Sports
ഹൈദരാബാദ്: ഐഎസ്എല്ലിൽ സ്പോർടിംഗ് ഡൽഹി-പഞ്ചാബ് എഫ്സി മത്സരം സമനിലയിൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമിനും ഗോൾ നേടാനായില്ല.
മത്സരം സമനിലയായതോടെ പഞ്ചാബ് എഫ്സിക്ക് 15 പോയിന്റായി. സ്പോർടിംഗ് ഡൽഹിക്ക് 10 പോയിന്റുമായി.
ലീഗ് ടേബിളിൽ പഞ്ചാബ് എഫ്സി ഏഴാമതും സ്പോർടിംഗ് ഡൽഹി 10 -ാം സ്ഥാനത്തുമാണുള്ളത്.
Kerala
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിയെ സമനിലയിൽ തളച്ച് ലോറിയന്റ്. ശനിയാഴ്ച നടന്ന മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
പിഎസ്ജിക്ക് വേണ്ടി ഇബ്രാഹിം എംബായെയും വാരെൺ സായ്രെ-എമെറിയും ആണ് ഗോളുകൾ നേടിയത്. പാബ്ലോ പാജിസും ടോസിൻ അയെഗുനും ആണ് ലോറിയന്റിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ പിഎസ്ജിക്ക് 70 പോയിന്റും ലോറിയന്റിന് 42 പോയിന്റുമായി. ലീഗ് ടേബിളിൽ പിഎസ്ജി ഒന്നാമതും ലോറിയന്റ് ഒമ്പതാം സ്ഥാനത്തുമാണുള്ളത്.
Sports
മിയാമി: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർമിയാമിയെ സമനിലയിൽ തളച്ച് ന്യൂഇംഗ്ലണ്ട്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
കാർലെസ് ഗിൽ ആണ് ന്യൂഇംഗ്ലണ്ടിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ജെർമൻ ബെർടെരാമെ ആണ് ഇൻർമിയാമിക്കായി ഗോൾ നേടിയത്.
ലയണൽ മെസിയും ലൂയി സുവാരസും റോഡ്രിഗോ ഡി പോളും അടങ്ങിയ ഇന്റർമിയാമി നിരയെ ആണ് ന്യൂഇംഗ്ലണ്ട് സമനിലയിൽ തളച്ചത്. ഇതോടെ ലീഗ് ടേബിളിൽ ഇന്റർമയാമി രണ്ടാം സ്ഥാനത്തും ന്യൂഇംഗ്ലണ്ട് നാലാം സ്ഥാനത്തുമായി. മയാമിക്ക് 19 പോയിന്റും ന്യൂഇംഗ്ലണ്ടിന് 16 പോയിന്റമാണുള്ളത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
നെക്കോ വില്ല്യംസ് ആണ് നോട്ടിംഗ്ഹാമിന് വേണ്ടി ഗോൾ നേടിയത്. നോട്ടിംഗ്ഹാം താരം മുറില്ലോയുടെ ഓൺ ഗോളാണ് ആസ്റ്റൺ വില്ലയുടെ ഗോൾ.
മത്സരം സമനിലയായതോടെ ആസ്റ്റൺ വില്ലയ്ക്ക് 55 പോയിന്റും നോട്ടിംഗ്ഹാമിന് 33 പോയിന്റുമായി. ലീഗ് ടേബിളിൽ ആസ്റ്റൺ വില്ല നാലാമതും നോട്ടിംഗ്ഹാം ഫോറസ്റ്റ് 16-ാം സ്ഥാനത്തുമാണ്.
Sports
പോർട്ടോ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ എഫ്സി പോർട്ടോയെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
എഫ്സി പോർട്ടോയ്ക്ക് വേണ്ടി വില്ല്യം ഗോമസാണ് ഗോൾ നേടിയത്. പോർട്ടോ താരം മാർട്ടിം ഫെർമാണ്ടസിന്റെ ഓൺ ഗോളാണ് നോട്ടിംഗ്ഹാമിന്റെ ഗോൾ.
എപ്രിൽ 16നാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം. വെസ്റ്റ് ബ്രിഡ്ജ്ഫോർഡാണ് മത്സരവേദി.
