Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Muraleedharan

പ​ക്ഷാ​ഘാ​ത ചി​കി​ത്സ​യ്ക്ക് 12 ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക യൂ​ണി​റ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ക്ഷാ​​​ഘാ​​​ത ചി​​​കി​​​ത്സ​​​യ്ക്കാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ 12 ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക യൂ​​​ണി​​​റ്റ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ​​​ക്ഷാ​​​ഘാ​​​ത ചി​​​കി​​​ത്സ​​​യ്ക്കാ​​​യി പ്ര​​​ത്യേ​​​ക യൂ​​​ണി​​​റ്റ് തു​​​ട​​​ങ്ങു​​​മെ​​​ന്നും എ.​​​കെ.​​​എം അ​​​ഷ്റ​​​ഫി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ പ്ര​​​മേ​​​യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ​​​ക്ഷാ​​​ഘാ​​​തം കോ​​​വി​​​ഡി​​​നു​​​ശേ​​​ഷം യു​​​വാ​​​ക്ക​​​ളി​​​ലേ​​​ക്ക് അ​​​ട​​​ക്കം വ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു പ​​​ഠ​​​നം ന​​​ട​​​ന്നുവ​​​രി​​​ക​​​യാ​​​ണ്. പ​​​ക്ഷാ​​​ഘാ​​​താ​​​ന​​​ന്ത​​​ര ചി​​​കി​​​ത്സ​​​യ്ക്കും പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നു​​​മാ​​​യി ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ സ്ട്രോ​​​ക്ക് പു​​​ന​​​ര​​​ധി​​​വാ​​​സ ക്ലി​​​നി​​​ക്കു​​​ക​​​ൾ തു​​​ട​​​ങ്ങും. കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി വ​​​ഴി പ​​​ക്ഷാ​​​ഘാ​​​ത ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​വ​​​റേ​​​ജ് പ​​​രി​​​ധി അ​​​ഞ്ചു ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ക്കും.

ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ൾ, പു​​​ക​​​വ​​​ലി, ഉ​​​യ​​​ർ​​​ന്ന അ​​​ള​​​വി​​​ലെ കൊ​​​ള​​​സ്ട്രോ​​​ൾ, ഉ​​​യ​​​ർ​​​ന്ന ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം, വ്യാ​​​യാ​​​മം ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ചെ​​​റു​​​പ്പ​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ലും പ​​​ക്ഷാ​​​ഘാ​​​ത നി​​​ര​​​ക്ക് ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് വ​രണം: കെ. മു​ര​ളീ​ധ​ര​ൻ

തൃശൂർ: ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ പോ​ലെ ഒ​രാ​ൾ കാ​ബി​ന​റ്റി​ൽ ആ​വ​ശ്യ​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ. ഗു​രു​വാ​യൂ​രിൽ നി​ർ​മാ​ല്യ ദ​ർ​ശന​ത്തി​നു​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രിസ്ഥാ​നം ഹൈ​ക്ക​മാ​ൻ​ഡും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ചേ​ർ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ര​മേ​ശ് എ​ക്കാ​ല​ത്തും ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ടു​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള അ​ച്ച​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​നാ​ണ്. അ​തു​കൊ​ണ്ട് ഇ​ക്കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹം ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ത​ർ​ക്ക​വുമി​ല്ലെ​ന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Kerala

യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് നിയുക്ത എംഎൽഎ കെ. മുരളീധരൻ. രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും. രമേശ് മന്ത്രിസഭയിൽ വരണമെന്നതാണ് തന്‍റെ വ്യക്തിപരമായ ആഗ്രഹമെന്നും മുരളീധരൻ പറഞ്ഞു.

പരാജയം അം​ഗീകരിക്കുന്നതിന് പകരം സിപിഎമ്മിന്‍റെ അവസാനത്തെ അടവാണ് പ്രചരിക്കുന്നതെന്ന് അദേഹം വിമർശിച്ചു. മുഖ്യമന്ത്രിയായി താൻ വോട്ട് ചെയ്തത് സതീശനാണെന്നും മുരളീധരൻ വെളിപ്പെടുത്തി.

സതീശൻ മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവികാരം. തന്‍റെ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോകുന്ന സമയത്ത് ജനങ്ങൾ അത് തന്നെയാണ് പറഞ്ഞതെന്ന് കെ. മുരളീധരൻ പറഞ്ഞു.

