Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paravur

കൊ​ച്ചി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

കൊ​ച്ചി: പ​റ​വൂ​രി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. ന​ന്ത്യാ​ട്ടു​കു​ന്നം അ​മ്പാ​ട്ടു​പ​റ​മ്പ് സു​നി​ൽ കു​മാ​ർ - മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ശ്രീ​ല​ക്ഷ്മി (27) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ ക​രി​മ്പാ​ടം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കു​മാ​യി ശ്രീ​ല​ക്ഷ്മി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ല​ക്ഷ്മി​യെ ഉ​ട​ൻ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ചേ​ന്ദ​മം​ഗ​ലം തോ​പ്പി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന ശ്രീ​ല​ക്ഷ്മി, ബ​ന്ധു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സ്കൂ​ട്ട​റി​ൽ പ​റ​വൂ​രി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. വെ​ടി​മ​റ ക​രു​മാം​ചേ​രി​യി​ലെ ഒ​രു ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ശ്രീ​ല​ക്ഷ്മി. ഭ​ർ​ത്താ​വ്: സ​ജി​ത്ത് (ഡ്രൈ​വ​ർ). മ​ക്ക​ൾ: ആ​ദ്യ, ആ​ദി​ക്. സ​ഹോ​ദ​ര​ൻ: വി​ഷ്ണു.

Kerala

പ​റ​വൂ​രി​ൽ ഡ​ബി​ൾ ഹാ​ട്രി​ക്കോ ..?

കൊ​​​ച്ചി: പ​​​റ​​​വൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു പോ​​​യാ​​​ൽ, ച​​​വി​​​ട്ടു​​​നാ​​​ട​​​ക ക​​​ലാ​​​കാ​​​ര​​​ന്മാ​​​രെ കാ​​​ണാം; ഇ​​​വ​​​രു​​​ടെ ക​​​ഠി​​​ന​​​പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ക്കു​​​ന്ന നാ​​​ട​​​ക​​​ത്ത​​​ട്ടു​​​ക​​​ളും. ആ​​​ഴ്ച​​​ക​​​ൾ നീ​​​ളു​​​ന്ന തു​​​ട​​​ർ​​​ച്ച​​​യാ​​​യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലും അ​​​ന​​​ന്ത​​​രം അ​​​ര​​​ങ്ങി​​​ൽ നി​​​ന്നു അ​​​ര​​​ങ്ങു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ക്കു​​​ന്പോ​​​ഴും, ത​​​ട്ടി​​​ൽ ആ​​​ഞ്ഞു​​​ച​​​വി​​​ട്ടു​​​ന്ന പാ​​​ദ​​​ങ്ങ​​​ൾ​​​ക്കു തെ​​​ല്ലും ക്ഷീ​​​ണ​​​മി​​​ല്ല. സ​​​ദ​​​സി​​​ന് ആ​​​സ്വാ​​​ദ​​​ന​​​ത്തി​​​ന്‍റെ തി​​​ക​​​വ് ന​​​ൽ​​​കാ​​​ൻ അ​​​വ​​​ർ അ​​​ര​​​ങ്ങി​​​ൽ ആ​​​ടി​​​ത്തി​​​മി​​​ർ​​​ക്കും.

കൊ​​​ടും​​​ചൂ​​​ടി​​​ലും പ​​​റ​​​വൂ​​​രി​​​ലെ പോ​​​രാ​​​ട്ട​​​ക്കാ​​​ർ​​​ക്കു ക്ഷീ​​​ണ​​​മി​​​ല്ല; പ​​​റ​​​വൂ​​​രി​​​ന്‍റെ വോ​​​ട്ടു​​​മ​​​ന​​​സി​​​നും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ മ​​​ത്സ​​​രി​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​മെ​​​ന്ന​​​തു മാ​​​ത്ര​​​മ​​​ല്ല പ്ര​​​ത്യേ​​​ക​​​ത. ഭ​​​ര​​​ണം യു​​​ഡി​​​എ​​​ഫി​​​നെ​​​ങ്കി​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ സാ​​​ധ്യ​​​ത ക​​​ല്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന നേ​​​താ​​​വാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​ന്ന​​​തു കൂ​​​ടി​​​യാ​​​ണ് പ​​​റ​​​വൂ​​​രി​​​ന്‍റെ വോ​​​ട്ടു​​​മ​​​ന​​​സി​​​നെ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന​​​ത്.

