x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാപകരെ ആദരിച്ചു

വെബ്ഡെസ്ക്
Published: September 7, 2026 01:11 AM IST | Updated: September 7, 2026 01:11 AM IST

അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

ഉ​ദ​യ​നാ​പു​രം: നാ​നാ​ടം ഒ.​സി.​ മാ​ധ​വ​ൻ മെ​മ്മോ​റി​യ​ൽ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു ത​ല​മു​റ​യി​ലെ 11 അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ലൈ​ബ്ര​റി ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എം. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ എം.​കെ. രാ​ജേ​ഷ് അ​ധ്യാ​പ​ക ദി​ന സ​ന്ദേ​ശം ന​ൽ​കി. യോ​ഗ​ത്തി​ൽ 56 വ​യ​സു​മു​ത​ൽ 86 വയസു വ​രെ പ്രാ​യ​മു​ള​ള അ​ധ്യാ​പ​ക​രാ​യി​രു​ന്ന പി.​എ. ​സാ​വി​ത്രി, സി.​കെ.​ ദേ​വ​യാ​നി, എ​ൽ. കൃ​ഷ്ണ​കു​മാ​രി, വി.​ആ​ർ.​ ലീ​ല, എ​ൻ. ര​ത്ന​മ്മാ​ൾ,പി.​ടി.​ ര​മാ​ദേ​വി, കെ.​വി. ​പൊ​ന്ന​മ്മ, ഷീ​നാ​മോ​ൾ, ആ​ർ. കൃ​ഷ്ണ​ൻ, എ.​ജി.​ സ​ലിം തു​ട​ങ്ങി​യ​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ രാ​ജു ആ​ദ​രി​ച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ ബീ​ന, വി.​വി. അ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Teachers Honoured

Recent News

Corehub Up