National

48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം; ഡ​ൽ​ഹി​ക്ക് തി​രി​ക്കാ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​നം 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​ണ്ടാ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ, ഹൈ​ക്ക​മാ​ൻ​ഡു​മാ​യു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്കാ​യി മു​ര​ളീ​ധ​ര​ൻ നാ​ളെ രാ​വി​ലെ ഡ​ൽ​ഹി​ക്ക് തി​രി​ക്കും.

മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഹൈ​ക്ക​മാ​ൻ​ഡ് വേ​ഗ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ദേ​ശീ​യ നേ​തൃ​ത്വം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ ഒ​രു തീ​രു​മാ​ന​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക​യെ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ച​ർ​ച്ച​ക​ളി​ൽ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ശേ​ഷം മു​ര​ളീ​ധ​ര​ൻ ഉ​ട​ൻ മ​ട​ങ്ങി​യെ​ത്തും.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പേ​രു​ക​ൾ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ ഈ ​പ്ര​സ്താ​വ​ന. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

Kerala

മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് 48 മണിക്കൂറിനകം പ്രഖ്യാപനമുണ്ടാകുമെന്ന് കെ. മുരളീധരൻ. ചൊവ്വാഴ്ച ഡൽഹിയിൽ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് ചർച്ച എന്ന് അറിയില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് ആയിരിക്കാമെന്നും നാളെയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പോകുമെന്നും ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി.

എംഎൽഎമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട വിഷയത്തിൽ, നിങ്ങൾ പറഞ്ഞ പിന്തുണ ആയിരിക്കില്ലല്ലോ ശരിയായ പിന്തുണയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Kerala

അധ്വാനിക്കുന്നവർക്ക് കൂലി കിട്ടണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: അധ്വാനിക്കുന്നവർക്ക് കൂലി കിട്ടണമെന്ന് കെ. മുരളീധരൻ. ഫ്‌ളക്‌സുകൾ അല്ല നേതാക്കളെ തെരഞ്ഞെടുക്കുന്നത്, അതിന് ചില നടപടിക്രമങ്ങൾ ഉണ്ട്. അത് പൂർത്തിയാക്കി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും ചില നേതാക്കളോടൊക്കെ താൽപര്യമുണ്ടാവും. എന്നാൽ അവർ മറ്റു നേതാക്കളെക്കുറിച്ച് മോശം പറയുന്നത് ശരിയല്ല. തന്‍റെ അഭിപ്രായം ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ട്.

പലയിടങ്ങളിലും വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങളും മറ്റും എല്ലാം താനും കാണുന്നുണ്ട്. അതൊന്നും നേതാക്കൾ അറിഞ്ഞുകൊണ്ടല്ല. ഓരോരുത്തരും അവരുടെ താൽപര്യം പ്രകടിപ്പിക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. ഞാ​യ​റാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​രു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​റി​യാ​ൻ എ​ന്തി​നാ​ണ് ഇ​ത്ര തെ​ര​ക്കെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്.

ഫ്ല​ക്സി​ന്‍റെ വ​ലു​പ്പം നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത്. ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യാ​യി ആ​രെ തീ​രു​മാ​നി​ച്ചാ​ലും അ​ത് സ്വീ​ക​രി​ക്കും. മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ച ശേ​ഷം താ​ൻ ആ​രെ​യാ​ണ് പി​ന്തു​ണ​ച്ച​തെ​ന്ന് പ​റ​യാ​മെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; നിരീക്ഷകരെ അഭിപ്രായം അറിയിച്ചെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രി ചര്‍ച്ചയില്‍ എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ച് മടങ്ങുമ്പോഴായിരുന്നു പ്രതികരണം.

അതേസമയം മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​നാ​യി കോ​ൺ​ഗ്ര​സി​ൽ പോ​ര് തു​ട​രു​ന്ന​തി​നി​ടെ നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ചേ​ർ​ന്നു. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം പ്ര​മേ​യം പാ​സാ​ക്കി.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി​ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ചു. യോ​ഗം ചേ​രു​ന്ന​തി​നു മു​മ്പ് കേ​ന്ദ്ര നി​രീ​ക്ഷ​ക​ർ എം​പി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ബൈ​ന്നി ബ​ഹ​നാ​ൻ, കെ.​സു​ധാ​ക​ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം.​കെ. രാ​ഘ​വ​ൻ എ​ന്നി​വ​ർ കെ.​സി.വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ചു.