പ​​​റ​​​വൂ​​​രി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ അ​​​ഞ്ചു​​​വ​​​ട്ട​​​വും കൈ​​​വി​​​ടാ​​​ത്ത സ​​​തീ​​​ശ​​​ൻ, ഡ​​​ബി​​​ൾ ഹാ​​​ട്രി​​​ക് തി​​​ക​​​യ്ക്കാ​​​നാ​​​ണ് ഇ​​​ക്കു​​​റി ക​​​ള​​​ത്തി​​​ലു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ തു​​​ട​​​ർ​​​ജ​​​യ​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​യി​​​ടാ​​​ൻ ക​​​രു​​​ത്തു​​​ള്ള ശ​​​ക്ത​​​നാ​​​യ പോ​​​രാ​​​ളി​​​യാ​​​ണ് ത​​​ങ്ങ​​​ളു​​​ടേ​​​തെ​​​ന്ന് ഇ​​​ട​​​തു​​​പ​​​ക്ഷം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.

സി​​​പി​​​ഐ മ​​​ത്സ​​​രി​​​ക്കു​​​ന്ന ഇ​​​വി​​​ടെ ക​​​യ്പ​​​മം​​​ഗ​​​ലം സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​എ ഇ.​​​ടി. ടൈ​​​സ​​​ണാ​​​ണ് സ​​​തീ​​​ശ​​​ന്‍റെ മു​​​ഖ്യ എ​​​തി​​​രാ​​​ളി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ പ​​​യ​​​റ്റി​​​ത്തെ​​​ളി​​​ഞ്ഞ ഇ​​​ട​​​തു, വ​​​ല​​​തു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ ക​​​ന്നി​​​യ​​​ങ്ക​​​ത്തി​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ടെ​​​ത്തി​​​യ പ​​​റ​​​വൂ​​​ര്‍ മു​​​ൻ മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ വ​​​ത്സ​​​ല പ്ര​​​സ​​​ന്ന​​​കു​​​മാ​​​റി​​​നെ​​​യാ​​​ണ് ബി​​​ജെ​​​പി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

► സേ​​​ഫാ​​​ക്കാ​​​ൻ സ​​​തീ​​​ശ​​​ൻ

യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി സ​​​തീ​​​ശ​​​ൻ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ശേ​​​ഷം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും ചു​​​രു​​​ങ്ങി​​​യ ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സി​​​ലെ സീ​​​റ്റു​​​ത​​​ർ​​​ക്കം നീ​​​ണ്ടു പോ​​​യ നാ​​​ളു​​​ക​​​ളി​​​ലെ​​​ല്ലാം പ​​​റ​​​വൂ​​​രി​​​ൽ ഇ​​​ട​​​തു​​​സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു നീ​​​ങ്ങു​​​ന്പോ​​​ൾ, സ​​​തീ​​​ശ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​ത്തി ക​​​ളം പി​​​ടി​​​ക്കാ​​​ൻ സ​​​തീ​​​ശ​​​ന് ഏ​​​റെ സ​​​മ​​​യം വേ​​​ണ്ടി​​​വ​​​ന്നി​​​ല്ല. ഓ​​​ട്ട​​​പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ൽ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ്ര​​​ധാ​​​ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ത്തി. എ​​​ത്തേ​​​ണ്ടി​​​ട​​​ത്തെ​​​ല്ലാം എ​​​ത്തി.

