Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Cultivation

Palakkad

നെ​ൽ​കൃ​ഷി​ക്ക് വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്ന് ആവശ്യം

ആ​ല​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പ്പെ​ട്ട പു​തു​പ്പാ​ള​യം മു​ത​ൽ തൃ​പ്പാ​ളൂ​ർ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യ പേ​ഴും​പ​റ​മ്പ്, പു​തി​യ​ങ്കം, ചെ​റു​ത​റ വേ​ല​ക്ക​ണ്ടം വേ​ട്ട​യ്ക്ക​രു​മേ​ൻ ക്ഷേ​ത്ര​ത്തി​നു മു​ൻ വ​ശം, പൊ​രു​വ​ത്ത​ക്കാ​ട്. തൃ​പ്പാ​ളൂ​ർ,എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ന്നാം വ​ളം ഇ​ടാ​ൻ പോ​ലും സാ​ഹ​ച​ര്യ​മി​ല്ലാ​തെ വെ​ള്ള​മി​ല്ലാ​ത്ത കൃ​ഷി​ക​ൾ ഉ​ണ​ങ്ങി കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ടം ത​രി​ശി​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​രെ​ന്നും അ​തു​കൊ​ണ്ട് എ​ത്ര​യും പെ​ട്ടെ​ന്ന് മ​ല​മ്പു​ഴ ക​നാ​ൽ അ​ല്ലെ​ങ്കി​ൽ ചേ​രാ​മം​ഗ​ലം പു​ഴ​യി​ലെ വെ​ള്ളം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലീ​ലാ ശ​ശി ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

District News

നെ​ൽ​ക്കൃ​ഷി​യെ അ​ടു​ത്ത​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​

കു​റു​വ: വ​റ്റ​ലൂ​ർ കു​ഴി​പ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ​പ്ര​കൃ​തി​യോ​ടൊ​പ്പം കൃ​ഷി​യി​ലേ​ക്കൊ​രു ചു​വ​ടു​വ​യ്പ് സ​ന്ദേ​ശ​വു​മാ​യി ഞാ​റു​ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി. കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ സ​ലാം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​ർ​ഷി​ക സം​സ്കാ​ര​വും പ്ര​കൃ​തി​സ്നേ​ഹ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പാ​ട​ത്തി​റ​ങ്ങി ഞാ​റു​ന​ട്ട​ത്.

അ​ധ്യാ​പ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കു​ട്ടി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

District News

ശൂ​ര​നാ​ട് ഓ​ണ​മ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ല്‍ വെ​ള്ളം കി​ട്ടാ​നി​ല്ല; നെൽക്കൃഷി പ്രതിസന്ധിയിൽ

ശൂ​ര​നാ​ട്: കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കി​ന്‍റെ നെ​ല്ല​റ​യാ​യി​രു​ന്ന ശൂ​ര​നാ​ട് വ​ട​ക്ക് ഓ​ണ​മ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍​ക്കൃ​ഷി പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. ക​ടു​ത്ത ജ​ല​ക്ഷാ​മം മൂ​ലം ഇ​ത്ത​വ​ണ​ത്തെ കൃ​ഷി​ക്കു​ള്ള ഞാ​റി​നു​വേ​ണ്ടി നി​ലം ഉ​ഴു​തൊ​രു​ക്കി വി​ത്ത് പാ​കാ​ന്‍​പോ​ലും ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. ഏ​റെ​ക്കാ​ല​മാ​യി ചി​ങ്ങ​ക്കൊ​യ്ത്തും നി​ല​ച്ചു.

