറിയൽ പൂർണമായും കഴിച്ച് ചികിത്സ പൂർത്തിയാക്കണം. മുടക്കിയാൽ മരുന്നുകൾക്കെതിരെ രോഗാണു പ്രതിരോധശക്തി ആർജിക്കുകയും ചികിത്സ വിഫലമാവുകയും ചെയ്യും.
രോഗീപരിചരണത്തിനിടെയുള്ള അണുബാധ തടയാം
പത്തിൽ ഒരു രോഗിക്ക് അണുബാധയുണ്ടാകുന്നതു രോഗീപരിചരണത്തിനിടയിലാണ്. കൈകൾ, ഉപകരണങ്ങൾ, പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിലൂടെ അണുബാധ പകരുന്നതു കുറയ്ക്കാൻ ആരോഗ്യപ്രവർത്തകർക്കു കഴിയും.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.
Health
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഗർഭനിരോധന ഗുളികകൾ, പ്രഷർ കുറയ്ക്കുന്ന മരുന്നുകൾ, ഹൃദ്രോഗികളുപയോഗിക്കുന്ന നൈട്രേറ്റുകൾ ഇവ അവയിൽ ചിലതുമാത്രം. ഏതു മരുന്ന് കഴിക്കുമ്പോഴാണ് തലവേദനയുണ്ടാകുന്നത് എന്നു മനസിലാക്കി അവ ഒഴിവാക്കുക.
ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം.
ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു.
വേദനസംഹാരികൾ പതിവാക്കിയാൽ
വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട് ഹെഡ്എയ്ക്’ ഉണ്ടാകും. ചില ആന്റി ബയോട്ടിക്ക് മരുന്നുകൾ തലവേദനയുണ്ടാക്കും.
തലവേദനയ്ക്കായി പലരും കൂടുതലായി ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഗുളികകളുടെ ദുർവിനിയോഗം വൃക്കകളിൽ അപചയം ഉണ്ടാക്കാറുണ്ട്. ഫെനാസെറ്റിൻ കിഡ്നി എന്ന് ഈ വൃക്കരോഗത്തെ വിളിക്കുന്നു.
തലവേദനയുണ്ടാകുമ്പോൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊന്നാണ് വിവിധ ബാമുകൾ നെറ്റിയിൽ പുരട്ടുക എന്നത്. ബാം പുരട്ടുന്പോൾ ആ ഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത നീറ്റലും മറ്റും കാരണം മൈഗ്രേൻ കുറഞ്ഞുവെന്നു തോന്നാറുണ്ട്. ’കൗണ്ടർ ഇറിറ്റന്റ്’ പ്രയോഗത്തിലൂടെയാണ് ഈ ആശ്വാസം ലഭിക്കുന്നതും. താത്കാലിക ആശ്വാസം മാത്രമാണ് ബാമിൽ നിന്ന് ലഭിക്കുന്നത്.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണു പറയുന്നത്. ഈ ചികിത്സയിലൂടെ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്.
24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്ജന്, സിടി (CT) / എം ആര് ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍.
ഏത് ആശുപത്രിയിൽ..?
സാധാരണയായി സംഭവിക്കുന്നത് രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സിടി സ്കാനിംഗിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ്. നമുക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നതും അവരുടെ സ്ട്രോക്ക് ഹെല്പ് ലൈൻ നമ്പറുകള്‍ ഏതാണെന്നും അറിഞ്ഞുവച്ചിരിക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
വലുപ്പമുള്ള രക്തക്കട്ട മാറ്റുന്നതിന്
ത്രോമ്പോളിസിസ് കൊണ്ട് മാറ്റാന്‍ പറ്റാത്ത വലുപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനി വഴി കഥീറ്റര്‍ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എന്‍ഡോ വാസ്കുലര്‍ റിവാസ്ക്കുലറൈസേഷന്‍ (endovascular revascularization) തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍, ഇതു ചില സ്ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു.
* തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. സിടി സ്കാനില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറു മുതല്‍ 24 മണിക്കൂര്‍ വരെ എടുക്കാം. സിടി സ്കാന്‍ വിശദമായി പരിശോധിക്കുകയോ അല്ലെങ്കില്‍ എംആര്‍ഐ സ്കാനിംഗിലൂടെയോ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങൾ മനസിലാക്കുവാന്‍ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷങ്ങള്‍ ഇല്ലാത്തതിനാലും സിടി സ്കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 2 - 3 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണമായി സ്ട്രോക്ക് വരികയും ത്രോമ്പോളിസിസ് ചികിത്സയ്ക്കുള്ള സമയ പരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.
ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക്
ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു.
പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടതാണ്.
വിവരങ്ങൾ - ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Health
ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുമ്പോൾ മൃദുവായ ബ്രസിൽസുള്ളതു തെരഞ്ഞെടുക്കണം. അതു പല്ലു തേയ്മാനം തടയുന്നു. ഏറെ ശക്തിയിൽ പല്ലു തേക്കുന്നതും ദീർഘസമയം പല്ലു തേക്കുന്നതും പല്ലുപുളിപ്പിനും പല്ലുകളുടെ തേയ്മാനത്തിനും കാരണമാകും.മൂന്നു മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റാനും മറക്കരുത്. വെപ്പുപല്ലുകൾ വൃത്തിയാക്കുന്നതിനു കട്ടി കൂടിയ ടൂത്ത് ബ്രഷുകൾ ഉപയോഗിക്കണം. പല്ലിൽ കമ്പിയിട്ട് ചികിത്സ ചെയ്യുന്നവർ ദന്തഡോക്ടർ നിർദേശിക്കുന്ന ബ്രഷ് ഉപയോഗിക്കുക.
എങ്ങനെ ബ്രഷ് ചെയ്യണം
ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസത്തിൽ രണ്ടു തവണ രണ്ടു മിനിറ്റു നേരം പല്ലു തേക്കണം. മോണയ്ക്ക് 45 ഡിഗ്രി ചരിച്ച് ടൂത്ത് ബ്രഷ് വയ്ക്കുക. സൗമ്യമായ വൃത്താകൃതിയിലുള്ള ചലനം ഉപയോഗിക്കുക. അകത്തെ ഉപരിതലത്തിൽ ഇതുപോലെ ആവർത്തിക്കുക. ചവയ്ക്കുന്ന പ്രതലങ്ങളിൽ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം ഉപയോഗിക്കുക. ബ്രഷ് ചെയ്തതിനുശേഷം അധികം വരുന്ന ടൂത്ത് പേസ്റ്റ് തുപ്പിക്കളയുക. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഉടനെതന്നെ വായ വെള്ളമുപയോഗിച്ചു കഴുകാതെയിരുന്നാൽ ഫ്ളൂറൈഡ് പല്ലുകളിൽ ഫലപ്രദമായി തുടരുമെന്നത് ഉറപ്പാണ്.
എത്ര അളവിൽ ടൂത്ത് പേസ്റ്റ്..?
ആറുമാസം മുതൽ രണ്ടു വയസു വരെയുള്ള കുട്ടികളിൽ നേരിയ അളവിലും രണ്ടു മുതൽ ആറു വയസുവരെയുള്ള കുട്ടികളിൽ പയറുമണിയുടെ വലുപ്പത്തിലും ടൂത്ത് പേസ്റ്റ് ബ്രഷിൽ എടുത്തു പല്ലു തേയ്ക്കേണ്ടതാണ്. മുതിർന്നവരിൽ ബ്രഷിന്റെ ബ്രസിൽസിന്റെ മുഴുനീളത്തിൽ പേസ്റ്റ് ഉപയോഗിക്കേണ്ടതാണ്. പല്ലു സെറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ അതിന്റെ ബ്രഷും പേസ്റ്റുംവച്ച് സെറ്റ് വൃത്തിയാക്കണം.
ബ്രഷിന്റെ പരിപാലനം
1. പൂർണമായും അടച്ച കണ്ടയ്നറിൽ ബ്രഷ് വയ്ക്കാതിരിക്കുക. ചെറിയ സുഷിരങ്ങളുള്ള കണ്ടെയ്നറിൽ ഇട്ടുവയ്ക്കാൻ ശ്രദ്ധിക്കണം.
2. ഈർപ്പരഹിതമായ സ്ഥലത്ത് വയ്ക്കാൻ ശ്രദ്ധിക്കണം
3. മൗത്ത് വാഷ് കൊണ്ട് കഴുകി സൂക്ഷിക്കുന്നത് ഏറ്റവും നല്ലതാണ്. ഇത് രോഗാണു വിമുക്തത ഉറപ്പാക്കാൻ സഹായിക്കും
3. വൈറൽ ഫീവർ, ഫ്ലൂ പോലെയുള്ള അസുഖങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുശേഷം ടൂത്ത് ബ്രഷ് മാറ്റുന്നത് നന്നായിരിക്കും.
4.ടൂത്ത് ബ്രഷ് സാനിറ്റൈസർ എന്ന ഉപാധി യുവി (UV)ലൈറ്റിന്റെ സഹായത്തോടെ ടൂത്ത് ബ്രഷിനെ രോഗാണുവിമുക്തമാക്കും
5.പല്ലുതേച്ചതിനുശേഷം നല്ല വൃത്തിയായി ടൂത്ത് ബ്രഷ് മകുട ഭാഗം കഴുകി ടൂത്ത്പേസ്റ്റ് പൂർണമായും നീക്കം ചെയ്ത്, സാധി
ക്കുമെങ്കിൽ മൗത്ത് വാഷിൽ കഴുകി ഈർപ്പരഹിതമായ ഒരു സ്ഥലത്ത് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Health
ഓണസദ്യ കഴിക്കുമ്പോൾ ഇതുകൂടി അറിയണം...
എല്ലാ ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ചും ഓണത്തിനു കൊയ്ത്തുത്സവത്തിന്റെ മാനം കൂടിയുള്ളതിനാൽ വിഭവസമൃദ്ധമായ സദ്യ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും ഓണസദ്യ പ്രിയങ്കരം.
കുടുംബബന്ധങ്ങൾ തേച്ചുമിനുക്കി തിളക്കമാർന്നതാക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണം. പരസ്പരം കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന അവസരമായും ഓണം മാറുന്നു. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം തയാറാക്കി കഴിക്കുന്പോൾ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നു.
പണ്ടൊക്കെ സദ്യയെന്നത് ഓണം പോലെയുള്ള വിശേഷാവസരങ്ങളിലായിരുന്നു. ഇന്നു കാലം മാറിയപ്പോൾ ദിവസവും സദ്യ വിളന്പുന്ന ഹോട്ടലുകൾ നാട്ടിൽ പലയിടങ്ങളിലുമായി. മിക്കപ്പോഴും ഭക്ഷണം ഒന്നു രണ്ടു കറികളിലൊതുങ്ങുന്പോൾ ഓണത്തിനാണ് വിഭവസമൃദ്ധമായി നാം ആഹാരം കഴിക്കുന്നത്. ഇപ്പോൾ എന്തു വിശേഷത്തിനും സദ്യ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു.
ഭക്ഷണം ഷഡ്രസപ്രധാനം
ഓണസദ്യയെന്നതു നമ്മുടെ ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം പൂർവികരായ ആചാര്യന്മാർ വിഭാവന ചെയ്തതാണ്. ഷഡ്രസപ്രധാനമാണ് നമ്മുടെ ഭക്ഷണമെന്നു പറയാറുണ്ട്. മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ്, പുളി..എന്നീ ആറു രസങ്ങളും ഓണസദ്യയിലുണ്ട്. ഈ ആറു രസങ്ങളും ചേർന്ന ഭക്ഷണത്തെ ഒന്നാംതരം ഓണസദ്യയെന്നു പറയാം.
ഓണസദ്യ സമീകൃതാഹാരം
ഓണസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എല്ലാത്തരം പച്ചക്കറികളിൽ നിന്നുമുള്ള പോഷകങ്ങൾ ഓണസദ്യയിൽ നിന്നു ലഭിക്കും. ആവശ്യത്തിനു കാർബോഹൈഡ്രേറ്റും പ്രോട്ടീനുമുണ്ട്. പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ അതിൽ നിന്നു ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും ശരീരത്തിനു കിട്ടുന്നു.
അടുത്ത തലമുറയുടെ ആരോഗ്യം മനസിൽ കണ്ടാണ് ഓണസദ്യയിൽ വിഭവങ്ങളുടെ നീണ്ടനിര. ഓരോ വിഭവവും പരസ്പരം ബന്ധപ്പെിരിക്കുന്നു. ചോറുവിളന്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും. എല്ലാം പരസ്പരപൂരകങ്ങൾ. ശരീരപോഷണത്തിന് ആവശ്യമായതെല്ലാം ഓണസദ്യയിലുണ്ട്.
തൂശനിലയിലെ കുത്തരിച്ചോറ്
ഓണസദ്യ വിളന്പുന്ന ഇലയ്ക്കു പോലും പ്രത്യേകതയുണ്ട്. കഴുകിയെടുത്ത തൂശനിലയിലാണു സദ്യ വിളന്പുന്നത്. അധികം മുറ്റാത്ത തളിരിലയിൽ ചൂടു ചോറു വീഴുന്പോൽ ഇലയിൽ നിന്നു ചില വിറ്റാമിനുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും. അലുമിനിയത്തിന്റെയും ചെമ്പിന്റെയും അംശം അല്പം പോലും കലരാത്ത ഭക്ഷണം എന്ന പ്രത്യേകതയും തൂശനിലയിൽ സദ്യയുണ്ണുന്പോൾ കിട്ടും. അലുമിനിയം ഫോയിലിലും പ്ലാസ്റ്റിക് കോട്ടിംഗ് പേപ്പറുകളി ലും പ്ലാസ്റ്റിക് ഇലകളിലും ഭക്ഷണം കഴിക്കുന്ന പതിവുകളിൽ നിന്ന് പലർക്കും ഓണനാളുകൾ മോചനം നല്‍കും.
തവിടിനു വിറ്റാമിൻ ബി കോംപ്ലക്സ്
സദ്യയിൽ പ്രധാനം കുത്തരിച്ചോറു തന്നെ. തവിടു കളയാത്ത കുത്തരിച്ചോറ്. കുത്തരിച്ചോറിൽ നിന്നു കാർബോഹൈഡ്രേറ്റ് കിട്ടുന്നു. തവിടുകളയാത്തതിനാൽ അതിൽ നിന്നു വിറ്റാമിൻ ബി കോപ്ലക്സും കിട്ടും.
മഴവിൽ അഴകോടെ കറികൾ
ഓണസദ്യ വിളന്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. നഗരത്തിലെ തിരക്കുകൾക്കു വിടനല്‍കി ഓണനാളുകളിൽ നാട്ടിൻപുറത്തെ ബന്ധുവീടുകളിലെത്തുന്പോൾ പലപ്പോഴും കൊച്ചുകുട്ടികൾ ഏറെ കൗതുകത്തോടെ സദ്യ വിളന്പുന്നതു നോക്കി നിൽക്കാറുണ്ട്. കൃത്രിമമായി നിറങ്ങൾ ചേർക്കാതെ തന്നെ മഴവിൽ അഴകുള്ള കറികൾ തൂശനിലയിൽ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ. മാങ്ങഅച്ചാർ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ്റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരൻ മഞ്ഞ നിറം... എന്നിങ്ങനെ സ്വാഭാവിക നിറങ്ങളിലുള്ള കറികൾ ഓണസദ്യയെ വർണാഭമാക്കുന്നു. പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങൾ ആരോഗ്യജീവിതത്തിനു മുതൽക്കൂട്ടാകുന്നു.
ബുദ്ധിവികാസത്തിനു പരിപ്പും നെയ്യും
പരിപ്പും നെയ്യും കുട്ടികൾക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളുംനല്കുന്നു. പരിപ്പിൽ നിന്നു കിട്ടുന്ന പ്രോട്ടീനും നെയ്യിൽ നിന്നു കിട്ടുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവർ പരിപ്പും നെയ്യും ചേർത്തു കുട്ടികൾക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ. ഇത്തരം
ശാസ്ത്രീയ വശം കൂടി അറിയുന്പോൾ വാസ്തവത്തിൽ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്.
സാമ്പാർ നന്നായാൽ സദ്യ നന്നായി
പരിപ്പും നെയ്യും കഴിഞ്ഞാൽ പിന്നെ സാന്പാർ. കറികളിൽ പ്രധാനിയാണു സാമ്പാർ. സന്പാർ നന്നായാൽ സദ്യ നന്നായി എന്നാണു പറയാറുള്ളത്. പരിപ്പും മറ്റു പച്ചക്കറികളും ചേർന്ന സാന്പാറിലൂടെ ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളും കിട്ടും. ഇലക്കറി കൊണ്ടുള്ള തോരൻ, നീളത്തിൽ മുറിച്ച പച്ചക്കറികൾ കൊണ്ടു തയാറാക്കുന്ന അവിയൽ എന്നിവയിൽ നിന്നെല്ലാം ധാരാളം നാരുകളും വിറ്റാമിനുകളും ശരീരത്തിനു കിട്ടും. പലതരം പച്ചക്കറികൾ ചേർത്ത വിഭവങ്ങൾ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യജീവിതത്തിനു സഹായകം. സാമ്പാറും അവിയലും കഴിക്കുമ്പോൾത്തന്നെ നമുക്ക് അവശ്യം വേണ്ട പോഷകങ്ങൾ സ്വന്തമാക്കാം.