ജി​​​ല്ല​​​യി​​​ലും പു​​​റ​​​ത്തും മ​​​റ്റു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി​​​ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ​​​ക്കു പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി പോ​​​കു​​​ന്പോ​​​ഴും പ​​​റ​​​വൂ​​​ർ സേ​​​ഫാ​​​ണെ​​​ന്നു സ​​​തീ​​​ശ​​​നും യു​​​ഡി​​​എ​​​ഫ് ക​​​രു​​​തു​​​ന്നു. കേ​​​ര​​​ള​​​മാ​​​കെ​​​യും പു​​​റ​​​ത്തും ഓ​​​ടി ന​​​ട​​​ക്കു​​​ന്പോ​​​ൾ പ​​​റ​​​വൂ​​​രി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​ക്കാ​​​ൻ ടീം ​​​യു​​​ഡി​​​എ​​​ഫ് സ​​​ജ്ജം. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു ത​​​വ​​​ണ​​​യും ചേ​​​ർ​​​ത്തു നി​​​ർ​​​ത്തി​​​യ പ​​​റ​​​വൂ​​​രി​​​ൽ സ​​​തീ​​​ശ​​​ൻ ന​​​ട​​​ത്തി​​​യ ചി​​​ട്ട​​​യാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ കാ​​​ത​​​ൽ. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് എ​​​ന്ന നി​​​ല​​​യി​​​ൽ സം​​​സ്ഥാ​​​നം മു​​​ഴു​​​വ​​​ൻ എ​​​ത്തേ​​​ണ്ട നേ​​​താ​​​വാ​​​ണു സ​​​തീ​​​ശ​​​നെ​​​ന്ന​​​തു തി​​​രി​​​ച്ച​​​റി​​​യു​​​ന്ന വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് പ​​​റ​​​വൂ​​​രി​​​ലേ​​​തു​​​മെ​​​ന്നും യു​​​ഡി​​​എ​​​ഫ് വി​​​ശ്വ​​​സി​​​ക്കു​​​ന്നു.

ടൈ​​​റ്റാ​​​ക്കാ​​​ൻ‌ ടൈ​​​സ​​​ൺ ◄

പ​​​റ​​​വൂ​​​ർ സീ​​​റ്റ് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നാ​​​യി സി​​​പി​​​ഐ മ​​​ത്സ​​​രി​​​ക്കു​​​ന്ന പ​​​തി​​​വി​​​ന് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ പ​​​ഴ​​​ക്ക​​​മു​​​ണ്ട്. ഇ​​​ക്കു​​​റി ആ​​​രെ​​​യെ​​​ങ്കി​​​ലും മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​ക​​​യ​​​ല്ല, ശ​​​ക്ത​​​മാ​​​യ മ​​​ത്സ​​​രം ന​​​ട​​​ത്താ​​​നാ​​​വു​​​ന്ന നേ​​​താ​​​വി​​​നെ രം​​​ഗ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​മാ​​​ണ് ക​​​യ്പ​​​മം​​​ഗ​​​ല​​​ത്തെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ ടൈ​​​സ​​​ണി​​​ലേ​​​ക്കു സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​മെ​​​ത്തി​​​ച്ച​​​ത്.

പ​​​റ​​​വൂ​​​രി​​​ൽ നി​​​ന്ന് അ​​​ധി​​​ക ദൂ​​​ര​​​ത്തി​​​ല​​​ല്ല ക​​​യ്പ​​​മം​​​ഗ​​​ലം. ടൈ​​​സ​​​ന്‍റെ രാ​​​ഷ​​​ട്രീ​​​യ​​​വും രാ​​​ഷ്‌ട്രീ​​​യേ​​​ത​​​ര​​​വു​​​മാ​​​യ വി​​​ശാ​​​ല​​​ബ​​​ന്ധ​​​ങ്ങ​​​ൾ പ​​​റ​​​വൂ​​​രി​​​ലേ​​​ക്കും നീ​​​ളു​​​ന്നു​​​ണ്ട്. ‌എം​​​എ​​​ൽ​​​എ എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​രു​​​ത്താ​​​ണ്. മ​​​ത്സ​​​രം ക​​​ടു​​​പ്പ​​​മു​​​ള്ള​​​താ​​​ക്കാ​​​ൻ ത​​​ന്നെ​​​യു​​​റ​​​ച്ച് തീ​​​വ്ര​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​യും​​​ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും. മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പ​​​ടെ ഇ​​​ടു​​​ത​​​നേ​​​താ​​​ക്ക​​​ൾ ഈ ​​​വി​​​ഐ​​​പി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​ത്തി.