ഇ​രു​പ്പൂ കൃ​ഷി​യു​ണ്ടാ​യി​രു​ന്ന ഓ​ണ​മ്പ​ള്ളി​യി​ല്‍ നെ​ല്‍​ക്കൃ​ഷി ഒ​റ്റ​ത്ത​വ​ണ​യാ​യി ചു​രു​ങ്ങി. നി​ക​ത്ത​ലു​മെ​ല്ലാം ക​ഴി​ഞ്ഞ് ഇ​പ്പോ​ള്‍ ശേ​ഷി​ക്കു​ന്ന​ത് 33 ഏ​ക്ക​ര്‍ മാ​ത്ര​മാ​ണ്. അ​വി​ടെ​യും യ​ഥാ​സ​മ​യം കൃ​ഷി​ചെ​യ്യാ​ന്‍ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. വേ​ന​ല്‍​ക്കാ​ല​ത്ത് പ​ള്ളി​ക്ക​ലാ​റ്റി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ഏ​ലാ​ക​ളാ​യ ഓ​ണ​മ്പ​ള്ളി, കൂ​രി​ക്കു​ഴി, വി​രി​പ്പോ​ലി​ല്‍, ആ​ന​യ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നെ​ല്‍​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്.

ആ​റ്റി​ലെ വെ​ള്ളം പാ​തി​രി​ക്ക​ലി​ലെ അ​ണ​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ചാ​ലു​ക​ള്‍ വ​ഴി തി​രി​ച്ചു​വി​ട്ട് പാ​ട​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ അ​ണ​യു​ടെ ഷ​ട്ട​ര്‍ ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന​തു മൂ​ലം വെ​ള്ളം കെ​ട്ടി​നി​ര്‍​ത്താ​നാ​കു​ന്നി​ല്ല. അ​തോ​ടെ പ​ള്ളി​ക്ക​ലാ​റ്റി​ല്‍ വെ​ള്ളം കു​റ​യു​മ്പോ​ള്‍ കൃ​ഷി​യി​റ​ക്കും പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്.

വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് ബ​ദ​ല്‍ മാ​ര്‍​ഗ​വു​മി​ല്ല. വെ​ള്ളി​യാ​ഴ്ച പ്ലാ​സ്റ്റി​ക് ചാ​ക്ക് എ​ത്തി​ച്ച് അ​ണ​യു​ടെ ത​ക​ര്‍​ന്ന ഷ​ട്ട​റി​നു​താ​ഴെ കെ​ട്ടി വെ​ള്ളം തി​രി​ച്ച് ഏ​ലാ​യി​ലേ​ക്ക് വി​ടാ​നു​ള്ള ശ്ര​മ​വും ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്നു.

കാ​ര്യ​മാ​യി മ​ഴ​ല​ഭി​ക്കാ​ത്ത​താ​ണ് ദു​രി​തം ഇ​ര​ട്ടി​യാ​ക്കി​യ​ത്. വെ​ള്ളം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ഇ​ത്ത​വ​ണ ഞാ​റ് ന​ടാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. 1999-ല്‍ ​ഏ​റ്റ​വും ന​ല്ല ഏ​ലാ​യ്ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ നെ​ല്‍​ക്ക​തി​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ച പാ​ട​ശേ​ഖ​ര​മാ​ണ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.

നെ​ല്‍​ക്കൃ​ഷി ഉ​പേ​ക്ഷി​ച്ചാ​ല്‍ ഓ​ണ​മ്പ​ള്ളി ഏ​ലാ​യി​ല്‍ നി​ക​ത്ത​ലും വ്യാ​പ​ക​മാ​കും. നി​ക​ത്തു​ന്ന​തി​നെ​തി​രേ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും ന​ട​പ്പാ​കു​ന്നു​മി​ല്ല. ഏ​ലാ​ക​ളി​ല്‍ കൃ​ഷി​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് പ​ള്ളി​ക്ക​ലാ​റി​ന് കു​റു​കേ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ര്‍​മി​ച്ച​താ​ണ് അ​ണ. അ​ണ​യി​ല്‍ വെ​ള്ളം കെ​ട്ടി​നി​ര്‍​ത്തി ചാ​ലു​ക​ള്‍ വ​ഴി ഏ​ലാ​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​ണ് രീ​തി.

പ​ണി​തി​ട്ട് ഒ​ന്ന​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി.കു​മ്മാ​യ​വും മ​ണ​ലും പ​ഞ്ച​സാ​ര​യും ചേ​ര്‍​ത്തു​ള്ള മി​ശ്രി​ത​മു​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം.

