x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.പി. കൃ​ഷ്ണ​ൻ മാ​സ്റ്റ​റെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 10, 2026 02:06 AM IST | Updated: August 10, 2026 02:06 AM IST

പി.​പി. കൃ​ഷ്ണ​ൻ മാ​സ്റ്റ​റെ ഐ​എ​ച്ച്എം​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ഷ​മീം പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ച​പ്പോ​ൾ.

ക​ണ്ണൂ​ർ: എ​ൺപതാം വ​യ​സി​ൽ സോ​ഷ്യോ​ള​ജി​യി​ൽ മാ​സ്റ്റ​ർ ഡി​ഗ്രി നേ​ടി​യ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും മു​ൻ അ​ധ്യാ​പ​ക​നു​മാ​യ പി.​പി. കൃ​ഷ്ണ​ൻ മാ​സ്റ്റ​റെ ഇ​ന്ത്യ​ൻ ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എ​ച്ച്എം​എ) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വി​നും ജീ​വി​ത​ത്തി​ന്‍റെ ഈ ​ഘ​ട്ട​ത്തി​ലും പ​ഠ​ന​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഠ​ന താ​ത്പ​ര്യ​ത്തി​നും ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ഐ​എ​ച്ച്എം​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ഷ​മീം കൃ​ഷ്ണ​ൻ മാ​സ്റ്റ​റെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​രേ​ഷ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സാ​ന്ദീ​പ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​ഇ. സു​ധീ​ർ, ഡോ. ​കെ.​ടി. സു​ധീ​ർ, ഡോ. ​ര​മ്യ രാ​ജ​ൻ, ഡോ. ​ശ്രീ​രാ​ജ്, ഡോ. ​റൊ​ണാ​ൾ​ഡ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Honoured

Recent News

Corehub Up