► ച​​​രി​​​ത്രം യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം

1957ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വി​​​ജ​​​യി​​​ച്ച സി​​​പി​​​ഐ​​​യി​​​ലെ എ​​​ന്‍. ശി​​​വ​​​ന്‍​പി​​​ള്ള​​​യാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ആ​​​ദ്യ എം​​​എ​​​ൽ​​​എ. വി​​​ജ​​​യി​​​ച്ച​​​ത് 2,088 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്. മ​​​ണ്ഡ​​​ല രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ 11 ത​​​വ​​​ണ യു​​​ഡി​​​എ​​​ഫി​​​നാ​​​യി​​​രു​​​ന്നു ജ​​​യം. എ​​​ല്‍​ഡി​​​എ​​​ഫി​​​ന് വി​​​ജ​​​യി​​​ക്കാ​​​നാ​​​യ​​​ത് അ​​​ഞ്ചു ത​​​വ​​​ണ മാ​​​ത്രം. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഒ​​​ടു​​​വി​​​ലെ ഇ​​​ട​​​തു എം​​​എ​​​ൽ​​​എ പി. ​​​രാ​​​ജു.

1996ല്‍ ​​​സി​​​പി​​​ഐ​​​യി​​​ലെ പി. ​​​രാ​​​ജു​​​വി​​​നോ​​​ട് മ​​​ത്സ​​​രി​​​ച്ച് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ലെ വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ പ​​​റ​​​വൂ​​​ർ അ​​​ധ്യാ​​​യം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ 2001ല്‍ ​​​രാ​​​ജു​​​വി​​​നെ​​​ത​​​ന്നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി മ​​​ണ്ഡ​​​ലം സ​​​തീ​​​ശ​​​ൻ തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു.

പി​​​ന്നീ​​​ടി​​​ങ്ങോ​​​ട്ട് ഓ​​​രോ ത​​​വ​​​ണ​​​യും ഭൂ​​​രി​​​പ​​​ക്ഷം വ​​​ര്‍​ധി​​​പ്പി​​​ച്ചു സ​​​തീ​​​ശ​​​ൻ പ​​​റ​​​വൂ​​​രി​​​ന്‍റെ പ്രി​​​യ​​​ങ്ക​​​ര​​​നാ​​​യി. മ​​​ണ്ഡ​​​ല ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ​​​യാ​​​ണ് (21,301 വോ​​​ട്ട്) 2021ലെ ​​​ജ​​​യം.

‌ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ ബി​​​ഡി​​​ജെ​​​എ​​​സ് മ​​​ത്സ​​​രി​​​ച്ചു​​​വ​​​ന്ന സീ​​​റ്റ് ഏ​​​റ്റെ​​​ടു​​​ത്താ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ പ​​​റ​​​വൂ​​​ർ പ​​​രീ​​​ക്ഷ​​​ണം. ത​​​ന്‍റെ മു​​​ൻ നേ​​​താ​​​വാ​​​യ സ​​​തീ​​​ശ​​​നോ​​​ടു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ൽ ക​​​രു​​​ത്തു തെ​​​ളി​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു വ​​​ത്സ​​​ല പ്ര​​​സ​​​ന്ന​​​കു​​​മാ​​​റി​​​ന്‍റെ​​​യും പ്ര​​​തീ​​​ക്ഷ.

പ​​​റ​​​വൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭ​​​യും ചേ​​​ന്ദ​​​മം​​​ഗ​​​ലം, ചി​​​റ്റാ​​​റ്റു​​​ക​​​ര, ഏ​​​ഴി​​​ക്ക​​​ര, കോ​​​ട്ടു​​​വ​​​ള്ളി, പു​​​ത്ത​​​ന്‍​വേ​​​ലി​​​ക്ക​​​ര, വ​​​രാ​​​പ്പു​​​ഴ, വ​​​ട​​​ക്കേ​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​ണ് മ​​​ണ്ഡ​​​ലം. വ​​​ട​​​ക്കേ​​​ക്ക​​​ര​​​യൊ​​​ഴി​​​കെ എ​​​ല്ലാ​​​യി​​​ട​​​ത്തും യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണം.

2021ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ (യു​​​ഡി​​​എ​​​ഫ്)- 82,264
എം.​​​ടി. നി​​​ക്‌​​​സ​​​ണ്‍ (എ​​​ല്‍​ഡി​​​എ​​​ഫ്)- 60,963
എ.​​​ബി. ജ​​​യ​​​പ്ര​​​കാ​​​ശ് (എ​​​ന്‍​ഡി​​​എ)- 12,964
ഭൂ​​​രി​​​പ​​​ക്ഷം - 21,301

Kerala

വി.​ഡി.​സ​തീ​ശ​ന്‍ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 11ഓ​ടെ പ​റ​വൂ​ര്‍ അ​ഡീ​ഷ​ണ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് മു​ന്നി​ലാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്ക്കൊ​പ്പം കെ​ട്ടി​വെ​ക്കാ​നു​ള്ള പ​ണം ന​ൽ​കു​ന്ന​ത് പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​ണ്.

