Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice

പക്ഷപാതമില്ലാതെ നീതി നടപ്പാക്കുക പ്രധാനം: ടി. ആസഫലി

കൊ​​​ച്ചി: പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് ജു​​​ഡീ​​​ഷ​​​റി​​​യു​​​ടെ നി​​​ഷ്പ​​​ക്ഷ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന് പു​​​തി​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​ഡ്വ. ടി. ​​​ആ​​​സ​​​ഫ​​​ലി പ​​​റ​​​ഞ്ഞു.

പ​​​ക്ഷ​​​പാ​​​ത​​​മി​​​ല്ലാ​​​തെ നീ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് പ്ര​​​ധാ​​​നം. 2011-16 ൽ കേ​​​ര​​​ള​​​ത്തി​​​ലെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ന് പു​​​തി​​​യ മാ​​​നം ന​​​ൽ​​​കാ​​​ൻ ശ്ര​​​മി​​​ച്ചി​​​രു​​​ന്നു.

അ​​​ന്ന​​​ത്തെ ശ്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യെ​​​ന്ന​​​ത് ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും ടി. ​​​ആ​​​സ​​​ഫ​​​ലി പ​​​റ​​​ഞ്ഞു.

Kerala

നേ​​​​​രി​​​​​ട്ടത് നീ​​​​​തി​​​​നി​​​​​ഷേ​​​​​ധം; ഒ​ത്തു​തീ​ര്‍​പ്പി​ന് ദൂ​ത​ന്‍ വ​ന്നു

കൊ​​​​​ച്ചി: വി​​​​​ശ്വാ​​​​​സ​​​​​മു​​​​​ള്ള​​​​​തി​​​​​നാ​​​​​ലാ​​​​​ണ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്കു പ​​​​​രാ​​​​​തി ന​​​​​ല്‍​കി​​​​​യ​​​​​തെ​​​​​ന്നും എ​​​​​ന്നാ​​​​​ല്‍ കേ​​​​​സ് ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ല്‍ വീ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യും പി.​​​​​ടി. കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ല്‍​നി​​​​​ന്ന് ലൈം​​​​​ഗി​​​​​കാ​​​​​തി​​​​​ക്ര​​​​​മം നേ​​​​​രി​​​​​ട്ട ച​​​​​ല​​​​​ച്ചി​​​​​ത്ര പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക ഡോ. ​​​​​ആ​​​​​ശ ആ​​​​​ച്ചി ജോ​​​​​സ​​​​​ഫ്. എ​​​​​ല്ലാ രാ​​​​ഷ്‌​​​​ട്രീ​​​​​യ​​​​​ക്കാ​​​​​ര്‍​ക്കും പ്ര​​​​​ധാ​​​​​നം അ​​​​​വ​​​​​രു​​​​​ടെ താ​​​​​ത്പ​​​​​ര്യ​​​​​മാ​​​​​ണ്. പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കാ​​​​​ത്ത പ​​​​​ല​​​​​രും പി.​​​​​ടി. കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​നാ​​​​​യി ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പി​​​​​നു വ​​​​​ന്നെ​​​​​ന്നും മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള്‍​ക്കു ന​​​​​ല്‍​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ല്‍ ഡോ. ​​​​​ആ​​​​​ശ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി.

പ​​​​​രാ​​​​​തി ന​​​​​ല്‍​കി​​​​​യ​​​​​പ്പോ​​​​​ള്‍ നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​വ​​​​​ന്ന​​​​​ത് നീ​​​​​തി​​​​നി​​​​​ഷേ​​​​​ധ​​​​​മാ​​​​​ണ്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ച് 14 ദി​​​​​വ​​​​​സം ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും എ​​​​​ഫ്‌​​​​​ഐ​​​​​ആ​​​​​ര്‍ ഇ​​​​​ട്ടി​​​​​ല്ലെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ല്‍നി​​​​​ന്ന് മ​​​​​റു​​​​​പ​​​​​ടി​​​​​യും ല​​​​​ഭി​​​​​ച്ചി​​​​​ല്ല. പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ വീ​​​​​ട്ടി​​​​​ലെ​​​​​ത്തി വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ ശേ​​​​​ഖ​​​​​രി​​​​​ച്ചെ​​​​​ങ്കി​​​​​ലും ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി​​​​​ല്ല. വാ​​​​​ര്‍​ത്ത വ​​​​​ന്ന​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് എ​​​​​ഫ്‌​​​​​ഐ​​​​​ആ​​​​​ര്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​ത്. ഇ​​​​​തു താ​​​​​ന്‍ വി​​​​​ശ്വ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​യി​​​​​ല്‍ സം​​​​​ശ​​​​​യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ള​​​​​വാ​​​​​ക്കി. ഒ​​​​​രു സ്ത്രീ​​​​​യെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ന്‍ സി​​​​​സ്റ്റ​​​​​ത്തി​​​​​ന് ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ല. കേ​​​​​സി​​​​​ന്‍റെ അ​​​​​വ​​​​​സ്ഥ എ​​​​​ന്താ​​​​​കു​​​​​മെ​​​​​ന്ന് ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ട്.

കേ​​​​​സ് മു​​​​​ന്നോ​​​​​ട്ടു​​​​ കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​ന് ഒ​​​​​രു സ്‌​​​​​പെ​​​​​ഷ​​​​​ല്‍ പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​റെ നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണം. അ​​​​​ധി​​​​​കാ​​​​​ര​​​​​മു​​​​​ള്ള പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ര്‍​ക്ക് എ​​​​​ന്തും ചെ​​​​​യ്യാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. ഇ​​​​​തു ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള രാ​​​​​ഷ്‌​​​​ട്രീ​​​​യ ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി ഇ​​​​​വി​​​​​ടെ​​​​യി​​​​​ല്ലെ​​​​​ന്നും അ​​​​​വ​​​​​ര്‍ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

നി​​​​​യ​​​​​മ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​പ്പോ​​​​​ള്‍ നേ​​​​​രി​​​​​ട്ട അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പു​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളും ഞെ​​​​​ട്ടി​​​​​ച്ചു. സ്ത്രീ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​സി​​​​​ന് ര​​​​​ണ്ടാം​​​​സ്ഥാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്. കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന്‍റെ ദൂ​​​​​ത​​​​​ന്മാ​​​​​ര്‍ ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പി​​​​​നാ​​​​​യി സ​​​​​മീ​​​​​പി​​​​​ച്ചു. മാ​​​​​പ്പ് ന​​​​​ല്‍​കി​​​​​യാ​​​​​ല്‍ മ​​​​​തി​​​​​യെ​​​​​ന്നും ഇ​​​​​തൊ​​​​​രു ചെ​​​​​റി​​​​​യ കാ​​​​​ര്യ​​​​​മ​​​​​ല്ലേ എ​​​​​ന്നു​​​​​മെ​​​​​ല്ലാം പ​​​​​റ​​​​​ഞ്ഞു.

വി​​​​​ശ്വ​​​​​സി​​​​​ച്ച പ​​​​​ല​​​​​രും കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​നു​​​​വേ​​​​​ണ്ടി ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പ് ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍​ക്കു വ​​​​​ന്ന​​​​​തി​​​​​ല്‍ അ​​​​​ദ്ഭു​​​​​ത​​​​​പ്പെ​​​​​ട്ടു. ആ​​​​​രു​​​​​ടെ​​​​​യും പേ​​​​​രെ​​​​​ടു​​​​​ത്തു പ​​​​​റ​​​​​യാ​​​​​ന്‍ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നി​​​​​ല്ല. നി​​​​​യ​​​​​മ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ നീ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ട്ടു. ത​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ ത​​​​​നി​​​​​ക്കു മാ​​​​​ത്ര​​​​​മു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണെ​​​​​ന്ന് ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ടു.

ആ​​​​​രോ​​​​​പ​​​​​ണ​​​​​വി​​​​​ധേ​​​​​യ​​​​​നെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ​​​​​ദ​​​​​വി​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നു നീ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ പാ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ല്ല. താ​​​​​നൊ​​​​​രു സെ​​​​​ല​​​​​ക്‌​​​​ഷ​​​​​ന്‍ ക​​​​​മ്മി​​​​​റ്റി ജൂ​​​​​റി ആ​​​​​യി​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ള്‍ ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്ന​​​​​ത് ത​​​​​ന്‍റെ അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തെ​​​​​ത്ത​​​​​ന്നെ ചോ​​​​​ദ്യം ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​ണ്. ആ​​​​​രോ​​​​​ഗ്യം പ​​​​​റ​​​​​ഞ്ഞു പ്ര​​​​​തി​​​​​ക്ക് മു​​​​​ന്‍​കൂ​​​​​ര്‍ ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ ഈ ​​​​​വ്യ​​​​​വ​​​​​സ്ഥി​​​​​തി ആ​​​​​ര്‍​ക്കൊ​​​​​പ്പ​​​​​മാ​​​​​ണെ​​​​​ന്നു മ​​​​​ന​​​​​സി​​​​​ലാ​​​​​കു​​​​​ന്നി​​​​​ല്ല. നീ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ പോ​​​​​രാ​​​​​ട്ടം തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും ആ​​​​​ശാ ആ​​​​​ച്ചി ജോ​​​​​സ​​​​​ഫ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

District News

ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സി​നെ ആ​ദ​രി​ച്ചു

കോ​​ട്ട​​യം: പ​​ത്മ​​ഭൂ​​ഷ​​ന്‍ ല​​ഭി​​ച്ച ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സി​​ന് മ​​ദ​​ര്‍ തെ​​രേ​​സ പീ​​സ് ഫൗ​​ണ്ടേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സ്‌​​നേ​​ഹാ​​ദ​​ര​​വ് ന​​ല്‍​കി. കെ.​​ടി. തോ​​മ​​സി​​ന്‍റെ ഭ​​വ​​ന​​ത്തി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗം ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഫാ. ​​മാ​​ണി പു​​തി​​യി​​ടം, ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി, ഇ​​മാം താ​​ഹ മൗ​​ല​​വി, മ​​ദ​​ര്‍ തെ​​രേ​​സാ പീ​​സ് ഫൗ​​ണ്ടേ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ജോ​​ജി മൂ​​ലേ​​ക്ക​​രി, ഡോ. ​​അ​​ശോ​​ക് അ​​ല​​ക്‌​​സ് ഫി​​ലി​​പ്പ്, നി​​മ്മി, മാ​​ത്യു സ​​ഖ​​റി​​യ, കെ.​​എ. ജോ​​ര്‍​ജു​​കു​​ട്ടി, പ്ര​​ഫ. ഷാ​​ജി ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Viral

നീതി തേടി നടുറോഡിൽ നിസ്കാരം; ബിജി റോഡിൽ നാടകീയ രംഗങ്ങൾ

പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ ബി​ജി റോ​ഡി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ അ​ര​ങ്ങേ​റി​യ​ത് അ​സാ​ധാ​ര​ണ​വും നാ​ട​കീ​യ​വു​മാ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു.

ഐ​എം​എ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ തി​ര​ക്കേ​റി​യ റോ​ഡി​ന് ന​ടു​വി​ൽ ഒ​രു യു​വ​തി നി​സ്ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ക​ണ്ടു​നി​ന്ന​വ​രി​ലും യാ​ത്ര​ക്കാ​രി​ലും വ​ലി​യ അ​മ്പ​ര​പ്പാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന പ്ര​ധാ​ന പാ​ത​യി​ൽ യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ അ​വ​ർ ശാ​ന്ത​മാ​യി ഇ​രു​ന്നു പ്രാ​ർ​ഥി​ച്ച​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മി​നി​റ്റു​ക​ളോ​ളം സ്തം​ഭി​ച്ചു.

പ​ല​രും യു​വ​തി​യെ പി​ന്തി​രി​പ്പി​ക്കാ​നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള റോ​ഡി​ൽ നി​ന്നും മാ​റ്റാ​നും ശ്ര​മി​ച്ചെ​ങ്കി​ലും ആ​രു​ടെ​യും വാ​ക്ക് കേ​ൾ​ക്കാ​ൻ അ​വ​ർ ത​യ്യാ​റാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സൗ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് യു​വ​തി​യെ റോ​ഡി​ൽ നി​ന്നും മാ​റ്റി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ത​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സ്വ​ത്ത് ത​ർ​ക്ക​ത്തെ​ക്കു​റി​ച്ചും അ​തി​ൽ അ​നു​ഭ​വി​ക്കു​ന്ന നീ​തി​നി​ഷേ​ധ​ത്തെ​ക്കു​റി​ച്ചും യു​വ​തി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ന്ത​രി​ച്ച ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ സ്വ​ത്തു​ക്ക​ൾ ബ​ന്ധു​ക്ക​ൾ അ​ന്യാ​യ​മാ​യി കൈ​ക്ക​ലാ​ക്കി​യെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ഫ​ല​വും ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

നി​യ​മ​പോ​രാ​ട്ട​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ത​ന്‍റെ നി​സ​ഹാ​യ​ത പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​വ്ര​മാ​യ പ്ര​തി​ഷേ​ധം സ്വീ​ക​രി​ച്ച​തെ​ന്ന് യു​വ​തി വി​ശ​ദീ​ക​രി​ച്ചു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ത്തു​ന്നു​ണ്ട്.

പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ വ​ഴി​യി​ലൂ​ടെ​യാ​ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

എ​ന്നാ​ൽ, ഒ​രു സ്ത്രീ​ക്ക് ന​ടു​റോ​ഡി​ൽ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത് ആ ​വ്യ​വ​സ്ഥി​തി​യു​ടെ പ​രാ​ജ​യ​മാ​ണെ​ന്നും അ​വ​രു​ടെ പ​രാ​തി ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റൊ​രു വി​ഭാ​ഗ​വും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​താ​യും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

District News

ജ​സ്റ്റീസ് ജെ. ​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​പ്പെ​ടു​ത്ത​ണം:മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാസ​ഭ

മാ​വേ​ലി​ക്ക​ര: ജ​സ​റ്റീസ് ജെ. ​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ. കേ​ര​ള​ത്തി​ലെ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ, സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ​യെ​പ്പ​റ്റി പ​ഠി​ക്കാ​നും ന്യൂ​ന​ത​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​തി​നു​ള്ള പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി അ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ലേ​ക്കു​ള്ള നി​ര്‍​ദേശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​മുള്ള ജ​സ്റ്റീ​സ് ജെ. ​ബി. കോ​ശി ക​മ്മീ​ഷ​നെ 2020 ന​വം​ബ​ര്‍ അഞ്ചിനാ​ണ് സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത്.

മൂ​ന്നു വ​ര്‍​ഷം വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​മാ​യും ക്രൈ​സ്ത​വ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ത്തി ഈ ​മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് 2023 മേ​യ് 14ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​സ്റ്റീസ് ജെ. ​ബി. കോ​ശി സ​മ​ര്‍​പ്പി​ച്ചു.


എ​ന്നാ​ല്‍ ​റി​പ്പോ​ര്‍​ട്ടി​ലെ ഉ​ള്ള​ട​ക്കം പു​റ​ത്തു​വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇതുവരെ ത​യാ​റാ​യി​ട്ടി​ല്ല. ​റി​പ്പോ​ര്‍​ട്ടി​ലെ ശി​പാ​ര്‍​ശ​ക​ളെപ്പറ്റി​യു​ള്ള തെ​റ്റി​ദ്ധാര​ണ​ാജ​ന​ക​മാ​യ പ​ല വാ​ര്‍​ത്ത​ക​ളും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​അ​വ​സ​ര​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ പ്ര​സ്തു​ത റി​പ്പോ​ര്‍​ട്ടി​ലെ 220 ശി​പാ​ര്‍​ശ​ക​ള്‍ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ​താ​യി അ​വ​കാ​ശ​പ്പെ​ട്ടു.

ഉ​പ​ശി​പാ​ര്‍​ശ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 328 ശി​പാ​ര്‍​ശ​ക​ളി​ല്‍ ബാ​ക്കി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വി​ച്ചു.

എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ടി​ലെ ഏ​തെ​ങ്കി​ലും ശി​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ ഒ​രു വി​വ​ര​വും ക്രി​സ്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് ഇ​തു​വ​രെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഏ​തൊ​ക്കെ ശി​പാ​ര്‍​ശ​ക​ള്‍ എ​പ്പോ​ള്‍, എ​വി​ടെ, എ​ങ്ങ​നെ ന​ട​പ്പാ​ക്കി​യെ​ന്ന​റി​യാ​നു​ള്ള അ​വ​കാ​ശം ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നു​ണ്ട്.

ജാ​തിമ​ത​ഭേ​ദ​മെന്യേ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​ന് ഏ​റ്റ​വും മി​ക​ച്ച സേ​വ​നം ന​ല്‍​കാ​ന്‍ ക്രൈ​സ്ത​വ സ​ഭ നി​ര​ന്ത​ര​മാ​യി പ​രി​ശ്ര​മം ന​ട​ത്തി​യ​തി​ന്‍റെ പ​രി​ണ​തഫ​ല​മാ​ണ് സം​സ്ഥാ​നം വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പു​രോ​ഗ​തി നേ​ടി​യ​ത്. ഈ ​വ​സ്തു​ത​ക​ള്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ മ​റ​ക്ക​രു​തെ​ന്ന് സ​ഭ ഓ​ർ​മി​പ്പി​ച്ചു. അ​ധ്യാ​പ​ക നി​യ​മ​നം, ഭി​ന്ന​ശേ​ഷി സം​വ​ര​ണം തു​ട​ങ്ങി​യ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത വി​ഷ​യ​ങ്ങ​ളി​ലും സ​ഭ തീ​ര്‍​ത്തും ആ​ശ​ങ്ക​യി​ലാ​ണ്.

യോ​ഗ​ത്തി​ൽ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന ചാ​ന്‍​സി​ല​ര്‍ ഫാ. ​ഗീ​വ​ർ‍​ഗീ​സ് വൈ​ദ്യന്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​കാ​രിജ​ന​റ​ാൾ ജോ​ബ് ക​ല്ലു​വി​ള​യി​ല്‍ പ്ര​സം​ഗി​ച്ചു.

ജ​സ്റ്റീസ് ജെ. ​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​പ്പെ​ടു​ത്തു​ക എ​ന്ന പ്ര​മേ​യം മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ സ​ഭാത​ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ്. എം. ​മാ​ത്തു​ണ്ണി അ​വ​ത​രി​പ്പി​ച്ചു. വൈ​ദി​ക​ര്‍, സി​സ്റ്റേ​ഴ്‌​സ്, പാ​സ്റ്റ​ര്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Viral

അശ്ലീലം കാട്ടിയവന് പെൺകുട്ടിയുടെ 'മാസ്' മറുപടി; നടുറോഡിൽ യുവാവിനെ വിറപ്പിച്ചു വിട്ട് ബൈക്ക് യാത്രിക

പൊ​തു​നി​ര​ത്തി​ൽ വെ​ച്ച് ത​ന്നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ധീ​ര​മാ​യി നേ​രി​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ-​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന വ്യ​ക്തി ത​നി​ക്ക് നേ​രെ അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ണി​ച്ചു​വെ​ന്നാ​ണ് ബൈ​ക്ക് യാ​ത്രി​ക​യാ​യ യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. ത​ന്‍റെ ഹെ​ൽ​മെ​റ്റി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ക്യാ​മ​റ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​യി പ​തി​ഞ്ഞ​ത് യു​വാ​വി​നെ കു​ടു​ക്കാ​ൻ സ​ഹാ​യ​ക​മാ​യി.

തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ബൈ​ക്ക് ഓ​ടി​ച്ചു പോ​കു​മ്പോ​ൾ അ​രി​കി​ലൂ​ടെ ക​ട​ന്നു​പോ​യ ഇ-​റി​ക്ഷ​യി​ലി​രു​ന്ന യു​വാ​വ് മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ യു​വ​തി വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ഒ​ര​ടി പോ​ലും മു​ന്നോ​ട്ട് പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ക​യും ചെ​യ്തു.

ക്യാ​മ​റ​യി​ൽ എ​ല്ലാം റെ​ക്കോ​ർ​ഡ് ആ​കു​ന്നു​ണ്ടെ​ന്നും ഇ​പ്പോ​ൾ ത​ന്നെ പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ഉ​റ​ച്ച ശ​ബ്ദ​ത്തി​ൽ യു​വ​തി യു​വാ​വി​നെ ചോ​ദ്യം ചെ​യ്തു.

പ്ര​കോ​പി​ത​നാ​യ യു​വാ​വ് അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും യു​വ​തി അ​യാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.

നാ​ട്ടു​കാ​ർ ചു​റ്റും കൂ​ടി​യ​തോ​ടെ ഭ​യ​ന്നു​പോ​യ യു​വാ​വ് ത​നി​ക്ക് തെ​റ്റു​പ​റ്റി​യ​താ​ണെ​ന്നും അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നും പ​റ​ഞ്ഞ് മാ​പ്പ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ എ​ങ്ങ​നെ​യാ​ണ് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ക്കു​ക എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ട് യു​വ​തി അ​യാ​ളു​ടെ ക്ഷ​മാ​പ​ണം ത​ള്ളി​ക്ക​ള​ഞ്ഞു.

പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ വ​ഴി​യാ​ത്ര​ക്കാ​രോ​ട് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വം വി​വ​രി​ക്കു​ക​യും തെ​ളി​വാ​യി ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ചും അ​തി​നെ​തി​രെ പെ​ൺ​കു​ട്ടി കാ​ണി​ച്ച ആ​ർ​ജ്ജ​വ​ത്തെ​ക്കു​റി​ച്ചും നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.

Viral

ധിക്കാരത്തിന് മുന്നിൽ തലകുനിക്കാതെ അവൾ; നീതി നിഷേധത്തിനെതിരെ സോഷ്യൽ മീഡിയ ആയുധമാക്കി ഒരു സാധാരണക്കാരി

നീ​തി​ക്കാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന വ​ലി​യൊ​രു ആ​യു​ധ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ മാ​റു​ന്ന കാ​ഴ്ച​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ഈ ​വാ​ർ​ത്ത​യി​ലൂ​ടെ നാം ​കാ​ണു​ന്ന​ത്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് നേ​രി​ടേ​ണ്ടി വ​രു​ന്ന അ​വ​ഗ​ണ​ന​ക​ൾ​ക്കും മോ​ശം പെ​രു​മാ​റ്റ​ത്തി​നു​മെ​തി​രെ ഒ​രു യു​വ​തി ന​ട​ത്തി​യ വേ​റി​ട്ട പോ​രാ​ട്ടം ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ റേ​ഷ​ൻ കാ​ർ​ഡി​ലെ തി​രു​ത്ത​ലു​ക​ൾ​ക്കാ​യി എ​ത്തി​യ യു​വ​തി​ക്ക് നേ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട്ടി​ക്ക​യ​റി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ നി​സ​ഹാ​യ​രാ​യി മ​ട​ങ്ങു​ന്ന​വ​രി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ത​നി​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വം ത​ത്സ​മ​യം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി ലോ​ക​ത്തെ അ​റി​യി​ക്കാ​നാ​ണ് ഈ ​സ്ത്രീ തീ​രു​മാ​നി​ച്ച​ത്.

റേ​ഷ​ൻ കാ​ർ​ഡി​ൽ നി​ന്ന് ഭ​ർ​ത്താ​വി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ളി​ത​മാ​യ ആ​വ​ശ്യ​വു​മാ​യാ​ണ് യു​വ​തി ഓ​ഫീ​സി​നെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ അ​വി​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ പ്ര​കോ​പി​ത​യാ​വു​ക​യും അ​സ​ഭ്യ​മാ​യ രീ​തി​യി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യ​പ്പെ​ടു​ന്നു.

ഉ​ട​ൻ ത​ന്നെ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പു​റ​ത്തെ​ടു​ത്ത യു​വ​തി, ത​ന്നെ അ​പ​മാ​നി​ച്ച ഉ​ദ്യോ​ഗ​സ്ഥ​യെ മു​ൻ​നി​ർ​ത്തി വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ തു​ട​ങ്ങി. താ​ൻ നേ​രി​ട്ട ഓ​രോ കാ​ര്യ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ കാ​ഴ്ച​ക്കാ​രോ​ട് നേ​രി​ട്ട് സം​സാ​രി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​നു​ള്ള ശ​ക്ത​മാ​യ 'ഓ​ൺ​ലൈ​ൻ തെ​ളി​വാ​യി' മാ​റി. വീ​ഡി​യോ പ​ക​ർ​ത്തു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ അ​തു​വ​രെ ധി​ക്കാ​ര​പ​ര​മാ​യി സം​സാ​രി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ഭാ​വം പെ​ട്ടെ​ന്ന് മാ​റു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ ത​ന്‍റെ ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​ൻ അ​വ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഭ​യം ക​ല​ർ​ന്ന ആ ​സ്വ​ര​മാ​റ്റം സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി കാ​ഴ്ച​ക്കാ​രെ​യാ​ണ് ല​ഭി​ച്ച​ത്.

സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യെ എ​ങ്ങ​നെ ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പൊ​തു​ജ​ന​ങ്ങ​ളു​ടെ സേ​വ​ക​രാ​ണെ​ന്നും അ​വ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റേ​ണ്ട​ത് പ്രാ​ഥ​മി​ക​മാ​യ ക​ട​മ​യാ​ണെ​ന്നും ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്ന ക​മ​ന്‍റു​ക​ൾ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടാ​ൻ കാ​ണി​ച്ച ഈ ​ധൈ​ര്യ​ത്തെ നി​ര​വ​ധി ആ​ളു​ക​ൾ അ​ഭി​ന​ന്ദി​ക്കു​മ്പോ​ൾ ത​ന്നെ, അ​ടി​സ്ഥാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​ലും ജ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത് സി​സ്റ്റ​ത്തി​ന്‍റെ പോ​രാ​യ്മ​യാ​ണെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

വീ​ഡി​യോ​യി​ലെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി​ക്കും സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നു​മെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ഈ ​സം​ഭ​വം പ​ല​ർ​ക്കും പ്ര​ചോ​ദ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Leader Page

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്; അവഗണിക്കപ്പെട്ട നീതിയും മറക്കരുതാത്ത മുന്നറിയിപ്പും

വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് കേ​​​​​ര​​​​​ള​​​​​രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല. അ​​​​തി​​​​ൽ​​​​ത​​​​ന്നെ ക്രൈ​​​​​സ്ത​​​​​വ സ​​​​​മു​​​​​ദാ​​​​​യ അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ തീ​​​​​രു​​​​​മാ​​​​​ന​​​​ത്തി​​​​ന് ഏ​​​​റെ പ്രാ​​​​ധാ​​​​ന‍്യ​​​​വു​​​​മു​​​​ണ്ട്. ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​ൽ ക്രൈ​​​​​സ്ത​​​​​വ​​​​​സ​​​​​മു​​​​​ദാ​​​​​യം അ​​​​വ​​​​ര​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന അ​​​​​നീ​​​​​തി​​​​​ക്കും ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വ​​​​​ക​​​​​മാ​​​​​യ അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​യ്​​​​​ക്കും വ​​​​​ഞ്ച​​​​​ന​​​​​യ്ക്കു​​​​മെ​​​​​തി​​​​​രേ വ്യ​​​​​ക്ത​​​​​മാ​​​​​യ വി​​​​​ധി​​​​​നി​​​​​ർ​​​​​ണ​​​​യം ന​​​​ട​​​​ത്തും എ​​​​ന്ന​​​​തി​​​​ലും സം​​​​ശ​​​​യ​​​​മി​​​​ല്ല. ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ത്ത​​​​​ത് ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​നീ​​​​​തി​​​​​യാ​​​​​ണെ​​​​​ന്ന് ക്രൈ​​​​​സ്ത​​​​​വ​​​​​സ​​​​​മൂ​​​​​ഹം ഒ​​​​ന്ന​​​​ട​​​​ങ്കം രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​​പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളെ ശ​​​​​ക്ത​​​​​മാ​​​​​യി അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്.

വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ നേ​​​​​രി​​​​​ടു​​​​​ന്ന ക്രൈ​​​​​സ്ത​​​​​വ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ സാ​​​​​മൂ​​​​​ഹ്യ-​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ങ്ങ​​​​​ൾ ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ച ക​​​​​മ്മീ​​​​​ഷ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ജെ.​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ. അ​​​​​ത് വി​​​​​കാ​​​​​ര​​​​​പ​​​​​ര​​​​​മാ​​​​​യി മെ​​​​​ന​​​​​ഞ്ഞെ​​​​​ടു​​​​​ത്ത ത​​​​​ട്ടി​​​​​ക്കൂ​​​​​ട്ട് രേ​​​​​ഖ​​​​​യ​​​​​ല്ല; സ്ഥി​​​​​തി​​​​​വി​​​​​വ​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളും യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ങ്ങ​​​​​ളും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ ഒ​​​​​രു നീ​​​​​തി​​​​​പ​​​​​ത്ര​​​​​മാ​​​​​ണ് എ​​​​​ന്നാ​​​​​ണ് പൊ​​​​​തു​​​​​വെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, ആ ​​​​​നീ​​​​​തി​​​​​പ​​​​​ത്രം മാ​​​​​സ​​​​​ങ്ങ​​​​​ളും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളും ക​​​​​ട​​​​​ന്നു​​​​പോ​​​​​യി​​​​​ട്ടും ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​ന്‍റെ മേ​​​​​ശ​​​​​വ​​​​​ലി​​​​​പ്പി​​​​​ൽ പു​​​​​റംലോ​​​​​കം കാ​​​​​ണാ​​​​​തെ പൊ​​​​​ടി​​​​​പി​​​​​ടി​​​​​ച്ചു കി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

റി​​​​​പ്പോ​​​​​ർ​​​​​ട്ട് ഉ​​​​​ണ്ടാ​​​​​യി; നീ​​​​​തി ഉ​​​​​ണ്ടാ​​​​​യി​​​​​ല്ല

മു​​​​​ന്നാക്ക-പി​​​​​ന്നാക്ക വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​ർ, മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ക്രൈ​​​​​സ്ത​​​​​വ​​​​​ർ, മ​​​​​ല​​​​​യോ​​​​​ര മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ, പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത തൊ​​​​​ഴി​​​​​ൽ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന ക്രൈ​​​​​സ്ത​​​​​വ​​​​​ർ, കു​​​​​ട്ട​​​​​നാ​​​​​ട്ടി​​​​​ലെ​​​​​യും തീ​​​​​ര​​​​​ദേ​​​​​ശ​​​​​ത്തെ​​​​​യും ക്രൈ​​​​​സ്ത​​​​​വ​​​​​ർ എ​​​ന്നി​​​​​വ​​​​​രൊ​​​​​ക്കെ കേ​​​​​ര​​​​​ള​​​​​ത്തി​​​ന്‍റെ വി​​​​​ക​​​​​സ​​​​​ന​​​​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ പ​​​​​ല​​​​​പ്പോ​​​​​ഴും സൗ​​​​​ക​​​​​ര്യ​​​​​പൂ​​​​​ർ​​​​​വം പി​​​​​ന്നോ​​​​​ട്ട് ത​​​​​ള്ള​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രാ​​​​​ണ്. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, തൊ​​​​​ഴി​​​​​ൽ, ഭൂ​​​​​മി, ക്ഷേ​​​​​മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ തു​​​ട​​​ങ്ങി എ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടും, അ​​​​​തി​​​​​നു പ​​​​​രി​​​​​ഹാ​​​​​രം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല എ​​​​​ന്ന​​​​​ത് ഒ​​​​​രു ഭ​​​​​ര​​​​​ണ​​​​​പ​​​​​ര​​​​​മാ​​​​​യ വീ​​​​​ഴ്ച​​​​​യ​​​​​ല്ല, മ​​​​​റി​​​​​ച്ച് ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​ത്തോ​​​​​ടു​​​​​ള്ള രാ​​​​​ഷ്‌​​​ട്രീ​​​​​യ വ​​​​​ഞ്ച​​​​​ന​​​​​യാ​​​​​ണ്; സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി എ​​​​​ന്ന ആ​​​​​ശ​​​​​യ​​​​​ത്തോ​​​​​ടു​​​​​ള്ള തു​​​​​റ​​​​​ന്ന അ​​​​​വ​​​​​ഹേ​​​​​ള​​​​​ന​​​​​മാ​​​​​ണ് എ​​​​​ന്ന് പ​​​​​റ​​​​​യാ​​​​​തെ വ​​​​​യ്യ.

വോ​​​​​ട്ടി​​​​​നാ​​​​​യി മാ​​​​​ത്രം ന്യൂ​​​​​ന​​​​​പ​​​​​ക്ഷ പ്രേ​​​​​മം

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്രം ന്യൂ​​​​​ന​​​​​പ​​​​​ക്ഷ സം​​​​​ര​​​​​ക്ഷ​​​​​ണം പ​​​​​റ​​​​​യു​​​​​ന്ന രാ​​​​​ഷ്‌​​​ട്രീ​​​​​യ സം​​​​​സ്കാ​​​​​രം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ മാ​​​​​റിമാ​​​​​റി പ​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ക പ​​​​​തി​​​​​വാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, അ​​​​​ധി​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ചാ​​​​​ൽ, റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളും ശി​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ളും സൗ​​​​​ക​​​​​ര്യ​​​​​പൂ​​​​​ർ​​​​​വം മ​​​​​റ​​​​​ക്കു​​​​​ന്നു. ജെ.​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​തി​​​ന്‍റെ ഏ​​​​​റ്റ​​​​​വും ഒ​​​​​ടു​​​​​വി​​​​​ല​​​​​ത്തെ ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. ത​​​​​ങ്ങ​​​​​ളു​​​​​ടെ പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ പ​​​​​ഠി​​​​​ക്കാ​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ വേ​​​​​ണം; പ​​​​​ക്ഷേ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ൻ രാ​​​​​ഷ്‌​​​ട്രീ​​​​​യ മ​​​​​ന​​​​​സ് വേ​​​​​ണ്ടെ​​​​​ന്നാ​​​​​ണോ? ഈ ​​​​​ചോ​​​​​ദ്യം ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹം ഇ​​​​​നി സൗ​​​​​മ്യ​​​​​മാ​​​​​യി ചോ​​​​​ദി​​​​​ച്ചാ​​​​​ൽ മ​​​​​തി​​​​​യാ​​​​​കി​​​​​ല്ല. ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി​​​​​യോ​​​​​ടെ, സു​​​​​വ്യ​​​​​ക്ത​​​​​മാ​​​​​യി രാ​​​​​ഷ്‌​​​ട്രീ​​​​​യ കേ​​​​​ര​​​​​ള​​​​​ത്തോ​​​​​ട് ചോ​​​​​ദി​​​​​ക്കേ​​​​​ണ്ട സ​​​​​മ​​​​​യ​​​​​മാ​​​​​ണ് വ​​​​​രാ​​​​​ൻ പോ​​​​​കു​​​​​ന്ന​​​​​ത്.

ത്രി​​​​​ത​​​​​ല പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ലം ഭ​​​​​ര​​​ണ​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കി​​​​​യ വ്യ​​​​​ക്ത​​​​​മാ​​​​​യ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പി​​​​​ന്‍റെ ജ​​​​​ന​​​​​സ്വ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തു​​​​​കൊ​​​​​ണ്ട് സ​​​​​മീ​​​​​പ​​​​​കാ​​​​​ല തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ല​​​​​ങ്ങ​​​​​ൾ രാ​​​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ഗൗ​​​​​ര​​​​​വ​​​​​ത്തോ​​​​​ടെ വി​​​​​ല​​​​​യി​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​താ​​​​​ണ്. ഈ ​​​ഫ​​​ല​​​ങ്ങ​​​ളി​​​ൽ ക്രൈ​​​​​സ്ത​​​​​വ അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​മു​​​ണ്ടെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ‍്യം തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണം. പ​​​​​ല പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ​​​​​ക്ക് സം​​​​​ഭ​​​​​വി​​​​​ച്ച വോ​​​​​ട്ട് ചോ​​​​​ർ​​​​​ച്ച, പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത രാ​​​​​ഷ്‌ട്രീ​​​​​യ വി​​​​​ശ്വാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ പൊ​​​​​തു​​​​​ജ​​​​​ന​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​കു​​​​​ന്ന നി​​​​​സം​​​​​ഗ​​​​​ത, ത​​​​​ങ്ങ​​​​​ളു​​​​​ടെ കോ​​​​​ട്ട​​​​​ക​​​​​ളെ​​​​​ന്നു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ക​​​​​രു​​​​​തി​​​പ്പോ​​​​​ന്ന പ​​​​​ല സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും സ്വ​​​​​ത​​​​​ന്ത്ര​​​​​രും പ്രാ​​​​​ദേ​​​​​ശി​​​​​ക കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ളും ശ​​​​​ക്ത​​​​​മാ​​​​​യി ക​​​​​ളം പി​​​​​ടി​​​​​ക്കു​​​​​ന്ന കാ​​​​​ഴ്ച ഇ​​​​​തൊ​​​​​ന്നും വി​​​​​കാ​​​​​രാ​​​​​ധീ​​​​​ന​​​​​മാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മാ​​​​​യി ത​​​​​ള്ളി​​​ക്ക​​​​​ള​​​​​യാ​​​​​നാ​​​​​വി​​​​​ല്ല. സാ​​​​​ധാ​​​​​ര​​​​​ണ പൗ​​​​​ര​​​ന്‍റെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ടു​​​​​ള്ള ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വ​​​മാ​​​​​യ അ​​​​​ക​​​​​ൽ​​​​​ച്ച​​​​​യാ​​​​​ണ് ഇ​​​​​വി​​​​​ടെ വെ​​​​​ളി​​​​​വാ​​​​​കു​​​​​ന്ന​​​​​ത്. “ഞ​​​​​ങ്ങ​​​​​ളെ കേ​​​​​ൾ​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ, ഞ​​​​​ങ്ങ​​​​​ളും നി​​​​​ങ്ങ​​​​​ളെ കേ​​​​​ൾ​​​​​ക്കി​​​​​ല്ല” എ​​​​​ന്ന ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ​​​​​ന്ദേ​​​​​ശം ക​​​​​ഴി​​​​​ഞ്ഞ ലോ​​​​​ക്​​​​​സ​​​​​ഭാ, ത്രി​​​​​ത​​​​​ല പ​​​​​ഞ്ചാ​​​​​യ​​​​​ത്ത്‌ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ല​​​​​ങ്ങ​​​​​ൾ ഭ​​​​​ര​​​​​ണവ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ന് ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട് എ​​​​​ന്ന​​​​​ത് നി​​​​​സ്ത​​​​​ർ​​​​​ക്ക​​​​​മാ​​​​​ണ്.

ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ന്യാ​​​​​യ​​​​​മാ​​​​​യ​​​​​തൊ​​​​​ന്നും ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന ന്യാ​​​​​യ​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​പോ​​​​​ലും നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് പ്രതി​​​​​ഷേ​​​​​ധാ​​​​​ർ​​​​​ഹ​​​​​മാ​​​​​ണ്. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലും ന്യൂ​​​​​ന​​​​​പ​​​​​ക്ഷ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലും സാ​​​​​മൂ​​​​​ഹ്യനീ​​​​​തി​​​​​യു​​​​​ടെ ദൃ​​​​​ശ്യ​​​​​മാ​​​​​യ ഫ​​​​​ല​​​​​ങ്ങ​​​​​ൾ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തുനി​​​​​ന്ന് ഉണ്ടാ​​​​​കേ​​​​​ണ്ട​​​താ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​തൊ​​​​​ന്നും സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ല്ല. അ​​​​​തി​​​​​നാ​​​​​ൽ​​​ത​​​​​ന്നെ അ​​​ടി​​​സ്ഥാ​​​നത​​​​​ല​​​​​ത്തി​​​​​ൽ ന​​​​​ട​​​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വി​​​​​ശ​​​​​ക​​​​​ല​​​​​നം കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത് സ​​​ർ​​​ക്കാ​​​രി​​​നോ​​​​​ടു​​​​​ള്ള രാ​​​​​ഷ്‌​​​ട്രീ​​​​​യ വി​​​​​ശ്വാ​​​​​സം അ​​​​​ടി​​​​​സ്ഥാ​​​​​നവ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് ക്രൈ​​​​​സ്ത​​​​​വ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ഷ്ട​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ്. വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് രാ​​​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​സാ​​​​​ന മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ​​​​​ല്ല; അ​​​​​വ​​​​​സാ​​​​​ന അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ്.

ജെ.​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്ന വ്യ​​​​​ക്ത​​​​​മാ​​​​​യ രാ​​​​​ഷ്‌​​​ട്രീ​​​​​യ പ്ര​​​​​തി​​​​​ജ്ഞ ഇ​​​​​ല്ലാ​​​​​തെ, ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​ശ്വാ​​​​​സം തി​​​​​രി​​​​​ച്ചു​​​​​പി​​​​​ടി​​​​​ക്കാ​​​​​ൻ ഒ​​​​​രു മു​​​​​ന്ന​​​​​ണി​​​​​ക്കും ക​​​​​ഴി​​​​​യി​​​​​ല്ല.

ഇ​​​​​ത് ഒ​​​​​രു സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​ന് പ്ര​​​​​ത്യേ​​​​​ക ആ​​​​​നു​​​​​കൂ​​​​​ല്യം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന പോ​​​​​രാ​​​​​ട്ട​​​​​മ​​​​​ല്ല, മ​​​​​റി​​​​​ച്ച് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി​​​​​ക്കാ​​​​​യു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​ണ്. ഇ​​​​​ത് തു​​​​​ല്യ​​​​​ത​​​​​യ്ക്കും നീ​​​​​തി​​​​​ക്കും വേ​​​​​ണ്ടി​​​​​യു​​​​​ള്ള ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സമരമാ​​​​​ണെ​​​​​ന്ന് ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ്. ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഒ​​​​​രു രാ​​​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​യ​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി​​​​​യു​​​​​ടെ കാ​​​​​വ​​​​​ൽ​​​​​ക്കാ​​​​​രാ​​​​​ണ്.

അ​​​​​തു​​​​​കൊ​​​​​ണ്ട് വ്യ​​​​​ക്ത​​​​​മാ​​​​​യി പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള​​​​​ത്:

•ജെ.​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്ക​​​​​ണം.

•അ​​​​​തി​​​​​ന് സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​വും പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് വേ​​​​​ണ്ട തു​​​ക​​​യും ബ​​​​​ജ​​​​​റ്റി​​​​​ൽ ഉ​​​​​റ​​​​​പ്പാ​​​ക്ക​​​ണം.

അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ, ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹം ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​ൺ​​​ഗ്ര​​​​​സി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യ എ​​​​​ല്ലാ മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കും. അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ ഒ​​​​​ടു​​​​​വി​​​​​ൽ രാ​​​​​ഷ്‌​​​ട്രീ​​​​​യ ച​​​​​രി​​​​​ത്രം മാ​​​​​റ്റും എ​​​​​ന്ന​​​​​ത് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഗ​​​​​ത​​​​​കാ​​​​​ല ച​​​​​രി​​​​​ത്രം പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ന്ന പാ​​​​​ഠ​​​​​മാ​​​​​ണ്.

(എ​കെ​സി​സി ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​റാ​ണ് ലേ​ഖ​ക​ന്‍)

National

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ത​ല​പ്പ​ത്തേ​ക്ക് ജ​സ്റ്റീ​സ്‌ സൗ​മെ​ൻ സെ​ൻ എ​ത്തു​ന്നു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ത​ല​പ്പ​ത്തേ​ക്ക് മേ​ഘാ​ല​യ ഹൈ​ക്കോ​ട​തി ചീ​ഫ്‌ ജ​സ്റ്റീ​സ്‌ സൗ​മെ​ൻ സെ​ൻ എ​ത്തു​ന്നു. സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ന​ൽ​കി​യ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ​യാ​ണ് സൗ​മെ​ൻ സെ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ചീ​ഫ് ജ​സ്റ്റീ​സാ​കു​ന്ന​ത്.

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ല​വി​ലെ ചീ​ഫ്‌ ജ​സ്റ്റീ​സ്‌ നി​തി​ൻ ജാം​ദാ​ർ ജ​നു​വ​രി ഒ​മ്പ​തി​ന്‌ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് സെ​ൻ എ​ത്തു​ന്ന​ത്. ജ​നു​വ​രി ഒ​ൻ​പ​തി​നാ​കും പു​തി​യ ചീ​ഫ് ജ​സ്റ്റീ​സാ​യി സെ​ൻ ചു​മ​ത​ല​യേ​ൽ​ക്കു​ക.

ഡി​സം​ബ​ർ 18നാ​ണ് ജ​സ്റ്റീ​സ്‌ സൗ​മെ​ൻ സെ​ന്നി​നെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​ക്കാ​നാ​യി സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് മേ​ഘാ​ല​യ ചീ​ഫ്‌ ജ​സ്‌​റ്റി​സാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്‌. 2027 ജൂ​ലൈ 27 വ​രെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ്‌ ജ​സ്‌​റ്റി​സാ​യി അ​ദ്ദേ​ഹ​ത്തി​ന്‌ കാ​ലാ​വ​ധി​യു​ണ്ട്‌.

Kerala

'അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം': ടോവിനോ തോമസ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നടൻ ടോവിനോ തോമസ്.

ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടോവിനോ തോമസ്.

ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.

Kerala

ജ​സ്റ്റീ​സ് കെ.​ടി.​ശ​ങ്ക​ര​ൻ സ​ന്നി​ധാ​ന​ത്തേ​ക്ക്; സ്ട്രോം​ഗ് റൂം ​വീ​ണ്ടും പ​രി​ശോ​ധി​ക്കും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​സ്റ്റീ​സ് കെ.​ടി.​ശ​ങ്ക​ര​ൻ വീ​ണ്ടും സ​ന്നി​ധാ​ന​ത്തെ​ത്തും. ന​ട തു​റ​ന്ന​ശേ​ഷം സ​ന്നി​ധാ​ന​ത്തെ സ്ട്രോം​ഗ് റൂം ​വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നാ​ണ് നീ​ക്കം.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടി​മാ​നി​ച്ചാ​യി​രി​ക്കും പ​രി​ശോ​ധ​ന​ക​ൾ. ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹം ശ​ബ​രി​മ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ചെ​ന്നൈ​യി​ൽ നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കൊ​ണ്ടു​വ​ന്ന ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളു​ടെ പാ​ളി​ക​​ൾ​ ഉൾപ്പടെ അ​ദ്ദേ​ഹം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​റ​ന്മു​ള​യി​ലെ പ്ര​ധാ​ന സ്ട്രോം​ഗ് റൂം ​തു​റ​ന്നു​ള്ള പ​രി​ശോ​ധ​ന പി​ന്നീ​ട് ന​ട​ത്തും.

അ​തേ​സ​മ​യം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Editorial

അ​ധ്യാ​പ​ക​നെ ‘പീ​ഡി​പ്പി​ച്ച’ വി​ദ്യാ​ർ​ഥി​നി​ക​ൾ

കോ​​​പ്പി​​​യ​​​ടി പി​​​ടി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ എ​​​സ്എ​​​ഫ്ഐ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​ത്  വ്യാജ പീ​​​ഡ​​​ന​​​ക്കേ​​​സാ​​​ണെ​​​ന്ന് കോ​​​ട​​​തി. നാ​​​ളെ അ​​​ധ്യാ​​​പ​​​ക​​​ദി​​​ന​​​മാ​​​ണ്. കൂ​​​ട്ടു​​​നി​​​ന്ന പാ​​​ർ​​​ട്ടി​​​ നേ​​​താ​​​ക്ക​​​ൾ മ​​​നു​​​ഷ്യ​​​രാ​​​ണെ​​​ങ്കി​​​ൽ കു​​​ട്ടി​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ചെ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ന്‍റെ കാ​​​ലി​​​ൽ വീ​​​ഴ​​​ണം. രാ​​​ഷ്‌​​​ട്രീ​​​യാ​​​ന്ധ​​​ത ബാ​​​ധി​​​ച്ച സ​​​ഹ അ​​​ധ്യാ​​​പ​​​ക​​​രെ​​​യും കൂ​​​ട്ടി​​​ക്കൊ​​​ള്ളൂ.

നാ​ളെ അ​ധ്യാ​പ​ക​ദി​ന​മാ​ണ്. ഒ​ര​ധ്യാ​പ​ക​നെ​തി​രേ​യു​ള്ള പീ​ഡ​ന​ക്കേ​സ്, കോ​പ്പി​യ​ടി പി​ടി​ച്ച​തി​ന് മ​ക്ക​ളു​ടെ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ൾ വ്യാ​ജ​മാ​യി കൊ​ടു​ത്ത​താ​ണെ​ന്നു കോ​ട​തി പ​റ​ഞ്ഞി​രി​ക്കു​ന്നു. 11 വ​ർ​ഷ​ത്തി​നു​ശേ​ഷം അ​ധ്യാ​പ​ക​നെ വെ​റു​തേ വി​ട്ടു. മ​ഞ്ഞി​ന്‍റെ വി​ശു​ദ്ധി​യി​ൽ ശാ​ന്ത​മാ​യൊ​ഴു​കു​ന്ന മൂ​ന്നാ​റി​ൽ ഏ​താ​നും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ക​ല​ക്കി​യ വി​ഷം ക​ഴു​കി​ക്ക​ള​യാ​തെ, അ​ധ്യാ​പ​ക​ദി​ന​ത്തെ​ക്കു​റി​ച്ച് ഗൂ​ഢാ​ലോ​ച​ന​ക്കാ​രേ, നി​ങ്ങ​ൾ ഒ​ര​ക്ഷ​രം മി​ണ്ട​രു​ത്.