പു​രാ​ത​ന​കാ​ല​ത്തെ ത​ടി​യാ​ണ് ഇ​പ്പോ​ഴും ഷ​ട്ട​റു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ത​ടി​ക​ള്‍ ദ്ര​വി​ച്ച് വി​ട​വു​ക​ളാ​യ​തോ​ടെ പൂ​ര്‍​ണ​മാ​യ തോ​തി​ല്‍ വെ​ള്ളം കെ​ട്ടി​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല. അ​തി​നാ​ല്‍ ചാ​ലി​ലൂ​ടെ വെ​ള്ളം ഏ​ലാ​ക​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ല.

മ​ഴ​ക്കാ​ല​ത്ത് ആ​റ്റി​ല്‍ വെ​ള്ള​മേ​റു​മ്പോ​ഴും അ​ണ​യു​ടെ ത​ക​ര്‍​ച്ച​കാ​ര​ണം ഷ​ട്ട​റി​ട്ട് വെ​ള്ളം കെ​ട്ടി​നി​ര്‍​ത്താ​നും ക​ഴി​ഞ്ഞി​ല്ല. ഇ​ത് ശൂ​ര​നാ​ട്ട് വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. പാ​തി​രി​ക്ക​ലി​ല്‍ റെ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് പ​ണി​യു​ന്ന​തി​ന് വ​ഴി​പാ​ടു​പോ​ലെ ഓ​രോ വ​ര്‍​ഷ​വും ബ​ജ​റ്റി​ല്‍ ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി​വ​രു​ന്നു. എ​ന്നാ​ല്‍ പ്രാ​രം​ഭ​ന​ട​പ​ടി​പോ​ലും ഉ​ണ്ടാ​യി​ ട്ടി​ല്ല.

District News

കാ​ല​വ​ർ​ഷം ക​നി​ഞ്ഞി​ല്ല; നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ നാ​ൾ മു​ത​ൽ വെ​ല്ലു​വി​ളി​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തോ​ടെ ജി​ല്ല​യി​ലെ നെ​ൽ​ക്ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. കൃ​ഷി​യി​റ​ക്കി​യ നാ​ൾ മു​ത​ൽ തു​ട​ർ​ച്ച​യാ​യ വെ​ല്ലു​വി​ളി​ക​ളാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തെ​പ്പോ​ലെ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് വി​ത്തു​പാ​കി ഞാ​റാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ആ​വ​ശ്യ​ത്തി​ന് മ​ഴ ല​ഭി​ക്കാ​ത്ത​ത് കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ഞാ​റ് പ​റി​ച്ച് പാ​ട​ത്തി​റ​ക്കേ​ണ്ട സ​മ​യ​ത്ത് ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ പ​ല ക​ർ​ഷ​ക​ർ​ക്കും പാ​ക​മാ​യ ഞാ​റ് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന് പു​തി​യ നെ​ൽ​വി​ത്ത് വി​ത​ച്ച് വീ​ണ്ടും കൃ​ഷി​യി​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലും മ​ഴ ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി. ഞാ​റ് പ​റി​ച്ചു​ന​ട്ട പാ​ട​ങ്ങ​ളി​ൽ ക​ള​പ​റി​ക്കാ​നും വ​ള​പ്ര​യോ​ഗം ന​ട​ത്താ​നും ആ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ജി​ല്ല​യി​ലെ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും വെ​ള്ള​മി​ല്ലാ​തെ വി​ണ്ടു​കീ​റി​ത്തു​ട​ങ്ങി. വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​വ​ർ​ഷ​ത്തെ നെ​ൽ​കൃ​ഷി ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.
ജി​ല്ല​യി​ൽ ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ന​ന്പി​ക്കൊ​ല്ലി, മാ​ത​മം​ഗ​ലം, ക​ണ്ണ​ങ്കോ​ട് തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ജ​ല​സേ​ച​ന​ത്തി​നാ​യി പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ച്ചി​രു​ന്ന ക​ല്ലൂ​ർ പു​ഴ​യി​ലും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.