നേ​ര​ത്തെ പ്ലാ​ച്ചി​മ​ട​യി​ലെ​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 1996ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രു​ന്നു ആ​ദ്യ​മാ​യി വി.​ഡി.​സ​തീ​ശ​ൻ പ​റ​വൂ​രി​ൽ നി​ന്നും ജ​ന​വി​ധി തേ​ടി​യ​ത്.

സ​തീ​ശ​ൻ‌ ജ​ന​വി​ധി തേ​ടു​ന്ന ഏ​ഴാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. അ​തേ​സ​മ​യം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. അ​വ​സാ​നം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ പേ​രും ഇ​ന്ന് പ​ത്രി​ക ന​ൽ​കും. നാ​ളെ​യാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന.

 

Kerala

വ​ന​വാ​സം വെ​റും വാ​ക്ക​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പ​രാ​ജ‍​യ​പ്പെ​ട്ടാ​ൽ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് വെ​റു​തെ​യ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പോ​യ​തി​നേ​ക്കാ​ള്‍ 50 മ​ട​ങ്ങ് താ​ൻ പ​റ​വൂ​രി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കു​ന്ന​ത് ഒ​രു ത​ര​ത്തി​ലും പ്ര​ച​ര​ണ​ത്തി​ന്‍റെ ശോ​ഭ ന​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. എം​പി​മാ​ർ മ​ത്സ​രി​ക്ക​ണ​മോ എ​ന്ന​തി​ൽ ത​നി​ക്ക് അ​ഭി​പ്രാ​യ​മു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ചു.

എ​ന്നാ​ൽ അ​തേ​കു​റി​ച്ച് ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ല. എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന​ത് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​മാ​യി​രു​ന്നു. പ​റ​വൂ​രി​ലെ റോ​ഡ്‍ ഷോ​യ്ക്കി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ൻ. വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ വി.​ഡി. സ​തീ​ശ​ൻ സ്വ​ന്തം മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ലേ​ക്കാ​ണ് ആ​ദ്യം പോ​യ​ത്.

Kerala

സ​തീ​ശ​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ റി​സ്കു​ണ്ട്; എങ്കിലും തയാറെന്ന് ടൈ​സ​ൺ എം​എ​ൽ​എ

കൊ​ച്ചി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തി​ൽ റി​സ്കു​ണ്ടെ​ന്ന് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ. എ​ന്നാ​ലും പാ​ർ​ട്ടി എ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ തയാ​റാ​ണെ​ന്ന് ടൈ​സ​ൺ പറഞ്ഞു.

"അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളും പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ളും ഉ​ണ്ടെ​ന്ന് അ​റി​യാം. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ത​നി​ക്കെ​തി​രെ വി​കാ​ര​മു​ണ്ടോ എ​ന്ന​തി​നെ​തി​നെ കു​റി​ച്ച് അ​റി​വി​ല്ല. മ​ത്സ​രി​ക്കാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ജി​ല്ല​യി​ലെ പാ​ർ​ട്ടി ഒ​രു​ക്കും.'-​ടൈ​സ​ൺ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​കെ ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യ വി​കാ​രം ഉ​ണ്ട് എ​ന്നും ടൈ​സ​ൺ പ​റ​ഞ്ഞു. സി.​സി. മു​കു​ന്ദ​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും ടൈ​സ​ൺ പ​റ​ഞ്ഞു.

