x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ ഒ​ന്ന​ര ഏ​ക്ക​ര്‍ നെ​ല്‍​കൃ​ഷി ന​ശി​പ്പി​ച്ചു


Published: November 18, 2026 05:32 AM IST | Updated: November 18, 2026 05:32 AM IST

സു​നി​ല്‍​കു​മാ​റി​ന്‍റെ ഒ​ന്ന​ര ഏ​ക്ക​റോ​ളം നെ​ല്‍​കൃ​ഷി കാ​ട്ടാ​ന ന​ശി​പ്പി​ച്ച നി​ല​യി​ല്‍.

ദാ​സ​ന​ക്ക​ര: ത​ര​ക​മ്പം ഭാ​ഗ​ത്ത് നി​ന്നും ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ കാ​ട്ടാ​ന ഒ​ന്ന​ര ഏ​ക്ക​റോ​ളം നെ​ല്‍​കൃ​ഷി ന​ശി​പ്പി​ച്ചു.
ദാ​സ​ന​ക്ക​ര അ​പ്പ​ന്‍​ക​വ​ല​യി​ല്‍ ക​ല്ലു​വ​യ​ല്‍ സു​നി​ല്‍​കു​മാ​റി​ന്‍റെ​യും ക​ല്ലു​വ​യ​ല്‍ സു​നി​ത​യു​ടേ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നെ​ല്‍​വ​യ​ലി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന വ്യാ​പ​ക​മാ​യി നാ​ശം വി​ത​ച്ച​ത്.
ഈ ​ഭാ​ഗ​ത്ത് ക്രാ​ഷ് ഗാ​ര്‍​ഡ് ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് ത​ക​ര്‍​ത്താ​ണ് കാ​ട്ടാ​ന ത​ര​ക​മ്പം പാ​ത​യി​ല്‍​നി​ന്ന് നെ​ല്‍​വ​യ​ലി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. വ​യ​ലി​ലെ നെ​ല്‍​ച്ചെ​ടി​ക​ള്‍ ച​വി​ട്ടി​മെ​തി​ച്ചും തി​ന്നും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​യി. ഫെ​ന്‍​സിം​ഗ് സം​വി​ധാ​നം ഉ​ണ്ടാ​യി​ട്ടും കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്ത് ക്രാ​ഷ് ഗാ​ര്‍​ഡ് വേ​ലി നി​ര്‍​മാ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ത​ക​ര്‍​ന്ന ഫെ​ന്‍​സിം​ഗ് അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും കൃ​ഷി​നാ​ശ​ത്തി​ന് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags : paddy cultivation Nattuvishesham Districtnews

Recent News

Corehub Up