ഹൈ​ബി ഈ​ഡ​ൻ വി.​ഡി. സ​തീ​ശ​ന് പിന്തുണ അറിയിച്ചു.അ​തി​നി​ടെ കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​രീ​ക്ഷ​ക​ർ​ക്ക് കെ. ​സു​ധാ​ക​ര​ൻ ക​ത്ത് ന​ൽ​കി. മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യി​ല്‍ 47 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​യ​താ​യെ​ന്നാ​ണ് കെ.​സി വി​ഭാ​ഗം പ​റ​യു​ന്ന​ത്.

16 എം​എ​ൽ​എ​മാ​ർ ത​ന്‍റെ പേ​ര് പ​റ​യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​രു​തു​ന്നു. ഒ​മ്പ​ത് എം​എ​ൽ​എ​മാ​ർ ഒ​പ്പ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ ക്യാ​മ്പ് പ​റ​യു​ന്നു.

Kerala

വിജയത്തിന് പിന്നാലെ കെ. മുരളീധരനെ കാണാനെത്തി കെ. സുധാകരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വൻ പോരാട്ടത്തിനൊടുവിൽ വിജയം നേടിയ കെ.മുരളീധരനെ നേരിട്ടുകണ്ട് അഭിനന്ദനമറിയിച്ച് കെ.സുധാകരൻ. കൂടിക്കാഴ്ചയ്ക്ക് ഒരു കാരണവുമില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്.

മുഖ്യമന്ത്രി ആരെന്ന് പാർട്ടി ചർച്ച ചെയ്യും. അത് കെ. മുരളീധരനും കെ. സുധാകരനും ചർച്ച ചെയ്യേണ്ടത് അല്ല. ഹൈക്കമാൻഡാണ് തീരുമാനമെടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ആര് മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം ഇപ്പോൾ പറയാനാവില്ല. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ അന്നത്തെ സാഹചര്യം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

ധാ​രാ​ളം സ​മ​യ​മു​ണ്ട്; മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ഇ​പ്പോ​ൾ ആ​വ​ശ്യ​മി​ല്ല: കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ.​സു​ധാ​ക​ര​ൻ എം​പി എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ ക​ണ്ട​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ഇ​പ്പോ​ൾ ആ​വ​ശ്യ​മി​ല്ല. അ​തി​ന് ധാ​രാ​ളം സ​മ​യ​മു​ണ്ട്. ച​ർ​ച്ച​ക​ൾ നാ​ലാം തീ​യ​തി ക​ഴി​ഞ്ഞ് ന​ട​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ലാം തീ​യ​തി ക​ഴി​യു​മ്പോ​ൾ എ​ന്ത് അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ലും ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ളു​ടെ മു​ന്നി​ൽ പ​റ​യാം. കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​നെ ആ​ർ​ക്കും ക​ണ്ട് അ​ഭി​പ്രാ​യം പ​റ​യാം. ആ​ര് പ​റ​യ​ണം ആ​ര് പ​റ​യ​ണ്ട​യെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ താ​ൻ ആ​ള​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. നി​യ​ന്ത്രി​ക്കേ​ണ്ട​വ​ർ നി​യ​ന്ത്രി​ക്ക​ണം.

ത​ന്‍റെ അ​ഭി​പ്രാ​യം നാ​ലാം തീ​യ​തി​ക്ക് ശേ​ഷം പ​റ​യു​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ൽ ടേം ​വ്യ​വ​സ്ഥ​ക​ൾ ഒ​ന്നു​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നേ​താ​വ് അ​ഞ്ചു​വ​ർ​ഷ​വും മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​വ​ണ പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട ചു​മ​ത​ല യു​ഡി​എ​ഫി​നി​ല്ല.

അ​ത് സി​പി​എ​മ്മി​ന്‍റെ ജോ​ലി​യാ​ണ്. യു​ഡി​എ​ഫി​ന്‍റെ ര​ണ്ട് ടേം ​ക​ഴി​ഞ്ഞു​വെ​ന്നും ഇ​നി പി​ണ​റാ​യി വി​ജ​യ​നാ​ണോ അ​തോ ജ​യി​ച്ചു​വ​രു​ന്ന പു​തി​യ ആ​രെ​ങ്കി​ലു​മാ​ണോ പ്ര​തി​പ​ക്ഷ നേ​താ​വാ​കേ​ണ്ട​തെ​ന്ന് എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ക്ക​ട്ടെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ക്കു​റി​ച്ച് വ​ല്ല​തും പ​റ​യേ​ണ്ടി വ​രു​മെ​ന്ന് ക​രു​തി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പോ​കാ​ത്ത​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ട്; ശു​ഭ​പ്ര​തീ​ക്ഷ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് നൂ​റു സീ​റ്റ് നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ആ​ഞ്ഞ​ടി​ച്ചു. ഭ​ര​ണ​മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന പ്ര​ക​ട​മാ​ണ്.

