ഫാ. ഡോ. വർഗീസ് മടത്തിക്കുന്നത്തിനെ കർഷകദിനത്തിൽ ആദരിച്ചപ്പോൾ.
പിറവം: മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട എംഎസ്എം ഐടിഐ ഡയറക്ടറും സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് മടത്തിക്കുന്നത്തിനെ സോഷ്യലിസ്റ്റ് കിസാൻ ജനത ജില്ലാ കമ്മിറ്റി കർഷക ദിനത്തിൽ ആദരിച്ചു.
സഭയുടെ കീഴിലുള്ള ഭൂമിയിൽ കൃഷി ചെയ്തു മാതൃക കാണിച്ചതിനാണ് പുരസ്കാരം നൽകിയത്. കിസാൻ ജനത സംസ്ഥാന കമ്മിറ്റി അംഗം എം.ജി. മുരുകേശൻ പൊന്നാട അണിയിച്ചു. പാർട്ടി ഭാരവാഹികളായ സോജൻ ജോർജ്, ജേക്കബ് ജോൺ, അഡ്വ. കെ. എൻ. സാമിദാസ്, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി മുളന്തുരുത്തി എന്നിവർ പ്രസംഗിച്ചു.
Tags : Honoured NattuVishasham DistrictNews