മൂ​ന്നാ​ർ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ 2014ലാ​യി​രു​ന്നു സം​ഭ​വം. ഇ​ക്ക​ണോ​മി​ക്സ് ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്കി​ടെ കോ​പ്പി​യ​ടി​ച്ച അ​ഞ്ച് എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് എ​ക്സാ​മി​ന​ർ കൂ​ടി​യാ​യ പ്ര​ഫ. ആ​ന​ന്ദ് വി​ശ്വ​നാ​ഥ​ൻ പി​ടി​കൂ​ടി. സം​ഭ​വം സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഇ​ൻ​വി​ജി​ലേ​റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ക്ഷേ, ആ ‘​മ​ഹാ​ഗു​രു’ ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​ന​ക്കാ​ര​നാ​ണ​ത്രേ. കോ​പ്പി​യ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. തീ​ർ​ന്നി​ല്ല; അ​ധ്യാ​പ​ക​ൻ ത​ങ്ങ​ളെ പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി. മൂ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

11 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് അ​ന്തി​മ​വി​ധി. കേ​സ് രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​ണെ​ന്നാ​യി​രു​ന്നു വി​ധി. വി​ദ്യാ​ർ​ഥി​നി​ക​ളാ​ണു ശ​രി​യെ​ങ്കി​ൽ അ​പ്പീ​ൽ പോ​ക​ട്ടെ. അ​ല്ലെ​ങ്കി​ൽ കു​ട്ടി​നേ​താ​ക്ക​ളും ഒ​ത്താ​ശ ചെ​യ്ത മൂ​ത്ത നേ​താ​ക്ക​ളും അ​ധ്യാ​പ​ക​ന്‍റെ കാ​ലി​ൽ വീ​ഴ​ണം. ലോ​ക​ത്തെ ഏ​റ്റ​വും പ​വി​ത്ര​മാ​യ തൊ​ഴി​ലി​ൽ വ്യാ​പ​രി​ക്ക​വേ, സ​ഹ അ​ധ്യാ​പ​ക​നെ ച​തി​ക്കാ​ൻ കൂ​ട്ടു​നി​ന്ന അ​ധ്യാ​പ​ക​രും കൂ​ടെ പോ​ക​ട്ടെ. നി​ങ്ങ​ളാ​ദ്യം മ​നു​ഷ്യ​രാ​ക​ണം; എ​ന്നി​ട്ടാ​കാം നാ​ടു​ന​ന്നാ​ക്ക​ൽ.

പ​രീ​ക്ഷാ​ഹാ​ളി​ൽ അ​ധ്യാ​പ​ക​ൻ ത​ങ്ങ​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും, കോ​പ്പി​യ​ടി കേ​സി​ൽ കു​ടു​ക്കു​മെ​ന്നും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ന​ൽ​കി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി. ദേ​വി​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച നാ​ലു കേ​സി​ൽ ര​ണ്ടെ​ണ്ണ​ത്തി​ൽ അ​ധ്യാ​പ​ക​നെ വെ​റു​തേ വി​ട്ടു. ര​ണ്ടു കേ​സി​ൽ ഇ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി മൂ​ന്നു വ​ർ​ഷം ത​ട​വും 5,000 രൂ​പ പി​ഴ​യും ചു​മ​ത്തി. ഇ​തി​നെ​തി​രേ അ​ധ്യാ​പ​ക​ൻ 2021ൽ ​തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ൽ അ​നു​വ​ദി​ച്ചാ​ണ് ജ​ഡ്ജി ലൈ​ജു​മോ​ൾ ഷെ​രീ​ഫ് അ​ധ്യാ​പ​ക​നെ വെ​റു​തേ വി​ട്ട​ത്. വ്യാ​ജ​പ​രാ​തി​ക്ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​ൾ​പ്പെ​ടെ കൂ​ട്ടു നി​ന്നു.

പെ​ൺ​കു​ട്ടി​ക​ളു​ടെ മൊ​ഴി​ക​ള്‍ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി നി​ര​പ​രാ​ധി​യെ കു​റ്റ​ക്കാ​ര​നാ​ക്കി​യ പോ​ലീ​സി​നെ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു. എ​ന്തു കാ​ര്യം! സ്വ​ന്തം വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച ഗു​രു​നാ​ഥ​നെ​ന്ന അ​പ​മാ​ന​വും പേ​റി 11 വ​ർ​ഷം ന​ര​കി​ക്കേ​ണ്ടി​വ​ന്നു. വി​ശ്വ​നാ​ഥ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യാ​പ​ക സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യി​രു​ന്ന​താ​വാം കു​ടു​ക്കാ​നു​ള്ള മ​റ്റൊ​രു കാ​ര​ണം. മൂ​ന്നാ​റി​ലെ സി​പി​എം ഓ​ഫീ​സി​ൽ​വ​ച്ച് പ​രാ​തി ത​യാ​റാ​ക്കി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പ​ക്ഷേ, പാ​ർ​ട്ടി​ക്കൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ന്യാ​യീ​ക​രി​ച്ചു. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ സി​ദ്ധാ​ർ​ഥ​ൻ എ​ന്ന വി​ദ്യാ​ർ​ഥി​യെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യും മ​ർ​ദ​ന​വും ന​ട​ത്തി മ​ര​ണ​ത്തി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ട​പ്പോ​ഴും പാ​ർ​ട്ടി​ക്ക് ന്യാ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു!

ഈ ​കേ​സി​നു മ​റ്റൊ​രു ഗൂ​ഢാ​ലോ​ച​ന​യു​ടെ പ​ശ്ചാ​ത്ത​ല​വു​മു​ണ്ട്. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ജി​ല​ൻ​സ് സ്ക്വാ​ഡ് ക​ണ്‍​വീ​ന​റാ​യി താ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 2007ൽ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​സം​ഘ​ട​നാ നേ​താ​വി​ന്‍റെ കോ​പ്പി​യ​ടി പി​ടി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് ആ​ന​ന്ദ് വി​ശ്വ​നാ​ഥ​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

“ഒ​രു പോ​ള ക​ണ്ണ​ട​യ്ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത തീ​വ്ര​വേ​ദ​ന​യു​ടെ നാ​ളു​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും ഒ​പ്പം നി​ന്നു. കോ​പ്പി​യ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മ​ല​പ്പു​റ​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. ഇ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​നു​കൂ​ല വി​ധി ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മൂ​ന്നാ​ർ ഗ​വ. കോ​ള​ജി​ലേ​ക്ക് തി​രി​കെ എ​ത്താ​നാ​യ​ത്.” 2021ൽ ​ചി​റ്റൂ​ർ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ​നി​ന്നു പ്രി​ൻ​സി​പ്പ​ലാ​യി​ട്ടാ​ണ് വി​ശ്വ​നാ​ഥ​ൻ വി​ര​മി​ച്ച​ത്.

സ്ത്രീ​ക​ൾ സ്വ​ന്തം മാ​ന​ത്തെ​ക്കു​റി​ച്ചു നു​ണ പ​റ​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പീ​ഡ​ന​ക്കേ​സു​ക​ളി​ൽ സ്ത്രീ​യു​ടെ മൊ​ഴി​ക്കു കോ​ട​തി​ക​ൾ പ്രാ​ധാ​ന്യം കൊ​ടു​ത്ത​ത്. പ​ക്ഷേ, അ​ത്ത​രം സ​ങ്ക​ൽ​പ​ങ്ങ​ളെ​യൊ​ക്കെ ച​വി​ട്ടി​ത്തേ​ച്ചും യ​ഥാ​ർ​ഥ പീ​ഡ​ന​ക്കേ​സു​ക​ളി​ലെ ഇ​ര​ക​ളെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്താ​ൻ ഇ​ട​യാ​ക്കി​യു​മാ​ണ് ഈ ​പാ​ർ​ട്ടി വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ്യാ​ജ പീ​ഡ​ന​ക്കേ​സ്. ഇ​ത്ത​രം വ്യാ​ജ​പ​രാ​തി​ക്കാ​ർ മ​റ​ഞ്ഞി​രി​ക്കാ​ൻ പാ​ടി​ല്ല; കേ​സെ​ടു​ക്ക​ണം. 11 വ​ർ​ഷം സ്വ​ന്തം അ​ധ്യാ​പ​ക​നെ ക​ല്ലെ​റി​യാ​ൻ നി​ർ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളും പാ​ർ​ട്ടി​നേ​താ​ക്ക​ളും രാ​ഷ്‌​ട്രീ​യ​തി​മി​രം ബാ​ധി​ച്ച സ​ഹ അ​ധ്യാ​പ​ക​രും വി​ചാ​ര​ണ ചെ​യ്യ​പ്പെ​ട​ണം; ശി​ക്ഷി​ക്ക​പ്പെ​ട​ണം. അ​ല്ലെ​ങ്കി​ൽ, അ​ധി​കാ​ര​ത്തി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും മു​ഷ്കി​ൽ അ​വ​രി​നി​യും ഗു​രു-​ശി​ഷ്യ ബ​ന്ധ​ത്തെ​യും നി​യ​മ​സം​വി​ധാ​ന​ത്തെ​യും വ​രെ ദു​രു​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കും.

Leader Page

നീതിനിഷേധത്തിന്റെ 75 വർഷം

ഇ​​​ന്ന് നീ​​​തി ഞാ​​​യ​​​ർ

1950 ഓ​​​​​​​ഗ​​​​​​​സ്റ്റ് 10നു ​​​​​​​രാ​​​​​​​ഷ്‌ട്രപ​​​​​​​തി​​​​​​​യു​​​​​​​ടെ പ്ര​​​​​​​ത്യേ​​​​​​​ക ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ന്‍റെ മൂ​​​​​​​ന്നാം ഖ​​​​​​​ണ്ഡി​​​​​​​ക​​​​​​​യി​​​​​​​ലൂ​​​​​​​ടെ ഹി​​​​​​​ന്ദു​​​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ൽ മാ​​​​​​​ത്രം (1956ൽ ​​​​​​​സി​​​​​​​ക്ക് മ​​​​​​​ത​​​​​​​ത്തി​​​​​​​ലും 1990ൽ ​​​​​​​ബു​​​​​​​ദ്ധ​​​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ലും) വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്കേ പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​ക​​​​​​​യു​​​​​​​ള്ളൂ എ​​​​​​​ന്ന് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച്, ക്രി​​​​​​​സ്തു​​​​​​​മ​​​​​​​ത വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ളാ​​​​​​​യ ദ​​​​​​​ളി​​​​​​​ത് വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കി​​​​​​​ല്ല എ​​​​​​​ന്നു പ​​​​​​​റ​​​​​​​യാ​​​​​​​തെ പ​​​​​​​റ​​​​​​​ഞ്ഞു​​​​​​​വച്ചു. സ്വ​​​​​​​ത​​​​​​​ന്ത്ര​​​ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ആ​​​​​​​ദ്യ​​​​​​​ത്തെ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ അ​​​​​​​വ​​​​​​​കാ​​​​​​​ശ ലം​​​​​​​ഘ​​​​​​​ന​​​​​​​മാ​​​​​​​യി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ദ​​​​​​​ളി​​​​​​​ത് ക്രൈ​​​​​​​സ്ത​​​​​​​വ പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി സം​​​​​​​വ​​​​​​​ര​​​​​​​ണ നി​​​​​​​ഷേ​​​​​​​ധം.

‘Justice Delayed is Justice Denied’ എ​​​​​​​ന്ന​​​​​​​ത് നി​​​​​​​യ​​​​​​​മ​​​​​​​വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന ത​​​​​​​ത്ത്വ​​​​​​​മാ​​​​​​​ണ്. പ​​​​​​​ക്ഷേ അ​​​​​​​തി​​​​​​​ന്‍റെ വാ​​​​​​​ചി​​​​​​​ക​​​വും അ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ ത​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​ള്ള നീ​​​​​​​തി​​​നി​​​​​​​ഷേ​​​​​​​ധം ക​​​​​​​ഴി​​​​​​​ഞ്ഞ 75 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ൽ നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്നു; ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ലെ ദ​​​​​​​ളി​​​​​​​ത് ക്രൈ​​​​​​​സ്‌​​​​​​​ത​​​​​​​വ​​​​​​​രു​​​​​​​ടെ പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി സം​​​​​​​വ​​​​​​​ര​​​​​​​ണ നി​​​​​​​ഷേ​​​​​​​ധം. കാ​​​​​​​ല​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി ത​​​​​​​മ​​​​​​​സ്ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​ടു​​​​​​​ന്ന, അ​​​​​​​നീ​​​​​​​തി​​​​​​​യു​​​​​​​ടെ​​​​​​​യും അ​​​​​​​വ​​​​​​​കാ​​​​​​​ശലം​​​​​​​ഘ​​​​​​​നങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും വേ​​​​​​​ദ​​​​​​​ന​​​​​​​പേ​​​​​​​റു​​​​​​​ന്ന ഒ​​​​​​​രു ജ​​​​​​​ന​​​​​​​ത​​​​​​​യോ​​​​​​​ട് ഐ​​​​​​​ക്യ​​​​​​​ദാ​​​ർ​​​ഢ്യം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ട് ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ലെ ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ സ​​​​​​​ഭ ഇ​​​​​​​ന്ന് ‘നീ​​​​​​​തി ഞാ​​​​​​​യ​​​​​​​ർ (Justice Sunday)’ ആ​​​​​​​യി ആ​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