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ ത​ന്‍റെ ഒ​പ്പ​മു​ണ്ട്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​തീ​ശ​ന് വ​ന​വാ​സ​ത്തി​നു​ള്ള സൗ​ക​ര്യം വ​നം​വ​കു​പ്പ് ഒ​രു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ എ.​കെ.​ശ​ശീ​ന്ദ്ര​നെ​യും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു. ശ​ശീ​ന്ദ്ര​ൻ ഇ​നി ഒ​രി​ക്ക​ലും മ​ന്ത്രി​യാ​കാ​ൻ ക​ഴി​യി​ല്ല.

എ​ൽ​ഡി​എ​ഫി​നെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ൻ തോ​ൽ​വി​യാ​ണ്. കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​ഷ​യം പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. വ​സ്തു​നി​ഷ്‌​ഠ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

വ്യാജവാർത്തക്കെതിരെ കെ. മുരളീധരൻ പരാതി നൽകി

വട്ടിയൂർക്കാവ് : യുഡിഎഫ് റാലിയുമായി ബന്ധപ്പെട്ടു പങ്കാളിത്തം ഉറപ്പിക്കാൻ ആളുകളെ വേണമെന്ന് തൊഴിലാളികളെ നിയോഗിക്കുന്ന അപ്പിൽ പരസ്യം നൽകി എന്ന വ്യാജവാർത്തക്കെതിരെ, യുഡിഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.

വട്ടിയൂർക്കാവിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ തൊഴിലാളികളെ നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പരസ്യം നൽകിയെന്ന വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ. മുരളീധരൻ പരാതി നൽകിയത്.

ചാനലിൽ വന്ന വാർത്തയിൽനിന്നുതന്നെ പരസ്യം കുറച്ച് സമയത്തേക്ക് മാത്രമാണ് ഈ ആപ്പിൽ ഉണ്ടായിരുന്നതെന്നും പിന്നീട് പിൻവലിക്കപ്പെട്ടുവെന്നും വ്യക്തമാണ്. വട്ടിയൂർക്കാവിൽ കടുത്ത പരാജയഭീതിയിലായ സിപിഎം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണ് ഈ വാർത്തയെന്നും കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർക്കും സംസ്ഥാന പോലീസ് മേധാവി രവതാ ചന്ദ്രശേഖറിനും കെ. മുരളീധരൻ ഇ-മെയിൽ വഴി പരാതി നൽകിയത്.

വാർത്ത നൽകിയ ചാനലിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അടിയന്തരമായി പിടിച്ചെടുക്കണമെന്നും, വ്യാജ പരസ്യം നൽകിയവർക്കെതിരെ ക്രിമിനൽ കേസെടുത്ത് കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന പൊതുവികാരവും മാധ്യമ വാർത്തകളും നിലനിൽക്കെയാണ് ഇത്തരം തരംതാണ ആരോപണങ്ങളുമായി അവർ രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവിക്കും , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും നൽകിയ പരാതികൾക്ക് പുറമെ, കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് നേതൃത്വം ആലോചിക്കുന്നുണ്ട്.

Kerala

കെ. മുരളീധരൻ ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും വട്ടിയൂർക്കാവിന് മന്ത്രിയാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സി.

വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാവുമെന്നും, ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും മുരളീധരനെന്നും കെ.സി പറഞ്ഞു.

അതേസമയം യുഡിഎഫ് സ്ഥാനാർഥിയായി കെ. മുരളീധരൻ കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ അരങ്ങേറുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സിറ്റിംഗ് എംഎൽഎയായ വി.കെ. പ്രശാന്ത് ആണ് എൽഡിഎഫ് സ്ഥാനാർഥി. ആർ. ശ്രീലേഖയാണ് എൻഡിഎ സ്ഥാനാർഥി. 