പയറിലും പരിപ്പിലും പ്രോട്ടീൻ
പയറും പച്ചക്കറിയും ചേർത്തുണ്ടാക്കുന്ന എരിശേരി, അധികം മൂപ്പെത്താത്ത കുന്പളങ്ങയും വൻപയറും ചേർത്തുണ്ടാക്കുന്ന ഓലൻ എന്നിവയും രുചിയിലും ഗുണത്തിലും മുൻപന്തിയിൽത്തന്നെ. പയറിലൂടെയും പരിപ്പിലൂടെയും ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കും.
ശുദ്ധീകരണത്തിന് ഓലൻ
ഓലൻ എരിവു കുറഞ്ഞ വിഭവമായതിനാൽ കുട്ടികൾക്കും ഏറെയിഷ്ടം. പണ്ടു നാട്ടിൻപുറങ്ങളിൽ ചെറിയ നെയ്ക്കുന്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാർക്കറ്റിൽ നിന്നു തടിയൻ കായയാണ് അടുക്കളയിലെത്തുന്നത്. ചെറിയ കുന്പളങ്ങയിൽ ജലാംശം കുറവാണ്. വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും നെയ്ക്കുന്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുർവേദം പറയുന്നു. ശരീരത്തിന് ക്ലെൻസിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുന്പളങ്ങ; ശരീരത്തിലെ മാലിന്യങ്ങൾ പുറന്തളളുന്നതിനു സഹായകമെന്നു ചുരുക്കം.
മോരും രസവും ദഹനത്തിന്
ഇഞ്ചിയും പുളിയും ചേർത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുന്പോഴാണു സദ്യയിൽ രസവും മോരും വിളന്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേർന്നുവരുന്പോൾ അത് ഒൗഷധക്കൂട്ടു പോലെയാണ്. പെട്ടെന്നു ദഹനം സാധ്യമാക്കുന്നു.
അവസാനം രസവും മോരും കുടിച്ചാൽ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങൾ.പായസത്തിൽ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവർപ്പ്.. ഷഡ്രസങ്ങൾ ഓണസദ്യയിൽ പൂർണമാകുന്നു.
ഓണസദ്യയിലെ തെക്കനും വടക്കനും
ഓണസദ്യയിൽ പിന്നെയുള്ളതു കൂട്ടുകറി. വടക്കൻ മലബാറിൽ എല്ലാ പച്ചക്കറികളും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ ഉരുളക്കിഴങ്ങും ഉള്ളിയും മസാലയും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്.
വടക്കൻ കേരളത്തിൽ ഓണസദ്യയിൽ ചിക്കൻ ഉൾപ്പെടെയുള്ള നോണ്‍ വെജും വിളന്പും. തെക്കൻ കേരളത്തിൽ ഓണസദ്യ ശുദ്ധ വെജിറ്റേറിയൻ.
പോഷകസമൃദ്ധം
പച്ചക്കറികളിൽ നിന്നു ലഭിക്കുന്ന ആൻറിഓക്സിഡൻറുകളും സൂക്ഷ്മപോഷകങ്ങൾ എന്നു വിളിക്കുന്ന മൈക്രോ ന്യൂട്രിയൻറുകളും ഓണസദ്യയിലൂടെ സുലഭമായി ശരീരത്തിനു കിട്ടുന്നു. കടുകിൽ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡുകൾ. മഞ്ഞളിൽ നിന്ന് കുർക്യുമിൻ. ചുരുക്കത്തിൽ പോഷകസമൃദ്ധമാണ് ഓണസദ്യ. അവയെല്ലാം ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്കുന്നു.
സാത്വികം
സസ്യാഹാരത്തിന്റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നമുക്കറിയാം. അതിനാൽ കേരളത്തിൽ, പ്രത്യേകിച്ചു തെക്കൻ കേരളത്തിൽ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളന്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങൾ. സാത്വിക് ഡയറ്റ് എന്നാൽ ജെന്റിൽ എന്നർഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ഓർക്കുമല്ലോ.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് ആൻഡ്
ഡയറ്റ് കൺസൾട്ടന്റ്
Health
രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത് അലര്‍ജിക്ക് കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച് അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത് (Fixed), ചാക്രികമായത് (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.
എല്ലാത്തിനോടും അലർജിയോ?
കുറച്ചു കാലം മുമ്പ് വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് " എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട് പ്രതികരിക്കുന്നുവെന്നത് സത്യമാണെങ്കിലും, "ഒരാള്‍ക്ക് എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക് രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്.
സ്ഥിരമായ (Fixed) അലര്‍ജി
പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അലര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത് സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.
സൈക്ലിക് അഥവാ ചാക്രിക അലര്‍ജി
ഫിക്സ്ഡ് അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്ത്തിച്ചുണ്ടായില്ലെങ്കില് ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക് താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.
ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ
കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്. മൂക്ക്, ചെവി, അണ്ണാക്ക് അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ് മൂലമുള്ള തലവേദന, ചെവി അടപ്പ്, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.
വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.
Health
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍.
തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല, എന്നാല്‍ ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്. ഉദാഹരണത്തിന് സ്ഥിരമായി നമ്മള് ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്ക് കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്
കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്. ഇതിന് സാധാരണയായി ചെയ്യുന്ന രക്ത പരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്.
തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനായി പിറ്റ്യൂറ്ററി ഗ്രന്ഥി (Pituitary gland) നല്കുന്ന ഹോര്‍മോണ്‍ ആണ് TSH. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനക്കുറവും (Hypothyroidism) കൂടുതലും (Hyperthyroidism) ശരീരത്തെ രണ്ടു തരത്തില്‍ ബാധിക്കുന്നു. ഇത് പ്രത്യേകമായി ഒരു അവയവത്തെ അല്ല ബാധിക്കുന്നത്, ശരീരത്തെ പൊതുവായി ബാധിക്കുന്നു.
ക്ഷീണം, തളര്‍ച്ച, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയാണ് പ്രകടമാകുന്നത്. അതിനാല്‍ അസുഖം ഒന്നും ഇല്ലെങ്കില്‍ പോലും സ്ക്രീനിംഗ് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. ഇത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത തൈറോയ്ഡ് രോഗത്തെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നു.
ഹൈപ്പര്‍ തൈറോയ്ഡിസം
ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍ - ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുക, കൈ വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, ക്ഷീണം തോന്നുക, മാസമുറയിലെ വ്യത്യാസം എന്നിങ്ങനെയാണ്.
ഹൈപ്പോ തൈറോയ്ഡിസം
ഹൈപ്പോ തൈറോയ്ഡിസം ആണെങ്കില്‍ വിപരീത ലക്ഷണങ്ങളാണ് പ്രകടമാവുക. ശരീരഭാരം കൂടുക, മാസമുറയിലെ വ്യത്യാസങ്ങള്‍, ശബ്ദത്തില്‍ വ്യതിയാനം ഉണ്ടാവുക, ഉന്മേഷക്കുറവ് എന്നിങ്ങനെ.
മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം
സ്ക്രീനിംഗ് ടെസ്റ്റായ TSH രക്ത പരിശോധനയില്‍ നോർമലിൽ( Normal value) കുറവ് ആണെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന കൂടുതലും മറിച്ചാണെങ്കില്‍ പ്രവര്‍ത്തനക്കുറവും സൂചിപ്പിക്കുന്നു. TSH കൂടാതെ T3, T4, ആന്റിബോഡി ടെസ്റ്റുകളും രോഗനിര്‍ണയത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുന്നതുവഴി മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും പ്രതിരോധവും സാധ്യമാകുന്നു.
വിവരങ്ങൾ: ഡോ. ഹേമലത പി.
കൺസൾട്ടന്റ്, ജനറൽ മെഡിസിൻ,
എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.)
ചെതുമ്പലുകൾ പോലെ
തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്.
തലയിൽ മാത്രം ബാധിക്കുന്നതും...
സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ, കുത്തുകൾ പോലെയുള്ളവ. (GUTT ATE PSORIASIS)). ശരീരത്തിന്റെ മടക്കുകളിൽ കാണുന്ന ഇൻവേഴ്സ് സോറിയാസിസ് (INVERSE PSORIASIS). പഴുപ്പോടു കൂടിയ പസ്റ്റുലാർ സോറിയാസിസ്.
കൂടാതെ, നഖത്തെ മാത്രം ബാധിക്കുന്നവയും സന്ധികളെ ബാധിക്കുന്നവയും തലയിൽ മാത്രം കാണുന്നവയും കൈകാലടികളെ മാത്രം ബാധിക്കുന്നവയും ഉണ്ട്. ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ, രോഗാണു ബാധകൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയാലും ചില അലർജികൾ കൊണ്ടും രോഗമുണ്ടാകാം, വർധിക്കാം.
ലേപനം ഉപയോഗിക്കുമ്പോൾ
ബാഹ്യലേപനങ്ങൾ ത്വക്കിന്റെ വരൾച്ച കുറയാൻ സഹായിക്കുമെങ്കിലും രാസവസ്തുക്കൾ അധികം അടങ്ങിയവ ഉപയോഗിക്കാതെ “ തേങ്ങ വെന്ത വെളിച്ചെണ്ണ’’പോലെ നിരുപദ്രവകരമായ ലേപനങ്ങളാണു ദീർഘകാല ഉപയോഗത്തിനു നല്ലത്.
പകരുമോ?
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്. രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക.
* ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്റെ ഉപയോഗം കുറയ്ക്കുക.
* പാലുത്പന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽ ഫിഷുകളും അസുഖങ്ങൾ കൂട്ടാം.
*മദ്യവും പുകവലിയും ഒഴിവാക്കുക.
* നന്നായി ഉറങ്ങുക.
സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്റ്മെന്റുകൾ
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ. അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്റ്മെന്റുകളും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്.
ഹോമിയോപ്പതിയിൽ...
എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനായുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലേ. അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം തിരിച്ചു പോകാം; സാവധാനമെങ്കിലും.
ചിലരിൽ വലിയ ഒരു മാനസിക ആഘാതത്തിനു ശേഷം ഈ രോഗം വന്നു കണ്ടിട്ടുണ്ട്. അത്തരക്കാരിൽ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് പൂർണ്ണമായും രോഗ ശമനം സാധ്യമായിട്ടുമുണ്ട്. ഹോമിയോപ്പതിയുടെ കാഴ്ചപ്പാടനുസരിച്ച് ഒാരോരുത്തരിലും രോഗം തുടങ്ങുന്നതിനോ വർധിക്കുന്നതിനോ ആയ കാരണം വ്യത്യസ്തമായിരിക്കും. അതും രോഗിയുടെ മറ്റുള്ള ശാരീരിക പ്രത്യേകതകളും പരിഗണിച്ചു മരുന്നുകൾ കണ്ടെത്തിയാൽ രോഗം മാറ്റാനാവും. രോഗം വീണ്ടും വരുന്നതിന്റെ ഇടവേള കൂട്ടാനും ഹോമിയോ മരുന്നുകൾ കൊണ്ടു സാധിക്കും.
ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Health
ആരോഗ്യമുള്ള പല്ലുകളുടെ സംരക്ഷണത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ബ്രഷിംഗ്. ബ്രഷിംഗിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റുമാണു പ്രധാനമായും ഉപയോഗിക്കന്നത്. ഇവയെ കൂടാതെ ഡെന്റൽ ഫ്ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വാട്ടർ ഇറിഗേഷൻ ഉപകരണങ്ങൾ, ടംഗ് ക്ലീനറുകൾ എന്നിവയും ഉപയോഗിക്കുന്നു.
പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഭക്ഷണമാലിന്യങ്ങളും പ്ലാക്കും നീക്കം ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇവ നീക്കം ചെയ്യാത്തതുമൂലം ദന്തക്ഷയം, പല വിധ മോണരോഗങ്ങൾ, വായ്നാറ്റം എന്നിങ്ങനെയുള്ള അവസ്ഥകൾ കാലക്രമേണ ഉണ്ടാകുന്നു. ആയതിനാൽ നിത്യേനയുള്ള വായയുടെ ശുചീകരണം ആവശ്യമാണ്.
പല്ലുകളും മോണയും വൃത്തിയാക്കുന്നതിനായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണു ടൂത്ത് ബ്രഷ്. എല്ലാ ദിവസവും രാവിലെയും രാത്രിയിൽ ഉറങ്ങുന്നതിനുമുന്പും ഫ്ളൂറൈഡ് അടങ്ങിയിട്ടുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ബ്രഷ് ചെയ്യണം.
ടൂത്ത് ബ്രഷ് എന്തിന്?
* പല്ലുകളും അവയ്ക്കിടയും വൃത്തിയാക്കാൻ.
* പ്ലാക്കിന്റെ രൂപീകരണം തടയാൻ * പ്ലാക്ക് നീക്കം ചെയ്യാൻ
* നാക്ക് വൃത്തിയാക്കാൻ
ടൂത്ത് ബ്രഷുകൾ പലതരം
ടൂത്ത് ബ്രഷുകൾ പല തരത്തിൽ ലഭ്യമാണ്. ഇവ ഓരോന്നിനും പ്രത്യേക ഉപയോഗങ്ങളുമുണ്ട്. മാനുവൽ ടൂത്ത് ബ്രഷ്, പവർഡ് ടൂത്ത് ബ്രഷ്, സോണിക് അൾട്രാ സോണിക് ടൂത്ത് ബ്രഷ്, അയോണിക് ടൂത്ത് ബ്രഷുകൾ, തിംബിൾ ബ്രഷ്, പല്ലിട ശുചീകരണ ബ്രഷ് എന്നിവയൊക്കെയാണ് ലഭ്യമായ വിവിധതരം ടൂത്ത് ബ്രഷുകൾ.
മാനുവൽ ടൂത്ത് ബ്രഷ്
- സാധാരണ നമ്മൾ ഉപയോഗിക്കുന്ന എല്ലാ ബ്രഷും മാനുവൽ ട്രൂത്ത് ബ്രഷിന്റെ ഗണത്തിൽ പെടുന്നതാണ്. വലുപ്പം, ആകൃതി, ഘടന എന്നിവയിൽ വ്യക്തിഗത ആവശ്യകത അനുസരിച്ചു നിർമിച്ചിട്ടുള്ളവയാണ് മാനുവൽ ടൂത്ത് ബ്രഷ്. ഇവയ്ക്ക് വായയുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാൻ എളുപ്പമാണ്.
ഇലക്്ട്രിക്/പവർ ടൂത്ത് ബ്രഷ്
ഇത് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഇതിന്റെ അഗ്ര ഭാഗം മാറ്റാവുന്ന തരത്തിലുള്ളതാണ്. മിക്കവയിലും ഹെഡ് 180°കറങ്ങി തിരിച്ചു വരുന്ന രീതിയിലാണ് ഈ ബ്രഷുകൾ നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഗുണം ഇതിൽ നമുക്ക് അമിതമായ ബലം പ്രയോഗിക്കാൻ സാധിക്കില്ല എന്നുള്ളതാണ്.
ബ്രഷിൽ അമിതമായ ബലം കൊടുത്ത് പല്ലു തേയ്ക്കുന്നത് പല്ലിന്റെ തേയ്മാനത്തിനും ഇനാമൽ നഷ്ടപ്പെടുന്നതിനും കാരണമാകും. ഇത്തരം ശീലമുള്ളവർക്ക് പവർബ്രഷ് വാങ്ങി ഉപയോഗിക്കാവുന്നതാണ്.
മറ്റൊരാളുടെ സഹായത്താൽ പല്ലു തേക്കേണ്ടിവരുന്ന രോഗാവസ്ഥയിലുള്ളവർക്കും ഈ ബ്രഷ് ഉപയോഗിക്കാവുന്നതാണ്. ശാരീരികമായ തളർച്ചയുള്ളവർ, കൈക്ക് ബലക്കുറവുള്ളവർ, കൈ വലിപ്പിച്ചു ബ്രഷ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, സഹായിക്കുന്ന ആൾക്കാർ ബ്രഷ് ചെയ്യിപ്പിക്കുന്നതായി വരുന്ന സാഹചര്യം ഇതിനെല്ലാം പവേർഡ് ടൂത്ത് ബ്രഷ് അഥവാ മോട്ടറൈസ്ഡ് ടൂത്ത് ബ്രഷ് വളരെ സഹായകരമാണ്. ബാറ്ററി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഈ ബ്രഷ് 300-600 രൂപയ്ക്കു ലഭിക്കും..
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Health
ഇന്ന് ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദമായി സ്തനാര്‍ബുദം മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ സ്തനാര്‍ബുദം തടയുക, പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തി പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കുക, അര്‍ബുദ ബാധിതരെ മാനസികമായും സാമൂഹികമായും പിന്തുണയ്ക്കുക എന്നീ വിഷയങ്ങളില്‍ പൊതുജനാവബോധം ഉണ്ടാക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു.
