‘അമ്മ’ സംഘടനയിൽ നിന്നും വീട്ടിലേയ്ക്ക് അയച്ച ഓണക്കിറ്റിന്റെ അവസ്ഥ പങ്കുവച്ച് നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ. പാഴ്സലായി അയച്ച കിറ്റ് പൊട്ടിയാണ് ഇരുന്നതെന്നും അതിലുണ്ടായിരുന്ന കുറച്ച് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുസ്തഫ പറയുന്നു കൊറിയർ സർവീസ് ചെയ്ത കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്നും താരം എടുത്തുപറയുന്നു.
പൊട്ടിയിരിക്കുന്ന കിറ്റിന്റെ ചിത്രങ്ങൾ അടക്കം പങ്കുവച്ചായിരുന്നു മുസ്തഫ ഇക്കാര്യം വെളിപ്പെടുത്തിയത്. ചേലാരി ഡിറ്റിഡിസി കൊറിയർ സർവീസ് വഴിയായിരുന്നു സംഘടന ഓണക്കിറ്റ് അയച്ചത്.
‘‘അമ്മ സംഘടനയിൽ നിന്ന് വന്ന ഓണക്കിറ്റ് ആണ്. പെട്ടിയുടെ കോലം കണ്ടു ഞാൻ ഞെട്ടി. പെട്ടി പൊട്ടിയിരിക്കുണു...കുറച്ച് സാധനങ്ങൾ പോയിരിക്ക്ണു ..പോട്ടെ സാരല്യ. പക്ഷേ സർവീസ്....വീട്ടിലെത്തിക്കേണ്ടതാണ്, അതിനാളില്ല.
ഒരു ലെറ്റർ ആണേൽ പോലും ഞാൻ അവിടെ പോയി വാങ്ങാറാണ് പതിവ്. നാട്ടിലുള്ളപ്പോ അതൊരു ബുദ്ധിമുട്ടല്ല. ഹ്ഹോ ഇത് കൊറച്ച് കഠിനമായിപ്പോയി.
റാപ്പ് ചെയ്ത് ഭദ്രമാക്കി അയച്ച മൊതല്....ദേ കെടക്ക്ണ്. പരിഭവണ്ട്...പരാതില്ല്യ. ഡിറ്റിഡിസി കൊറിയർ സർവീസ് ചേലാരി.’’മുസ്തഫയുടെ വാക്കുകൾ.