ഗമയാമി: അമേരിക്കൻ മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമി-ഓസ്റ്റിൻ മത്സരം സമനിലയിൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
ഇന്റർ മയാമിക്ക് വേണ്ടി സൂപ്പർ താരങ്ങളായ ലയണൽ മെസിയും ലൂയി സുവാരസുമാണ് ഗോളുകൾ നേടിയത്. മെസി 10-ാം മിനിറ്റിലും സുവാരസ് 82-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ഗുൽഹെർമെ ബിറോയും ജെയ്ഡൻ നെൽസണുമാണ് ഓസ്റ്റിന് വേണ്ടി ഗോളുകൾ കണ്ടെത്തിയത്. ബിറോ ആറാം മിനിറ്റിലും നെൽസൺ 53-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.