ജനിതക വ്യതിയാനങ്ങൾ
ശരീരകോശങ്ങളില്‍ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളാണ് അര്‍ബുദ രോഗബാധയ്ക്കുള്ള പ്രധാന കാരണമെന്നിരുന്നാലും, സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പു നിറഞ്ഞ ഭക്ഷണശൈലി, പ്രസവം, മുലയൂട്ടല്‍ എന്നിവയുടെ അഭാവം, നേരത്തെയുള്ള ആര്‍ത്തവാരംഭം, വൈകിയുള്ള ആര്‍ത്തവ വിരാമം, അധികമായുള്ള ഹോര്‍മോണ്‍ ഉപയോഗം, തുടങ്ങിയവ സ്തനാര്‍ബുദത്തിന് കാരണമാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
സ്വയം സ്തനപരിശോധന
സ്വന്തമായുള്ള സ്തന പരിശോധനയിലൂടെ പ്രാരംഭദശയില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്താന്‍ സാധിക്കും. വേദനയുള്ളതോ ഇല്ലാത്തതോ ആയ മുഴകള്‍, സ്തനങ്ങളിലെ കല്ലിപ്പ്, തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍, മുലഞെട്ട് അകത്തേക്ക് വലിയുക, രക്തമയമുള്ളതോ, അല്ലാത്തതോ ആയ സ്രവം പുറത്തേക്ക് വരിക, കക്ഷത്തിലോ, കഴുത്തിലോ ഉള്ള തടിപ്പുകള്‍ എന്നിവ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഒരു വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
കാൻസർ സ്ക്രീനിംഗ്
രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് വളരെ പ്രാരംഭ ദശയില്‍ തന്നെ സ്തനാര്‍ബുദം സ്ക്രീനിംഗിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും. കാന്‍സര്‍ സ്ക്രീനിംഗ് എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പു തന്നെ കാന്‍സര്‍ ഉണ്ടോ എന്ന് പരിശോധിക്കുന്ന പ്രക്രിയയാണ്. അതുവഴി രോഗം ഭേദമാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
രോഗനിർണയം
ഡോക്ടറുടെ അടുത്ത് എത്തിക്കഴിഞ്ഞാല്‍ വളരെ ലളിതമായ പരിശോധനകളിലൂടെ രോഗനിര്‍ണയം സാധ്യമാണ്. വേദന രഹിതവും ചെലവ് കുറഞ്ഞതുമായ എക്സ്-റേ മാമോഗ്രാം ആണ് ഏറ്റവും അനുയോജ്യം. അതോടൊപ്പം തന്നെ
ബയോപ്സി / കുത്തിയെടുത്തുള്ള പരിശോധനയും രോഗനിര്‍ണയത്തിനു സഹായി ക്കുന്നു. അള്‍ട്രാസൗണ്ട്, എംആര്‍ മാമോഗ്രാം എന്നിവയും രോഗനിര്‍ണയത്തിനുള്ള മറ്റു പരിശോധനാ രീതികളാണ്.
പ്രാരംഭഘട്ടത്തില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ വളരെ ലളിതമായ ചികിത്സാ രീതികളിലൂടെ തന്നെ അസുഖം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും. കാലതാമസം നേരിട്ടാല്‍ മറ്റ് അവയവങ്ങളിലേക്ക് അര്‍ബുദം ബാധിക്കാനും ചികിത്സ സങ്കീര്ണമാകാനുമുള്ള സാധ്യത കൂട്ടുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സാന്ത്വന പരിചരണത്തിലൂടെ ഒരു പരിധിവരെ രോഗനിയന്ത്രണം സാധ്യമാകുന്നതാണ്.
വിവരങ്ങൾ: ഡോ. അനുപ്രിയ പി., മെഡിക്കൽ ഓങ്കോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കണം. മുഖക്കുരുവിന്റെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് റെറ്റിനോയിഡുകൾ. ഇവ രാത്രികാലത്താണ് ഉപയോഗിക്കേണ്ടത്. മാത്രമല്ല വെളിച്ചത്തിൽ നിന്നു മാറിനിൽക്കേണ്ടതും ആവശ്യമാണ്.
മരുന്ന് പകൽസമയത്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ രാത്രി മരുന്ന് പുരട്ടിയ ശേഷം ടിവി കാണുകയോ മൊബൈൽഫോണ്‍ ഉപയോഗിക്കുകയോ ചെയ്താൽ മുഖം ചുവന്നുതുടുക്കും. വെളിച്ചത്തിന്റെ സാന്നിധ്യത്തിൽ മരുന്ന് നമ്മുടെ ശരീരത്തിൽ അമിതമായി പ്രതികരിക്കുന്നതാണ് ഇതിനു കാരണം.
റെറ്റിനോയ്ഡുകൾ എപ്പോഴും ഉപയോഗിക്കാമോ?
അതുപോലെതന്നെ റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ രാവിലെ ഉണർന്നുകഴിഞ്ഞ് കണ്ണാടിയിൽ നോക്കുന്പോൾ മുഖത്തു ചെതുന്പലുകൾ പോലെ കാണാം. ഇത് ചർമത്തിന്റെ ഉപരിതലത്തിലുള്ള കോശങ്ങൾ മരുന്നുപയോഗിക്കുന്പോൾ ചർമത്തിൽനിന്നു വേർപെട്ടുപോകുന്നതു മൂലം സംഭവിക്കുന്നതാണ്. മുഖക്കുരുവിന് ചർമത്തിൽ ലേപനങ്ങൾ പുരട്ടുന്പോൾതന്നെ എണ്ണമയം കുറയ്ക്കുന്നതിനു സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിക്കുന്നതാണു നല്ലത്. റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ സ്ത്രീകൾ ഗർഭിണിയാകാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ മരുന്ന് ഉപയോഗം നിർത്തി മൂന്നു മാസമെങ്കിലും കഴിഞ്ഞുവേണം ഗർഭം ധരിക്കാൻ.
ഒരേ ലേപനം ദീർഘകാലം ഉപയോഗിക്കാമോ?
മുഖക്കുരുവിന് ദീർഘകാലം മരുന്ന് ഉപയോഗിക്കേണ്ടതായിട്ടുണ്ട്. ലേപനങ്ങൾ, സോപ്പുകൾ, ഗുളികകൾ എന്നിവ ഉപയോഗിക്കേണ്ടിവന്നേക്കാം. ആന്റിബയോട്ടിക് ലേപനങ്ങൾ ദീർഘകാലം ഉപയോഗിക്കണം. എന്നാൽ ഒരേ ലേപനംതന്നെ ദീർഘകാലം ഉപയോഗിച്ചാൽ മുഖക്കുരുവിന് കാരണമായ ബാക്ടീരിയകൾ പ്രസ്തുത ആന്റിബയോട്ടിക്കിനെതിരേ പ്രതിരോധശേഷി നേടുന്നു. ഇത് അസുഖം ഭേദമാകാതിരിക്കുന്നതിനു കാരണമാകുന്നു. ആയതിനാൽ ഇടയ്ക്കിടെ ഇവ മാറ്റുന്നത് അത്യാവശ്യമാണ്. എന്നാൽ മുഖക്കുരുവിന് ഒരേ ലേപനം തന്നെ വർഷങ്ങളോളം ചിലർ ഉപയോഗിക്കാറുണ്ട്. ഇത് ഗുണം ചെയ്യില്ല.
ഗുളികയും ലേപനവും ഒരുമിച്ച് വേണോ?
മ ുഖക്കുരു വളരെ കൂടുതലുള്ളവർക്ക് ഉള്ളിൽ ഗുളിക കഴിക്കേണ്ടിവരും. ഉള്ളിൽ ഗുളിക കഴിക്കുന്ന സമയം ലേപനങ്ങൾ ഉപയോഗിക്കാത്തതാണു നല്ലത്. ഒരേസമയം ഇവ രണ്ടും ഉപയോ ഗിച്ചാൽ മുന്‍പു സൂചിപ്പിച്ചപോലെ ആന്റിബയോട്ടിക്കിനെതിരേ ബാക്ടീരിയ പ്രതിരോധശേഷി നേടുന്നതിന് കാരണമാകും.
പെട്ടെന്നു ഭേദമാകുമോ?
ചർമത്തിൽ ലേപനങ്ങളോ ലോഷനുകളോ പുരട്ടിയാൽ സാധാരണഗതിയിൽ അവയുടെ ഒരുശതമാനം മാത്രമേ ചർമത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുള്ളൂ. ചർമം വരണ്ടതാണെങ്കിൽ രോഗമുള്ള ഭാഗം തണുത്ത ശുദ്ധജലത്തിൽ അൽപ്പസമയം മുക്കിവച്ച ശേഷം ഓയിന്റ്മെന്റ് പുരട്ടുന്നത് മരുന്നിന്റെ ആഗിരണം വർധിപ്പിക്കുന്നതിനു സഹായകം. ചർമരോഗമുള്ള ഭാഗത്തുനിന്ന് നീരൊലിപ്പ് ഉണ്ടെങ്കിൽ ആ ഭാഗത്ത് രണ്ടു ഗ്ലാസ് തണുത്ത വെള്ളത്തിൽ ഒരു ടീസ്പൂണ്‍ ഉപ്പിട്ട ലായനിയിൽ മുക്കിയ കോട്ടണ്‍ തുണി അൽപനേരം ചുറ്റിവയ്ക്കുന്നത് നീരൊലിപ്പ് കുറയ്ക്കുന്നതിനു സഹായകം. പിന്നീട് ലേപനങ്ങൾ പുരട്ടിയാൽ എളുപ്പത്തിൽ ഗുണം കിട്ടുന്നതായിരിക്കും. അസുഖം മാറാതെ വരുന്പോൾ ഡോക്ടർമാരെ മാറ്റിമാറ്റി പരീക്ഷിക്കുന്നത് കേരളീയരുടെ പൊതുസ്വഭാവമാണ്. പലപ്പോഴും ശരിയായ വിധത്തിൽ മരുന്ന് ഉപയോഗിക്കാതെയായിരിക്കും ഇങ്ങനെ പുതിയ ഡോക്ടർമാരെ തേടിയിറങ്ങുന്നത്. ചർമരോഗങ്ങൾ ഭേദമാകുന്നതിന് അതിന്റേതായ സമയം കൊടുക്കുന്നതാണു നല്ലത്.
സ്വയംചികിത്സ പ്രശ്നമാകുമോ?
ദിവസങ്ങൾകൊണ്ടു ഭേദമാകുന്ന ചർമരോഗങ്ങളുണ്ട്. മുഖക്കുരുപോലുള്ള പ്രശ്നങ്ങൾക്ക് മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമാണ്. അതിനാൽ ഗുണം കിട്ടിയില്ലെന്നു പരാതി പറഞ്ഞ് പുതിയ ഡോക്ടറെ തേടിയിറങ്ങാതിരിക്കുന്നതാണു നല്ലത്. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകടകളിൽനിന്ന് മരുന്നു നൽകാൻ പാടില്ലെന്ന നിയമമുണ്ടെങ്കിലും അതു പാലിക്കപ്പെടുന്നില്ല. ഒടിസി മരുന്നു (ഓവർ ദ കൗണ്ടർ - കുറിപ്പടിയില്ലാതെ മരുന്നു വാങ്ങൽ)വില്പന കേരളത്തിൽ വ്യാപകമാണ്. സ്വകാര്യ ക്ലിനിക്കുകളിലോ സർക്കാർ ആശുപത്രികളിലോ വിദഗ്ധ രെ കണ്ട് ചികിത്സ നേടുന്നതാണു നല്ലത്. ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കുക. പണവും സമയവും ആരോഗ്യം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
വിവരങ്ങൾ: ഡോ. ജയേഷ് പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല ഫോൺ: 0490 2316330
Health
സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്.
*അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
* പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം.
* ഹാര്‍ട്ട് അറ്റാക്ക് വന്നവർ , ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവർ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്ക് സാധ്യത
വളരെ കൂടുതലാണ്.
പുകവലി
ഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്.
* പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം.
അമിതവണ്ണം, മാനസിക സമ്മർദം
* അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍
സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്.
* ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്ക് സാധ്യത കൂടുതലാണ്.
പാരമ്പര്യം
*കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.
സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?
*ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം * മുഖത്ത് കോട്ടം
* സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട് * മരവിപ്പ് * ശരീരത്തിന്റെ അസന്തുലിതാവസ്ഥ * കാഴ്ചശക്തി കുറയുക, അവ്യക്തത ഇവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്ട്രോക്ക് ലക്ഷണങ്ങളാണ്.
ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Health
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റേതായ പ്രാധാന്യമുണ്ട്.
ചോറ്
ചെമ്പാവരി ചോറില്‍ 'ബി' വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ - അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്.
പരിപ്പ്, പപ്പടം, നെയ്യ്
ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ, യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി - ആസിഡുകള്‍, വിറ്റമിന്‍ 'എ', ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും നെയ്യിലുണ്ട്. മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റിആസിഡുകള്‍ സഹായിക്കുന്നു.
ഇഞ്ചിക്കറി
ഇഞ്ചിക്കറി നൂറു കറികള്‍ക്ക് തുല്യമാണ്. ദഹന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു.
അച്ചാര്‍
നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വിറ്റമിന്‍ 'സി' യുടെ നല്ലൊരു സ്രോതസാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂടു കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്‍ധക്യത്തില്‍ നിന്നു സംരക്ഷിക്കുന്നു.
കിച്ചടി
വെള്ളരിക്കയും പാവയ്ക്കയുമാണ് മലയാളികള്‍ കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റി ഉള്ളവര്‍ക്ക് നല്ലൊരു ഔഷധമാണിത്. പാവയ്ക്കയില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റാകരോട്ടീന്‍, കാല്‍സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
മനുഷ്യരുടെ മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്.
ജീവിതശൈലീരോഗമായ സ്ട്രോക്ക് പ്രതിരോധ്യമായ ഒരവസ്ഥയാണ്. സ്ട്രോക്ക് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്.
ചികിത്സ നേരത്തേ ലഭിച്ചാൽ...
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള് തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തിന്റെ പ്രാധാന്യമാണ് ശ്രദ്ധിക്കേണ്ടത്.
സ്ട്രോക്ക് ചികിത്സയില്‍ ഓരോ മിനിറ്റും പ്രധാനപെട്ടതാണ്. എത്രയും നേരത്തെ ചികിത്സ ആരംഭിച്ചാല്‍ തലച്ചോറിനുണ്ടാകുന്ന തകരാറു കഴിയുന്നത്ര കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പം നമുക്ക് ചലിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കുകയും ചെയ്യും.
എന്താണ് സ്ട്രോക്ക്?
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറു മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക്. സാധാരണയായി 55 വയസ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്ക് പൊതുവെ രണ്ടു തരത്തില്‍ കാണുന്നു.
ഇഷിമിക് (ischemic)സ്ട്രോക്ക്
രക്തധമനികളില്‍ രക്തം കട്ട പിടിച്ച് ഉണ്ടാകുന്ന സ്ട്രോക്ക്. സ്ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷിമിക് സ്ട്രോക്ക് ആണ്.
ഹെമറജിക് (haemorrhagic) സ്ട്രോക്ക്
രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്ട്രോക്ക്. ഇഷിമിക് സ്ട്രോക്കിനേക്കാള്‍ മാരകമാണ് ഹെമറജിക്ക് സ്ട്രോക്ക്.
ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Health
എത്രയായാലും അറ്റാക്കിനു പിന്നിലെ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു. ശാരീരിക ഫിറ്റ്നസുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടു വർഷം കൊണ്ട് (2006-2014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം സ്ഥിരീകരിക്കുന്നു.
ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം
ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാകുന്നു.
ബ്ലോക്കില്ലാതെയും ഹൃദയാഘാതം!
ഹൃദയധമനികളിൽ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതം ഉണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ ‘മിനോക്ക’ എന്നു പറയുന്നു. അഞ്ച്, ആറ് ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഇതിനുള്ള കാരണങ്ങൾ പലതാണ്.
താത്കാലികമായ ചെറിയ ബ്ലോക്കുകൾ ഹൃദയധമനികളിൽ ഉണ്ടായി അവിടെചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു.
സൂഷ്മധമനികളെ ബാധിക്കുന്ന മൈക്രോ വാസ്കുലർ രോഗമാണ് മറ്റൊന്ന്. ചിലരിൽ സ്ട്രെസ് കൊണ്ട് ഹൃദയധമനി പെട്ടെന്ന് വിണ്ടുകീറുന്നു(ഡൈസെക്്ഷൻ). കൂടാതെ ശരീരത്തിന്റെ ഇതര ഭാഗങ്ങളിൽനിന്ന് ചെറിയ രക്തക്കട്ടകൾ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു.
ഇത്തരം രോഗികളിൽ ആൻജിയോഗ്രഫി ചെയ്താൽ 50 ശതമാനത്തിൽ കുറഞ്ഞ അപ്രധാന ബ്ലോക്കുകൾ മാത്രമേ കാണുകയുള്ളൂ. ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ട അവസ്ഥയേ ഉണ്ടാകാറില്ല.
അജ്ഞാതജീനുകൾ
ഹൃദ്രോഗത്തിന് ഹേതുവായ അജ്ഞാത ജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ടോ? ഹൃദയാഘാതമുണ്ടാക്കുന്നതിൽ ജനിതക സ്വാധീനം എത്രത്തോളമാണെന്ന് വസ്തുനിഷ്ഠമായി കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണ പരന്പരയുടെ ഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ 2016-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 685 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ജനിതക പ്രവണതയും ആപത് ഘടകങ്ങളുടെ സ്വാധീനവും വേർതിരിച്ച് വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂർധന്യാവസ്ഥയിലായിരുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത 91 ശതമാനംവരെ ഉയർന്നു കണ്ടു. ഇക്കൂട്ടരിൽ സുപ്രധാന ആപത്ഘടകങ്ങൾ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടാൽ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറവുള്ളതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളുടെ അതിപ്രസരവും അതിരുകടന്നപ്പോൾ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി.
