Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honoured

America

ഫൊ​ക്കാ​ന പ്ര​സി​ഡ​ണ്ട് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന് ഹ​ഡ്സ​ൺ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ​രം

ന്യൂ​യോ​ർ​ക്ക്: 2026-28 വ​ർ​ഷ​ത്തേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫൊ​ക്കാ​ന പ്ര​സി​ഡ​ണ്ട് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നെ മാ​തൃ സം​ഘ​ട​ന​യാ​യ ഹ​ഡ്സ​ൺ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു. സെ​പ്തം​ബ​ര് മാ​സം പ​ന്ത്ര​ണ്ടാം തീ​യ​തി ശ​നി​യാ​ഴ്ച ന്യൂ ​സി​റ്റി സു​ക്കോ​ർ പാ​ർ​ക്ക് ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററി​ൽ വെ​ച്ചാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

38 വ​ർഷ​ങ്ങ​ളാ​യി ഹ​ഡ്സ​ൺ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ബോ​ർ​ഡ് മെ​മ്പ​റും, സം​ഘ​ട​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും , കേ​ര​ള ജ്യോ​തി ചീ​ഫ് എ​ഡി​റ്റ​റും ആ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ണ്ട് വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന​യു​ടെ​യും അ​സോ​സി​യേ​ഷ​ന്‍റെയും മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ ന്യൂ ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ഹോ​ണ. ബി​ൽ വെ​ബ​ർ, ക്ലാ​ർ​ക്‌​സ്‌​ടൗ​ൺ സൂ​പ്പ​ർ​വൈ​സ​ർ ഹോ​ണ. ജോ​ർ​ജ് ഹോ​ഹ്മാ​ൻ, കൗ​ണ്ടി ല​ജി​സ്ലേ​റ്റ​ർ ഹൊ​ണ. ആ​നി പോ​ൾ, ബോ​ർ​ഡ് മെം​ബേ​ർ​സ് ആ​യ നോ​ഹ ജോ​ർ​ജ്, സ​ജി പോ​ത്ത​ൻ, ഫൊ​ക്കാ​ന പി ​ആ​ർ ഓ ​കൂ​ടി​യാ​യ ജി​ജി റ്റോം, ​അ​ജി ക​ളീ​ക്ക​ൽ, റെ​വ മാ​ത്യു തോ​മ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ്മാ​രാ​യ വ​ർഗീ​സ് ഉ​ല​ഹ​ന്നാ​ൻ, മ​ത്താ​യി ചാ​ക്കോ, ഷാ​ജി​മോ​ൻ വെ​ട്ടം, മ​ത്താ​യി പി. ​ദാ​സ്, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഹ​ഡ്സ​ൺ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഇ​ങ്ങ​നെ ഒ​രു സ്വീ​ക​ര​ണം ന​ൽ​കി​യ​തി​ൽ പ്ര​സി​ഡ​ണ്ട് വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള​യോ​ടും മ​റ്റു ചു​മ​ത​ല​ക്കാ​രോ​ടും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ജാ​തി മ​ത രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ കൂ​ടാ​തെ മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും, അ​മേ​രി​ക്ക​ക്ക​യി​ലാ​യാ​ലും നാ​ട്ടി​ലാ​യാ​ലും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി എ​ന്നും കൂ​ടെ ഉ​ണ്ടാ​കും എ​ന്നും വാ​ഗ്ദാ​നം ചെ​യ്തു.ഹ​ഡ്സ​ൺ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഷൈ​മി ജേ​ക്ക​ബ് സ്വാ​ഗ​ത​വും, ട്രെ​ഷ​റ​ർ അ​ല​ക്സ് എ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു.

District News

ഫാ. ​വ​ർ​ഗീ​സ് മ​ട​ത്തി​ക്കു​ന്ന​ത്തി​നെ ആദരിച്ചു

പി​റ​വം: മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​എ​സ്എം ഐ​ടി​ഐ ഡ​യ​റ​ക്ട​റും സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് മ​ട​ത്തി​ക്കു​ന്ന​ത്തി​നെ സോ​ഷ്യ​ലി​സ്റ്റ് കി​സാ​ൻ ജ​ന​ത ജി​ല്ലാ ക​മ്മി​റ്റി ക​ർ​ഷ​ക ദി​ന​ത്തി​ൽ ആ​ദ​രി​ച്ചു.

സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്തു മാ​തൃ​ക കാ​ണി​ച്ച​തി​നാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​ജി. മു​രു​കേ​ശ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു. പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളാ​യ സോ​ജ​ൻ ജോ​ർ​ജ്, ജേ​ക്ക​ബ് ജോ​ൺ, അ​ഡ്വ. കെ. ​എ​ൻ. സാ​മി​ദാ​സ്, പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി മു​ള​ന്തു​രു​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പി.പി. കൃ​ഷ്ണ​ൻ മാ​സ്റ്റ​റെ ആ​ദ​രി​ച്ചു

ക​ണ്ണൂ​ർ: എ​ൺപതാം വ​യ​സി​ൽ സോ​ഷ്യോ​ള​ജി​യി​ൽ മാ​സ്റ്റ​ർ ഡി​ഗ്രി നേ​ടി​യ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും മു​ൻ അ​ധ്യാ​പ​ക​നു​മാ​യ പി.​പി. കൃ​ഷ്ണ​ൻ മാ​സ്റ്റ​റെ ഇ​ന്ത്യ​ൻ ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എ​ച്ച്എം​എ) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വി​നും ജീ​വി​ത​ത്തി​ന്‍റെ ഈ ​ഘ​ട്ട​ത്തി​ലും പ​ഠ​ന​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഠ​ന താ​ത്പ​ര്യ​ത്തി​നും ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ഐ​എ​ച്ച്എം​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ഷ​മീം കൃ​ഷ്ണ​ൻ മാ​സ്റ്റ​റെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​രേ​ഷ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സാ​ന്ദീ​പ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​ഇ. സു​ധീ​ർ, ഡോ. ​കെ.​ടി. സു​ധീ​ർ, ഡോ. ​ര​മ്യ രാ​ജ​ൻ, ഡോ. ​ശ്രീ​രാ​ജ്, ഡോ. ​റൊ​ണാ​ൾ​ഡ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

NRI

ര​തീ​ഷ് ദോ​ഹ ജം​ഗ്ഷ​ന് മീ​ഡി​യ പ്ല​സി​ന്‍റെ ആ​ദ​രം

ദോ​ഹ: സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ ഖ​ത്ത​റി​ലെ ക​ലാ-​സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക ച​ല​ന​ങ്ങ​ളെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന പ്ര​മു​ഖ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ളു​വ​ന്‍​സ​ര്‍ ര​തീ​ഷ് ദോ​ഹ ജം​ഗ്ഷ​നെ മീ​ഡി​യ പ്ല​സ് ആ​ദ​രി​ച്ചു.

മീ​ഡി​യ പ്ല​സ് ഓ​ഫീ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ് ര​തീ​ഷി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍ സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​വും സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ വി​വ​ര​ങ്ങ​ളും ഖ​ത്ത​റി​ലെ ക​ലാ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ വി​ശേ​ഷ​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ല്‍ ര​തീ​ഷ് ദോ​ഹ ജം​ഗ്ഷ​ന്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അം​ഗീ​കാ​ര​ങ്ങ​ള്‍ നേ​ട​ട്ടെ​യെ​ന്നും അ​വ​ര്‍ ആ​ശം​സി​ച്ചു.

ച​ട​ങ്ങി​ല്‍ ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, ക​ലാ​പ്രേ​മി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് മാ​ഹീ​ന്‍, ക​ലാ​പ്രേ​മി കോഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​സി​ഫ് മു​ഹ​മ്മ​ദ്, വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, മീ​ഡി​യ പ്ല​സ് സിഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ക്രി​യേ​റ്റീ​വ് അ​സോ​സി​യേ​റ്റ് സൈ​നു​ല്‍ ആ​ബി​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ​മൂ​ഹ​ത്തി​ന് മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ങ്ങ​ള്‍ അ​നു​ഷ്ഠി​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നു​ള്ള മീ​ഡി​യ പ്ല​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ര​തീ​ഷ് ദോ​ഹ ജം​ഗ്ഷ​നെ ആ​ദ​രി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

NRI

റാ​ഫി പാ​റ​ക്കാ​ട്ടി​ലി​ന് ക​ലാ​പ്രേ​മി​യു​ടെ ആ​ദ​രം

ദോ​ഹ: മി​ക​ച്ച അ​വ​താ​ര​ക​നു​ള്ള ഗി​ഫ ഔ​ട്ട് സ്റ്റാ​ന്‍റിം​ഗ് പ്ര​സ​ന്‍റര്‍ അ​വാ​ര്‍​ഡ് നേ​ടി​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ലി​ന് ക​ലാ​പ്രേ​മി​യു​ടെ ആ​ദ​രം. മീ​ഡി​യ പ്ല​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ലാ​പ്ര​മി ചെ​യ​ര്‍​മാ​ന്‍ മാ​ഹീ​ന്‍ ക​ലാ​പ്രേ​മി റാ​ഫി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഓ​ഥേ​ര്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​സി.​സാ​ബു, ഗ്രീ​ന്‍ ജോ​ബ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ്, ജ​യ​ശ്രീ സു​രേ​ഷ്, ഗോ​പ​കു​മാ​ര്‍ തി​രു​വ​ല്ല, ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഹ​ബീ​ബു​റ​ഹ് മാ​ന്‍ കി​ഴി​ശേരി, മ​ജീ​ദ് നാ​ദാ​പു​രം, ആ​സി​ഫ് ക​ലാ​പ്രേ​മി, ന​സീ​ഹ മ​ജീ​ദ്, ഷ​ഫീ​ര്‍ വാ​ടാ​ന​പ്പ​ള്ളി, സു​ജി​ത് ചേ​രൂ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

