Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inter Miami

മെ​സി മാ​ജി​ക്; വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി മ​യാ​മി

മ​യാ​മി: മെ​സി മാ​ജി​ക്കി​ൽ ഇ​ന്‍റ​ർ മ​യാ​മി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഡി​സി യു​ണൈ​റ്റ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട​ഗോ​ൾ നേ​ടി​യ മെ​സി​യു​ടെ മി​ക​വി​ൽ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്‍റ​ർ മ​യാ​മി വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ലൂ​യി​സ് സു​വാ​ര​സും ഇ​ര​ട്ട​ഗോ​ൾ നേ​ടി തി​ള​ങ്ങി.

തു​ട​ർ​ച്ച​യാ​യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് മ​യാ​മി വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മി​നാ​യി 21 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​ലെ അ​വ​സാ​ന മ​ത്സ​രം ക​ളി​ച്ച് നാ​ല് ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ന്‍റ​ർ മ​യാ​മി​ക്കാ​യി ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​വു​മാ​യി മെ​സി ക​ളം നി​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ 16ന് ​ചു​മ​ത​ല​യേ​റ്റ പു​തി​യ പ​രി​ശീ​ല​ക​ൻ ക്രി​സ്റ്റ്യ​ൻ കി​ലി ഗോ​ൺ​സാ​ല​സി​നു കീ​ഴി​ൽ ഇ​ന്‍റ​ർ മ​യാ​മി​യു​ടെ ആ​ദ്യ ലീ​ഗ് വി​ജ​യ​മാ​ണി​ത്.

ഈ ​സീ​സ​ണി​ലെ ഗോ​ൾ​നേ​ട്ടം 23 ആ​യി ഉ​യ​ർ​ത്തി​യ മെ​സി ലീ​ഗി​ലെ ടോ​പ് സ്കോ​റ​ർ പ​ദ​വി​യും നി​ല​നി​ർ​ത്തി. ഓ​ഗ​സ്റ്റ് 29ന് ​സി​എ​ഫ് മോ​ൺ​ട്രി​യ​ലി​നെ 7-1ന് ​ത​ക​ർ​ത്ത​ശേ​ഷം മ​യാ​മി നേ​ടു​ന്ന ആ​ദ്യ വി​ജ​യ​വു​മാ​ണി​ത്.

Sports

മെ​​സി​​ക്കെ​​തി​​രേ 65 കോ​​ടി​​യു​​ടെ കേ​​സ്

മ​​യാ​​മി: അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി​​ക്ക് എ​​തി​​രേ അ​​മേ​​രി​​ക്ക​​യി​​ല്‍ 65.28 കോ​​ടി രൂ​​പ​​യു​​ടെ കേ​​സ്. അ​​മേ​​രി​​ക്ക​​ന്‍ മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കാ​​യാ​​ണ് മെ​​സി നി​​ല​​വി​​ല്‍ ക​​ളി​​ക്കു​​ന്ന​​ത്.

2025 ഒ​​ക്‌​ടോ​​ബ​​ര്‍ 10ന് വെ​​ന​​സ്വേ​​ല​​യ്ക്കെ​​തി​​രാ​​യ അ​​ര്‍​ജ​​ന്‍റീ​​ന​​യു​​ടെ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നാ​​യി ക​​ള​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യി​​ല്ലെ​​ന്ന​​താ​​ണ് മെ​​സി ചെ​​യ്ത കു​​റ്റം.

പ​​രി​​ക്ക് ഇ​​ല്ലെ​​ങ്കി​​ല്‍ 30 മി​​നി​​റ്റ് മെ​​സി ക​​ളി​​ക്കും എ​​ന്ന​​താ​​യി​​രു​​ന്നു ക​​രാ​​ര്‍. മെ​​സി ക​​ള​​ത്തി​​ല്‍ എ​​ത്തി​​യി​​ല്ല.

എ​​ന്നാ​​ല്‍, ഒ​​ക്‌​ടോ​​ബ​​ര്‍ 11ന് ​​മെ​​സി ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കാ​​യി ക​​ള​​ത്തി​​ലെ​​ത്തുകയും ചെയ്തു. ഇതാണ് പ്രശ്നം.