ജനിതകവിധി മാറ്റിമറിക്കാൻ
തോക്ക് നിറയ്ക്കുന്നത് ജീനുകളാണ്. എന്നാൽ കാഞ്ചിവലിക്കുന്നത് ആപത്ഘടകങ്ങളാണ്. അതായത് ജനിതക വിധിയെ മാറ്റിമറിക്കാൻ ജീവിതശൈലിയുടെ കർശനമായ നിയന്ത്രണംകൊണ്ട് സാധിക്കുമെന്ന് സാരം. വരുംവർഷങ്ങളിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന 200ൽ പരം ജനിതക സൂചകങ്ങളെ കണ്ടുപിടിക്കാനുള്ള ഗവേഷണപദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി എറണാകുളം
Health
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോണ്‍സ് എന്നാണു പറയാറുള്ളത്. അവയിൽ ഏറ്റവും ഉപകാരികളാണു ഫൈറ്റോ ഈസ്ട്രജൻ എന്ന വിഭാഗത്തിൽപ്പെടുന്ന ഹോർമോണുകൾ.
ഈസ്ട്രജൻ എന്തിന് ?
ഇവ സ്ത്രീകൾക്ക് വളരെ സഹായകമാണ്. സ്ത്രീശരീരത്തിന്റെ സ്വാഭാവിക വളർച്ചയ്ക്കും ഗർഭപാത്രത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്കും വളരെ ആവശ്യമാണ് ഈസ്ട്രജൻ. ഈസ്ട്രജൻ ഹോർമോണിന്റെ കുറവുകൊണ്ട് ധാരാളം തകരാറുകൾ സ്ത്രീകൾക്കുണ്ടാകാറുണ്ട്, അതിൻ ഫലമായി വന്ധ്യതയും വരാറുണ്ട്.
ഇത്തരം രോഗമുള്ളവർക്ക് ഹോർമോണ്‍ ചികിൽസയാണു സാധാരണ ലഭിക്കാറുള്ളത്. ആ ചികിൽസയ്ക്ക് പാർശ്വഫലങ്ങളും കൂടെയുണ്ടാകും. ശരീരത്തിൽ നീരുകെട്ടുക, മാറിടത്തിനു തടിപ്പും വേദനയും, ഓക്കാനം, കാൽ പേശികളിൽ പിടുത്തം, തലവേദന , ദഹനക്കേട്, മാസമുറ കൂടാതെ രക്തസ്രാവം എന്നിവയാണു സാധാരണ പ്രശ്നങ്ങൾ. ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ സസ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്കു സഹായകം.
ഇവയിലുണ്ട് ഈസ്ട്രജൻ..
ഉണങ്ങിയ പഴങ്ങൾ ഈസ്ട്രജൻ അളവ് കുറയാതെ സഹായിക്കും. ഫ്ളാക്സ് സീഡ്( ചണത്തിന്റെ വിത്ത്), എള്ള്, പയറുകൾ, സോയാബീൻ, ആൽഫാൽഫ എന്നിവയിൽ സസ്യ ഈസ്ട്രജൻ ധാരാളമുണ്ട്. ഫ്ളാക്സ് സീഡിൽ കൂടുതലായടങ്ങിയിരിക്കുന്ന ലിഗ്നാൻസ്, സൊയബീനിൽ കൂടുതലായടങ്ങിയിരിക്കുന്ന ഐസോഫ്ലവണ്സ്, നിലക്കടലയിലും ചുവന്ന വൈനിലുമൊക്കെ അടങ്ങിയിരിക്കുന്ന റെസ്വറട്രോൾ. മറ്റൊരു സസ്യ ഹോർമോണ്‍ ആണു ക്വർസെറ്റിൻ, ഇതു വളരെ സാധാരണമായി പഴങ്ങളിലും ധാന്യങ്ങളിലും പച്ചക്കറികളിലുമൊക്കെ കാണുന്നു.
സോയാബീൻ
കേരളത്തിൽ ലഭ്യമായ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുള്ളത് സോയാബീനിലാണ്. സോയാബീനിലെ എണ്ണ നീക്കുന്പോൾ കിട്ടുന്ന ചണ്ടിയാണു കടകളിൽ കിട്ടുന്ന സോയചങ്ക്സ്. അതിലും കുറച്ചൊക്കെ സസ്യ ഹോർമോണ്‍ ഉണ്ടാകും.
എള്ളെണ
മറ്റൊന്ന് എള്ളെണ്ണയാണ്. ഏള്ളെണ്ണ പഴയകാലത്ത് കേരളത്തിൽ ഭക്ഷണാവശ്യത്തിനുപയോഗിച്ചിരുന്നു. സ്ത്രീകൾ മുടിയഴകിനായി തലയിൽ തേച്ചിരുന്നു.
“നല്ലെണ്ണ’’ എന്നായിരുന്നല്ലോ വിളിപ്പേരുതന്നെ. ഇടക്കാലത്ത് നമ്മൾ എള്ളിൽ നിന്നും എള്ളെണ്ണയിൽ നിന്നും അകന്നു പോയി. അതും നമ്മുടെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിച്ചിരിക്കാം. ഈസ്ട്രജൻ കുറവുള്ള സ്ത്രീകളോട് ദിവസവും മൂന്ന് എള്ളുണ്ടയെങ്കിലും കഴിക്കാനാണിപ്പോൾ നിർദേശിക്കുന്നത്.
ഇതുകൂടാതെ ഫൈറ്റോ ഈസ്ട്രജനു വേറെയുമുണ്ട് ഗുണങ്ങൾ. റെസ്വെറട്രോളും ക്യൂസെറ്റിനും രക്തസമ്മർദ്ദം നിയന്ത്രിക്കും. സോയയിലും ഫ്ളാക്സ് സീഡിലുമടങ്ങിയിരിക്കുന്ന സസ്യ ഹോർമോണുകൾ പ്രമേഹരോഗികൾക്കു നല്ലതാണ്. ഇവ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുന്നതായും , C-reactive protein (CRP) ലെവൽ കുറയ്ക്കുന്നതായും അതിനാൽ പഴുപ്പും നീർക്കെട്ടും ശമിപ്പിക്കാൻ ശേഷിയുള്ളതായും കരുതപ്പെടുന്നു. സ്വാഭാവികമായി സസ്യഭക്ഷണം വഴി ഇവ ഉള്ളിലെത്തുന്നു.പാർശ്വഫലങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
പുരുഷന്മാർക്ക് വേണോ?
സ്ത്രീ ഹോർമോണ്‍ ആകയാൽ പുരുഷന്മാർക്ക് എന്തെങ്കിലും തകരാർ പറ്റുമോയെന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിച്ചേക്കാം. സോയാബീനിലടങ്ങിയിരിക്കുന്ന ഐസോ ഫ്ലേവനോയിഡുകളെ മുൻനിർത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങൾ, ഇവ പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റെറോണ്‍ ലെവലിൽ
ഒരുമാറ്റവും വരുത്തുന്നില്ലയെന്നാണു തെളിയിച്ചത്. എന്നാൽ, ചീറ്റപ്പുലികളിൽ നടത്തിയ ഒരു പഠനം, ഈ സസ്യ ഹോർമോണുകൾ അവയുടെ പ്രത്യുത്പാദന ശേഷികുറയ്ക്കുന്നുവെന്നാണ്. അതുകേട്ടു പേടിക്കണ്ട. ചീറ്റപ്പുലി മാംസഭുക്കാണ്. അവയിലെ പ്രവർത്തനമല്ല മിശ്രഭുക്കായ മനുഷ്യനിൽ നടക്കുന്നത്.
ആന്റിഓക്സിഡന്റുകൾ
ഇത്തരം സസ്യഭക്ഷണങ്ങളിലെല്ലാം കൂടിയ അളവിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന നാശത്തിന്റെ വേഗം കുറയ്ക്കാനും ഇത്തരം സസ്യഭക്ഷണത്തിന്റെ ഉപയോഗം സഹായിക്കും. സോയ എണ്ണയും ഫ്ലാക്സ് സീഡ് ഓയിലും,എള്ളെണ്ണയുമെല്ലാം ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. വിശ്വസ്തമായ ബ്രാൻഡുകൾ , ഓർഗാനിക് ബ്രാന്‍ഡുകൾ ഉപയോഗിക്കുക.
ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Health
ഹെപ്പറ്റൈറ്റിസ് എ, ഇ തടയാം
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍
ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ശരിയായി കൈ കഴുകാം
· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക
ടോയ് ലറ്റ് ശുചിത്വം
· മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
· മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.
രക്തപരിശോധന
· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത
പരിശോധനയിലൂടെ ഉറപ്പുവരുത്തുക.
കരുതലോടെ ആഘോഷങ്ങൾ
· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക.
ഹെപ്പറ്റൈറ്റിസ് ബി, സി തടയാം
· ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കുക.
രക്തബാങ്കുകളിൽ നിന്ന്
· രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.
സുരക്ഷിതമാക്കാം ലൈംഗിക ജീവിതം
· ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
പങ്കുവയ്ക്കരുത്
· ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
അണുവിമുക്തമാക്കാം
· കാത്, മൂക്ക് എന്നിവ കുത്തനും പച്ച കുത്തനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Health
ഫിസിയോതെറാപ്പി ആരോഗ്യപരിചരണത്തിൽ മുഖ്യശാഖയായി വളർന്നുകഴിഞ്ഞു. പ്രധാനമായും പ്രാഥമിക ആരോഗ്യപരിചരണത്തിൽ നിർണായക പങ്കുവഹിക്കുന്നു. മനുഷ്യരുടെ ജീവിതകാലം മുഴുവൻ അവരുടെ ചലനശേഷിയും പ്രവർത്തനശേഷിയും വർധിപ്പിക്കുക, നിലനിർത്തുക, പുനഃസ്ഥാപിക്കുക, പരമാവധി ഉപയോഗപ്പെടുത്തുക എന്നിവയാണ് ഫിസിയോതെറാപ്പിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ചലനശേഷി വർധിപ്പിക്കുന്നതിന്
ഫിസിയോതെറാപ്പി ആരോഗ്യ സംരക്ഷണത്തിലും നിർണായക പങ്ക് വഹിക്കുന്നു. വ്യക്തികളുടെ ഉത്പാദനക്ഷമതയും ആയുസും വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും ഇത് വലിയസ്വാധീനം ചെലുത്തുന്നു. വ്യായാമ പരിപാടികൾ ക്രമമായി നടത്തൽ, ശരീരഘടനയ്ക്ക് അനുയോജ്യമായ രീതിയിൽ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ, നീന്തൽ, വേദന കുറയ്ക്കൽ, ചലനശേഷി വർധിപ്പിക്കൽ തുടങ്ങി പല മേഖലകളിലും ഫിസിയോതെറാപ്പിക്കു പങ്കുണ്ട്.
രോഗപ്രതിരോധത്തിന്
ഫിസിയോതെറാപ്പിക്ക് ഇപ്പോൾ അടിയന്തര ചികിൽസ മുതൽ പുനരധിവാസം വരെ എല്ലാ രോഗപ്രതിരോധ ഘട്ടങ്ങളിലും പങ്കാളിത്തമുണ്ട്. ദീർഘകാല രോഗങ്ങളുള്ള വ്യക്തികൾക്ക് ഫിസിയോതെറാപ്പിസ്റ്റുകളുടെ മാർഗനിർദേശത്തിൽ കൃത്യവും സുരക്ഷിതവുമായ വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യനില മെച്ചപ്പെടുത്താം.
വ്യായാമം
40% ഓക്സിജൻ ശേഷിയേക്കാൾ കൂടുതലുള്ള അനെയ്റോബിക് വ്യായാമം ഹൃദ്രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സഹായകമാണ്. ഹൃദയക്ഷമത, രക്തപ്രവാഹം എന്നിവയുടെ മെച്ചപ്പെടുത്തൽ വഴിയാണ് ഇത് ലഭ്യമാകുന്നത്. ഓരോ വ്യക്തിക്കും അനുയോജ്യമായ വ്യായാമ പരിപാടികൾ ഫിസിയോതെറാപ്പിസ്റ്റുകൾ നിർദേശിക്കുന്നു.
ആർത്രൈറ്റിസ്(സന്ധിവാതം)പ്രതിരോധത്തിന്
ഈ രോഗമുള്ളവർക്ക് ഫിസിയോതെറാപ്പി പ്രവർത്തനശേഷി പുനഃസ്ഥാപിക്കുകയും വൈകല്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. വ്യക്തിഗത വ്യായാമ പരിപാടികൾ രൂപീകരിക്കുകയും രോഗത്തെ കുറിച്ചുള്ള അറിവ് നൽകുകയും ജീവിതശൈലീമാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു.
വീഴ്ചകളും പരിക്കുകളും തടയൽ
വീഴ്ചകൾ, ആകസ്മികമായ മരണങ്ങളിൽ രണ്ടാമത്തെ പ്രധാന കാരണമാണെന്നാണ് കണക്കുകൾ. ഫിസിയോതെറാപ്പിസ്റ്റുകൾ ശരീര ചലനങ്ങളിലും പ്രവർത്തനത്തിലും വിദഗ്ധരാണ്. അതുകൊണ്ടുതന്നെ വീഴ്ചകൾ തടയാൻ വ്യക്തിഗത പരിപാടികൾ രൂപപ്പെടുത്തുന്നു. മൊബിലിറ്റി എയ്ഡുകൾ, വ്യായാമങ്ങൾ, വീട്ടിൽ അപകട സാധ്യത കുറയ്ക്കൽ തുടങ്ങിയവയും ഇതിലുണ്ട്.
വിവരങ്ങൾ: ഡോ. ഏഞ്ചൽ മേരി
BNYS, MD (Naturopathy Clinicals), ചീഫ് മെഡിക്കൽ
ഓഫീസർ, ഡോ. ഏഞ്ചല്‍സ് സീറീൻ ഹിൽസ് നേച്ചർ ക്യൂർ,
ഫിസിയോ തെറാപ്പി, യോഗ സെന്റർ, മീൻപറ്റി, കരുവഞ്ചാൽ, കണ്ണൂർ.
Health
ദന്ത, വായ ശുചിത്വം നമ്മുടെ ദിനചര്യയുടെ പ്രധാന ഭാഗമാണ്. പല്ലുതേക്കുന്നതു കൃത്യമായി ചെയ്യാൻ പഠിച്ചാൽ അതിലൂടെ ഉദ്ദേശിക്കുന്ന ഗുണവും ലഭിക്കും. ദന്ത,വായ ശുചീകരണത്തിന്റെ ഉദ്ദേശം ദന്തക്ഷയം, മോണരോഗങ്ങൾ, അനുബന്ധ രോഗങ്ങൾ എന്നിവ ഉണ്ടാകാതിരിക്കുക എന്നതാണ്. പല്ലു തേക്കുന്നതിലൂടെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ ഭക്ഷണ അവശിഷ്ടങ്ങൾ, ഉമിനീരിൽ നിന്നു പല്ലിനിടയിലും മോണയുടെ ഇടയിലും അടിഞ്ഞുകൂടുന്ന ചെത്തൽ, കക്ക എന്നിവയെ നീക്കം ചെയ്യാം.
പ്ലാക്ക്
പല്ലിന്റെ ഉപരിതലത്തിലും മോണയുടെ ഇടയിലുമായി രൂപപ്പെടുന്ന നേർത്തതും നഗ്നനേത്രങ്ങളാൽ കാണുവാൻ സാധിക്കാത്തതുമായ അംശമാണ് പ്ലാക്ക്. ഇത് രോഗാണുക്കളുടെ കോളനിയാണ്.
ഡെന്റൽ കാൽക്കുലസ്
ഇത് മോണയും പല്ലുമായി ചേരുന്ന സ്ഥലത്ത് കട്ടിയായി പറ്റിപ്പിടിച്ചിരിക്കുന്നു. ഇത് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പല്ലുതേപ്പ് കൃത്യമല്ലാതെ ആകുന്നതുകൊണ്ടും വായ്ക്കുള്ളിലെ ഫ്ലൂയിഡുകളിൽ നിന്നും കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ നിന്നും അടിഞ്ഞുകൂടുന്നതാണ് ഇത്. കൃത്യമായ പല്ലുതേപ്പിന്റെ അഭാവത്തിൽ കട്ടിയാക്കുന്ന അംശങ്ങളുമുണ്ട്. ഇത് ദീർഘകാലം നിലനിൽക്കുകയും കൂടിവരികയും മോണ വലിയുന്നതിനും എല്ല് ദ്രവിക്കുന്നതിനും കാരണമായി മാറുകയും ചെയ്യും. ഇതുകാരണം പല്ലിന്റെ അടിത്തറ ഇളകുകയും ക്രമേണ പല്ല് ഇളകിപ്പോകാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും.
