x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി.​സ​തീ​ശ​ന്‍ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും


Published: March 23, 2026 07:35 AM IST | Updated: March 23, 2026 07:35 AM IST

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 11ഓ​ടെ പ​റ​വൂ​ര്‍ അ​ഡീ​ഷ​ണ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് മു​ന്നി​ലാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്ക്കൊ​പ്പം കെ​ട്ടി​വെ​ക്കാ​നു​ള്ള പ​ണം ന​ൽ​കു​ന്ന​ത് പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​ണ്.

നേ​ര​ത്തെ പ്ലാ​ച്ചി​മ​ട​യി​ലെ​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 1996ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രു​ന്നു ആ​ദ്യ​മാ​യി വി.​ഡി.​സ​തീ​ശ​ൻ പ​റ​വൂ​രി​ൽ നി​ന്നും ജ​ന​വി​ധി തേ​ടി​യ​ത്.

സ​തീ​ശ​ൻ‌ ജ​ന​വി​ധി തേ​ടു​ന്ന ഏ​ഴാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. അ​തേ​സ​മ​യം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. അ​വ​സാ​നം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ പേ​രും ഇ​ന്ന് പ​ത്രി​ക ന​ൽ​കും. നാ​ളെ​യാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന.

 

Tags : vd satheesan congress assembly elections paravur

Recent News

Corehub Up