Sports

എം​എ​ൽ​എ​സ്: ഇ​ന്‍റ​ർ മ​യാ​മി-​ഓ​സ്റ്റി​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ

ഗമ​യാ​മി: അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ലെ ഇ​ന്‍റ​ർ മ​യാ​മി-​ഓ​സ്റ്റി​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

ഇ​ന്‍റ​ർ മ​യാ​മി​ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സി​യും ലൂ​യി സു​വാ​ര​സു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മെ​സി 10-ാം മി​നി​റ്റി​ലും സു​വാ​ര​സ് 82-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഗു​ൽ​ഹെ​ർ​മെ ബി​റോ​യും ജെ​യ്ഡ​ൻ നെ​ൽ​സ​ണു​മാ​ണ് ഓ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ബി​റോ ആ​റാം മി​നി​റ്റി​ലും നെ​ൽ​സ​ൺ 53-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

Sports

ലയണൽ മെ​​​​സി വൈ​​​​റ്റ് ഹൗ​​​​സി​​​​ൽ

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: അ​​​​ർ​​​​ജ​​​​ന്‍റൈ​​ൻ ഫു​​​​ട്ബാ​​​​ൾ ഇ​​​​തി​​​​ഹാ​​​​സം ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യും ഇ​​​​ന്‍റ​​​​ർ​​ മ​​​​യാ​​​​മി​​​​യി​​​​ലെ സ​​​​ഹ​​​​താ​​​​ര​​​​ങ്ങ​​​​ളും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി മ​​​​യാ​​​​മി മേ​​​​ജ​​​​ർ ലീ​​​​ഗ് സോ​​​​ക്ക​​​​ർ (എം​​​​എ​​​​ൽ​​​​എ​​​​സ്) ക​​​​പ്പ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മെ​​​​സി​​​​യും സ​​​​ഹ​​​​താ​​​​ര​​​​ങ്ങ​​​​ളും വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ​​​​ത്തി ട്രം​​​​പി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്.

ക്ല​​​​ബ് സ​​​​ഹ ഉ​​​​ട​​​​മ​​​​യും മു​​​​ൻ ഇം​​​​ഗ്ലീ​​​​ഷ് ഫു​​​​ട്ബാ​​​​ൾ നാ​​​​യ​​​​ക​​​​നു​​​​മാ​​​​യ ഡേ​​​​വി​​​​ഡ് ബെ​​​​ക്കാ​​​​മി​​​​നെ​​​​യും ടീ​​​​മി​​​​നെ​​​​യും ട്രം​​​​പ് ഔ​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ക്ഷ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എം​​​​എ​​​​ൽ​​​​എ​​​​സ് ജേ​​​​താ​​​​ക്ക​​​​ളാ​​​​കു​​​​ന്ന ടീ​​​​മി​​​​നെ വൈ​​​​റ്റ്ഹൗ​​​​സി​​​​ലേ​​​​ക്ക് ക്ഷ​​​​ണി​​​​ക്കു​​​​ന്ന​​​​തും ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തും പ​​​​തി​​​​വാ​​​​ണ്.

ഇ​​​​ന്‍റ​​​​ർ​​ മ​​​​യാ​​​​മി​​​​യു​​​​ടെ ജ​​​​ഴ്സി​​​​യും താ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​പ്പി​​​​ട്ട പി​​​​ങ്ക് പ​​​​ന്തും ട്രം​​​​പി​​​​ന് സ​​​​മ്മാ​​​​നി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് സൂ​​​​പ്പ​​​​ർ​​​​താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യും വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ​​​​ത്തി ട്രം​​​​പി​​​​നെ ക​​​​ണ്ടി​​​​രു​​​​ന്നു.

ശ​​​​നി​​​​യാ​​​​ഴ്ച ഡി​​​​സി യു​​​​ണൈ​​​​റ്റ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ എം​​​​എ​​​​ൽ​​​​എ​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​ണ് മ​​​​യാ​​​​മി താ​​​​ര​​​​ങ്ങ​​​​ൾ വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ​​​​ത്തി​​​​യ​​​​ത്.

Sports

മെ​​സി​​യു​​ടെ മ​​യാ​​മി

ന്യൂ​​യോ​​ര്‍​ക്ക്: മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു ജ​​യം.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി 4-2ന് ​​ഒ​​ര്‍​ലാ​​ന്‍റൊ സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി. 24 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ഒ​​ര്‍​ലാ​​ന്‍റൊ സി​​റ്റി 2-0ന്‍റെ ​​ലീ​​ഡ് നേ​​ടി. 57, 90 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ള്‍.