പല്ലു ക്ലീനിംഗ് രണ്ടു രീതിയിൽ
ഹോം ക്ലീനിംഗ്
ദിവസവും രാവിലെയും വൈകുന്നേരവും ഉള്ള കൃത്യമായ പല്ലുതേപ്പും ഫ്ലോസ്സിഗും. പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ ചെയ്യേണ്ടതാണ്.
പ്രൊഫഷണൽ ക്ലീനിംഗ്
ഇത് ഒരു ദന്ത ഡോക്ടറുടെ അടുത്തുചെന്ന് ക്ലീൻ ചെയ്യുന്ന രീതിയാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ അടുക്കൽ പോയി പല്ലു ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്. അൾട്രാസോണിക് ഡിവൈസ് ഉപയോഗിച്ച് പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയുള്ള പദാർഥങ്ങൾ നീക്കംചെയ്യുന്നതു വഴി മോണയുടെയും പല്ലിന്റെയും ആരോഗ്യം നിലനിർത്തുന്നു. ഇത് വർഷത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി നടത്തേണ്ടതാണ്. ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ ഡീപ് ക്ലീനിംഗും ആവശ്യമെങ്കിൽ ഫ്ലാപ്പ് സർജറിയും നടത്തേണ്ടത് മോണയുടെ ആരോഗ്യത്തിനും ബലത്തിനും ആവശ്യമാണ്.
ഈ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്താൽ മോണയുടെയും ആരോഗ്യം നല്ലൊരു പരിധിവരെ സംരക്ഷിക്കാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Health
പഴക്കംചെന്ന നോണ്‍സ്റ്റിക് പാനുകൾ ഒഴിവാക്കാം
കാൻസർ പ്രതിരോധവുമായി ബന്ധപ്പെടുത്തി പ്രത്യേകം ശ്രദ്ധിക്കേണ്ടതു പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തിലാണ്. അലുമിനിയം പാത്രങ്ങൾ, മൈക്രോവേവ് ഓവൻ പ്രൂഫ് അല്ലാത്ത പാത്രങ്ങൾ എന്നിവയൊക്കെ മൈക്രോവേവ് ഓവനിൽ വച്ച് ഉപയോഗിക്കരുത്. ഏറെ പഴക്കംചെന്ന നോണ്‍ സ്റ്റിക് പാനുകളുടെ ഉപയോഗവും ആരോഗ്യകരമല്ല. ഇവയെല്ലാം കാൻസറിനു പ്രേരകമാകുന്ന സാഹചര്യങ്ങളാണ്. കോപ്പർ ബോട്ടമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളാണ് പാചകത്തിന് അനുയോജ്യം, ആരോഗ്യകരം. ഇരുന്പുചട്ടി പ്രായോഗികമാണെങ്കിൽ പാചകത്തിന് അതും ഉപയോഗിക്കാം.
കരിഞ്ഞതും പുകഞ്ഞതും വേണ്ട
കരിഞ്ഞതും പുകഞ്ഞതുമായ ഭക്ഷണം കഴിക്കരുത്. മീൻ വറുത്ത ചട്ടിയിൽ അവശേഷിക്കുന്ന കരിഞ്ഞ പൊടി ആഹാരമാക്കരുത്. അതു കാർബണ്‍ ആണ്. അതു കാൻസർ പ്രേരകമാണെന്നു പഠനങ്ങൾ.
എണ്ണ ആവർത്തിച്ചു ചൂടാക്കരുത്
പാകം ചെയ്യുന്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. വീടുകളിലും മറ്റും പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്. അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്തു പുതിയ എണ്ണയുമായി ചേർത്ത് ഉപയോഗിക്കും. അത്തരം അടുക്കളരീതികൾ ആരോഗ്യകരമല്ല. ഒരിക്കൽ ഉപയോഗിച്ച എണ്ണ ദോശ ചുടുന്പോൾ കല്ലിൽ പുരട്ടാനോ അല്ലെങ്കിൽ കടുകു പൊട്ടിക്കാനോ എടുത്തു വേഗം തീർക്കണം. വീണ്ടും പൂരിയും മറ്റും ഉണ്ടാക്കാൻ ആ എണ്ണയും പുതിയ എണ്ണയും ചേർത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.
മീൻ കഴിക്കാം, റെഡ് മീറ്റ് വേണ്ട
മീൻ കാൻസർ പ്രതിരോധത്തിനു സഹായകം. അയല, മത്തി തുടങ്ങിയ ചെറിയ മീനുകൾ കറിവച്ചു കഴിക്കുന്നതാണ് ഉചിതം. മുട്ടയും പേടിക്കേണ്ടതില്ല. ഗ്രിൽ ചെയ്തതും സ്മോക്ക് ചെയ്തതും ചുടെുത്തതുമായ ഇറച്ചി സ്ഥിരമായി കഴിക്കരുത്. ഇറച്ചിയിൽത്തന്നെ വൈറ്റ് മീറ്റ്(കോഴിയിറച്ചി..) മാത്രമേ പാടുള്ളു. റെഡ്മീറ്റ് (ബീഫ്...)കാൻസർ സാധ്യത വർധിപ്പിക്കും. റെഡ് മീറ്റിൽ ഫാറ്റ് കൂടുതലാണ്. വിദേശികൾ പൊതുവേ കോഴിയുടെ കാല് കഴിക്കാറില്ല. അതും അവർ റെഡ് മീറ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴിയുടെ കാലിലെ മസിൽസ് സ്ട്രോംഗ് ആയതിനാൽ അതു റെഡ് മീറ്റ് എന്ന രീതിയിലാണു കാണുന്നത്. മസിലിനു നിറം നല്കുന്ന മയോഗ്ലോബിൻ സാന്നിധ്യം പരിഗണിച്ചാണ് വൈറ്റ് മീറ്റ്, റെഡ് മീറ്റ് എന്നിങ്ങനെയുള്ള തരംതിരിവുകൾ. ആട്ടിറച്ചിയും വൈറ്റ് മീറ്റല്ല.
ഗ്രില്ലിംഗ് ഒഴിവാക്കണം
ഗ്രില്ലിംഗിലൂടെ തയാർ ചെയ്ത ഭക്ഷണവും ഒഴിവാക്കണം. എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. കനലിൽ വേവിക്കുന്പോൾ ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാർബണ്‍ കാൻസറിനിടയാക്കുന്നു. ആവർത്തിച്ചു ചൂടാക്കുന്പോൽ ഉണ്ടാകുന്ന അക്രിലിനും കാൻസറിനിടയാക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതാമോഹൻ,
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
& ഡയറ്റ് കണ്‍സൾട്ടന്റ്
Health
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ. കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.
വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന
മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും
ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...
• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ...
• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന
ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല
ഉപയോഗിക്കുക
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ. കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.
വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന
മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും
ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...
• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ...
• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന
ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല
ഉപയോഗിക്കുക
ഫ്രിഡ്ജിനു പുറകിലെ ട്രേയിൽ....
• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം .
വീടിന്റെ ടെറസ്, സൺഷേഡ്
• വീടിന്റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.
ഉറവിടനശീകരണം
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം .
വീടിന്റെ ടെറസ്, സൺഷേഡ്
• വീടിന്റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Health
പുത്തൻ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്‍പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്തു നിക്ഷേപിക്കുന്നുവോ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷമനുസരിച്ചാണു വിസർജനത്തിന്റെ ഗതിവിഗതികൾ.
പൈൽസ് രണ്ടു രീതിയിൽ
മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പലകാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കുതള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം.
രക്തം വരികയോ പൊട്ടാത്തതോ ആയ തരവുമുണ്ട്.
കാരണങ്ങൾ
1. പാരന്പര്യം: മാതാപിതാക്കൾക്ക് പൈൽസ് ഉണ്ടെങ്കിൽ
മക്കൾക്കും വരാൻ സധ്യതയുണ്ട്.
2. ഗർഭാവസ്ഥ, അമിത വണ്ണം, മലബന്ധത്തെ തുടർന്നു
വിസർജനത്തിനായി മുക്കുന്ന അവസ്ഥ, ഭാരോദ്വഹനം,
അടിവയറ്റിൽ മർദം കൂടുന്ന സാഹചര്യങ്ങൾ ഇവ രോഗം
വരുത്തുകയോ രോഗം കൂട്ടുകയോ ചെയ്യാം.
3. ദീർഘ നേരം ഇരുന്നു ചെയ്യുന്ന ജോലികൾ.
4. മലദ്വാരത്തിലൂടെയുള്ള ലൈംഗിക ബന്ധം.
രോഗമുള്ളവരിൽ വയറിളക്കവും മലബന്ധവും തുമ്മലും
ചുമയുമെല്ലാം രോഗം കൂട്ടാൻ കാരണമാക്കും.
ലക്ഷണങ്ങൾ
വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക, ചൊറിച്ചിൽ അനുഭവപ്പെടുക, മലദ്വാരത്തിൽ വേദനയും തടിപ്പും അനുഭവപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. വീർത്ത സിരകളിലെ രക്തം കട്ടിയായാൽ അതിശക്തമായ വേദന വരാം. ആ ഭാഗത്തുനിന്നുള്ള രക്തസ്രാവമെല്ലാം പൈൽസ് ആണെന്നു ധരിക്കരുത്, ആ ഭാഗത്തുണ്ടാകാവുന്ന കീറലുകൾ മുതൽ മലാശയ കാൻസറിന്റെ വരെ ലക്ഷണം രക്തസ്രാവമാണ്. അതിനാൽ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാൻ സാധിക്കൂ. പലരും പ്രത്യേകിച്ച് സ്ത്രീകൾ കാണിക്കാൻ മടിച്ച് ഒടുവിൽ മുള്ളു കൊണ്ടെടുക്കേണ്ടത് തൂന്പ കൊണ്ടെടുക്കേണ്ട അവസ്ഥയിലാകുന്പോൾ ഡോക്ടറുടെ സഹായം തേടി വരാറുണ്ട്. രക്തസ്രാവം കൂടി തലകറക്കവും ബോധക്കേടും വിളർച്ചയും വരുന്നതു വരെ കാത്തിരിക്കരുത്.
ചികിത്സ
രോഗകാരണം അടിസ്ഥാനമാക്കിയാണു ചികിൽസ. മലബന്ധമാണു കാരണമെങ്കിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരുകൾ എന്നാൽ ചകിരിനാരുപോലുള്ള എന്തോ എന്നാണൂ പലരും ധരിച്ചിരിക്കുന്നത്. ഭക്ഷണത്തിലെ നാര് എന്നാൽ ദഹിപ്പിക്കാൻ സാധിക്കാത്ത ഭക്ഷണഭാഗമെന്നേ അർഥമുള്ളു. വിസർജിക്കാൻ മലമുണ്ടാകണം. മാംസാഹാരം കഴിക്കുന്പോൾ അവ ദഹിച്ചുകഴിഞ്ഞാൽ ബാക്കി കാര്യമായൊന്നും വിസർജിക്കാനുണ്ടാവില്ല. പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും മറ്റുമാണ് കഴിക്കാവുന്ന ഭക്ഷണം.
ധാരാളം വെള്ളം കുടിക്കുക. മലബന്ധ വരാതിരിക്കും. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്കൊ ക്കെ എഴുന്നേറ്റ് നടക്കുക. യോഗ ചെയ്യുക. ബാത്ത് റൂമിൽ പോകാൻ തോന്നുന്പോൾ പോവുക. പിടിച്ചുവയ്ക്കണ്ട.
എല്ലാ ചികിൽസാരീതിയിലും മരുന്നു ചികിൽസയുണ്ട്. ശസ്ത്രക്രിയയും ഫലപ്രദമാണ്. ഏതു ചികിൽസ ചെയ്താലും രോഗിയുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയില്ലെങ്കിൽ രോഗം വീണ്ടും തിരികെ വരാം. ഹോമിയോപ്പതിയിൽ രോഗകാരണമറിഞ്ഞാണു ചികിൽസിക്കുന്നത്. രോഗം വീണ്ടും വരാതിരിക്കാനുള്ള മാർഗനിർദേശവും നല്‍കും. രോഗം കൂടിയിരിക്കുന്ന അവസ്ഥയിലും സ്ഥിരരോഗികളിൽ രോഗം ശമിക്കാനും രോഗം വരാതിരിക്കാനും പ്രത്യേകം ചികിൽസകൾ ലഭ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Health
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി(മൈഗ്രേൻ) ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്.
ശബ്ദവും വെളിച്ചവും
ഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്.
ചോക്ലേറ്റ് ചിലരിൽ...
ചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു. ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന് ഉത്തേജക ഘടകങ്ങളാകുന്നു.
സ്ത്രീകളിൽ കൂടുതൽ
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു തന്നെയാണ് കൊടിഞ്ഞി( മൈഗ്രേൻ) കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാർക്ക് മൈഗ്രേൻ ഉണ്ടാകുന്നതായി കാണുന്പോൾ ഇതു സ്ത്രീകളിൽ 27 ശതമാനം പേർക്കും ഉണ്ടാകുന്നു.
ഏകദേശ കണക്കുപറഞ്ഞാൽ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുന്‍പ് ആണ്‍കുട്ടികൾക്കാണ് മൈഗ്രേൻ കൂടുതലായുണ്ടാകുന്നത്. എന്നാൽ ആ പ്രായം കഴിഞ്ഞാൽ പെണ്‍കുട്ടികൾ തന്നെ മുന്നിൽ. നാല്പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും.
ആർത്തവവുമായി ബന്ധപ്പെട്ട സ്ത്രൈണ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാനകാരണം.
സ്ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാന്പത്യപ്രശ്നങ്ങൾ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. ഏതു നിസാര സംഘർഷാവസ്ഥയുണ്ടാകുന്പോൾ പോലും അവ മൈഗ്രേനിൽ കലാശിക്കുന്ന സ്ത്രീകളുണ്ട്.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണ് ആരോഗ്യകരം. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്. മധുരപലഹാരങ്ങളാണല്ലോ ഈ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും ദിവസം 20 - 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ അവർക്കു കൊടുക്കാം.
പഞ്ചസാര സൈഡ് ഡിഷ് അല്ല
കൊച്ചുകുട്ടികൾ മധുരപ്രിയരാണ്. ചില കുട്ടികൾ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേർത്തു കഴിക്കാൻ കുഞ്ഞുപ്രായത്തിൽത്തന്നെ രക്ഷിതാക്കൾ ശീലിപ്പിക്കാറുണ്ട്. എന്നാൽ ചെറുപ്രായത്തിൽ മധുരം കൊടുത്തു ശീലിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
ചട്ണി, കടലക്കറി, പയർ പുഴുങ്ങിയത്...
ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേർത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയർ പുഴുങ്ങിയതോ കൊടുത്താൽ പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്ക്കൊപ്പം പഞ്ചസാര കൊടുക്കുന്നതിനു പകരം ചട്ണിയോ കടലക്കറിയോ നല്‍കാം. പഞ്ചസാര ഒരു സൈഡ് ഡിഷായി കൊടുത്തു പഠിപ്പിക്കാതിരിക്കുക എന്നതു പ്രധാനം.
കൽക്കണ്ടം പഞ്ചസാര തന്നെ!
ശർക്കരയിൽ നിന്ന് ഇരുന്പ്, കോപ്പർ തുടങ്ങിയ ധാതുക്കൾ കൂടി കിട്ടുന്നതിനാൽ പഞ്ചസാരയേക്കാൾ ഭേദം. തേൻ, കരുപ്പട്ടി എന്നിവയും മധുരമായി നല്‍കാം. കല്‍ക്കണ്ടം വാസ്തവത്തിൽ പഞ്ചസാര തന്നെയാണ്. റിഫൈൻ ചെയ്യാത്ത പഞ്ചസാര.
വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്
Health
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരക്രമം കാൻസർ തടയുന്നതിനു ഫലപ്രദം. വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികൾ കൊണ്ടു തയാറാക്കിയ വിഭവങ്ങൾ ശീലമാക്കണമെന്ന് കാൻസർ സൊസൈറ്റിയും നിർദേശിക്കുന്നു. മത്തങ്ങ, പപ്പായ, കാരറ്റ് മുതലായ മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പച്ചക്കറികൾ ഉൾപ്പെടെ.
പ്രാദേശികമായി കിട്ടുന്ന ഫലങ്ങൾ
ദിവസവും 100 ഗ്രാം പഴവർഗങ്ങൾ. അതിലെ ആന്റിഓക്സിഡന്റുകൾ കാൻസർ പ്രതിരോധത്തിനു സഹായകം. ചക്ക. മാങ്ങ, പപ്പായ, പേരയ്ക്ക, വാഴപ്പഴം തുടങ്ങിയവ.
വെളുത്തുള്ളിയിലെ അലിസിൻ
വെളുത്തുള്ളി ചേർത്ത ഭക്ഷണം ശീലമാക്കുന്നത് ഈസോഫാഗസ്, കോളൻ, സ്റ്റൊമക് കാൻസറുകളെ പ്രതിരോധിക്കുമെന്ന് പഠനങ്ങളുണ്ട്. വെളുത്തുള്ളിയിൽ അലിസിൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു.
ലൈകോപീൻ
തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരയ്ക്ക തുടങ്ങിയവയിലുള്ള ലൈകോപീൻ എന്ന ഫൈറ്റോ കെമിക്കലിനും ആന്റി കാൻസർ ഇഫക്ടുണ്ട്.
