വറ്റലൂർ കുഴിപ്പള്ളി പാടശേഖരത്തിൽ നടന്ന ഞാറുനടീൽ ഉത്സവം പി. സലാം ഉദ്ഘാടനം ചെയ്യുന്നു.
കുറുവ: വറ്റലൂർ കുഴിപ്പള്ളി പാടശേഖരത്തിൽ സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് പ്രകൃതിയോടൊപ്പം കൃഷിയിലേക്കൊരു ചുവടുവയ്പ് സന്ദേശവുമായി ഞാറുനടീൽ ഉത്സവം നടത്തി. കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സലാം ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളിൽ കാർഷിക സംസ്കാരവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികളും അധ്യാപകരും പാടത്തിറങ്ങി ഞാറുനട്ടത്.
അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി.
Tags : District News Nattuvishesham Students paddy cultivation