x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവജനങ്ങളുടെ തെറ്റായ ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും

ഹെൽത്ത് ഡെസ്ക്
Published: August 10, 2026 03:10 PM IST | Updated: August 10, 2026 03:10 PM IST

പ്രതീകാത്മകചിത്രം

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ല്‍ ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും ഭ​ക്ഷ​ണ​ക്ര​മ​വും ആ​ശ​ങ്കാ​ജ​ന​കമാ​ണ്. ഇ​ന്ന​ത്തെ യു​വ​ജ​ന​ങ്ങ​ള്‍ പ​ഠ​നം, ജോ​ലി, അ​മി​ത​മാ​യ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗം, തി​ര​ക്കേ​റി​യ ജീ​വി​ത​ശൈ​ലി എ​ന്നി​വ കാ​ര​ണം ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ന​ല്‍​കാ​റി​ല്ല. എ​ന്നാ​ല്‍ ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തി​നും ന​ല്ല മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും ശ​രി​യാ​യ പോ​ഷ​കാ​ഹാ​രം അ​നി​വാ​ര്യ​മാ​ണ്.


ശാ​രീ​രി​ക ആ​രോ​ഗ്യം നി​യ​ന്ത്രി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളാ​ണ് പാ​ര​മ്പ​ര്യം, ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, മാ​ന​സി​കാ​രോ​ഗ്യം എ​ന്നി​വ. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​വ​ലി, കൂ​ട്ടു​കെ​ട്ടു​ക​ള്‍, ഉ​യ​ര്‍​ന്ന പി​രി​മു​റു​ക്കം, കോ​പം എ​ന്നി​വ​യെ​ല്ലാം ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ ത​ള​ര്‍​ത്തു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.
ചൊ​ട്ട​യി​ലെ ശീ​ലം ചു​ട​ല വ​രെ എ​ന്ന​ത് ഭ​ക്ഷ​ണ​ശീ​ല​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും ശ​രി​യാ​ണ്. 1-3 വ​യ​സു വ​രെ​യു​ള്ള പ്രാ​യ​ത്തി​നി​ട​യി​ലാ​ണ് ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍ വി​ക​സി​ക്കു​ന്ന​ത്. ഈ ​പ്രാ​യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കേ​ണ്ട​ത്.

യു​വ​ജ​ന​ങ്ങ​ളി​ലെ സാ​ധാ​ര​ണ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍

· പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക - പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​ണ് ഒ​രു ദി​വ​സ​ത്തേ​ക്കു​ള്ള ഊ​ര്‍​ജ്ജ​ത്തി​ന് അ​ടി​ത്ത​റ ആ​കു​ന്ന​ത്.
· ഫാ​സ്റ്റ് ഫു​ഡ്, ജ​ങ്ക് ഫു​ഡ്, ബേ​ക്ക​റി ആ​ഹാ​ര​ങ്ങ​ള്‍, ഹോ​ട്ട​ല്‍ ഭ​ക്ഷ​ണം എ​ന്നി​വ കൂ​ടു​ത​ലാ​യി ക​ഴി​ക്കു​ക.
· പ​ഴം, പ​ച്ച​ക്ക​റി എ​ന്നി​വ കു​റ​ച്ചു മാ​ത്രം ക​ഴി​ക്കു​ക.
· രാ​ത്രി വൈ​കി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ശീ​ലം.
· സ്‌​ക്രീ​ന്‍ നോ​ക്കി​ക്കൊ​ണ്ട് അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്.

ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍

· അ​മി​ത​വ​ണ്ണം
· പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം
· ഫാ​റ്റി ലി​വ​ര്‍
· ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍, ഹൃ​ദ​യാ​ഘാ​തം
· പോ​ഷ​കാ​ഹാ​ര കു​റ​വു​ക​ള്‍ (Iron, Calcium, വി​റ്റാ​മി​ന്‍ ഡി, ​വി​റ്റാ​മി​ന്‍ ബി12)
· ​ക്ഷീ​ണം, ഏ​കാ​ഗ്ര​ത കു​റ​യു​ക
· ദ​ഹ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ (GERD, IBS, Ulcer)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: പ്രീ​തി ആ​ർ. നാ​യ​ർ,
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്,
എ​സ് യു​ടി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Tags : YoungPeople'sDiet. HealthNews

Recent News

Corehub Up