ഗ്രീൻ ടീ ശീലമാക്കാം
ഗ്രീൻ ടീ ശീലമാക്കുന്നതു കാൻസർപ്രതിരോധത്തിനു സഹായകം. ഗ്രീൻ ടീയിലുള്ള എപ്പിഗാലോ കെയ്റ്റ്ചിൻ 3 ഗാലൈറ്റ് (ഇജിസിജി)എന്ന ആന്റി ഓക്സിഡന്റ് കാൻസർ തടയാൻ ഫലപ്രദമെന്നു പഠനങ്ങളുണ്ട്. ജപ്പാനിൽ 40 വയസിനു താഴെ പ്രായമുള്ള സ്ത്രീകളിൽ കാൻസർനിരക്കു കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. അത് അവർ ദിവസം 2-3 കപ്പ് ഗ്രീൻ ടീ കഴിക്കുന്നതുകൊണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്ലൂബെറി, സ്ട്രോബറി എന്നീ ഫലങ്ങളും കാൻസർ പ്രതിരോധത്തിനു സഹായകം.
തവിടു കളയാത്ത ധാന്യങ്ങൾ
തവിടു കളയാത്ത ധാന്യങ്ങൾ ശീലമാക്കണം. അതിലുള്ള നാരുകൾ കോളൻ കാൻസർ തടയും. മൈദ പൂർണമായും ഒഴിവാക്കണം. ധാന്യങ്ങൾ വാങ്ങി വൃത്തിയാക്കി കഴുകിയുണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. ധാന്യപ്പൊടിയിൽ നിന്നു നാരുകൾ നഷ്ടമാകാതിരിക്കാൻ അതു സഹായകം.
ഇലക്കറികളിലെ നാരുകൾ
ഇലക്കറികൾ ശീലമാക്കണം. അതിൽ നാരുകൾ ധാരാളം. കടുകിന്റെ ഇല ചേർത്തുണ്ടാക്കുന്ന പൂരി, ചപ്പാത്തി എന്നിവയെല്ലാം ആരോഗ്യദായകം. ഇലക്കറികളിലുള്ള ബീറ്റാ കരോട്ടിൻ എന്ന ആന്റിഓക്സിഡന്റും കാൻസർ തടയുന്നതിനു സഹായകം. ചീല, പാലക്, കടുകില എന്നിവയും ഗുണകരം. വീട്ടുവളപ്പിൽ ലഭ്യമായ ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലകളും കറിയാക്കി ഉപയോഗിക്കാം. ചീരയില, മുരിങ്ങയില, മത്തയില..തുടങ്ങിയവയെല്ലാം.
മഞ്ഞളിലെ കുർക്യുമിൻ
കാൻസർ പ്രതിരോധത്തിനു സഹായകമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണു മഞ്ഞൾ. അതിലടങ്ങിയ കുർക്യുമിൻ കാൻസർ പ്രതിരോധത്തിനു സഹായകമെന്നു ലബോറട്ടറി പഠനങ്ങൾ തെളിയിക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതാമോഹൻ,
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
മൂത്രത്തില്‍ പ്രോട്ടീന്റെ അംശം കൂടുന്നതു വൃക്ക തകരാറിന്റെ ആദ്യലക്ഷണമാണ്. മിക്ക ലാബുകളിലും ഡിപ്സ്റ്റിക് (Dipstick) അല്ലെങ്കില്‍ ഹീറ്റ് ആൻഡ് അസറ്റിക് ആസിഡ് (Heat and Acetic acid) പരിശോധനയിലൂടെയാണു പ്രോട്ടീനൂറിയ കണ്ടുപിടിക്കുന്നത്. എന്നാല്‍ ഒരു ദിവസത്തെ മൂത്രത്തില്‍ 300mg ല്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമാണ് ഈ പരിശോധനകള്‍ പോസിറ്റീവ് ആകുന്നത്.
മൈക്രോ ആല്ബുമിന് പരിശോധന
ഇതുകൂടാതെ മൂത്രത്തില്‍ ചെറിയ അളവിലുള്ള പ്രോട്ടീന്റെ അംശം അറിയുന്നതിനായി മൈക്രോ ആല്ബുമിന് പരിശോധന നടത്താവുന്നതാണ്.
യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ്
മൈക്രോസ്കോപ് സഹായത്തോടെ മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടോയെന്നു മനസിലാക്കാം. വൃക്കരോഗം 50% ത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രക്ത പരിശോധനയില്‍ യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് കൂടുതലായിരിക്കും.
· ഈ അവസ്ഥയ്ക്കു മുമ്പായി എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ്-Estimated Glomerular Filtration Rate (EGFR)- മൂല്യനിര്‍ണയത്തിലൂടെ വൃക്കരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സി
വയറിന്റെ അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സി എന്നീ പരിശോധനകളിലൂടെ വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
വൃക്ക തകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യമെന്ത്?
വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
വിവരങ്ങൾ: ഡോ. ജേക്കബ് ജോർജ്,
സീനിയർ കൺസൾട്ടന്റ് , നെഫ്രോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം,
തിരുവനന്തപുരം
Health
മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ് വെളിച്ചെണ്ണ. ലോകത്തിന്റെ ഏതു കോണിൽ പോയാലും വെളിച്ചെണ്ണ തേച്ചുള്ള കുളിയും വെളിച്ചെണ്ണ ചേർത്ത കറികളും മലയാളിയുടെ ഗൃഹാതുരത്വം കൈവിടാത്ത ശീലങ്ങളിൽ ചിലതാണ്.
നമുക്ക് ഇത്രയേറെ പ്രിയപ്പെട്ട വെളിച്ചണ്ണയെ ഇന്ന് പലവിധ ആരോപണങ്ങൾക്ക് വിധേയമാക്കി അകറ്റി നിർത്തിയിരിക്കുന്നു. ശരിക്കും വെളിച്ചെണ്ണയ്ക്കു വില്ലൻ പരിവേഷമുണ്ടോ? ആരോഗ്യകരമായ ഭക്ഷണശീല പാരമ്പര്യമുള്ള കേരളത്തിന്റെ പഴയ തലമുറ എന്തുകൊണ്ട് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പാചകത്തിന് മുൻതൂക്കം കൊടുത്തു? അന്ന് വെളിച്ചെണ്ണ ആരോഗ്യത്തിന് ഭീഷണി വരുത്തിയില്ലേ? വെളിച്ചെണ്ണയുടെ സവിശേഷഗുണങ്ങളെക്കുറിച്ച്...
കൊഴുപ്പ്
ഭക്ഷ്യവസ്തുക്കളെ തരംതിരിക്കുമ്പോൾ കൊഴുപ്പ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് വെളിച്ചെണ്ണ. ആഹാരത്തിന്റെ പോഷകമൂല്യവും രുചിയും വർധിപ്പിക്കുന്നതിനാണ് എണ്ണകൾ ഉപയോഗിക്കുന്നത്.
വിവിധ തരം ഭക്ഷ്യ എണ്ണകൾ ഇന്നു വിപണിയിൽ സുലഭമാണ്. ഓരോ തരം എണ്ണയും രുചിയിലും ഗുണമേന്മയിലും പോഷകമൂല്യത്തിലും വിലയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയെ രണ്ടു രീതിയിൽ തരം തിരിക്കാം.
* പൂരിത എണ്ണകൾ (മൃഗങ്ങളുടെ കൊഴുപ്പിൽ നിന്നുള്ളവ)
* അപൂരിത എണ്ണകൾ (സസ്യ എണ്ണകൾ)
അപൂരിത എണ്ണകൾ തന്നെ അവയുടെ ഘടനാപരമായ വ്യത്യാസം കൊണ്ട് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (poly unsaturated fatty acids - PUFA)എന്നും മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ(Mono unsaturated fatty acids - MUFA)എന്നും രണ്ടുതരത്തിൽ.
PUFA - സൂര്യകാന്തി എണ്ണ, സോയ എണ്ണ, എള്ളെണ്ണ.
MUFA - ഒലിവ് ഓയിൽ, ആൽമണ്ട് ഓയിൽ.
വെളിച്ചെണ്ണ എംസിറ്റി
എന്നാൽ, അപൂരിതഎണ്ണയിൽ ഉൾപ്പെട്ട വെളിച്ചെണ്ണ അവയുടെ ഘടനയിലെ പ്രത്യേകതകൾ കൊണ്ട് 60 ശതമാനം പൂരിതവും 40 ശതമാനം അപൂരിതവും ആയി മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്സ് (എംസിറ്റി) എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
വിവരങ്ങൾ - അനു മാത്യു, ഡയറ്റീഷൻ, എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം
Health
വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം- ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്. കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്.
രോഗലക്ഷണങ്ങൾ എപ്പോൾ?
75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല. വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്.
വൃക്ക തകരാര്‍ സാധ്യത
· പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ്
ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
· അമിത രക്തസമ്മര്‍ദം ഉള്ളവരില്‍.
· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്കതകരാര്‍ സാധ്യത കൂടുതലാണ്.
മൂത്രാശയ അണുബാധ
· കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിനു സാധ്യത കൂടുതലാണ്.
മൂത്രാശയത്തില്‍ കല്ലുകള്‍
· മൂത്രാശയത്തില്‍ കല്ലുകള്‍ ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്കരോഗസാധ്യത
കൂടുന്നു.
· വൃക്കകളില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗസാധ്യത കൂടുതലാണ്.
ആദ്യഘട്ടത്തിൽ കണ്ടെത്തണം
വൃക്കരോഗ സാധ്യതയുള്ളവരിൽ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ നേരത്തേതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നു. ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജേക്കബ് ജോർജ്, സീനിയർ കൺസൾട്ടന്റ്
നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്.
സ്വയംചികിത്സയുടെ അപകടങ്ങൾ
വേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും.
മറ്റു രോഗങ്ങളുടെയും സൂചനയാവാം
ദന്ത, മോണ രോഗങ്ങൾ, വേദനകൾ മറ്റുപല രോഗങ്ങളുടെയും സൂചനയാകാം.
1. കീഴ്ത്താടിയുടെ എല്ലിന് ഉണ്ടാകുന്ന വേദന ഹൃദ്രോഗത്തിന്റെ ഒരു സൂചനയായി കാണുന്നു.
2. ഒാറൽ കാൻസർ, ട്യൂമർ, സിസ്റ്റ് എന്നീ അവസ്ഥകൾ ഉള്ളപ്പോൾ മരവിപ്പോ, വേദനയോ ആയി മുകൾമോണയിലോ, കീഴ്ത്താടിയിലോ അനുഭവപ്പെടാം.
3. രക്താർബുദം (ലുക്കീമിയ)- മോണയിൽ നിന്നുള്ള അമിതമായി രക്തവരവ് ഒരു സൂചനയായി കണക്കാക്കുന്നു.
4. സൈനസൈറ്റീസ് ഉള്ളപ്പോൾ മുകൾമോണയിലെ
അണപ്പല്ലുകൾക്ക് വേദന അനുഭവപ്പെടും.
5.പല്ലുകൾ എല്ലിൽ നിന്നു പുറത്തുവരാതിരിക്കുന്ന ഇംപാക്ടഡ് ടൂത്ത് എന്ന അവസ്ഥയിൽ വേദന പലയിടങ്ങളിലായി അനുഭവപ്പെടും.
6. ചെവിയിലും കണ്ണിലും മോണയുടെ പലഭാഗങ്ങളിലും അനുഭവപ്പെടുന്ന ഇത്തരത്തിൽ ഉള്ള വേദന കണ്ടുപിടിക്കാൻ എക്സ് റേ പരിശോധന വഴി സാധിക്കുന്നു.
ട്രെജെമിനൽ ന്യൂറാൾജിയ എന്ന പ്രശ്നത്തിനും മുഖത്തിന്റെ ഏതുഭാഗത്തും വേദന ഉണ്ടാകാം. പല്ലുസംബന്ധമായ വേദനയായി തോന്നുന്ന ഇത്തരത്തിലുള്ള വേദന ഞരന്പുകളുടെ പ്രശ്നമാണ്. സൂയിസൈഡ് ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയ്ക്കു പറയുന്നത്. വേദന സഹിക്കാൻ കഴിയാതെ പരിഹാരം ഇല്ല എന്നു തോന്നുന്ന സമയത്ത് ആത്മഹത്യാചിന്തയിലേക്കു വരെ വഴി തെളിക്കുന്നു. ചികിത്സകൾ നടത്തി ഇതിന്റെ വേദന പരിഹരിക്കാവുന്നതാണ്.
7. ഉമിനീരിന്റെ കുറവു കാരണം ഉണ്ടാകുന്ന സിറോസ്റ്റോമിയ എന്ന രോഗാവസ്ഥ ദന്തമോണജന്യ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ സമയത്ത് വായ്ക്കുള്ളിൽ പുകച്ചിൽ അനുഭവപ്പെടും. വായ്ക്കുള്ളിലെ ഉമിനീരിനുള്ള പ്രാധാന്യം ഇത് കുറയുന്പോൾ മാത്രമേ നമുക്കു മനസിലാകു. പലകാരണങ്ങൾ ഇതിന് ഉണ്ടെങ്കിലും ചില പ്രധാനപ്പെട്ട കാരണങ്ങൾ -
* ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനശേഷിക്കുറവ്.
*ഉമിനീർഗ്രന്ഥിയിലെ ട്യൂബിനുള്ളിലെ തടസം
*.ഉമിനീർ ഗ്രന്ഥിയിലെ ട്യൂമർ കാൻസർ
* റേഡിയേഷൻ മൂലം
*വെള്ളം കുടിക്കുന്നതിന്റെ കുറവു മൂലം
* പ്രമേഹം ഉള്ളപ്പോൾ.
7.ചില മരുന്നുകളുടെ ഉപയോഗത്തിൽ ഉമിനീരിന്റെ കുറവ് പോടുകൾ കൂടുതലായി ഉണ്ടാകാനും മോണരോഗങ്ങൾക്കുമുള്ള സാധ്യത കൂട്ടുന്നു. ദഹനത്തിനും ഉമിനീരിന്റെ സാന്നിധ്യം വളരെ പ്രാധാന്യം ഉള്ളതാണ്.
ഈ കാരണങ്ങളാൽ ഉണ്ടാകുന്ന പല്ലുവേദനയെ സ്വന്തമായി മരുന്നുകളും മറ്റു പ്രയോഗങ്ങളും വഴി ഇല്ലാതെയാക്കിയാൽ മറ്റ് അസുഖങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള സൂചനയാണ് ഇല്ലാതാകുന്നത്. പല്ലുവേദന ഉണ്ടായാൽ വേദന സംഹാരികൾ കഴിച്ച് തത്കാല വേദന ഒഴിവാക്കി ഏറ്റവും അടുത്ത സമയം ഒരു ഡോക്ടറെ കാണണം. 100% ദന്തജന്യമായ വേദന ആണ് ഇത് എങ്കിൽ പല്ലിന്റെ ചികിത്സ ചെയ്താൽ ഇത് പൂർണമായും മാറുന്നതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾ ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
Health
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പ്രത്യേകിച്ചും യുവജനങ്ങൾ. ദിവസവും 3 പ്രധാന ഭക്ഷണവും 1-2 ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കണം.
· പ്ലേറ്റിന്റെ പകുതി പച്ചക്കറികള്‍, കാല്‍ഭാഗം ധാന്യങ്ങള്‍ (ചോറ്, ചപ്പാത്തി), കാല്‍ഭാഗം പ്രോട്ടീന്‍ എന്ന രീതിയില്‍ കഴിക്കുക.
· ദിവസവും 100 ഗ്രാം പഴങ്ങള്‍ കഴിക്കാം.
· ആവശ്യത്തിന് വെള്ളം കുടിക്കുക (ഏകദേശം 2-3 ലിറ്റര്‍ വ്യക്തിഗത ആവശ്യത്തിനനുസരിച്ച്).
· ദിവസവും കുറഞ്ഞത് 30-45 മിനിറ്റ് വ്യായാമം ചെയ്യുക.
പ്രോട്ടീന്റെ പ്രാധാന്യം
പ്രോട്ടീന്‍, പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും ആവശ്യമാണ്.
· മുട്ട
· മത്സ്യം
· കോഴിയിറച്ചി (കൊഴുപ്പ് കുറഞ്ഞത്)
· പാല്, തൈര് (കൊഴുപ്പ് മാറ്റിയത്)
· പയര്‍ വര്‍ഗ്ഗങ്ങള്‍
· അണ്ടിപ്പരിപ്പുകള്‍, സോയ ഉല്‍പ്പന്നങ്ങള്‍
എല്ലുകളുടെ ആരോഗ്യത്തിന്
ചെറുപ്രായത്തില്‍ എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നത് ഭാവിയില്‍ ഓസ്റ്റിയോപോറോസിസ് തടയാന്‍ സഹായിക്കും.
· പാല്, തൈര്
· റാഗി, എള്ള്, ഇലക്കറികള്‍, മുള്ളോടു കൂടിയ മത്സ്യങ്ങള്‍.