Kerala

അ​ക്ര​മം തു​ട​ർ​ന്നാ​ൽ തി​രി​ച്ച​ടി​ക്കും; ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം തു​ട​രും: കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​പി​എം അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്നും ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ര​മ​സ​മാ​ധാ​ന​നി​ല ഭ​ദ്ര​മാ​യി തു​ട​ര​ണ​മെ​ന്നു​ള്ള​ത് കോ​ൺ​ഗ്ര​സി​ന്‍റെ ബാ​ധ്യ​ത​യ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. വീ​ണാ ജോ​ർ​ജ് ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പ​രാ​ജ​യം ആ​ണെ​ങ്കി​ലും ന​ടി​യെ​ന്ന നി​ല​യി​ൽ മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദേ​ഹം പ​രി​ഹ​സി​ച്ചു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും വീ​ണാ ജോ​ർ​ജ് ഇ​തേ ത​ന്ത്രം പ​യ​റ്റി​യി​രു​ന്നു. ക​ഴു​ത്തി​ന് അ​സു​ഖ​മു​ള്ള മ​ന്ത്രി ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്തും കോ​ള​ർ ധ​രി​ച്ചി​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

യു​ഡി​എ​ഫു​കാ​ർ​ക്കെ​തി​രെ എ​ന്ത് അ​ക്ര​മം ഉ​ണ്ടാ​യാ​ലും ന​ട​പ​ടി എ​ടു​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും അ​ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

Kerala

ഒ​രു ഓ​പ​റേ​ഷ​ന് ഒ​രു ക​ത്രി​ക ഫ്രീ; ​വീ​ണാ ജോ​ർ​ജി​നെ പ​രി​ഹ​സി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സാ പി​ഴ​വി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കു​റ്റ​പ്പെ​ടു​ത്തി കെ. ​മു​ര​ളീ​ധ​ര​ൻ. ഓ​പ്പ​റേ​ഷ​ന് വി​ധേയ​നാ​യാ​ൽ ഒ​രു ക​ത്രി​ക ഫ്രീ ​എ​ന്ന രീ​തി​യി​ലാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മ​ന്ത്രി മ​ഹാ​റാ​ണി​യൊ​ന്നു​മ​ല്ല. മ​ന്ത്രി​യു​ടെ പി​ടി​പ്പു​കേ​ട് കാ​ര​ണം ആ​ശു​പ​ത്രി​ക​ളെ കൊ​ല​ക​ള​മാ​ക്കി. മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ സ​മ​രം ന​ട​ത്തു​ന്നു. എ​ല്ലാ ദി​വ​സ​വും എ​ന്തെ​ങ്കി​ലും സം​ഭ​വം ന​ട​ക്കു​ന്നു.

ഒ​രു ദി​വ​സം ഒ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഡോ.​ല​ളി​താം​ബി​ക​യു​ടെ പ​രാ​മ​ർ​ശം എ​ന്ത് ധി​ക്കാ​ര​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​മ്പേ പ​രാ​ജ​യ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

അ​യ്യ​പ്പ​ന്‍റെ വി​ഗ്ര​ഹം സ്വ​ർ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ അ​തും അ​ടി​ച്ചു​മാ​റ്റി​യേ​നെ: കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ അ​യ്യ​പ്പ​ന്‍റെ വി​ഗ്ര​ഹം സ്വ​ർ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ അ​തും ചി​ല​ർ അ​ടി​ച്ചു​മാ​റ്റി​യേ​നെ​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. ശ​ബ​രി​മ​ല​യി​ൽ ന​ട​ത്തി​യ അ​യ്യ​പ്പ സം​ഗ​മം ധൂ​ർ​ത്താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് 500 ക​ട്ടി​ലെ​ന്ന ക​ണ​ക്ക് ക​ണ്ടു. എ​ന്തി​നാ​ണ് അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഇ​ത്ര​യും ക​ട്ടി​ൽ? കി​ട​ന്നു​റ​ങ്ങാ​നാ​ണോ എ​ല്ലാ​വ​രും അ​വി​ടേ​യ്ക്ക് പോ​യ​ത്. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന് ക​ച്ചേ​രി എ​ന്താ, ഗാ​ന​മേ​ള എ​ന്താ എ​ന്ന് അ​റി​യി​ല്ല.

