Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Station

Thrissur

തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്കം

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​മാ​ന​ത്താ​വ​ള മാ​തൃ​ക​യി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു പൊ​ളി​ക്ക​ൽ തു​ട​ങ്ങി. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ ഫു​ട്ട്ഓ​വ​ർ ബ്രി​ഡ്ജ് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് പൊ​ളി​ക്ക​ൽ. 2028 ജൂ​ലൈ 21നു​ള്ളി​ൽ ആ​ദ്യ​ഘ​ട്ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണു ക​രാ​റു​കാ​ര​നാ​യ ശ്രീ ​വെ​ങ്കി​ടാ​ച​ല​പ​തി ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ​സി​നു​ള്ള നി​ർ​ദേ​ശം. 344.89 കോ​ടി​യാ​ണു ക​രാ​ർ​തു​ക. ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ൽ എ​റ​ണാ​കു​ള​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ർ​മാ​ണ​വി​ഭാ​ഗ​ത്തി​നാ​ണു മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല.

എ​ല​വേ​റ്റ​ഡ് റോ​ഡും പൂ​മു​ഖ​വും പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് 24 മീ​റ്റ​ർ വീ​തി​യി​ൽ വി​ശാ​ല​മാ​യ ന​ട​പ്പാ​ല​വും ആ​റു മീ​റ്റ​ർ വീ​തി​യി​ൽ മൂ​ന്ന് ഫു​ട്ട്ഓ​വ​ർ ബ്രി​ഡ്ജും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​മാ​ണു തു​ട​ങ്ങി​യ​ത്. പോ​ർ​ട്ടി​ക്കോ, ന​ട​പ്പാ​ലം, വി​ശ്ര​മ​മു​റി, വി​ഐ​പി റൂം, ​മാ​നേ​ജ​ർ ഓ​ഫീ​സ്, ടി​ക്ക​റ്റ് കൗ​ണ്ട​ർ എ​ന്നി​വ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും.

എ​സ്ക​ലേ​റ്റ​ർ, ലി​ഫ്റ്റ്, ഗോ​വ​ണി സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​കും. 40 വ​ർ​ഷം മു​ന്നി​ൽ​ക​ണ്ടാ​ണു ന​വീ​ക​ര​ണ​മെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​ട​പ്പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​കും പ​ഴ​യ ന​ട​പ്പാ​ലം പൊ​ളി​ക്കു​ക. 2027 ഡി​സം​ബ​ർ 27നു​ള്ളി​ൽ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കും. ആ​റു​മാ​സ​ത്തി​നു​ശേ​ഷം ര​ണ്ടാം​ഘ​ട്ട​നി​ർ​മാ​ണം തു​ട​ങ്ങും. നാ​ലാം പ്ലാ​റ്റ്ഫോം വീ​തി​കൂ​ട്ട​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്കു​പ​ക​രം ര​ണ്ട് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലാ​യി നൂ​റു കു​ടും​ബ​ങ്ങ​ൾ​ക്കു താ​മ​സ​മൊ​രു​ക്കും. 12 നി​ല​ക​ളു​ള്ള ഫ്ളാ​റ്റി​ൽ 72 കു​ടും​ബ​ങ്ങ​ൾ​ക്കും ആ​റു നി​ല​ക​ളു​ള്ള ഫ്ളാ​റ്റി​ൽ 24 കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ക​ര്യ​മൊ​രു​ക്കും. ജീ​വ​ന​ക്കാ​ർ​ക്കു വി​ശ്ര​മ​മു​റി​ക​ളും നി​ർ​മി​ക്കും.

2024 ഒ​ക്ടോ​ബ​ർ 30നാ​ണ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നു റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​ന്തി​മാ​നു​മ​തി ല​ഭി​ച്ച​ത്. ന​വം​ബ​ർ മൂ​ന്നി​ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് സ്റ്റേ​ഷ​നി​ലെ​ത്തി ഔ​ദ്യോ​ഗി​ക​പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. 2025 ജ​നു​വ​രി 25ന് ​ആ​ദ്യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. മ​ണ്ണു​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ജ​നു​വ​രി​യി​ൽ നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വൈ​കി.