മസ്തിഷ്കാരോഗ്യത്തിന്
· വാള്‍നട്സ്, ബദാം
· ഒമേഗ 3 മത്സ്യങ്ങള്‍
· പഴങ്ങളും പച്ചക്കറികളും
· മതിയായ ഉറക്കം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· ക്രാഷ് ഡയറ്റുകള്‍ ഒഴിവാക്കുക (വളരെ കുറഞ്ഞ കാലയളവില്‍ ശരീരഭാരം പെട്ടെന്നു കുറയ്ക്കാന്‍ വേണ്ടി വളരെ കുറച്ച് കലോറി മാത്രമുള്ള പോഷക സമതുലിതമല്ലാത്ത ഭക്ഷണരീതിയാണ് ക്രാഷ് ഡയറ്റ്.)
· സോഷ്യല്‍ മീഡിയയിലെ ഡയറ്റ് ട്രെന്‍ഡുകള്‍ അന്ധമായി പിന്തുടരരുത്.
· ഫുഡ് ലേബലുകള്‍ വായിക്കുന്ന ശീലം വളര്‍ത്തുക.
· പഞ്ചസാര, ഉപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
യുവത്വത്തില്‍ സ്വീകരിക്കുന്ന നല്ല ഭക്ഷണശീലങ്ങളാണ് ഭാവിയില്‍ ആരോഗ്യം നിര്‍ണയിക്കുന്നത്. അതിനാല്‍ സമീകൃതമായ ഭക്ഷണവും വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുക.
വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്,
എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
Health
പുതിയ കാലഘട്ടത്തില്‍ നമ്മുടെ യുവജനങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ആശങ്കാജനകമാണ്. ഇന്നത്തെ യുവജനങ്ങള്‍ പഠനം, ജോലി, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, തിരക്കേറിയ ജീവിതശൈലി എന്നിവ കാരണം ഭക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ആരോഗ്യമുള്ള ശരീരത്തിനും നല്ല മാനസികാരോഗ്യത്തിനും ശരിയായ പോഷകാഹാരം അനിവാര്യമാണ്.
ശാരീരിക ആരോഗ്യം നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് പാരമ്പര്യം, ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യം എന്നിവ. മദ്യം, മയക്കുമരുന്ന്, പുകവലി, കൂട്ടുകെട്ടുകള്‍, ഉയര്‍ന്ന പിരിമുറുക്കം, കോപം എന്നിവയെല്ലാം ശാരീരിക ആരോഗ്യത്തെ തളര്‍ത്തുന്ന ഘടകങ്ങളാണ്.
ചൊട്ടയിലെ ശീലം ചുടല വരെ എന്നത് ഭക്ഷണശീലത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ശരിയാണ്. 1-3 വയസു വരെയുള്ള പ്രായത്തിനിടയിലാണ് ഭക്ഷണ ശീലങ്ങള്‍ വികസിക്കുന്നത്. ഈ പ്രായത്തിലാണ് ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളെ പഠിപ്പിക്കേണ്ടത്.
യുവജനങ്ങളിലെ സാധാരണ ഭക്ഷണ ശീലങ്ങള്‍
· പ്രഭാതഭക്ഷണം ഒഴിവാക്കുക - പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തേക്കുള്ള ഊര്‍ജ്ജത്തിന് അടിത്തറ ആകുന്നത്.
· ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ബേക്കറി ആഹാരങ്ങള്‍, ഹോട്ടല്‍ ഭക്ഷണം എന്നിവ കൂടുതലായി കഴിക്കുക.
· പഴം, പച്ചക്കറി എന്നിവ കുറച്ചു മാത്രം കഴിക്കുക.
· രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം.
· സ്ക്രീന്‍ നോക്കിക്കൊണ്ട് അമിതമായി ഭക്ഷണം കഴിക്കുന്നത്.
ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍
· അമിതവണ്ണം
· പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം
· ഫാറ്റി ലിവര്‍
· ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയാഘാതം
· പോഷകാഹാര കുറവുകള്‍ (Iron, Calcium, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12)
· ക്ഷീണം, ഏകാഗ്രത കുറയുക
· ദഹന പ്രശ്നങ്ങള്‍ (GERD, IBS, Ulcer)
വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്,
എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
Health
പല്ലിൽ കമ്പിയിടുന്ന ചികിൽസ ഇന്ന് വളരെ സാധാരണമാണ്. ഈ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്.
1. എടുത്തു മാറ്റുന്ന തരത്തിലുള്ള കമ്പിയിടൽ
2. ഉറപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ചികിൽസ
ഈ ചികിൽസാരീതികൾ പല തരത്തിൽ ചെയ്യാവുന്നതാണ്. പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുമ്പോൾ ഏതു തരത്തിലുള്ള ചികിൽസയാണ് ചെയ്യേണ്ടതെന്ന് ദന്തഡോക്ടറോട് ആലോചിക്കണം. കമ്പിയിടാൻ വരുന്നവരിൽ കൂടുതലും ഭയപ്പെടുന്നത് പല്ല് എടുത്തിട്ടുള്ള ചികിത്സയെയാണ്. പല്ലെടുക്കുന്നത് എന്തിനാണ് എന്നാണ് ആദ്യം മനസിലാക്കേണ്ടത്. സാധാരണ രീതിയിൽ പല്ലിന് കമ്പി ഇടേണ്ടതായി വരുന്ന സാഹചര്യങ്ങൾ -
1. പല്ലു പൊങ്ങുമ്പോൾ
2. പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാകുമ്പോൾ
3. പല്ലുകൾ തിരിഞ്ഞിരിക്കുമ്പോൾ
4. പല്ലുകൾ മോണയിൽ നിന്നുപുറത്തേക്ക് വരാതെ നിൽക്കുമ്പോൾ
5. പല്ലു നിരതെറ്റി തിങ്ങിഞെരുങ്ങി നിൽക്കുമ്പോൾ
ഈ കാരണത്താൽ പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുന്ന ഡന്റിസ്റ്റിന് പല്ലിനെ നിരയിൽ എത്തിക്കുവാനും താക്കുവാനും സ്ഥലം ആവശ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അണപ്പല്ലുകളുടെ തൊട്ടു മുമ്പുള്ള ചെറിയ അണപ്പല്ലുകൾ എടുത്ത് കളഞ്ഞ് താഴുവാനുള്ള സ്ഥലം ഉണ്ടാക്കുവാൻ ഡോക്ടർ നിർദ്ദേശിക്കുന്നത്.
1. എക്സറേ പരിശോധന
2. മോഡൽ പഠനം
3. ക്ലിനിക്കൽ പരിശോധന
ഇവ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ചികിത്സ കഴിയുമ്പോൾ പല്ലെടുത്തു കളഞ്ഞ സ്ഥലം പൂർണമായും അടഞ്ഞിരിക്കും.
പല്ലിൽ കമ്പിയിടുന്നതിനു മുമ്പ് വായ്ക്കുള്ളിൽ പൂർണമായ പരിശോധന ആവശ്യമാണ്.
1. പല്ലുകൾ ക്ലീൻ ചെയ്യണം.
2. പോടുകൾ അടയ്ക്കണം.
3. മോണരോഗം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതെ ആകുന്നു.
4. എല്ലിനുള്ളിൽ കുടുങ്ങി പുറത്തുവരാതിരിക്കുന്ന പല്ലുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ എടുത്തുമാറ്റണം.
5. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ ഈ സ്ഥലം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത രീതിയിലുള്ള ചികിത്സ ആവശ്യമാണ്.
6. പല്ലുകൾ പുറത്തുവരുമ്പോൾ മുതൽ ഉള്ള പരിശോധനയും ചികിത്സകളും പല്ലിൽ കമ്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു.
7. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരം ഉള്ള ചികിത്സ ചെയ്യാൻ
സഹകരിക്കുക. ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുമ്പായി തീർക്കണം എന്ന ആവശ്യം ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക. വിവാഹം, ദൂരയാത്ര, പഠനം ഈ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടതായി വരുമ്പോൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനമെടുക്കണം.
പല്ലിൽ കമ്പിയിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കമ്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ് വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകം ശ്രദ്ധ ഇതിനു നൽകണം.
* ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം. ചില ഭക്ഷണസാധനങ്ങൾ പൂർണമായും ഉപേക്ഷിക്കണം.
* കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം, എല്ല്, ആപ്പിൾ പോലെയുള്ള പഴങ്ങൾ കടിച്ചു ചവയ്ക്കുന്നത്. ഇവ പൂർണമായും ഒഴിവാക്കണം-ഭക്ഷണം ചെറിയ ഭാഗങ്ങളായി പുറകിൽ വച്ച് കഴിക്കാം.
ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകണം. കാലത്തും വൈകിട്ടും പ്രത്യേകം രൂപകല്പന ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണം. (ഓർത്തോഡോണ്ടിക് ബ്രഷ്).
- ഡോക്ടറുടെ നിർദേശപ്രകാരമുള്ള മൗത്ത് വാഷ് ഉപയോഗിക്കണം.
ശ്രദ്ധിക്കുക
- വൃത്തിയായി വായ സംരക്ഷിക്കക.
- ഏറ്റവും ഗുണമേന്മയുള്ള കമ്പി ഇടുന്ന സംവിധാനം ഉപയോഗപ്പെടുത്തുക-ഇത് വായ്ക്കുള്ളിൽ മുറിവുകളും മറ്റും ഉണ്ടാകാതിരിക്കാൻ സഹായിക്കും.
- കമ്പിയും അനുബന്ധ സാധനങ്ങളും പൊട്ടിച്ചാൽ ഉദ്ദേശിക്കുന്ന സമയത്ത് ചികിത്സ പൂർത്തിയാക്കാൻ കഴിയില്ല.
- പൊട്ടിക്കാതിരിക്കുവാൻ പ്രത്യേക ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താൽ പൊട്ടിയാൽ ഉടൻ തന്നെ അത് ഡോക്ടറെ കണ്ട് ഉറപ്പിക്കാൻ ശ്രദ്ധിക്കുക.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Health
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ.
ശ്വാസകോശ ക്ഷയരോഗലക്ഷണങ്ങൾ
* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
* വിട്ടുമാറാത്ത പനി
* വിശപ്പില്ലായ്മ
* ഭാരക്കുറവ് * രക്തമയം കലർന്ന കഫം
ശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ
* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം * രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ * രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി
എങ്ങനെ പകരുന്നു ?
ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച് ഒരു വ്യക്തി ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ലക്ഷക്കണക്കിനു രോഗാണുക്കൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നു. ഈ വായു ശ്വസിക്കാനിടവരുന്ന മറ്റു വ്യക്തികൾ ക്ഷയരോഗാണുബാധിതരാകുന്നു. ക്ഷയരോഗാണുബാധിതരാകുന്ന വ്യക്തികളുടെ രോഗപ്രതിരോധശേഷി ഏതെങ്കിലും കാരണങ്ങളാൽ കുറയാനിടവരുന്ന സാഹചര്യങ്ങളിൽ ക്ഷയരോഗാണുക്കൾ പെരുകുകയും ആ വ്യക്തി ക്ഷയരോഗിയായി മാറുകയും ചെയ്യും.
ജാഗ്രത വേണ്ടവർ ആരൊക്കെ?
* പ്രമേഹരോഗികൾ
* ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ
* എച്ച്ഐവി അണുബാധിതർ
* അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ
* മദ്യപാനികൾ, പുകവലിക്കാർ, മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം എളുപ്പം പിടിപെടാം. ആയതിനാൽ അത്തരം വ്യക്തികളിൽ ക്ഷയകരോഗലക്ഷണങ്ങൾ പ്രകടമായാൽ ക്ഷയകരോഗനിർണയ പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.
ശ്രദ്ധിക്കുക
1. തുറസായ സ്ഥലങ്ങളിൽ തുപ്പരുത്.
2. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാല കൊണ്ട് വായും മുഖവും മറച്ചുപിടിക്കുക.
3. ക്ഷയരോഗബാധിതർ കഫം അടപ്പുള്ള പാത്രത്തിൽ ശേഖരിച്ച്് ഫിനോൾ ഒഴിച്ചു നിർവീര്യമാക്കിയ ശേഷം മണ്ണിൽ കുഴിച്ചുമൂടുക.
4. ക്ഷയരോഗബാധിതരുടെ വീട്ടിൽ 6 വയസിനു താഴെയുള്ള കുട്ടികളുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ടിബി ഇല്ലായെന്ന് ഉറപ്പുവരുത്തിയശേഷം രോഗം പകരാതിരിക്കാൻ വേണ്ട പ്രതിരോധമരുന്നുകൾ നല്‍കുക.
5. ക്ഷയരോഗബാധിതരുടെ വീട്ടിൽ ആർക്കെങ്കിലും ചുമയുണ്ടെങ്കിൽ നിർബന്ധമായും കഫപരിശോധന നടത്തുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
കാരണങ്ങൾ, ലക്ഷണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
തേങ്ങ, ഉപ്പ്, എണ്ണ - കുറയ്ക്കണം
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണരീതിയാണ് പ്രമേഹരോഗി പിന്തുടരേണ്ടത്.
* ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
* മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം.
* ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
* തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക.
* കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
* ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക.
* ജങ്ക് ഫുഡ്,ഫാസ്ററ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.
* പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം. സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
"100% ഓർഗാനിക്' എന്ന് പായ്ക്കറ്റിനു മുകളിൽ എഴുതിയിരിക്കുന്നതു കണ്ട് നമ്മൾ പലപ്പോഴും ഉത്പന്നങ്ങൾ വാങ്ങാറുണ്ട്. എന്നാൽ വെറുതെ ഒരു ലേബൽ ഉള്ളതുകൊണ്ടു മാത്രം ഒരു ഉത്പന്നം പൂർണമായും ഓർഗാനിക് ആകണമെന്നില്ല.
യഥാർത്ഥ വസ്തുത എന്താണ്?
യഥാർഥ ഓർഗാനിക് ഉത്പന്നങ്ങൾക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് മുദ്രകൾ (Logos) ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഔദ്യോഗിക മുദ്രകൾ നോക്കി മാത്രം ഇനി മുതൽ സാധനങ്ങൾ തിരഞ്ഞെടുക്കുക.
ഉത്പന്നങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന മുദ്രകൾ താഴെ പറയുന്നവയാണ്
1. ജൈവിക് ഭാരത് (The Jaivik Bharat): ഇന്ത്യയിലെ ജൈവ ഉത്പന്നങ്ങൾക്ക് നൽകുന്ന പ്രധാന ഔദ്യോഗിക മുദ്ര.
2. ഇന്ത്യ ഓർഗാനിക് - എൻ.പി.ഒ.പി. (India Organic - NPOP): നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ നൽകുന്ന സർട്ടിഫിക്കേഷൻ.
3. പി.ജി.എസ്. - ഇന്ത്യ ഓർഗാനിക് (PGS - India Organic): പാർട്ടിസിപ്പേറ്ററി ഗ്യാരന്റി സിസ്റ്റം വഴി സാക്ഷ്യപ്പെടുത്തിയ ഓർഗാനിക് ഉത്പന്നങ്ങൾക്കുള്ള മുദ്ര.
ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കാൻ ശരിയായ ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ് വാങ്ങാം.
വിവരങ്ങൾ- കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി, കേരളം
Health
കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാല്‍ മാത്രം നല്‍കുക (ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം Formula milk നല്‍കാം). ഈ ആറ് മാസക്കാലം കുഞ്ഞുങ്ങള്‍ക്ക് വേണ്ടുന്ന പ്രോട്ടീന്‍, കൊഴുപ്പ്, രോഗപ്രതിരോധശേഷിക്കായുള്ള ആന്റിബോഡീസ് തുടങ്ങിയവ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.
ആറ് മാസം ആകുമ്പോള്‍ കുഞ്ഞിന് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കേണ്ടതായിട്ടുണ്ട്. അയണ്‍, സിങ്ക്, കാല്‍സ്യം എന്നിവ വേണ്ടിവരും. അവ മുലപ്പാലില്‍ നിന്നു മതിയായ അളവില്‍ ലഭിക്കുകയില്ല. അതിനായി അധികഭക്ഷണം നല്‍കേണ്ടതായിട്ടുണ്ട്. ആറ് മാസം കഴിഞ്ഞാല്‍ കുഞ്ഞ് പുതിയ രുചികളും ഭക്ഷണരൂപങ്ങളും സ്വീകരിക്കാന്‍ തയ്യാറാകും. ഇത് പിന്നീട് നല്ല ഭക്ഷണശീലം രൂപപ്പെടുത്താന്‍ സഹായിക്കും.
കട്ടിയുള്ള ആഹാരം ആദ്യ നാളുകളില്‍ നല്‍കേണ്ടതെങ്ങനെ?
കട്ടി ആഹാരം നല്കിത്തുടങ്ങുമ്പോള് ആദ്യ നാളുകളില്‍, ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം നല്‍കുക. കുഞ്ഞ് ആക്ടീവായി ഇരിക്കുന്ന സമയത്ത് നല്‍കുന്നതാകും ഉചിതം. മധുരം ചേര്‍ക്കാത്ത ഭക്ഷണമാണ് നല്‍കേണ്ടത്. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണപദാര്‍ത്ഥം ആയിരിക്കണം ആദ്യം തുടങ്ങേണ്ടതും (ഉദാഹരണം - കൂരവ്, ആപ്പിള്‍ വേവിച്ച് ഉടച്ചത് പോലെയുള്ളവ).
കട്ടിയുള്ള ആഹാരം നല്‍കേണ്ടതെങ്ങനെ?