NRI

സോ​ഷ്യ​ല്‍ മീ​ഡി​യ ദി​ന​ത്തി​ല്‍ സു​ഭാ​ഷ് സു​ബ്ര​മ​ണ്യ​ന് മീ​ഡി​യ പ്ല​സി​ന്‍റെ ആ​ദ​രം

ദോ​ഹ: സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക ക​ലാ പ​രി​പാ​ടി​ക​ളെ ഒ​പ്പി​യെ​ടു​ത്ത് ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന പ്ര​വാ​സി വ്ലോ​ഗ്‌​സി​ന്‍റെ സു​ഭാ​ഷ് സു​ബ്ര​മ​ണ്യ​നെ മീ​ഡി​യ പ്ല​സ് ആ​ദ​രി​ച്ചു.

സോ​ഷ്യ​ല്‍ മീ​ഡി​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കൂ​ടി​യി​രു​ത്ത​ത്തി​ല്‍ വ​ച്ചാ​ണ് ആ​ദ​രി​ച്ച​ത്. ലോ​കകേ​ര​ളസ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ചു.

അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ തു​റ​ന്ന് വയ്ക്കു​ന്ന​തെ​ന്നും സാ​മൂ​ഹ്യ ന​ന്മ​യ്ക്ക് അ​വ​യെ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​തി​ന്‍റെ മാ​തൃ​ക​യാ​ണ് സു​ഭാ​ഷി​ന്‍റെ പ്ര​വാ​സ് വ്ലോ​ഗ്‌​സ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മീ​ഡി​യ പ്ലസ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രീ​ന്‍ ജോ​ബ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ്, സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ലൂ​ല്‍, ഷം​ല ജ​അ്ഫ​ര്‍, ഉ​വൈ​സ് ഉ​സ്മാ​ന്‍, ബി​ന്ദു ച​ന്ദ്ര​ന്‍, ഷ​ഫീ​ഖ് അ​ല്‍ മാ​സ്, കെ.​വി. ഹ​ഫീ​സു​ല്ല, മു​നീ​ര്‍ തൂ​ലി​ക, സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ര്‍, റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ജാ​സ്മി​ന്‍ തുട‌ങ്ങിയവർ സം​സാ​രി​ച്ചു.

NRI

ക്യാ​പ്റ്റ​ന്‍ ദീ​പ​ക് മ​ഹാ​ജ​ന് ഖ​ത്ത​ര്‍ ടെ​കി​ന്‍റെ ആ​ദ​രം

ദോ​ഹ: മാ​ര​ത്ത​ണ്‍​എ​ന്‍​ഡ്യൂ​റ​ന്‍​സ് റ​ണ്ണ​റും കൊ​മേ​ഴ്‌​സ്യ​ല്‍ പൈ​ല​റ്റു​മാ​യ ക്യാ​പ്റ്റ​ന്‍ ദീ​പ​ക് മ​ഹാ​ജ​നെ ഖ​ത്ത​റി​ലെ പ്ര​മു​ഖ മാ​ന്പ​വ​ര്‍ സ്ഥാ​പ​ന​മാ​യ ഖ​ത്ത​ര്‍ ടെ​ക് ആ​ദ​രി​ച്ചു. ഖ​ത്ത​ര്‍ ടെ​ക് ഓ​ഫീ​സി​ലാ​ണ് അ​നു​മോ​ദ​ന ച​ട​ങ്ങ് ന‌​ട​ന്ന​ത്.