Sports
ഗമയാമി: അമേരിക്കൻ മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമി-ഓസ്റ്റിൻ മത്സരം സമനിലയിൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
ഇന്റർ മയാമിക്ക് വേണ്ടി സൂപ്പർ താരങ്ങളായ ലയണൽ മെസിയും ലൂയി സുവാരസുമാണ് ഗോളുകൾ നേടിയത്. മെസി 10-ാം മിനിറ്റിലും സുവാരസ് 82-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ഗുൽഹെർമെ ബിറോയും ജെയ്ഡൻ നെൽസണുമാണ് ഓസ്റ്റിന്‍ വേണ്ടി ഗോളുകൾ കണ്ടെത്തിയത്. ബിറോ ആറാം മിനിറ്റിലും നെൽസൺ 53-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
Sports
ജംഷധ്പുർ: ഐഎസ്എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ സമനിലയിൽ തളച്ച് ജംഷഡ്പുർ എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ ഒരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മോഹൻ ബഗാന് വേണ്ടി ലിസ്റ്റൺ കൊളാസോ ആണ് ഗോൾ നേടിയത്. ജംഷഡ്പുരിന് വേണ്ടി റിത്വിക്ക് ദാസ് ആണ് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയിൽ പിരിഞ്ഞതോടെ മോഹൻ ബഗാനും ജംഷഡ്പുരിനും 14 പോയിന്റായി. ലീഗ് ടേബിളിൽ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തും ജംഷഡ്പുർ മൂന്നാമതുമാണ്.
Sports
പനാജി: ഐ ലീഗ് ഫുട്ബോളിലെ നംദാരി-ഡെംപോ മത്സരം സമനിലയിൽ പിരിഞ്ഞു. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
വിദ്യാസാഗർ സിംഗാണ് നംദാരിയ്ക്ക് വേണ്ടി ഗോൾ നേടിയത്. മാർകസ് ജോസഫാണ് ഡെംപോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ നംദാരിയ്ക്ക് ഏഴ് പോയിന്റും ഡെംപോയ്ക്ക് മൂന്ന് പോയിന്റുമാണുള്ളത്. നംദാരി ഏഴാമതും ഡെംപോ ഒമ്പതാം സ്ഥാനത്തുമാണുള്ളത്.
Sports
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ സമനിലയിൽ തളച്ച് ന്യൂകാസിൽ യുണൈറ്റഡ്. ചൊവ്വാഴ്ച നടന്ന ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ലമൈൻ യമാലാണ് ബാഴ്സലോണയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഹാർവി ബാർനസാണ് ന്യൂകാസിലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഈ മാസം 18നാണ് രണ്ടാം പാദ പ്രീക്വാർട്ടർ. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗക്യാംപാണ് വേദി.
Sports
ഭുവനേശ്വർ: ഐഎസ്എല്ലിലെ ഒഡീഷ-ചെന്നൈയിൻ മത്സരം സമനിലയിൽ. ഇന്ന് നടന്ന മത്സരത്തിൽഡ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഒഡീഷയ്ക്ക് വേണ്ടി കാർലോസ് ഡെൽഗാഡോയാണ് ഗോൾ നേടിയത്. എൽഷിൻസോ ആണ് ചെന്നൈയിനായി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ഒഡീഷയ്ക്ക് രണ്ട് പോയിന്റും ചെന്നൈയിന് ഒരു പോയിന്റുമായി.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ജിറോണ-അലാവസ് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
വ്ലാഡിസ്ലാവ് വാനത്തും വിക്ടർ സൈഗാന്കോവും ആണ് ജിറോണയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലൂക്കാസ് ബോയെയാണ് അലാവസിന്റെ രണ്ട് ഗോളുകളും സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ജിറോണയ്ക്ക് 30 പോയിന്റും അലാവസിന് 27 പോയിന്റുമായി. നിലവിൽ ലീഗാ ടേബിളിൽ ജിറോണ 11-ാം സ്ഥാനത്തും അലാവസ് പതിനാലാമതുമാണ്.
Sports
ബംഗളൂരു: ഐഎസ്എല്ലിലെ ബംഗളൂരു എഫ്സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരം സമനിലയിൽ. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ബ്രയാൻ സാഞ്ചസാണ് ബംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 19-ാം മിനിറ്റിലാണ് സാഞ്ചസ് ഗോൾ കണ്ടെത്തിയത്.
നോർത്ത് ഈസ്റ്റ് യുണൈഡിന് വേണ്ടി ലാൽറിൻസുവാലാ ലാൽബിയാക്നിയയാണ് ഗോൾ സ്കോർ ചെയ്തത്. 68-ാം മിനിറ്റിലാണ് ലാൽറിൻസുവാല പന്ത് ഗോൾവര കടത്തിയത്.
