ചുങ്കത്തറ കുറുന്പലങ്ങോട് പാടശേഖരത്തിൽ ഞാറു നടുന്നു.
എടക്കര: ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ "ഷെൽട്ടർ’ നിലന്പൂർ ഉപജില്ലാ കമ്മിറ്റി ചുങ്കത്തറ കുറുന്പലങ്ങോട് പാടശേഖരത്തിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു.
ആത്മയുടെ നേതൃത്വത്തിൽ നടത്തുന്ന ഫീൽഡ് ഡേയും നടീൽ ഉത്സവവും ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൈമൂന അധ്യക്ഷയായിരുന്നു.
കൃഷി ഓഫിസർ സുബൈർ ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ നജ്മുദീൻ എന്നിവർ പദ്ധതി വിശദീകരിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ തെറ്റത്ത്, വാർഡ് മെംബർ മുഹമ്മദലി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.പി. സുരേഷ്, കെ.പി. വാസുദേവൻ നായർ, ഷെൽട്ടർ സബ് ജില്ലാ സെക്രട്ടറി എം.ടി. സുരേന്ദ്രൻ, ജില്ല കമ്മിറ്റി അംഗം സി.ടി. സുധ, വി.ആർ. പ്രമോദ്, കെ. വാസുദേവൻ, വിജയൻ നീലാന്പ്ര, ഷെൽട്ടർ രക്ഷാധികാരി പി.ടി. മോഹൻദാസ്, കണ്‍വീനർ കെ.പി. വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു.
Tags : paddy cultivation