പ​റ​വൂ​രി​ൽ ജി​ല്ലാ നേ​തൃ​ത്വം ന​ൽ​കി​യ മൂ​ന്ന് പേ​രു​ക​ൾ ത​ള്ളി​യാ​ണ് വി.​ഡി. സ​തീ​ശ​നെ നേ​രി​ടാ​ൻ ഇ.​ടി. ടൈ​സ​ണെ ഇ​റ​ക്കു​ന്ന​ത്. സം​സ്ഥാ​ന എ​ക്സി​കു​ട്ടീ​വി​ന്‍റെ നേ​രി​ട്ടു​ള്ള തീ​രു​മാ​ന​മാ​ണ് സി​റ്റിം​ഗ് ടൈ​സ​ണെ മ​ത്സ​രി​പ്പി​ക്കു​ക എ​ന്ന​ത്. എ​ന്നാ​ൽ, ജി​ല്ല​യ്ക്ക് പു​റ​ത്തുനി​ന്നു സ്ഥാ​നാ​ർ​ഥി വ​രു​ന്ന​തി​ൽ ഒ​രു വി​ഭാ​ഗ​ത്തിനു ക​ടു​ത്ത അ​തൃ​പ്‌​തി​യു​ണ്ട്.

സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ പ​റ​വൂ​രി​ൽ സി​പി​ഐ​ക്ക് സീ​റ്റ് ന​ൽ​കി​യ​തി​ൽ വ​ലി​യ അ​തൃ​പ്തി പ്രാ​ദേ​ശി​ക സി​പി​ഐ​എ​മ്മി​നു​ണ്ട്. സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ല​പ്പോ​ഴും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ശിപാ​ർ​ശ ചെ​യ്യു​ന്ന​തോ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളോ ആ​ണെ​ന്ന ആ​ക്ഷേ​പം പ​ല ഘ​ട്ട​ങ്ങ​ളി​ലും ഉ​യ​ർ​ന്നു​വ​രാ​റു​ണ്ട്.

അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​വ​ണ ആ​ക്ഷേ​പ​ത്തി​ന് ഇ​ട​വ​രാ​ത്ത രീ​തി​യി​ൽ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് നേ​രി​ട്ടാ​ണ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ ക​മ്മി​റ്റി​യി​ൽനിന്നു മൂ​ന്നു പേ​രു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ദി​ന​ക​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പേ​ര് ത​ള്ളി​യാ​ണ് ടൈ​സ​ണെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ച​ത്.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടൈ​സ​ൺ മാ​സ്റ്റ​ർ പ​റ​വൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​യാ​യി ഇ.​ടി.​ടൈ​സ​ൺ മാ​സ്റ്റ​ർ മ​ത്സ​രി​ക്കും. നി​ല​വി​ൽ കൈ​പ്പ​മം​ഗ​ലം എം​എ​ൽ​എ​യാ​യ ടൈ​സ​ൺ മാ​സ്റ്റ​ർ ഇ​വി​ടെ ര​ണ്ട് ടേം ​പൂ​ർ​ത്തി​യാ​ക്കി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​റ​വൂ​രി​ലേ​ക്ക് മാ​റു​ന്ന​ത്. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് ടൈ​സ​ൺ മാ​സ്റ്റ​റെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. സ​തീ​ശ​നെ​തി​രെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.

സ​തീ​ശ​ൻ തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യ​മാ​ണ് ഇ​ക്കു​റി ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​പി​ഐ​യി​ലെ എം.​ടി.​നി​ക്സ​ണെ​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ സ​തീ​ശ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 21301 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു സ​തീ​ശ​ന്‍റെ വി​ജ​യം. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​രി​ൽ യു​ഡി​എ​ഫി​ന് മി​ക​ച്ച ലീ​ഡു​നേ​ടി​യി​രു​ന്നു.

Kerala

പ​റ​വൂ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: പ​റ​വൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി മു​ൻ ചെ​യ​ർ​പേ​ഴ്സ​ണും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ വ​ത്സ​ല പ്ര​സ​ന്ന കു​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

മാ​രാ​ര്‍​ജി ഭ​വ​നി​ൽ വ​ത്സ​ല പ്ര​സ​ന്ന​കു​മാ​റി​നെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ബി​ജെ​പി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​തെ​ന്ന് വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ര്‍ പ​റ​ഞ്ഞു.

