Sports
മാഡ്രിഡ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിയാറയലിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ലെവാന്റെക്കെതിരെ
വിയാറയലിന് വേണ്ടി ലോഗൻ കോസ്റ്റയാണ് ഗോൾ നേടിയത്. 63-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ ബെറ്റിസിന് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലെവാന്റെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റയൽ ബെറ്റിസിന് വേണ്ടി അബ്ദെ എസ്സാൽസൗളിയും പാബ്ലോ ഫോർണൽസുമാണ് ഗോളുകൾ നേടിയത്. കാർളോസ് എസ്പിയാണ് ലെവാന്റെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ 60 പോയിന്റായ റയൽ ബെറ്റിസ് അഞ്ചാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. 42 പോയിന്റുള്ള ലെവാന്റെ 16-ാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ലെവാന്റെയ്ക്ക് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒസാസുനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലെവാന്റെയ്ക്ക് വേണ്ടി വിക്ടർ ഗാർസിയ രണ്ട് ഗോളുകളും എറ്റ ഇയോംഗ് ഒരു ഗോളും നേടി. ഒസാസുനയ്ക്കായി ആന്റെ ബുഡിമിറാണ് ഗോൾ സ്കോർ ചെയ്തത്. ലെവാന്റെ താരം ജെറെമി തോൽജാന്റെ ഓൺഗോളും ഒസാസുനയുടെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ലെവാന്റെയ്ക്ക് 36 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 18-ാം സ്ഥാനത്താണ് ലെവാന്റെ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ലെവാന്റെക്കെതിരെ വിയാറയലിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിയാറയൽ വിജയിച്ചത്.
വിയാറയലിന് വേണ്ടി ജോർജെസ് മികാവുടാഡ്സെ രണ്ട് ഗോളുകളും ആൻബെർട്ടോ മൊളെയ്റോ, താജോൺ ബുക്കാനൻ, നിക്കോളാസ് പെപെ എന്നിവർ ഓരോ ഗോൾ വീതവും നേടി. കാർലോസ് എസ്പിയാണ് ലെവാന്റെയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ വിയാറയലിന് 68 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് വിയാറയൽ.
Kerala
വലൻസിയ: ലാലീഗ ഫുട്ബോളിൽ ഗെറ്റാഫെക്കെതിരെ ലെവാന്റെയ്ക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലെവാന്റെ വിജയിച്ചത്.
കാർലോസ് എസ്പിയാണ് ലെവാന്റെയ്ക്ക് വേണ്ടി ഗോൾ നേടിയത്. 83-ാം മിനിറ്റിലാണ് എസ്പി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലെവാന്റെയ്ക്ക് 29 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 19-ാം സ്ഥാനത്താണ് ലെവാന്റെ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ലെവാന്റെയ്ക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ അലാവസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
ലെവാന്റെയ്ക്ക് വേണ്ടി കാർലോസ് എസ്പിയാണ് ഗോളുകൾ നേടിയത്. 88-ാം മിനിറ്റിലും 90+7 -ാം മിനിറ്റിലുമാണ് താരം ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലെവാന്റെയ്ക്ക് 21 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 19-ാം സ്ഥാനത്താണ് ലെവാന്റെ. പരാജയപ്പെട്ടെങ്കിലും 27 പോയിന്റുള്ള അലാവസ് പതിനാലാമതാണ്.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പന് ജയം. ലവന്റയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഒന്നാം സ്ഥാനം പിടിച്ചു.
25 മത്സരത്തിൽ 61 പോയിന്റ് ബാഴ്സ നേടിയപ്പോൾ 25 മത്സരത്തിൽനിന്ന് 60 പോയിന്റുമായി റയൽ മാഡ്രിഡ് ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുണ്ട്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബാഴ്സ നാലാം മിനിറ്റിൽ ആദ്യ ഗോൾ നേടി. മാർക് ബെർണൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ സ്കോർ ചെയ്തത്. 32-ാം മിനിറ്റിൽ ഫ്രെങ്കി ഡി ജോംഗ് രണ്ടാം ഗോൾ ബാഴ്സയ്ക്കായി നേടി.
81-ാം മിനിറ്റിൽ ഫെർമിൻ ലോപസ് ബാഴ്സയുടെ ലീഡ് 3-0 ആയി ഉയർത്തി വൻ ജയമൊരുക്കി.
മറ്റ് മത്സരങ്ങളിൽ സെവില്ല 1-0ന് ഗറ്റാഫയെയും സെൽറ്റ വിഗോ 2-0ന് മല്ലോർക്കയെയും വില്ലാറയൽ 2-1ന് വലൻസിയയെയും പരാജയപ്പെടുത്തി.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ലെവാന്റെക്കെതിരെ വലൻസിയയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് വലൻസിയ വിജയിച്ചത്.
ഹ്യൂഗോ ഡൂറോയാണ് വലൻസിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 79-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ വലൻസിയയ്ക്ക് 13 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 15-ാം സ്ഥാനത്താണ് വലൻസിയ.