1950 ഓ​​​​​​​ഗ​​​​​​​സ്റ്റ് 10നു ​​​​​​​രാ​​​​​​​ഷ്‌ട്രപ​​​​​​​തി​​​​​​​യു​​​​​​​ടെ പ്ര​​​​​​​ത്യേ​​​​​​​ക ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ന്‍റെ മൂ​​​​​​​ന്നാം ഖ​​​​​​​ണ്ഡി​​​​​​​ക​​​​​​​യി​​​​​​​ലൂ​​​​​​​ടെ ഹി​​​​​​​ന്ദു​​​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ൽ മാ​​​​​​​ത്രം (1956ൽ ​​​​​​​സി​​​​​​​ക്ക് മ​​​​​​​ത​​​​​​​ത്തി​​​​​​​ലും 1990ൽ ​​​​​​​ബു​​​​​​​ദ്ധ​​​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ലും) വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്കേ പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കൂ എ​​​​​​​ന്ന് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച്, ക്രി​​​​​​​സ്തു​​​​​​​മ​​​​​​​തവി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ളാ​​​​​​​യ ദ​​​​​​​ളി​​​​​​​ത് വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കി​​​​​​​ല്ല എ​​​​​​​ന്നു പ​​​​​​​റ​​​​​​​യാ​​​​​​​തെ പ​​​​​​​റ​​​​​​​ഞ്ഞു​​​​​​​വച്ചു. ഒ​​​​​​​രേ ജാ​​​​​​​തീ​​​​​​​യ ശ്രേ​​​​​​​ണി​​​​​​​യി​​​​​​​ലും, ഒ​​​​​​​രേ സാ​​​​​​​മൂ​​​​​​​ഹി​​​​​​​കഘ​​​​​​​ട​​​​​​​നാ ​​​​പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ലും തു​​​​​​​ല്യ​​​​​​​മാ​​​​​​​യ വ​​​​​​​ർ​​​​​​​ണ, ജാ​​​​​​​തി, വ​​​​​​​ർ​​​ഗ വി​​​​​​​വേ​​​​​​​ചന​​​​​​​ങ്ങ​​​​​​​ളും, അ​​​​​​​സ്‌​​​​​​​പൃ​​​​​​​ശ്യ​​​​​​​ത​​​​​​​യും അ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ച്ച പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി / ദ​​​​​​​ളി​​​​​​​തു​​​​​​​ക​​​​​​​ളെ മ​​​​​​​താ​​​​​​​ധി​​​​​​​ഷ്‌​​​​​​​ഠ​​​​​​​മാ​​​​​​​യി വ​​​​​​​ർ​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച് ഹൈ​​​​​​​ന്ദ​​​​​​​വ​​​മ​​​​​​​ത വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ളാ​​​​​​​യ ദ​​​​​​​ളി​​​തു​​​​​​​ക​​​​​​​ൾ​​​​​​​ക്കു മാ​​​​​​​ത്രം (പി​​​​​​​ന്നീ​​​​​​​ട് സി​​​​​​​ക്ക് മ​​​​​​​ത​​​​​​​ത്തി​​​​​​​ലും ബു​​​​​​​ദ്ധ​​​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ലും) സം​​​​​​​വ​​​​​​​ര​​​​​​​ണം ന​​​​​​​ൽ​​​​​​​കി. സ്വ​​​​​​​ത​​​​​​​ന്ത്ര​​​ ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ആ​​​​​​​ദ്യ​​​​​​​ത്തെ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ അ​​​​​​​വ​​​​​​​കാ​​​​​​​ശലം​​​​​​​ഘ​​​​​​​ന​​​​​​​മാ​​​​​​​യി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ദ​​​​​​​ളി​​​​​​​ത് ക്രൈ​​​​​​​സ്ത​​​​​​​വ പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി സം​​​​​​​വ​​​​​​​ര​​​​​​​ണ നി​​​​​​​ഷേ​​​​​​​ധം.

വ​​​​​​​ർ​​​ണ​​​വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ൽ അ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത​​​​​​​മാ​​​​​​​യ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​​ഘ​​​​​​​ട​​​​​​​ന നി​​​​​​​ല​​​​​​​നി​​​ന്നി​​​​​​​രു​​​​​​​ന്ന ഇ​​​ന്ത്യ​​​യി​​​​​​​ൽ ജാ​​​​​​​തീ​​​​​​​യ വേ​​​​​​​ർ​​​​​​​തി​​​​​​​രി​​​​​​​വി​​​​​​​ന്‍റെ തി​​​ക്ത​​​ഫ​​​​​​​ല​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ച്ച ദ​​​​​​​ളി​​​​​​​ത് വി​​​​​​​ഭാ​​​ഗ​​​ങ്ങ​​​​​​​​​​​​​​​​​ൾ​​​​​​​ക്കു രാ​​​​​​​ഷ്്‌്ട്രീയ, സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക, സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക, വി​​​​​​​ദ്യാ​​​ഭ്യാ​​​​​​​സ മേ​​​​​​​ഖ​​​​​​​ല​​​​​​​കളി​​​​​​​ൽ രാ​​​​​​​ജ്യം ന​​​​​​​ൽ​​​​​​​കേ​​​​​​​ണ്ട ക​​​​​​​രു​​​​​​​ത​​​​​​​ലാ​​​​​​​യി സം​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​ത്തെ അം​​​​​​​ബേ​​​​​​​ദ്‌​​​​​​​ക​​​​​​​ർ അ​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ വി​​​​​​​ധാതാ​​​​​​​​​​​​​​ക്ക​​​​​​​ൾ ക​​​​​​​ണ്ടു. എ​​​​​​​ന്നാ​​​​​​​ൽ ഒ​​​​​​​രേ ജാ​​​​​​​തീ​​​​​​​യ ശ്രേ​​​​​​​ണി​​​​​​​യി​​​​​​​ൽ നി​​​​​​​ല​​​​​​​നി​​​​​​​ന്ന, അ​​​​​​​ടി​​​​​​​മ​​​​​​​ത്ത്വ​​​​​​​വും ജാ​​​​​​​തീ​​​​​​​യ വി​​​​​​​വേ​​​​​​​ച​​​​​​​ന​​​​​​ങ്ങ​​​ളു​​​മ​​​​​​​ട​​​​​​​ക്കം ഒ​​​​​​​രേ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ന്‍റെ തി​​​​​​​ക്ത​​​​​​​ഫ​​​​​​​ല​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ച്ച ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ലെ പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​നി​​​​​​​ന്ന് ഹി​​​​​​​ന്ദു​​​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ൽ മാ​​​​​​​ത്രം വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു മാ​​​​​​​ത്ര​​​മേ സം​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​മു​​​​​​​ണ്ടാ​​​​​​​കൂ എ​​​​​​​ന്ന ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​റ​​​​​​​ക്കി​​​​​​​യ​​​​​​​ത്തി​​​​​​​ന് പി​​​​​​​ന്നി​​​​​​​ൽ രാ​​​​​​​ഷ്‌ട്രീയ മൗ​​​​​​​ഢ്യ​​​​​​​മോ അ​​​​​​​തോ രാ​​​​​​​ഷ്ട്രീ​​​​​​​യ ഗൂ​​​​​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​യോ? 1950 വ​​​​​​​രെ പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി വി​​​​​​​ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ക​​​​​​​രു​​​​​​​ത​​​​​​​പെ​​​​​​​ട്ട ജ​​​​​​​ന​​​​​​​ത​​​​​​​യെ സ്വാ​​​​​​​ത​​​​​​​ന്ത്ര്യാ​​​​​​​ന​​​​​​​ന്ത​​​​​​​രം പ്ര​​​​​​​ത്യേ​​​​​​​ക ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ലൂ​​​​​​​ടെ പു​​​​​​​റ​​​​​​​ത്താ​​​​​​​ക്കി​​​​​​​യെ​​​​​​​ങ്കി​​​​​​​ൽ ഗൂ​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​യു​​​​​​​ടെ വേ​​​​​​​രു​​​​​​​ക​​​​​​​ൾ​​​തേ​​​​​​​ടി ക​​​​​​​ട​​​​​​​ൽ ക​​​​​​​ട​​​​​​​ന്നു​​​​​​​പോ​​​​​​​കേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ടോ?

മ​​​​​​​താ​​​​​​​ധി​​​​​​​ഷ്‌​​​​​​​ഠി​​​​​​​ത​​​​​​​ പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി നി​​​​​​​ർ​​​ണ​​​​​​​യ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ ഏ​​​​​​​തൊ​​​​​​​രു മ​​​​​​​ത​​​​​​​ത്തി​​​​​​​ൽ വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കാ​​​​​​​നും പി​​​​​​​ന്തു​​​​​​​ട​​​​​​​രാ​​​​​​​നും പ്ര​​​​​​​ച​​​​​​​രി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും പൗ​​​​​​​ര​​​​​​​ന് അ​​​​​​​വ​​​​​​​കാ​​​​​​​ശം ഉ​​​​​​​റ​​​​​​​പ്പു​​​​​​​വ​​​​​​​രു​​​​​​​ത്തു​​​​​​​ന്ന ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ ന​​​​​​​ഗ്ന​​​​​​​മാ​​​​​​​യ ലം​​​​​​​ഘ​​​​​​​ന​​​​​​​മാ​​​​​​​ണ് ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്, ഒ​​​​​​​പ്പം ഒ​​​​​​​രു ജ​​​​​​​ന​​​​​​​ത​​​​​​​യോ​​​​​​​ടു​​​​​​​ള്ള വ​​​​​​​ഞ്ച​​​​​​​ന​​​​​​​യും. 1956 സി​​​​​​​ക്ക് മ​​​​​​​തം പി​​​​​​​ന്തു​​​​​​​ട​​​​​​​രു​​​​​​​ന്ന ദ​​​​​​​ളി​​​​​​​തു​​​​​​​ക​​​​​​​ൾ​​​​​​​ക്കും 1990ൽ ​​​ബു​​​​​​​ദ്ധ​​​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ൽ വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന ദ​​​​​​​ളി​​​​​​​തു​​​​​​​ക​​​​​​​ൾ​​​​​​​ക്കും പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി സം​​​​​​​വ​​​​​​​ര​​​​​​​ണം ന​​​​​​​ൽ​​​​​​​കാ​​​​​​​നാ​​​​​​​യി ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ചെ​​​​​​​യ്തു എ​​​​​​​ന്ന​​​​​​​റി​​​​​​​യു​​​​​​​ന്നി​​​​​​​ട​​​​​​​ത്താ​​​​​​​ണ് ദ​​​​​​​ളി​​​​​​​ത് ക്രൈ​​​​​​​സ്‌​​​​​​​ത​​​​​​​വ​​​​​​​രു​​​​​​​ടെ കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ മ​​​​​​​താ​​​​​​​ധി​​​​​​​ഷ്‌​​​​​​​ഠി​​​​​​​ത​​​​​​​മാ​​​​​​​യ വി​​​​​​​വേ​​​​​​​ച​​​​​​​നം ന​​​​​​​ട​​​​​​​ന്നു എ​​​​​​​ന്നു ​​​​​​​വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യി തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​ത്.