വാ​സ​വ​ൻ രാ​ജി വ​യ്ക്ക​ണം. അ​തി​ൽ​ക്കു​റ​ഞ്ഞ ഒ​ത്തു​തീ​ർ​പ്പി​നും ഞ​ങ്ങ​ൾ ത​യാ​റ​ല്ല. നി​യ​മ​സ​ഭ​യി​ൽ തെ​റ്റാ​യ ക​ണ​ക്ക് കൊ​ടു​ത്ത​തി​ന് വാ​സ​വ​നെ​തി​രെ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 4000 പേ​ർ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ 8000 പേ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന് പ​റ​യു​ന്ന ക​ണ​ക്ക് എ​ങ്ങ​നെ​യാ​ണ് ശ​രി​യാ​വു​ക. വീ​ര​പ്പ​ൻ ഇ​വ​രെ ക​ണ്ടാ​ൽ സാ​ഷ്ടാം​ഗം ന​മ​സ്ക​രി​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച മുരളീധരൻ വീണ്ടും വട്ടിയൂർക്കാവിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്‍റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്‍റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.

ബിജെപിയെ പൂട്ടിച്ചു

2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഉഗ്രപോരാട്ടം

കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്‍റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.

Kerala

കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നു​ള്ള പാ​ർ​ട്ടി, മ​റ്റ് ക​ള​രി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട പ്ര​സ്ഥാ​ന​മ​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ഭാ​ഗ​ത്ത് നി​ന്നും തെ​റ്റ് സം​ഭ​വി​ച്ച​ത് കൊ​ണ്ടാ​ണ് പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യ​തെ​ന്നും അ​തി​നു ശേ​ഷം ന​ട​ക്കു​ന്ന ഒ​രു​കാ​ര്യ​ത്തി​ലും ത​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

ഞ​ങ്ങ​ൾ അ​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യേ​ണ്ട കാ​ര്യ​വു​മി​ല്ല. ബ്ര​ഹ്മാ​സ്ത്രം പ്ര​യോ​ഗി​ക്കേ​ണ്ട സ​മ​യ​ത്ത് ഞ​ങ്ങ​ൾ പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല.

വ​ട​ക്ക​ൻ​പാ​ട്ടി​ൽ പ​റ​ഞ്ഞ​തു​പോ​ലെ ഒ​തേ​ന​ൻ ചാ​ടാ​ത്ത മ​തി​ലി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് പോ​ലെ ഇ​നി എ​വി​ടെ​യൊ​ക്കെ ചാ​ടി​യാ​ൽ ഞ​ങ്ങ​ൾ​ക്ക് എ​ന്താ ഉ​ത്ത​ര​വാ​ദി​ത്വം. ഞ​ങ്ങ​ൾ ചെ​യ്യേ​ണ്ട കാ​ര്യം ഞ​ങ്ങ​ൾ ചെ​യ്തു.

ഞ​ങ്ങ​ളു​ടെ കൂ​ടെ നി​ർ​ത്താ​ൻ കൊ​ള്ളി​ല്ലാ​ത്ത​യാ​ളാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ഇ​നി അ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​യു​ടെ ആ​വ​ശ്യ​മി​ല്ല. ഉ​ചി​ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കാ​രും പോ​ലീ​സും തീ​രു​മാ​നി​ക്കും.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ച് ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും തെ​റ്റി​നെ ന്യാ​യീ​ക​രി​ക്കി​ല്ല. തെ​റ്റ് ക​ണ്ടാ​ൽ അ​ത് ചെ​യ്ത വ്യ​ക്തി​യെ ശി​ക്ഷി​ക്കും. അ​താ​ണ് പാ​ർ​ട്ടി ന​യം. ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി ചെ​യ്യു​ന്ന​തെ​ല്ലാം ശ​രി മ​റ്റ് പാ​ർ​ട്ടി​ക്കാ​ർ ചെ​യ്യു​ന്ന​ത് തെ​റ്റ് എ​ന്ന ശീ​ലം കോ​ൺ​ഗ്ര​സി​നി​ല്ല.

സ്വ​ർ​ണം​ക​ട്ട​വ​രെ​യും സ്ത്രീ​ല​മ്പ​ട​ൻ​മാ​രെ​യും ഒ​രു​കാ​ല​ത്തും ഞ​ങ്ങ​ൾ സം​ര​ക്ഷി​ച്ചി​ട്ടി​ല്ല. കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നു​ള്ള പാ​ർ​ട്ടി​യാ​ണ് മ​റ്റ് ക​ള​രി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട പ്ര​സ്ഥാ​ന​മ​ല്ല.