പു​ഴ​യി​ൽ​നി​ന്ന് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ജ​ല​മെ​ത്തി​ക്കു​ന്ന​തും പ്ര​യാ​സ​ക​ര​മാ​യി. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും സ്വ​ന്ത​മാ​യി മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ നെ​ൽ​കൃ​ഷി​യു​ടെ ചെ​ല​വ് ഇ​ര​ട്ടി​യാ​യി. ഇ​ന്ധ​ന​ച്ചെ​ല​വും വൈ​ദ്യു​തി ചെ​ല​വും കൂ​ടാ​തെ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പു​ചെ​യ്യു​ന്ന​തി​നു​ള്ള അ​ധി​ക ചെ​ല​വും ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​നി​യും മ​ഴ ല​ഭി​ക്കാ​തെ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തി കൃ​ഷി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യാ​ൽ വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​മു​ണ്ട്. ഇ​പ്പോ​ൾ ക​ള​പ​റി​ക്ക​ലും വ​ള​യോ​ഗ​വും ന​ട​ത്തേ​ണ്ട നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് നെ​ൽ​കൃ​ഷി.
ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​തെ ഇ​വ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​പ​ക്ഷം പാ​ട​ങ്ങ​ളി​ൽ ക​ള​ക​യ​റി നെ​ച്ചെ​ടി​ക​ൾ ന​ശി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​കും. മ​ഴ​യു​ടെ കു​റ​വി​നൊ​പ്പം ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്.

കൃ​ഷി​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ആ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​നും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കൃ​ഷി​വ​കു​പ്പും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ചേ​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ വ​യ​നാ​ട്ടി​ലെ പ​ര​ന്പ​രാ​ഗ​ത നെ​ൽ​കൃ​ഷി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ കു​റ​വ് തു​ട​ർ​ന്നാ​ൽ നി​ല​വി​ലെ കൃ​ഷി​യെ മാ​ത്ര​മ​ല്ല അ​ടു​ത്ത കൃ​ഷി​യി​റ​ക്ക​ലി​നെ​യും ഇ​ത് ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. വെ​ള്ള​മി​ല്ലാ​തെ പാ​ട​ങ്ങ​ൾ വ​ര​ണ്ടു​ണ​ങ്ങു​ന്ന സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ​നി​ന്ന് പി​ൻ​മാ​റാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.

Kerala

നെ​ൽ​കൃ​ഷി ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രേ ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ലോ​ക്ഭ​വ​ൻ മാ​ർ​ച്ച്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ൽ​​​കൃ​​​ഷി​​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​നെ​​​തി​​​രെ കേ​​​ര​​​ള ക​​​ർ​​​ഷ​​​ക സം​​​ഘം 27ന് ​​​ലോ​​​ക്ഭ​​​വ​​​ൻ മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​വി​​​ജ​​​യ​​​കു​​​മാ​​​ർ അ​​റി​​യി​​ച്ചു.

നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന അ​​​ധി​​​ക ബോ​​​ണ​​​സ് നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര നി​​​ർ​​​ദേ​​​ശം. സ്വാ​​​മി​​​നാ​​​ഥ​​​ൻ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം കി​​​ലോ​​​യ്ക്ക് 40 രൂ​​​പ​​​യെ​​​ങ്കി​​​ലും കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ടു​​​ക്കു​​​ന്ന 30 രൂ​​​പ​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബോ​​​ണ​​​സാ​​​യി വ​​​രു​​​ന്ന​​​ത് 6.80 രൂ​​​പ​​​യാ​​​ണ്. 23.20 രൂ​​​പ കേ​​​ന്ദ്ര ആ​​​നു​​​കൂ​​​ല്യ​​​വും. എ​​​ന്നാ​​​ൽ ഈ ​​​ബോ​​​ണ​​​സ് കൊ​​​ടു​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ നി​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്ത് ല​​​ഭി​​​ച്ച​​​താ​​​യും വി​​​ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

27ന് ​​​രാ​​​വി​​​ലെ 10 മാ​​​ന​​​വീ​​​യം വീ​​​ഥി​​​യി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ധ​​​ർ​​​ണ അ​​​ഖി​​​ലേ​​​ന്ത്യ കി​​​സാ​​​ൻ സ​​​ഭ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഇ.​​​പി.​​​ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Latest News

Corehub Up