ദ​​​​​​​ളി​​​​​​​ത് ക്രൈ​​​​​​​സ്‌​​​​​​​ത​​​​​​​വ​​​​​​​ർ​​​​​​​ക്ക് പ​​​​​​​ട്ടി​​​​​​​ക​​​ജാ​​​​​​​തി സം​​​​​​​വ​​​​​​​ര​​​​​​​ണം പാ​​​​​​​ടി​​​​​​​ല്ല എ​​​​​​​ന്നു വാ​​​​​​​ദി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന വി​​​​​​​വി​​​​​​​ധ ആ​​​​​​​ശ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഒ​​​​​​​ന്നാ​​​​​​​ണ്, ക്രി​​​​​​​സ്തു​​​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ൽ ജാ​​​​​​​തീ​​​​​​​യ​​​​​​​ത​​​​​​​യി​​​​​​​ൽ അ​​​​​​​ധി​​​​​​​ഷ്‌​​​​​​​ഠി​​​​​​​ത​​​​​​​മാ​​​​​​​യ വി​​​​​​​വേ​​​​​​​ച​​​​​​​ന​​​​​​​മി​​​​​​​ല്ല എ​​​​​​​ന്നു​​​​​​​ള്ള​​​ത്. ഇ​​​​​​​വി​​​​​​​ടെ ശ്ര​​​​​​​ദ്ധി​​​​​​​ക്കേ​​​​​​​ണ്ട വ​​​​​​​സ്തു​​​​​​​ത ജാ​​​​​​​തീ​​​​​​​യ​​​​​​​ത​​​​​​​യി​​​​​​​ൽ അ​​​​​​​ധി​​​​​​​ഷ്‌​​​​​​​ഠി​​​​​​​ത​​​​​​​മാ​​​​​​​യ വി​​​​​​​വേ​​​​​​​ച​​​​​​​നം സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ൽ​​​നി​​​​​​​ന്നു മാ​​​​​​​റ്റാ​​​​​​​നു​​​​​​​ള്ള മാ​​​​​​​ർ​​​​​​​ഗ​​​മാ​​​​​​​യ​​​​​​​ല്ല ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ വി​​​​​​ധാ​​​താ​​​​​​​ക്ക​​​​​​​ൾ പ​​​​​​​ട്ടി​​​​​​​ക ജാ​​​​​​​തി സം​​​​​​​വ​​​​​​​ര​​​​​​​ണം ആ​​​​​​​വി​​​​​​​ഷ്ക​​​​​​​രി​​​​​​​ച്ച​​​​​​​ത്, മ​​​​​​​റി​​​​​​​ച്ചു നൂ​​​​​​​റ്റാ​​​​​​​ണ്ടു​​​​​​​ക​​​​​​​ളാ​​​​​​​യി മൃ​​​​​​​ഗ​​​​​​​തു​​​​​​​ല്യ​​​​​​​രാ​​​യി ക​​​​​​​രു​​​​​​​ത​​​പ്പെ​​​​​​​ട്ട ഒ​​​​​​​രു ജ​​​​​​​ന​​​​​​​ത​​​​​​​യെ കൈ​​​​​​​പി​​​​​​​ടി​​​ച്ചു ന​​​​​​​ട​​​​​​​ത്താ​​​​​​​നു​​​​​​​ള്ള സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക ശ​​​ക്തീ​​​​​​​ക​​​​​​​ര​​​​​​​ണ ന​​​​​​​ട​​​​​​​പ​​​​​​​ടി എ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഒ​​​​​​​രാ​​​​​​​ൾ മ​​​​​​​തം മാ​​​​​​​റു​​​​​​​മ്പോ​​​​​​​ൾ സാ​​​​​​​മൂ​​​​​​​ഹ്യ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യി​​​​​​​ലെ അ​​​​​​​യാ​​​​​​​ളു​​​​​​​ടെ ജാ​​​​​​​തീ​​​​​​​യ സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​നും മാ​​​​​​​റ്റ​​​​​​​മു​​​​​​​ണ്ടാ​​​​​​​കു​​​​​​​മോ? ഇ​​​​​​​ത് പ്ര​​​​​​​സ​​​ക്ത​​​​​​​മാ​​​​​​​യ ചോ​​​​​​​ദ്യ​​​​​​​മാ​​​​​​​ണ്. ഇതിനു ഉ​​​​​​​ത്ത​​​​​​​രം ഇ​​​​​​​ല്ല എ​​​​​​​ന്നു​​​ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ്. അ​​​​​​​ങ്ങ​​​​​​​നെ മാ​​​​​​​റു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ൽ ക്രി​​​​​​​സ്തു​​​​​​​മ​​​​​​​തം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ച ദ​​​​​​​ളി​​​​​​​തു​​​​​​​ക​​​​​​​ൾ ‘ദ​​​​​​​ളി​​​​​​​തു​​​​​​​ക​​​​​​​ൾ’ എ​​​​​​​ന്ന് അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല. മ​​​​​​​തം​​​മാ​​​​​​​റ്റ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ ജ​​​​​​​നി​​​​​​​ച്ച ജാ​​​​​​​തീ​​​​​​​യ സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലും സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലും ഒ​​​​​​​രു മാ​​​​​​​റ്റ​​​​​​​വും സം​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല. കാ​​​​​​​ര​​​​​​​ണം, ഭാ​​​​​​​ര​​​ത​​​​​​​ത്തി​​​​​​​ലെ ജാ​​​​​​​തീ​​​​​​​യ ചി​​​​​​​ന്ത​​​​​​​ക​​​​​​​ൾ നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് മ​​​​​​​ത​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​സ്തി​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ അ​​​​​​​ല്ല, മ​​​റി​​​ച്ച് സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​​​​​​ഘ​​​​​​​ട​​​​​​​ന ത​​​​​​​ല​​​​​​​ത്തി​​​​​​​ലാ​​​​​​​ണ്.

ഒ​​​​​​​രു വ്യ​​​​​​​ക്തി മ​​​​​​​തം മാ​​​​​​​റു​​​​​​​ന്ന​​​​​​​തി​​​​​​​ലൂ​​​​​​​ടെ അ​​​​​​​യാ​​​​​​​ളു​​​​​​​ടെ ആ​​​​​​​ത്‌​​​​​​​മീ​​​​​​​യ​​​​​​​ത​​​​​​​യ്ക്കും ദൈ​​​​​​​വി​​​​​​​കസ​​​​​​​ങ്ക​​​​​​​ല്പ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണു പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​മു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന​​​​​​​ത്; സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക, ജാ​​​​​​​തീ​​​​​​​യ മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ അ​​​​​​​ല്ല. ഭാ​​​​​​​ര​​​​​​​ത​​​ത്തി​​​​​​​ലെ എ​​​​​​​ല്ലാ മ​​​​​​​ത​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ജാ​​​​​​​തീ​​​​​​​യ ചി​​​​​​​ന്ത​​​​​​​ക​​​​​​​ൾ പ്ര​​​​​​​ത്യ​​​​​​​ക്ഷ​​​​​​​മാ​​​​​​​യോ പ​​​​​​​രോ​​​​​​​ക്ഷ​​​​​​​മാ​​​​​​​യോ പ്ര​​​​​​​ക​​​​​​​ട​​​​​​​മാ​​​​​​​ണ്. കാ​​​​​​​ര​​​​​​​ണം ഈ ​​​​​​​മ​​​​​​​ത​​​​​​​ങ്ങ​​​​​​​ളെ​​​​​​​ല്ലാം നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​തു ജാ​​​​​​​തീ​​​​​​​യ​​​​​​​ത രൂ​​​​​​​ഢ​​​​​​​മൂ​​​​​​​ല​​​​​​​മാ​​​​​​​യ ഈ ​​​നാ​​​ടി​​​ന്‍റെ മ​​​​​​​ണ്ണി​​​​​​​ലാ​​​​​​​ണ്.

ദ​​​​​​​ളി​​​ത് ക്രൈ​​​​​​​സ്‌​​​​​​​ത​​​​​​​വ​​​​​​​ർക്കുള്ള സം​​​​​​​വ​​​​​​​ര​​​​​​​ണ നി​​​ഷേ​​​ധ​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധി​​​ച്ച് 1950ൽ ​​​​​​​രാ​​​​​​​ഷ്‌ട്രപ​​​​​​​തി​​​​​​​യെ​​​​​​​യും പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​യെ​​​​​​​യും സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശി​​​​​​​ച്ച ക്രൈ​​​​​​​സ്‌​​​​​​​ത​​​​​​​വ നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്ക് ന​​​​​​​ൽ​​​​​​​കി​​​​​​​യ എ​​​​​​​ഴു​​​​​​ത്തിൽ തു​​​​​​​ട​​​​​​​ങ്ങി 2023ൽ ​​​​​​​നി​​​​​​​യ​​​​​​​മി​​​​​​​ത​​​​​​​മാ​​​​​​​യ ജ​​​​​​​സ്റ്റീ​​​സ് ബാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​ൻ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ​​​വ​​​​​​​രെ നീ​​​​​​​ണ്ടു​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്നു ദ​​​​​​​ളി​​​​​​​ത് ക്രൈ​​​​​​​സ്‌​​​​​​​ത​​​​​​​വ സം​​​​​​​വ​​​​​​​ര​​​​​​​ണ നി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​ന്‍റെ ച​​​​​​​രി​​​​​​​ത്രം. ഇ​​​​​​​ത്ര​​​​​​​യേ​​​​​​​റെ പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ, ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ൾ, റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടു​​​​​​​ൾ, നി​​​​​​​യ​​​​​​​മ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​ന്ന ഒ​​​​​​​രു വി​​​​​​​ഷ​​​​​​​യം സ്വ​​​​​​​ത​​​​​​​ന്ത്ര ഭാ​​​​​​​ര​​​​​​​ത​​​ത്തി​​​​​​​ലിലുണ്ടായിട്ടുണ്ടോ എ​​​​​​​ന്നു സം​​​ശ​​​യ​​​മാ​​​ണ്. സ്വ​​​​​​​ത​​​​​​​ന്ത്ര ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ ആ​​​​​​​ദ്യ പി​​​​​​​ന്നാ​​​​​​​ക്ക പ​​​​​​​ഠ​​​​​​​ന ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നാ​​​​​​​യ കാ​​​​​​​ക്ക കാ​​​​​​​ലേ​​​​​​​ൽ​​​​​​​ക്ക​​​​​​​ർ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ (1953), ര​​​​​​​ണ്ടാം പി​​​​​​​ന്നാ​​​​​​​ക്ക പ​​​​​​​ഠ​​​​​​​ന ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നാ​​​​​​​യ മ​​​​​​​ണ്ഡ​​​​​​​ൽ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ എ​​​​​​​ന്നീ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ൾ മ​​​​​​​തം സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ൽ മാ​​​​​​​റ്റം വ​​​​​​​രു​​​​​​​ത്തി​​​​​​​ല്ല എ​​​​​​​ന്നും, ദ​​​​​​​ളി​​​​​​​ത് ക്രൈ​​​​​​​സ്‌​​​​​​​ത​​​​​​​വ​​​​​​​രു​​​​​​​ടെ അ​​​​​​​വ​​​​​​​സ്ഥ പി​​​​​​​ന്നാ​​​​​​​ക്ക​​​​​​​മാ​​​​​​​ണ് എ​​​​​​​ന്നും ആ​​​​​​​യ​​​​​​​തി​​​​​​​നാ​​​​​​​ൽ പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി സം​​​​​​​വ​​​​​​​ര​​​​​​​ണ വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ അ​​​​​​​നു​​​​​​​കൂ​​​​​​​ല നി​​​​​​​ല​​​​​​​പാ​​​​​​​ട് സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കാം എ​​​​​​​ന്നും വി​​​​​​​വ​​​​​​​രി​​​​​​​ച്ചു. 2009ൽ ​​​​​​​നി​​​​​​​യ​​​​​​​മി​​​​​​​ത​​​​​​​നാ​​​​​​​യ രം​​​​​​​ഗ​​​​​​​നാ​​​​​​​ഥ് മി​​​​​​​ശ്ര ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ളും സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളും പ​​​​​​​ഠി​​​​​​​ച്ചു ദ​​​​​​​ളി​​​​​​​ത് ക്രൈ​​​​​​​സ്‌​​​​​​​ത​​​​​​​വ​​​​​​​രു​​​​​​​ടെ പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി സം​​​​​​​വ​​​​​​​ര​​​​​​​ണ വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ അ​​​​​​​നു​​​​​​​കൂ​​​​​​​ല​​​​ നി​​​​​​​ല​​​പാ​​​​​​​ടു​​​​​​​ക​​​​​​​ൾ എ​​​​​​​ടു​​​​​​​ക്ക​​​​​​​ണം എ​​​​​​​ന്ന് ശി​​​പാ​​​​​​​ർ​​​​​​​ശ ചെ​​​​​​​യ്തു. കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​ത്താ​​​​​​​തെ​​​​​​​യാ​​​​​​​ണ് രം​​​​​​​ഗ​​​​​​​നാ​​​​​​​ഥ് മി​​​​​​​ശ്ര ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ത ക്രൈ​​​​​​​സ്‌​​​​​​​ത​​​​​​​വ​​​​​​​രു​​​​​​​ടെ സം​​​​​​​വ​​​​​​​ര​​​​​​​ണ വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ അ​​​​​​​നു​​​​​​​കൂ​​​​​​​ല റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​ത് എ​​​​​​​ന്ന വാദമുയർത്തി വി​​​​​​​ര​​​​​​​മി​​​​​​​ച്ച സു​​​​​​​പ്രീം​​​കോ​​​​​​​ട​​​​​​​തി ചീ​​​​​​​ഫ് ജ​​​​​​​സ്റ്റീ​​​സ് കെ. ​​​​​​​ജി. ബാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​ൻ അ​​​ധ്യ​​​ക്ഷ​​​​​​​നാ​​​​​​​യ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നെ കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ 2023ൽ ​​​​​​​നി​​​​​​​യ​​​​​​​മി​​​​​​​ച്ചു.

ദ​​​​​​​ളി​​​​​​​ത് ക്രൈ​​​​​​​സ്‌​​​​​​​ത​​​​​​​വ സം​​​​​​​വ​​​​​​​ര​​​​​​​ണ വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രു​​​​​​​ടെ നി​​​​​​​ഷേ​​​​​​​ധാ​​​​​​​ത്മ​​​​​​​ക​​​​​​​ത​​​​​​​യും നി​​​​​​​സം​​​​​​​ഗ​​​​​​​ത​​​​​​​യും തി​​​​​​​രു​​​​​​​ത്ത​​​​​​​ണം. 1950 ഓ​​​​​​​ഗ​​​​​​​സ്റ്റ് 10നു ​​​​​​​പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ങ്ങി​​​​​​​യ രാ​​​ഷ്‌​​​ട്ര​​​​​​​പ​​​​​​​തി​​​​​​​യു​​​​​​​ടെ പ്ര​​​​​​​ത്യേ​​​​​​​ക ഉ​​​​​​​ത്ത​​​​​​​ര​​​​​​​വ് പി​​​​​​​ൻ​​​​​​​വ​​​​​​​ലി​​​ക്കേ​​​​​​​ണ്ട​​​​​​​ത് അ​​​​​​​ത്യ​​​​​​​ന്താ​​​​​​​പേ​​​​​​​ക്ഷി​​​​​​​ത​​​​​​​മാ​​​​​​​ണ്.