മെ​​സി @ 898

ക​​രി​​യ​​റി​​ല്‍ മെ​​സി​​യു​​ടെ ഗോ​​ള്‍ സ​​മ്പാ​​ദ്യം ഇ​​തോ​​ടെ 898ല്‍ ​​എ​​ത്തി. ര​​ണ്ട് ഗോ​​ള്‍​കൂ​​ടി നേ​​ടി​​യാ​​ല്‍ അ​​തി​​വേ​​ഗ​​ത്തി​​ല്‍ 900 ഗോ​​ള്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് മെ​​സി​​ക്കു സ്വ​​ന്ത​​മാ​​ക്കാം.

Sports

ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കാ​​ത്ത​​തി​​ല്‍ ഖേ​​ദം: മെ​​സി

മെ​​ക്‌​​സി​​ക്കോ സി​​റ്റി: അ​​മേ​​രി​​ക്ക​​ന്‍ മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി​​ക്ക് ഒ​​രു സ​​ങ്ക​​ടം ബാ​​ക്കി.

ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​തി​​ലാ​​ണ് മെ​​സി​​യു​​ടെ സ​​ങ്ക​​ടം. ചെ​​റു​​പ്പ​​ത്തി​​ല്‍ പ​​ഠി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​തി​​ല്‍​ വ​​ലി​​യ താ​​ത്പ​​ര്യം കാ​​ണി​​ക്കാ​​ത്ത​​തി​​ന്‍റെ വി​​ഷ​​മം ഇ​​പ്പോ​​ഴു​​ണ്ടെ​​ന്നും മെ​​ക്‌​​സി​​ക്ക​​ന്‍ പ്രോ​​ഡ്കാ​​സ്റ്റാ​​യ മി​​റോ ഡെ ​​അ​​ട്രാ​​സി​​നു ന​​ല്‍​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ല്‍ ല​​യ​​ണ​​ല്‍ മെ​​സി പ​​റ​​ഞ്ഞു.

38കാ​​ര​​നാ​​യ മെ​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു 2022 ഫി​​ഫ ലോ​​ക​​ക​​പ്പ് അ​​ര്‍​ജ​​ന്‍റൈ​​ന്‍ ടീം ​​സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഫു​​ട്‌​​ബോ​​ള്‍ ലോ​​ക​​ത്തെ ഏ​​റ്റ​​വും സ​​മ്പ​​ന്ന​​രി​​ല്‍ ഒ​​രാ​​ളാ​​ണ് മെ​​സി.

“ചി​​ല കാ​​ര്യ​​ങ്ങ​​ളി​​ല്‍ എ​​നി​​ക്ക് സ​​ങ്ക​​ട​​മു​​ണ്ട്. ചെ​​റു​​പ്പ​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കാ​​ത്ത​​തി​​ലാ​​ണ് ഏ​​റ്റ​​വും സ​​ങ്ക​​ടം. പ​​ഠി​​ക്കാ​​ന്‍ ആ​​വ​​ശ്യ​​ത്തി​​നു സ​​മ​​യ​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ങ്കി​​ലും ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കാ​​ത്ത​​തി​​ല്‍ അ​​തി​​യാ​​യി ഖേ​​ദി​​ക്കു​​ന്നു.

ഇം​​ഗ്ലീ​​ഷ് അ​​റി​​യാ​​ത്ത​​തി​​നാ​​ല്‍ അ​​പൂ​​ര്‍​ണ​​നാ​​ണെ​​ന്നു തോ​​ന്നി​​യ നി​​മി​​ഷ​​ങ്ങ​​ളു​​ണ്ട്. പ​​ല പ്ര​​മു​​ഖ​​ വ്യ​​ക്തി​​ക​​ളു​​മാ​​യും ഇം​​ഗ്ലീ​​ഷി​​ല്‍ സം​​സാ​​രി​​ക്കാ​​നും ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്താ​​നും സാ​​ധി​​ക്കാ​​ത്ത​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​ത്. ചെ​​റു​​പ്പ​​ത്തി​​ല്‍ അ​​തൊ​​ന്നും ന​​മു​​ക്കു മ​​ന​​സി​​ലാ​​കി​​ല്ല. ഇ​​പ്പോ​​ള്‍ എ​​ന്‍റെ കു​​ട്ടി​​ക​​ളോ​​ട് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തും ഒ​​ന്നു​​മാ​​ത്രം, ന​​ന്നാ​​യി പ​​ഠി​​ക്കു​​ക’’ - മെ​​സി പ​​റ​​ഞ്ഞു.

Latest News

Corehub Up