അ​ദ്ദേ​ഹം സ്വ​യം രാ​ജി​വ​ച്ചു പോ​കേ​ണ്ട​താ​യി​രു​ന്നു. പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ ഒ​രാ​ൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ​റ​യാ​ൻ നി​വൃ​ത്തി​യി​ല്ല. വി​പ്പ് പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യാ​ൽ വി​പ്പ് ബാ​ധ​ക​മ​ല്ല. സ​സ്പെ​ൻ​ഷ​നാ​യി​രു​ന്നെ​ങ്കി​ൽ വി​പ്പ് കൊ​ടു​ക്കാ​മാ​യി​രു​ന്നു.

ആ​ദ്യം സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ അ​തി​ജീ​വി​ത​മാ​രു​ടെ എ​ണ്ണം കൂ​ടി. അ​പ്പോ​ഴാ​ണ് ഞ​ങ്ങ​ൾ ബ്ര​ഹ്മാ​സ്ത്രം പ്ര​യോ​ഗി​ച്ച​ത്. ഇ​നി ഒ​ന്നി​നും ഞ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല.- കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

സിപിഎം വ്യാജന്മാരെ ഇറക്കി, വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും മുരളീധരൻ ആരോപിച്ചു.

മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തി നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കാമറ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ ഏഴിന് കാമറ സ്ഥാപിച്ചില്ല. എട്ടിനാണ് കാമറ സ്ഥാപിച്ചതെന്നും മുരളീധരൻ പറഞ്ഞു.

‍ശ്രീകണ്ഠേശ്വരം ഭാഗത്തുള്ള ട്രാൻസ്ജെൻഡേർസിനെ ഇവിടെയും വോട്ട് ചേർത്തു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് മത്സരിക്കാൻ സീറ്റ് നൽകിയത് കോൺഗ്രസാണ്. സിപിഎം ഇവരെ ഉപയോഗിക്കുന്നത് കള്ളവോട്ട് ചെയ്യാനാണ്. വോട്ട് ചലഞ്ച് ചെയ്തപ്പോൾ ചലഞ്ച് ചെയ്യാനുള്ള ഫോറം തീർന്ന് എന്ന് പറഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.

എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകൾ ലഭിക്കും. വ്യാജൻന്മാരെ രംഗത്തിറക്കിയതിൽ കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

Kerala

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗ​മെ​ന്ന് കെ.​ മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം കെ.​ മു​ര​ളീ​ധ​ര​ന്‍. യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം ക​ടു​ത്ത ആ​ശ​യ​ദാ​രി​ദ്ര്യ​ത്തി​ലാ​ണെ​ന്നും യു​ഡി​എ​ഫി​നെ ചി​ത്ര​ത്തി​ല്‍ നി​ന്നു മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ബി​ജെ​പി​യും സി​പി​എ​മ്മും ന​ട​ത്തു​ന്ന​ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത ത​ക​ര്‍​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​വി​ജ​യ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ കോ​ടി​ക​ളു​ടെ ഫ്‌​ള​ക്‌​സ് വ​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ള്‍ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന് പ​റ​യു​ന്ന​തി​ലൂ​ടെ സ്വ​യം ചെ​റു​താ​കു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​നും കേ​ന്ദ്ര​ത്തി​നും തു​ല്യ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണു​ള്ള​ത്. ‌

ശ​ബ​രി​മ​ല​യി​ല്‍ ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണം തി​രി​ച്ചു​കി​ട്ടു​മോ എ​ന്ന​റി​യി​ല്ല. സ്വ​ര്‍​ണം ഉ​രു​ക്കി വി​റ്റ​താ​വാ​മെ​ന്ന് ഹൈ​ക്കോ​ട​തി​യാ​ണ് നി​രീ​ക്ഷി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​എ​മ്മി​ന്‍റെ എ​ല്ലാ അ​ഴി​മ​തി​ക്കും ചൂ​ട്ടു​പി​ടി​ച്ച​ത് ബി​ജെ​പി​യാ​ണ്. അ​ജ​ണ്ട വ​ച്ച് ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെന്നും മു​ര​ളീ​ധ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

District News

നഗ​ര​സ​ഭ​യെ ബി​ജെ​പി​ക്ക് അ​ടി​യ​റ​വയ്​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്നു: കെ. ​മു​ര​ളീ​ധ​ര​ൻ