കുഞ്ഞിന്റെ തല ഉറയ്ക്കുന്നത് നാല് മാസത്തിലാണ്. അതുകൊണ്ടുതന്നെ കുഞ്ഞിനെ നേരത്തെ തന്നെ താങ്ങി ഇരുത്തി (Supported sitting position) ശീലിപ്പിക്കുക. ചെറിയ സ്പൂണ്‍ ഉപയോഗിച്ച് വേണം ഭക്ഷണം നല്കാന്. ആദ്യ നാളുകളില്‍ 2-3 സ്പൂണ്‍ കഴിക്കാന്‍ താത്പര്യം കാണിക്കും. പിന്നീട് ക്രമേണ ഭക്ഷണം നല്‍കുന്നതിന്റെ അളവ് വര്‍ധിപ്പിക്കുക. കുഞ്ഞിനെ നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കരുത്. അത് 'Food aversion' എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാദ്ധ്യതയുണ്ട്.
ഒരു കാരണവശാലും ഭക്ഷണം മിക്സിയില്‍ അരച്ച് നല്‍കരുത്. കൈവച്ച് നന്നായി ഉടച്ച് തരിയോട് കൂടി നല്‍കുക. പുതിയതായി ഒരു ഭക്ഷണം നല്കുമ്പോള് അത് മാത്രം തുടര്‍ച്ചയായി 3 ദിവസം നല്കി (ദിവസവും ഒരു നേരം) അലര്‍ജി, വയറിളക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം മറ്റൊരു പുതിയ ഭക്ഷണം നല്‍കുക.
ഒരു വയസ് ആയതിനുശേഷം...
നവധാന്യങ്ങള്‍, കോഴിയിറച്ചി, മീന്‍, മാംസം, പശുവിന് പാല് തുടങ്ങിയവ കുഞ്ഞിന് ഒരു വയസ് ആയതിനുശേഷം നല്‍കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ദഹന പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
ആറ് മാസത്തിനു മുമ്പ് കട്ടിയാഹാരം നല്കാന് പാടില്ല
ആറുമാസം പ്രായമാകാത്ത കുഞ്ഞിന്റെ ദഹന വ്യവസ്ഥ (Digestive system) പൂര്‍ണ്ണമായും വികസിച്ചിട്ടില്ല. അതുകൂടാതെ അലര്‍ജി, ആണുബാധ എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. അതോടൊപ്പം അമ്മയുടെ പാല് കുടിക്കുന്നതും കുറയാന്‍ സാധ്യതയുണ്ട്. നേരത്തെ കട്ടി ആഹാരം നല്‍കുന്നത് കുഞ്ഞുങ്ങളില്‍ അമിതവണ്ണത്തിന് (Obesity) കാരണമാകുന്നു. ഇതിനേക്കാള്‍ ഉപരി മറ്റൊരു വസ്തുത എന്തെന്നാല്‍ ആറുമാസം വരെ കുഞ്ഞിന് ലഭിക്കേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലില്‍ നിന്നു ലഭിക്കുന്നു. ആയതിനാല്‍ ആറുമാസത്തിനു ശേഷം മാത്രമാണ് കട്ടി ആഹാരം കുഞ്ഞുങ്ങള്‍ക്ക് ആവശ്യവും സുരക്ഷിതവും.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
· കട്ടി ആഹാരം നല്‍കിത്തുടങ്ങിയാലും മുലപ്പാല്‍ നല്‍കുന്നത് തുടരുക.
· കട്ടിയുള്ള ആഹാരം ഒരിക്കലും മുലപ്പാലിന് പകരമല്ല.
· കുഞ്ഞിന് നല്കുന്ന ഭക്ഷണത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ക്കരുത്.
· കുഞ്ഞുങ്ങള്‍ക്ക് നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കരുത്.
· ആവശ്യമായ വെള്ളം കൂടി ഭക്ഷണത്തോടൊപ്പം നല്‍കുക.
· ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം കൊടുക്കാതിരിക്കുക.
· ഫോണ്‍, ടിവി മുതലായ ഉപകരണങ്ങള്‍ നല്കി കുഞ്ഞിന്റെ ശ്രദ്ധ മാറ്റി ഭക്ഷണം നല്‍കരുത്.
· കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കുമ്പോഴും നല്കുമ്പോഴും ശുചിത്വം പാലിക്കുക.
വിവരങ്ങൾ: രശ്മി മോഹൻ എ.
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
Health
സമ്പൂർണ മുലയൂട്ടൽ
കുഞ്ഞിന് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുക. മറ്റു ദ്രാവകങ്ങളോ ഭക്ഷണങ്ങളോ കൂടാതെ ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാൽ മാത്രം. ഇത് ജീവിതകാലം മുഴുവനും കുഞ്ഞിന് ആരോഗ്യത്തിന്റെ അടിത്തറ പാകും.
അമ്മയ്ക്കുള്ള നേട്ടങ്ങൾ
* കുഞ്ഞുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുന്നു.
* സ്തനാർബുദത്തിനും ഗർഭാശയ അർബുദത്തിനുമുള്ള സാധ്യതകൾ കുറയ്ക്കുന്നു.
* അമ്മയുടെ ശരീരഭാരം വേഗം പുർവസ്ഥിതിയിലെത്തിക്കുന്നു, അമിതവണ്ണത്തിനുള്ള സാധ്യതകൾ കുറയ്ക്കുന്നു.
കുഞ്ഞിനുള്ള നേട്ടങ്ങൾ
* മുലപ്പാൽ സമ്പൂർണ പോഷകാഹാരം
* രോഗപ്രതിരോധം ഉറപ്പുവരുത്തുന്നു.
* ശരീരോഷ്മാവ് സ്വാഭാവികമായി നിലനിർത്താൻ സഹായിക്കുന്നു.
* ഭാവിയിൽ അമിതവണ്ണം, അലർജികൾ, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കുള്ള സാധ്യതകൾ കുറയ്ക്കുന്നു.
തെറ്റിദ്ധാരണകളും വസ്തുതകളും
തെറ്റിദ്ധാരണ
അമ്മയ്ക്ക് മുലപ്പാൽ കുറവാണെങ്കിൽ മുലയൂട്ടേണ്ട ആവശ്യമില്ല.
ശരിയായ വസ്തുത
അമ്മയ്ക്ക് മുലപ്പാൽ കുറവാണെങ്കിലും അത് കുഞ്ഞിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
മുലപ്പാൽ കൂട്ടുന്നതിന്
കൂടെക്കൂടെയുള്ള മുലയൂട്ടൽ, മുലയൂട്ടുമ്പോൾ കുഞ്ഞിനെ ശരിയായി പിടിക്കുക, ശരിയായ മാനസിക പിന്തുണ എന്നിവ മുലപ്പാൽ കൂട്ടുന്നതിന് സഹായിക്കുന്നു.
എപ്പോഴാണ്, എത്ര കാലത്തേക്കാണ് മുലയൂട്ടേണ്ടത്?
1. പ്രസവത്തിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ
2. ആദ്യത്തെ ആറുമാസം മറ്റു ദ്രാവകങ്ങളോ ഭക്ഷണങ്ങളോ നൽകരുത്.
3. കുഞ്ഞിന് ചുരുങ്ങിയത് 2 വയസാകുന്നതു വരെയെങ്കിലും മുലയൂട്ടൽ തുടരണം
വിവരങ്ങൾ- ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കേരള സർക്കാർ
Health
വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം. അതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്.
ബ്ലീച്ചിങ്ങ് പൗഡർ എത്ര അളവിൽ?
ബ്ലീച്ചിങ്ങ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് .
സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുന്പോൾ
a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് ) ഏകദേശം അര ടേന്പിൾ സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂണ്‍/ തീപ്പെട്ടി കൂട് = 20 -25 g) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേബിൾ സ്പൂണ്‍ മതിയാകും .
c. 9 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 3 റിംഗിന് 1 ടേബിൾ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
d. 11 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 2 റിംഗിന് 1 ടേബിൾ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും.
എങ്ങനെ തയാറാക്കാം?
ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കന്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം അഞ്ചു മിനിറ്റ് ഉൗറാൻ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അൽപം കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽ നിന്നു പുറത്തേക്കു പോകാൻ സഹായിക്കും .
രൂക്ഷ ഗന്ധമാണെങ്കിൽ
കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം. അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ചേർക്കുക . രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറയും.
സൂപ്പർ ക്ലോറിനേഷൻ എങ്ങനെ?
വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടയ്ക്കിടയ്ക്ക് (ജലസ്രോതസിൽ നിന്നു ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.
അരുചി മാറാൻ എന്തൊക്കെ ചെയ്യാം?
ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറയും. ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം (ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വയ്ക്കുക) ചൂടാറ്റി ഉപയോഗിക്കുക. ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് .
ശുചിത്വം പാലിക്കാം
തുറസായ ഇടങ്ങളിൽ ജലസ്രോതസുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താനുള്ള സാഹചര്യം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
കലക്ക് മാറ്റാൻ ആലം നല്ലതല്ല
കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത്. കലക്ക് മാറ്റാൻ ഒരു പ്രതിവിധി എന്ന നിലയിൽ കിണറിൽ ആലം പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട് . എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുന്നതു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
കലങ്ങിയ വെള്ളം തെളിക്കാൻ
കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഉൗറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ, (വെള്ളപ്പൊക്ക സമയങ്ങളിൽ തെളിഞ്ഞതായാലും) കോട്ടണ്‍ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ, വെള്ളമെടുക്കുന്ന ടാപ്പിന്റെ അറ്റത്ത് പഞ്ഞിയോ (cotton) തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കിൽ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ മാർക്കറ്റിൽ നിന്നു കിട്ടുന്ന ഒരു സാധാരണ ഫിൽട്ടർ ഉപയോഗിക്കുകയോ ചെയ്യുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യകേരളം.
Health
ഇന്ന് കൈക്കുഞ്ഞുങ്ങള്ക്കുപോലും കളിപ്പാട്ടത്തിന് സമാനമായി നല്‍കുന്നത് മൊബൈല്‍ ഫോണാണ്. ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം അതില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നതായും കാണാം. കുട്ടികളുടെ ചിന്തകളിലും പ്രവര്‍ത്തികളിലും വരെ മൊബൈല്‍ ദൃശ്യങ്ങള്‍ സ്വാധീനം ചെലുത്തുന്നു.
കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കാനും ബഹളമുണ്ടാക്കാതിരിക്കാനും മറ്റുമായി രക്ഷിതാക്കളോ കുഞ്ഞിനെ പരിപാലിക്കുന്ന മറ്റുള്ളവരോ അവർക്കു മൊബൈല്‍ ഫോണ്‍ നല്കുന്നു. ഇതു തുടരുമ്പോള്‍ ആസക്തി ആയി മാറുന്നു. ഇത്തരം ശീലങ്ങള്‍ പിന്നീട് കുഞ്ഞുങ്ങളുടെ സ്വഭാവത്തെയും പ്രവര്‍ത്തികളെയും പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞുങ്ങളിലെ ഇത്തരം മാറ്റങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്.
കുഞ്ഞുങ്ങളില്‍ മൊബൈല്‍ ഫോണ്‍
ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍
· പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.
· തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
· കുട്ടികള്‍ കള്ളം പറയാനുള്ള പ്രവണത
കൂടുന്നു.
· മാനസികാരോഗ്യത്തെ ബാധിക്കുന്നു
(വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നു).
· ഉറക്കമില്ലായ്മ
· മറ്റുള്ളവരുമായി ഇടപെടാന്‍ താത്പര്യ
ക്കുറവ് കാണിക്കുന്നു.
· കുഞ്ഞുങ്ങള്‍ ഹൈപ്പര്‍ ആക്റ്റീവ് ആകുന്നു.
· ഒരു കളിപ്പാട്ടം എന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു.
· ശ്രദ്ധക്കുറവും താത്പര്യമില്ലായ്മയും
പ്രകടമാകുന്നു.
എങ്ങനെ നിയന്ത്രിക്കാം?
· ഒരു കളിപ്പാട്ടം എന്നപോലെ കുഞ്ഞുങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുമ്പോഴോ അവര്‍ അടങ്ങി ഒരു സ്ഥലത്ത് ഇരിക്കാനായോ മൊബൈല്‍ ഫോണ്‍ നല്‍കരുത്.
· രക്ഷിതാക്കള്‍ കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം ഒന്നിച്ചുള്ള സമയം അവരോട് ഇടപഴകി ബന്ധം സുദൃഢമാക്കാന്‍ ശ്രമിക്കുക.
· കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ച് മാതാപിതാക്കള്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ച് അവര്‍ക്ക് മാതൃകയാവുക.
· കുഞ്ഞുങ്ങള്‍ വിനോദവൃത്തിയില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക.
· കുഞ്ഞുങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കളികള്‍ ഒഴിവാക്കി ബുദ്ധിവികാസത്തെ വളര്‍ത്തുന്ന പസില്‍, സുഡോകു പോലുള്ളവ പരിശീലിപ്പിക്കുക.
· കുഞ്ഞുങ്ങള്‍ക്ക് കൃത്യമായ ദിനചര്യ ഉണ്ടാക്കുകയും അതില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗ സമയം പരമാവധി കുറയ്ക്കുകയും അത് കൃത്യമായി കുട്ടികള്‍ പാലിക്കുന്നതായി ഉറപ്പുവരുത്തുകയും വേണം.
· ഭക്ഷണം കഴിക്കുമ്പോഴും രാത്രി ഉറങ്ങുന്നതിനു മുമ്പും മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല.
· കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് ഇരുത്താതെ അവരുടെ ഒപ്പം എപ്പോഴും മുതിര്‍ന്നവര്‍ ആരെങ്കിലും ഉണ്ടായിരിക്കണം. ഒറ്റപ്പെടല്‍ ഉണ്ടാകുമ്പോള്‍ ഒരു കൂട്ടിനു വേണ്ടിയോ സമയം നീങ്ങാനോ ഒക്കെയായി കുട്ടികള്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കാന്‍ സാധ്യതയുണ്ട്.
മാനസികാരോഗ്യ വിദഗ്ധന്റെ സഹായം എപ്പോൾ?
ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കുഞ്ഞുങ്ങളെ പരിപാലിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം, ഈ ആസക്തി ഒരു രോഗമായി കണ്ട് കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് അനിവാര്യമാണ്. മാതാപിതാക്കള്‍ എന്ന നിലയ്ക്ക് നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന് മനസിലാക്കി പെരുമാറുക.
വിവരങ്ങൾക്കു കടപ്പാട്: രശ്മി മോഹൻ എ.
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
Health
നിങ്ങൾ, ബാക്കി വന്ന ഭക്ഷണം
വീണ്ടും ചൂടാക്കാറുണ്ടോ?
ഈ വിവരങ്ങൾ ശ്രദ്ധിക്കൂ...
ബാക്കി വന്ന ഭക്ഷണം വീണ്ടും ചൂടാക്കാറുണ്ടോ? തലേ ദിവസത്തെ ബിരിയാണിയോ, ചോറും കറിയോ ഫ്രിഡ്ജിലുണ്ടെങ്കിൽ പിറ്റേന്ന് അടുക്കളയിൽ അധികം ജോലി ചെയ്യേണ്ടതില്ലല്ലോ! പണി എളുപ്പമാക്കാനും ആഹാരം പാഴാക്കാതിരിക്കാനും നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന കാര്യമാണിത്. എന്നാൽ, ഇങ്ങനെ ബാക്കിവരുന്ന ഭക്ഷണം വീണ്ടും എടുത്തുപയോഗിക്കുമ്പോൾ നമ്മൾ വരുത്തുന്ന ചില ചെറിയ അശ്രദ്ധകൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
ബാക്കിവന്ന ആഹാരം,
ചൂടാക്കുന്നതിന് മുൻപ്
ഈ വിവരങ്ങൾ ശ്രദ്ധിക്കുക:
1. നേരത്തെ തയാറാക്കി വച്ച ആഹാരം ചൂടാക്കുമ്പോൾ, അത് പുതിയതായി ഉണ്ടാക്കിയ വിഭവങ്ങളുമായി മിക്സ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
2. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ഇടയ്ക്കിടെ പുറത്തെടുത്ത് വീണ്ടും വീണ്ടും ചൂടാക്കുന്ന ശീലം പൂർണമായും ഒഴിവാക്കുക
3. കഴിക്കാൻ എത്രമാത്രം വേണമോ, അത്രയും ഭാഗം മാത്രം പാത്രത്തിലേക്കു മാറ്റി ചൂടാക്കിയെടുക്കുക.
4. ആഹാരത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെ ചൂട് പിടിക്കാൻ വേണ്ടി ചൂടാക്കുന്ന സമയത്ത് നന്നായി ഇളക്കിക്കൊടുക്കണം.
5. ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുത്ത ഭക്ഷണമാണെങ്കിൽ, അത് ചൂടാക്കുന്നതിനു മുൻപ് ഐസ് പൂർണമായും ഉരുകി സാധാരണ താപനിലയിലായി എന്ന് ഉറപ്പുവരുത്തുക.
രുചി മാത്രമല്ല, സുരക്ഷിതത്വവും പ്രധാനം.
വിവരങ്ങൾക്കു കടപ്പാട്: കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി കേരളം