ഇ​വി​ടെ മാ​റ്റ​ങ്ങ​ളു​ടെ പ​ര​മ്പ​ര ത​ന്നെ സൃ​ഷ്ടി​ക്കും. ബി​ജെ​പി​യി​ൽ അം​ഗ​മാ​കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു

പറവൂർ: കൊല്ലം പറവൂരിൽ ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മുന്നോട്ട് എടുക്കുന്നതു ശ്രദ്ധിക്കാതെ ബസിനെ മറികടക്കാൻ ശ്രമിക്കവേയാണ് വീട്ടമ്മ ബസ് തട്ടി താഴേക്കു വീണത്. വീട്ടമ്മ ബസിനു മുന്നിലേക്കു വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. താഴേക്കു വീണ വീട്ടമ്മ ബസിന് നടുക്കു ഭാഗത്തേക്കാണ് വീണത്. രണ്ടു വശത്തെയും ചക്രങ്ങൾക്ക് ഇടയിൽ വീണതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു അപകടം. റോഡിനു മറുവശത്തുനിന്നു വരുന്ന നെടുങ്ങോലം പാറയില്‍കാവ് സ്വദേശിനി ഓമനയമ്മ ബസ് പോകുന്നതിനു മുമ്പ് അതിൽ കയറാനായി അതിനു മുന്നിലൂടെ മറികടന്നപ്പോഴാണ് അപകടം. മുന്നോട്ടു നീങ്ങിയ ബസ് ഇവരെ ഇടിച്ചു വീഴ്ത്തി എങ്കിലും ചക്രങ്ങള്‍ക്ക് നടുവിലായതിനാല്‍ ജീവൻ രക്ഷപ്പെട്ടു.

ബസ് തട്ടി ഇവർ വീഴുന്നതു കണ്ട് ആളുകൾ നടുക്കത്തോടെ ഒാടിയെത്തി. ബസ് മുന്നോട്ടു പോയശേഷം ഇവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. ആള്‍ അടിയില്‍ വീണ വിവരം ഡ്രൈവര്‍ അറിഞ്ഞതേയില്ല. സീബ്രലൈനിൽ വച്ചാണ് വീട്ടമ്മയെ ബസ് തട്ടി വീഴ്ത്തിയത്. വീട്ടമ്മയ്ക്കു നിസാര പരിക്കുകളലേറ്റു. 

Kerala

എ​ന്‍റെ ഊ​ർ​ജ​വും ഇ​ന്ധ​ന​വും നി​ങ്ങ​ൾ; വി​കാ​രാ​ധീ​ന​നാ​യി വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: പു​തു​യു​ഗ യാ​ത്ര​യു​ടെ വ​ട​ക്ക​ൻ പ​റ​വൂ​രി​ലെ സ്വീ​ക​ര​ണ​ത്തി​ൽ വി​തു​മ്പി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​മാ​യി ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന് ക​രു​ത്തും ഇ​ന്ധ​ന​വും ന​ൽ​കു​ന്ന​ത് പ​റ​വൂ​രി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വീ​ക​ര​ണ വേ​ദി​യി​ലെ​ത്തി​യ​പ്പോ​ൾ വി​കാ​രം അ​ട​ക്കി​പ്പി​ടി​ക്കാ​ൻ താ​ൻ ഏ​റെ പാ​ടു​പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​ന്നു​മ​ല്ലാ​തി​രു​ന്ന കാ​ലം മു​ത​ൽ ത​ന്നെ ഒ​രു കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ വാ​ത്സ​ല്യ​ത്തോ​ടെ ചേ​ർ​ത്തു​പി​ടി​ച്ച​വ​രാ​ണ് പ​റ​വൂ​രി​ലെ ജ​ന​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ത്തു.

എ​വി​ടെ പോ​യാ​ലും ഞാ​ൻ ക​ര​യ്ക്ക് പി​ടി​ച്ചി​ട്ട മീ​നി​നെ​പ്പോ​ലെ​യാ​ണ്. എ​നി​ക്ക് അ​വ​സാ​നം ഇ​വി​ടെ എ​ത്ത​ണം നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന്‍റെ വാ​ത്സ​ല്യ​ത്തി​ന്‍റെ ത​ണ​ലി​ൽ വ​ള​ർ​ന്നു വ​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

District News

പ​റ​വൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം

വ​രാ​രാ​പ്പു​ഴ : പ​റ​വൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് കൂ​ന​മ്മാ​വ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​റ​വൂ​ർ എ​ഇ​ഒ നി​ഖി​ല ശ​ശി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ, സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ​ഹ​വി​കാ​രി ഫാ. ​സീ​നു ച​മ്മി​ണി​കോ​ട​ത്ത്, ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​റും സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​ഡീ​ൻ റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up