കോ​വ​ളം:​ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യെ ബിജെ​പി​ക്ക് അ​ടി​യ​റ​വെ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ. കേ​ന്ദ്ര​വു​മാ​യി മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ര​ഹ​സ്യ​ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നീ​ക്ക​മെ​ന്നും അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ത്തി​യ വാ​ർ​ഡ് വി​ഭ​ജ​നം ഇ​തി​നു തെ​ളി​വാ​ണെ​ന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ കെ. ​മു​ര​ളീ​ധ​ര​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ വി​ചാ​ര​ണാ യാ​ത്ര​യ്ക്ക് വി​ഴി​ഞ്ഞ​ത്തു ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ങ്ങാ​നൂ​ർ, മു​ക്കോ​ല, വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ, വെ​ള്ളാ​ർ, പൂ​ങ്കു​ളം, പു​ഞ്ച​ക്ക​രി, തി​രു​വ​ല്ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ജ​ന​കീ​യ വി​ചാ​ര​ണാ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. അ​ഡ്വ. എം. ​വി​ൻ​സന്‍റ് എം​എ​ൽ​എ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. വാ​ഹി​ദ്, കെ.എസ്. ശ​ബ​രീ​നാ​ഥ​ൻ, ഗോ​പ​കു​മാ​ർ, ജോ​ൺ വി​നേ​ഷ്യ​സ്, ബ്ലോ​ക്ക് പ്ര​സി​ഡന്‍റു​മാ​രാ​യ ക​രും​കു​ളം വി​ജ​യ​കു​മാ​ർ, ഉ​ച്ച​ക്ക​ട സു​രേ​ഷ്, കെ.​എം ഹാ​രി​സ്, കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ, ചെ​മ്പ​ഴ​ന്തി അ​നി​ൽ, വി​ൻ​സന്‍റ് ഡി.​ പോ​ൾ, വി​നോ​ദ് സെ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ വേ​ണം: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രി​കെ വ​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും അ​വ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക റൂ​ട്ട്സ് മു​ഖേ​ന ആ​രം​ഭി​ക്കു​ന്ന ’നോ​ർ​ക്ക കെ​യ​ർ’ ആ​രോ​ഗ്യ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്ത് ഇ​ന്ത്യ​യി​ലെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മ​ട​ങ്ങി​വ​ന്ന എ​ല്ലാ പ്ര​വാ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​രം നോ​ർ​ക്ക ഓ​ഫീ​സി​ന് മു​ന്പി​ൽ കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി പ്ര​തി​ഷേ​ധ സ​മ​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മാ​ല​യം മി​നി​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഐ​സ​ക്ക് തോ​മ​സ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൽ.​വി. അ​ജ​യ​കു​മാ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ജെ. മാ​ത്യു, ഇ.​എം. ന​സീ​ർ, കൈ​ര​ളി ശ്രീ​കു​മാ​ർ, ഷൗ​ക്ക​ത്ത​ലി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ദീ​പാ ഹി​ജ്ന​സ്, ആ​റ്റു​കാ​ൽ ശ്രീ​ക​ണ്ഠ​ൻ, ജി ​സു​ദ​ർ​ശ​ൻ, ര​മ​ണ​ൻ, കു​ന്നു​കു​ഴി സു​നി​ൽ, വി​ള​യി​ൽ നാ​സ​ർ, സ​ഫീ​ർ ആ​ല​ങ്കോ​ട്, ര​മേ​ശ​ൻ നാ​യ​ർ, സൈ​ഫു​ദ്ദീ​ൻ, സ​ജി​ന, ആ​ശ ആ​ന​ന്തേ​ശ്വ​രം അ​നി​ൽ, എം.​എ​സ്. നാ​യ​ർ, അ​ബ്ദു​ൽ അ​ഹ​ദ്, അ​ജീ​ഷ് നാ​ഥ്, അ​ശോ​ക​ൻ, സൈ​ഫു​ദ്ദീ​ൻ, ആ​ന​ന്ദേ​ശ്വ​രം അ​നി​ൽ, താ​ഹി​ർ ആ​ല​ങ്കോ​ട്, ലെ​നി​ൻ ഗോ​മ​സ്, ഹ​ക്കീം, ജോ​സ് പി. ​മ​ത്താ​യി, എ​സ്.​എ.​കെ. ത​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up