വ്യോ​മ​യാ​ന തൊ​ഴി​ല്‍ ജീ​വി​ത​ത്തി​നി​ട​യി​ലും ക​ര്‍​ശ​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കാ​യി​ക​രം​ഗ​ത്ത് ഉ​ന്ന​ത നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​ലൂ​ടെ യു​വ​ത​ല​മു​റ​യ്ക്കും തൊ​ഴി​ല്‍ രം​ഗ​ത്തു​ള്ള​വ​ര്‍​ക്കും മാ​തൃ​ക​യാ​യ വ്യ​ക്തി​ത്വ​മാ​ണ് ക്യാ​പ്റ്റ​ന്‍ മ​ഹാ​ജ​നെ​ന്ന് ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജ്‌​മെ​ന്‍റ് വി​ല​യി​രു​ത്തി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ന്ന നി​ര​വ​ധി മാ​ര​ത്ത​ണു​ക​ളും അ​ള്‍​ട്രാ എ​ന്‍​ഡ്യൂ​റ​ന്‍​സ് റേ​സു​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ക്യാ​പ്റ്റ​ന്‍ ദീ​പ​ക് മ​ഹാ​ജ​ന്‍, മാ​ന​സി​ക ശ​ക്തി​യു​ടെ​യും അ​ച​ഞ്ച​ല​മാ​യ ദൃ​ഢ​നി​ശ്ച​യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര സ​മ​ര്‍​പ്പ​ണം, സ​ഹ​നം, ല​ക്ഷ്യ​ബോ​ധം എ​ന്നി​വ​യു​ടെ ഉ​ദാ​ത്ത ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ഖ​ത്ത​ര്‍ ടെ​ക് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച ഖ​ത്ത​ര്‍ ടെ​ക്കി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, ഇ​ത്ത​ര​ത്തി​ലു​ള്ള നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി, വ്യ​ക്തി​പ​ര​മാ​യ മി​ക​വ്, സ​മൂ​ഹ പ്ര​ചോ​ദ​നം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പ​റ​ഞ്ഞു.

മൂ​ന്ന് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ല്‍ മാ​ര​ത്ത​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ അ​പൂ​ര്‍​വ നേ​ട്ടം കൈ​വ​രി​ച്ച ക്യാ​പ്റ്റ​ന്‍ മ​ഹാ​ജ​ന്‍, ഏ​ഴ് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലും മാ​ര​ത്ത​ണ്‍ ഓ​ടി ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ ഇ​ടം​നേ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ന്നേ​റു​ക​യാ​ണ്.

ല​ഭി​ച്ച അം​ഗീ​കാ​ര​ത്തി​ന് ദീ​പ​ക് മ​ഹാ​ജ​ന്‍ ഖ​ത്ത​ര്‍ ടെ​ക്കി​ന് ന​ന്ദി അ​റി​യി​ച്ചു. ഉ​യ​ര്‍​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് ശ​രീ​ര-​മാ​ന​സി​ക ആ​രോ​ഗ്യ​സം​ര​ക്ഷ​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും കാ​യി​ക പ​രി​ശീ​ല​നം അ​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വാ​ക്ക​ള്‍ കാ​യി​ക​വ്യാ​യാ​മ​ത്തെ താ​ത്കാ​ലി​ക അ​ഭി​രു​ചി​യാ​യി കാ​ണാ​തെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. നി​ത്യ​വും എ​ന്തെ​ങ്കി​ലും കാ​യി​ക വ്യാ​യാ​മ​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും ന​ല്ല ആ​രോ​ഗ്യ​ത്തേ​ടെ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മീ​ഡി​യ​പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്ക​ങ്ങ​ര ച​ട​ങ്ങി​ല്‍ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ​മാ​ണ് ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്ത് എ​ന്ന സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ല്‍ ക്യാ​പ്റ്റ​ന്‍ മ​ഹാ​ജ​ന്‍ വ​ഹി​ക്കു​ന്ന പ​ങ്ക് പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും, തി​ര​ക്കേ​റി​യ ജോ​ലി ജീ​വി​ത​ത്തി​നി​ട​യി​ലും ഏ​വ​ര്‍​ക്കും ഓ​ടാ​ന്‍ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും ഡോ. ​അ​മാ​നു​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​വാ​ക്ക​ളും യു​വ പ്ര​ഫ​ഷ​ണ​ലു​ക​ളും തൊ​ഴി​ലും കാ​യി​ക അ​ഭി​രു​ചി​ക​ളും ഒ​രു​പോ​ലെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നു​ള്ള ശ​ക്ത​മാ​യ മാ​തൃ​ക​യാ​ണ് ക്യാ​പ്റ്റ​ന്‍ മ​ഹാ​ജ​ന്‍ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്യാ​പ്റ്റ​ന്‍ മ​ഹാ​ജ​ന് സ്മാ​ര​ക​ഫ​ല​ക​വും അ​ഭി​ന​ന്ദ​ന​പ​ത്ര​വും കൈ​മാ​റി​യ​തോ​ടെ​യാ​ണ് ച​ട​ങ്ങ് സ​മാ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന സം​വാ​ദ​ത്തി​ല്‍, എ​ന്‍​ഡ്യൂ​റ​ന്‍​സ് പ​രി​ശീ​ല​നം, പ്ര​ചോ​ദ​നം, പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്ക​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ക്യാ​പ്റ്റ​ന്‍ മ​ഹാ​ജ​ന്‍ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

ഓ​പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ബി​നു കു​ര്യാ​ക്കോ​സ്, സെ​യി​ല്‍​സ് ആ​ൻ​ഡ് മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ജോ​ബി ജോ​ണ്‍, ജീ​സ് ജെ​ബി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up