ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് എവർട്ടൺ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ജെറെമി ഡോക്കു രണ്ട് ഗോളുകളും എർലിംഗ് ഹാളണ്ട് ഒരു ഗോളും നേടി. എവർട്ടണ് വേണ്ടി തിയേർണോ ബാരി രണ്ട് ഗോളുകളും ജെയ്ക്ക് ഒബ്രെയിൻ ഒരു ഗോളും സ്കോർ ചെയ്തു.
മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 71 പോയിന്റും എവർട്ടണ് 48 പോയിന്റും ആയി. ലീഗ് ടേബിളിൽ സിറ്റി രണ്ടാമതും എവർട്ടണ് 10-ാം സ്ഥാനത്തുമാണുള്ളത്.
Tags : english premier league football manchester city everton drawn