Editorial

ത​ട​വ​റ​ക​ളി​ലും തു​ല്യ​നീ​തി വേ​ണം

ശി​ക്ഷ​യും മ​നഃ​പ​രി​വ​ർ​ത്ത​ന​വും ത​മ്മി​ലു​ള്ള ബ​ന്ധം നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​ണ്. ഒ​രാ​ളെ ശി​ക്ഷി​ച്ചു ന​ശി​പ്പി​ക്കു​ക എ​ന്ന​ത​ല്ല നീ​തി​പീ​ഠ​ങ്ങ​ളു​ടെ ല​ക്ഷ്യം. മ​റി​ച്ച്, അ​വ​രി​ൽ മ​നം​മാ​റ്റ​മു​ണ്ടാ​ക്കി സ​മൂ​ഹ​ത്തി​നു​ത​കു​ന്ന മ​നു​ഷ്യ​രാ​ക്കി തി​രി​കെ​കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ്.

ഇ​ത്ത​ര​മൊ​രു കാ​ഴ്ച​പ്പാ​ടി​നെ അ​ങ്ങേ​യ​റ്റം പി​ന്തു​ണ​യ്ക്കു​ന്ന നി​രീ​ക്ഷ​ണ​മാ​ണു ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ള ഹൈ​ക്കോ​ട​തി ന​ട​ത്തി​യ​ത്.

പ​ഴ​യ ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ പേ​രി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി കെ. ​ജി​ജി​ന് പോ​ലീ​സി​ൽ ഡ്രൈ​വ​ർ നി​യ​മ​നം നി​ഷേ​ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വും അ​തു ശ​രി​വ​ച്ച ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വും റ​ദ്ദാ​ക്കി​യ വി​ധി​യി​ലാ​യി​രു​ന്നു ജ​സ്റ്റീ​സു​മാ​രാ​യ എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജോ​ൺ​സ​ൺ ജോ​ൺ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ വാ​ക്കു​ക​ൾ.

ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ൾ​ക്കു പ​രി​വ​ർ​ത്ത​ന​പ്പെ​ടാ​ൻ അ​വ​സ​രം അ​നു​വ​ദി​ക്കേ​ണ്ട​താ​ണെ​ന്നു കോ​ട​തി വി​ല​യി​രു​ത്തി. സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ ഒ​രാ​ളു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തെ സ്വാ​ധീ​നി​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

താ​ര​ത​മ്യേ​ന ഗു​രു​ത​ര​മ​ല്ലാ​ത്ത ആ​റു കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ജി​ജി​ൻ ഒ​രു കേ​സി​ൽ പി​ഴ​യ​ട​യ്ക്കു​ക​യും മ​റ്റൊ​ന്നി​ൽ ഒ​രു ദി​വ​സം ത​ട​വ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്നു കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യി. ഒ​രു കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജോ​ലി നി​ഷേ​ധി​ക്കു​ന്ന​ത് നീ​തി​നി​ഷേ​ധ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

“ഒ​രു ന​ല്ല ജ​യി​ൽ എ​ന്ന​ത് മ​നു​ഷ്യ​രു​ടെ അ​ന്ത​സി​നെ മാ​നി​ക്കു​ന്ന​തും അ​വ​രെ ഭാ​വി​ജീ​വി​ത​ത്തി​നാ​യി ഒ​രു​ക്കു​ന്ന​തു​മാ​യി​രി​ക്ക​ണം” എ​ന്നു പ​റ​ഞ്ഞ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ, ശി​ക്ഷാ​കാ​ല​ത്തും വ്യ​ക്തി​യു​ടെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും പു​ന​ര​ധി​വാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള ഉ​ന്ന​ത​ചി​ന്ത​യു​മാ​ണു പ​ങ്കു​വ​യ്ക്കു​ന്ന​ത്. “സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​ന്ന​തി​ലാ​ണ് ശി​ക്ഷ, അ​ല്ലാ​തെ മ​നു​ഷ്യ​ത്വം ന​ഷ്ട​പ്പെ​ടു​ന്ന​തി​ല​ല്ല” എ​ന്ന ത​ത്വ​വും ഇ​തി​നോ​ടു ചേ​ർ​ത്തു​വ​യ്ക്കാം.

ജ​യി​ൽ എ​ന്നാ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ​യും തി​രു​ത്ത​ൽ പ്ര​ക്രി​യ​യു​ടെ​യും വേ​ദി​യാ​യി​രി​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ട് ആ​ധു​നി​ക നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​ക​ളി​ലൊ​ന്നാ​ണ്. ജ​യി​ലി​ൽ എ​ല്ലാ​വ​രും തു​ല്യ​രാ​യി​രി​ക്ക​ണം.

പ​ക്ഷേ, ഇ​ന്ത്യ​ൻ ത​ട​വ​റ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ന്തി​ക്കു​ന്പോ​ൾ വ​ലി​യൊ​രു ‘പ​ക്ഷേ’ അ​ന്ത​രീ​ക്ഷ​ത്തി​ൽ തൂ​ങ്ങി​നി​ൽ​പ്പു​ണ്ട്. മേ​ൽ​പ്പ​റ​ഞ്ഞ​തു​പോ​ലു​ള്ള ഉ​ത്ത​മ​മാ​യ അ​വ​സ്ഥ​യാ​ണോ ഇ​ന്ത്യ​ൻ ത​ട​വ​റ​ക​ളി​ലു​ള്ള​ത്‍? പ്ര​ബു​ദ്ധ​രെ​ന്ന ക്ലീ​ഷേ വാ​ക്കി​നു​പോ​ലും നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന പ്ര​ബു​ദ്ധ​കേ​ര​ള​ത്തി​ലെ സ്ഥി​തി​യോ? സാ​ധാ​ര​ണ​ക്കാ​ര​ന് ഒ​രു നീ​തി​യും, പ​ണ​വും സ്വാ​ധീ​ന​വു​മു​ള്ള​വ​നു മ​റ്റൊ​രു നീ​തി​യും എ​ന്ന ഇ​ര​ട്ട​ത്താ​പ്പ​ല്ലേ നാം ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്?

അ​നി​യ​ന്ത്രി​ത​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ, സാ​മ്പ​ത്തി​ക സ്വാ​ധീ​ന​ങ്ങ​ളു​ള്ള കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്ക് ജ​യി​ലു​ക​ളി​ൽ ല​ഭി​ക്കു​ന്നു എ​ന്ന​ത് ഇ​പ്പോ​ൾ ‘ഞെ​ട്ടി​ക്കു​ന്ന’ യാ​ഥാ​ർ​ഥ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്നു.

ഒ​രു സൂ​പ്പ​ർ​സ്റ്റാ​ർ സി​നി​മ കാ​ണു​ന്ന ആ​വേ​ശ​ത്തോ​ടെ നാം ​അ​ത്ത​രം കാ​ര്യ​ങ്ങ​ൾ കേ​ൾ​ക്കു​ക​യും മ​റ​ക്കു​ക​യും ചെ​യ്യു​ന്നു. അ​തേ​സ​മ​യം, നി​സാ​ര കു​റ്റ​ങ്ങ​ൾ​ക്ക് ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ കൊ​ടും​കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യു​മാ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഗ​ബ്രി​യേ​ൽ ഗാ​ർ​സി​യ മാ​ർ​ക്വി​സ്, “ജ​യി​ലു​ക​ൾ തി​രു​ത്ത​ൽ സ്ഥാ​പ​ന​ങ്ങ​ളാ​യി​രി​ക്ക​ണം, അ​ല്ലാ​തെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​യി​രി​ക്ക​രു​ത്” എ​ന്നു പ​റ​ഞ്ഞ​ത്.
നി​യ​മ​ത്തി​നു മു​ന്നി​ൽ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്ന അ​ടി​സ്ഥാ​ന​ത​ത്വം ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​ല​പ്പോ​ഴും  മ​റ​ന്നു​പോ​കു​ന്നു​ണ്ട്.

എ​ല്ലാ അ​നീ​തി​യും ക​ണ്ടു വേ​ണം നീ​തി ന​ട​പ്പാ​ക്കാ​ൻ എ​ന്ന ചി​ന്ത​യോ​ടെ​യാ​ണ് നീ​തി​ദേ​വ​ത​യു​ടെ ക​ണ്ണി​ലെ കെ​ട്ട് അ​ഴി​ച്ചു​ക​ള​ഞ്ഞ​ത്. എ​ന്നാ​ൽ, നീ​തി​യു​ടെ തു​ലാ​സി​ൽ സ്വ​ന്ത​ക്കാ​രു​ടെ ത​ട്ടു താ​ഴു​ന്ന​തോ​ടെ നീ​തി​ദേ​വ​ത​യു​ടെ ക​ണ്ണു​ക​ൾ വീ​ണ്ടും ആ​രോ മൂ​ടി​ക്കെ​ട്ടു​ന്ന അ​വ​സ്ഥ​യാ​കു​ന്നു.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളു​ടെ​യും മ​റ്റ​നേ​കം കേ​സി​ലെ പ്ര​തി​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ അ​തു ക​ണ്ട​താ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ ഭാ​സ്ക​ര കാ​ര​ണ​വ​ർ വ​ധ​ക്കേ​സി​ലെ പ്ര​തി ഷെ​റി​നെ വി​ട്ട​യ​യ്ക്കാ​നു​ള്ള വി​വാ​ദ തീ​രു​മാ​ന​വും ചൂ​ടു​ള്ള ച​ർ​ച്ച​യാ​യി.

സാ​ധാ​ര​ണ​ക്കാ​രാ​യ ത​ട​വു​കാ​ർ​ക്കു ല​ഭി​ക്കാ​ത്ത ശി​ക്ഷാ ഇ​ള​വു​ക​ൾ പ്ര​ബ​ല​ർ​ക്ക് അ​തി​വേ​ഗം ല​ഭി​ക്കു​ന്പോ​ൾ നി​യ​മ​വാ​ഴ്ച​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്‌​ട​പ്പെ​ടും. ഒ​ന്നും ശ​രി​യാ​കി​ല്ലെ​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ നി​രാ​ശ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ര​ണ​മ​ണി​യാ​ണ്.

നി​യ​മ​വാ​ഴ്ച​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​ന്നും ന​ട​ന്നു​കൂ​ടാ എ​ന്ന​ത് അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം പോ​ലെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​ത​ലാ​ണെ​ന്ന​തും മ​റ​ന്നു​കൂ​ടാ. ഭ​ര​ണാ​ധി​കാ​രി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ക്രി​മി​ന​ലു​ക​ളും ചേ​ർ​ന്നു​ള്ള അ​വി​ശു​ദ്ധ പ​ര​സ്പ​ര​സ​ഹാ​യ സം​ഘ​ങ്ങ​ൾ തു​ല്യ​നീ​തി​യി​ലൂ​ന്നി​യ ഭ​ര​ണ​ഘ​ട​ന​യെ​യും നോ​ക്കു​കു​ത്തി​യാ​ക്കു​ക​യാ​ണ്.

അ​നി​യ​ന്ത്രി​ത​മാ​യ നീ​തി​നി​ഷേ​ധ​വും അ​ഴി​മ​തി​യും ക​ണ്ട് പൊ​റു​തി​മു​ട്ടി​യ ജ​നം പ്ര​തി​ക​രി​ച്ചു​തു​ട​ങ്ങു​ന്ന​തോ​ടെ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കു നീ​ങ്ങി​യ പ​ല രാ​ജ്യ​ങ്ങ​ളു​ടെ​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ന​മ്മു​ടെ ക​ൺ​മു​ന്നി​ലു​ണ്ട്.

മ​നഃ​പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വ​സ​രം എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യി​രി​ക്ക​ണം. അ​തു​പോ​ലെ, ജ​യി​ലു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളും ശി​ക്ഷാ ഇ​ള​വു​ക​ളും നീ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, യാ​തൊ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ ന​ട​പ്പി​ലാ​ക്ക​ണം.

രാ​ഷ്‌​ട്രീ​യ​മോ പ​ണ​മോ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ സ്വാ​ധീ​നി​ക്കു​ന്ന​തു ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളും വേ​ണം. എ​ങ്കി​ൽ മാ​ത്ര​മേ, നി​യ​മ​വാ​ഴ്ച​യു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്താ​നും സ​മൂ​ഹ​ത്തി​ൽ യ​ഥാ​ർ​ഥ നീ​തി ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളൂ.

Latest News

Corehub Up