x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണക്കൊള്ള കേസ്: അന്വേഷണത്തിൽ തൃപ്തിയില്ല, എസ്ഐടിയെ മാറ്റാൻ പറ്റില്ലെന്ന് മുരളീധരൻ


Published: May 30, 2026 05:07 PM IST | Updated: May 30, 2026 05:30 PM IST

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടക്കുന്ന എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വംമന്ത്രി കെ. മുരളീധരന്‍. ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം എന്നുള്ളതുകൊണ്ട് നിയമോപദേശം നേടിയതിനുശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു.

എസ്‌ഐടിയെ മാറ്റാനുള്ള അധികാരം ഞങ്ങള്‍ക്ക് ഇപ്പോഴില്ല. ഹൈക്കോടതിയാണ് അവരെ നിയമിച്ചിട്ടുള്ളത്. നിയമവശം പരിശോധിച്ചിട്ടേ തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പോലീസ് റിപ്പോര്‍ട്ട് സംബന്ധിച്ച് ആഭ്യന്തരമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും. വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യും.

ഒരു കാരണവശാലും ഒരു ക്ഷേത്ര സ്വത്തും അപഹരിക്കാന്‍ പാടില്ല. ആഭ്യന്തരമന്ത്രാലയവുമായി ആലോചിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

Tags : Gold theft case K. Muraleedharan SIT

Recent News

Corehub Up