മത്സരം സമനിലയായതോടെ ബംഗളൂരു എഫ്സിക്ക് നാല് പോയിന്റായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒരു പോയിന്റാണുള്ളത്. ഇന്നത്തെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ബ്രൈറ്റൺ-ബേൺമൗത്ത് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ബേൺമൗത്തിന് വേണ്ടി മാർക്കസ് ടവേർനിയറാണ് ഗോൾ നേടിയത്. ചരലാംപോസ് കോസ്ടൗലാസാണ് ബ്രൈറ്റണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ബ്രൈറ്റണ് 30 പോയിന്റും ബേൺമൗത്തിന് 27 പോയിന്റുമായി. ലീഗ് ടേബിളിൽ ബ്രൈറ്റൺ 12-ാം സ്ഥാനത്തും ബേൺമൗത്ത് 15-ാം സ്ഥാനത്തുമാണ്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ സിറ്റി-ചെൽസി മത്സരം സമനിലയിൽ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ടിജ്ജാനി റെയ്ന്തേഴ്സാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
എൻസോ ഫെർണാണ്ടസാണ് ചെൽസിക്കായി ഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് എൻസോ പന്ത് ഗോൾവര കടത്തിയത്.
മത്സരം സമനിലയിൽ അവസാനിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 42 പോയിന്റായി. ചെൽസിക്ക് 31 പോയിന്റും ആയി. ലീഗ് ടേബിളിൽ നിലവിൽ സിറ്റി രണ്ടാം സ്ഥാനത്തും ചെൽസി അഞ്ചാമതുമാണ്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ മല്ലോർക്ക-ഒവ്യേഡോ മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമിനും ഗോൾ നേടാനായില്ല.
ഒവ്യേഡോയിലെ എസ്റ്റാഡിയോ മുനിസിപ്പൽ കാർലോസ് ടാർടിയർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം നേടാനായില്ല.
മത്സരം സമനിലയിൽ അവസാനിച്ചതോടെ മല്ലോർക്കയ്ക്ക് 14 പോയിന്റും ഒവ്യേഡോയ്ക്ക് 10 പോയിന്റും ആയി. ലീഗ് ടേബിളിൽ മല്ലോർക്ക 15-ാം സ്ഥാനത്തും ഒവ്യേഡോ 19-ാം സ്ഥാനത്തുമാണുള്ളത്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരള-സൗരാഷ്ട്ര മത്സരം സമനിലയിൽ. സൗരാഷ്ട്ര ഉയർത്തിയ 330 റൺസ് പിന്തുടർന്ന കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനെ സാധിച്ചുള്ളു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഫസ്റ്റ് ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു.
മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 160 റൺസെടുത്ത് പുറത്തായ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 402 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 233 റൺസാണ് കേരളം എടുത്തത്.
അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര എട്ടോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. അർധസെഞ്ചുറി പിന്നിട്ട പ്രേരക് മങ്കാദിനെ (52) എം.ഡി. നിധീഷ് ബൗള്‍ഡാക്കിയതോടെ ആറിന് 366 റൺസെന്ന നിലയിലായി.
പിന്നാലെ ധര്‍മേന്ദ്ര ജഡേജയെ(10) എന്‍.പി. ബേസില്‍ പുറത്താക്കി. സ്കോർ 378 റൺസിൽ നില്‍ക്കെ അന്‍ഷ് ഗോസായിയെ കൂടി പുറത്താക്കിയ എം.ഡി. നിധീഷ് മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം തികച്ചു. 11 റണ്‍സെടുത്ത നായകന് ജയദേവ് ഉനദ്ഘട്ടും 12 റണ്‍സുമായി യുവരാജ് സിംഗ് ഡോഡിയയും പുറത്താകാതെ നിന്നു. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍.പി. ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് വേണ്ടി വരുൺ നയനാർ 66 റൺസെടുത്തു. അഹമ്മദ് ഇമ്രാൻ 42 റൺസും സ്കോർ ചെയ്തു. ഇരുവരും പുറത്താകാതെ നിന്നു. അഞ്ച് റണ്‍സെടുത്ത രോഹന് കുന്നുമ്മലിന്റെയും 16 റൺസെടുത്ത സച്ചിൻ ബേബിയുടെയും 19 റൺസെടുത്ത അഭിഷേക് പി. നായരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അഞ്ച് റണ്‍സെടുത്ത ഓപ്പണർ ആകര്‍ഷ് പരിക്കേറ്റ് മടങ്ങി.