 

 

 

സ്റ്റേ​ഷ​ൻ മാ​തൃ​ക​യി​ൽ സ്റ്റേ​ഷ​ൻ മു​ക​ളി​ലും ട്രാ​ക്കു​ക​ൾ താ​ഴെ​യു​മാ​യി​ട്ടാ​ണു നി​ർ​മാ​ണം. ട്രാ​ക്കി​ലേ​ക്കു ക​ട​ക്കാ​ൻ ക​ഴി​യാ​തെ സു​ര​ക്ഷി​ത​മാ​ക്കും. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ അ​ട​ച്ചി​ട്ട കാ​ന്‍റീ​ൻ ഭാ​ഗ​മാ​ണ് വി​ഐ​പി വി​ശ്ര​മ​മു​റി​യാ​കു​ക. ടി​ക്ക​റ്റ് കൗ​ണ്ട​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നീ​ക്കി​യ​ത് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും സാ​ധാ​ര​ണ​നി​ല​യി​ൽ എ​ത്തി.

Kerala

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട; 60 കി​ലോ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗു​ക​ളി​ല്‍ നി​ന്നും 60 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

30 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണി​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

നാ​ലാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഒ​രു വ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ഏ​ഴു ബാ​ഗു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ബാ​ഗു​ക​ള്‍ തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

ക​ഞ്ചാ​വ് സീ​ല്‍ ചെ​യ്ത് എ​ക്‌​സൈ​സി​ന് കൈ​മാ​റി. ബാ​ഗി​ന്‍റെ ഉ​ട​മ​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ര​ണ്ട് ചാ​ക്ക് ക​ഞ്ചാ​വ്

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വ​ൻ ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടി. ട്രെ​യി​ൻ മാ​ർ​ഗം ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. കോ​ർ​ബ - കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​ൽ നി​ന്നാ​ണ് 27 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ശേ​ഷം ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ​ക്കാ​യി എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ര​ണ്ട് ചാ​ക്കു​ക​ൾ ക​ണ്ട​ത്. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ​ത​ന്നെ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യെ (ആ​ർ​പി​എ​ഫ്) വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​ക്കു​ക​ൾ​ക്കു​ള്ളി​ൽ പ്ര​ത്യേ​ക പാ​ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. സം​ഭ​വ​ത്തി​ൽ ആ​രെ​യും ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പ്ര​തി​ക​ൾ​ക്കാ​യി റെ​യി​ൽ​വേ പോ​ലീ​സും ആ​ർ​പി​എ​ഫും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

കൊ​ച്ചി​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട; പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ക​ഞ്ചാ​വു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. പ​ത്തു കി​ലോ ക​ഞ്ചാ​വാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത്.

ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ഡോ​ള, പാ​ര്‍​ഥ​ഘോ​ഷ്, ബി​ഗാ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ഡീ​ഷ​യി​ല്‍ നി​ന്നാ​ണ് സം​ഘം ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ക​ലൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ബി​ഗാ​ഷ്.

പി​ടി​യി​ലാ​യ മൂ​ന്നു പ്ര​തി​ക​ളും സ്ഥി​രം ക​ഞ്ചാ​വ് ക​ട​ത്തു​കാ​രാ​ണെ​ന്നും ബി​ഗാ​ഷി​ന്‍റെ അ​ക്കൗ​ണ്ട് വ​ഴി ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

District News

ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷന് പുതിയ മുഖം; സ​മ​ർ​പ്പണം ഇ​ന്ന്

ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

ച​ങ്ങ​നാ​ശേ​രി അ​ര​മ​ന, പെ​രു​ന്ന എ​ൻ​എ​സ്എ​സ് ആ​സ്ഥാ​നം, ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക, സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി, വാ​ഴ​പ്പ​ള്ളി ശി​വ​ക്ഷേ​ത്രം, പു​തൂ​ർ പ​ള്ളി, ആ​ന​ന്ദാ​ശ്ര​മം, പാ​റേ​ൽ പ​ള്ളി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്. കു​ട്ട​നാ​ട്ടി​ലേ​ക്കു​ള്ള കി​ഴ​ക്ക​ൻ ക​വാ​ട​മാ​യ ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​സ്റ്റേ​ഷ​ൻ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

തു​ട​ക്കം 1958ൽ

1958​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണ് ച​ങ്ങ​നാ​ശേ​രി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ്ഥാ​പി​ത​മാ​യ​ത്. 1956ൽ ​എ​റ​ണാ​കു​ളം-​കോ​ട്ട​യം മീ​റ്റ​ർ ഗേ​ജ് പാ​ത​യും തു​ട​ർ​ന്ന് 1958ൽ ​കോ​ട്ട​യം മു​ത​ൽ ച​ങ്ങ​നാ​ശേ​രി വ​ഴി കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം പാ​ത​യും ആ​രം​ഭി​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത വി​ക​സ​ന​ത്തി​ന് വ​ലി​യ തു​ട​ക്ക​മാ​യി. പി​ന്നീ​ട് 1976ൽ ​ഇ​ന്ദി​രാഗാ​ന്ധി​യു​ടെ കാ​ല​ത്ത് ഈ ​പാ​ത ബ്രോ​ഡ്ഗേ​ജാ​യി ഉ​യ​ർ​ത്തി.

ച​ങ്ങ​നാ​ശേ​രി വ​ഴി​യു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​യ​തോടെ സ്റ്റേ​ഷ​ന്‍റെ വ​ട​ക്കു​വ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം മ​ധ്യ​ഭാ​ഗ​ത്തേ​ക്കു മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി സ്റ്റേ​ഷ​ന്‍റെ മു​ഖ​ച്ഛാ​യത​ന്നെ മാ​റ്റു​ന്ന വി​ക​സ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം മു​ന്നോ​ട്ട് വ​ന്നു. 2009ൽ ​ഡോ. മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി സ്റ്റേ​ഷ​ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്രാ​ഥ​മി​ക​വും അ​ന്തി​മ​വു​മാ​യ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചു.

10 വ​ർ​ഷ​ത്തി​നി​ടെ 22 കോ​ടി​യു​ടെ വി​ക​സ​നം

തു​ട​ർ​ന്ന് 2015 ജൂ​ണി​ൽ അ​ന്ന​ത്തെ റെ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു പു​തി​യ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. ഈ ​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നു പ്ലാ​റ്റ്ഫോ​മു​ക​ൾ, ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ്, അ​ഞ്ച് റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ, വി​ശി​ഷ്ടാ​തി​ഥി മു​റി, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി. 2017 മാ​ർ​ച്ച് 17ന് ​റെ​യി​ൽ​വേ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കി.

2022ൽ ​പ്ര​ഖ്യാ​പി​ച്ച അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ച​ങ്ങ​നാ​ശേ​രി, മാ​വേ​ലി​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ൾ​പ്പെ​ട്ട​ത്. തു​ട​ക്ക​ത്തി​ൽ മൂ​ന്ന് കോ​ടി രൂ​പ​യാ​ണ് ച​ങ്ങ​നാ​ശേ​രി​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഈ ​തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ലും സോ​ൺ, ഡി​വി​ഷ​ൻ ത​ല​ങ്ങ​ളി​ലും എം​പി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി പ​ദ്ധ​തി​യു​ടെ ആ​കെ​ത്തു​ക അ​ഞ്ച് കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി.

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ആ​ദ്യം ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​തി​രു​ന്ന ലി​ഫ്റ്റ്, ര​ണ്ടാ​മ​ത്തെ ഫു​ട് ഓ​വ​ർ​ബ്രി​ഡ്ജ് എ​ന്നീ പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ടി​ൽ​നി​ന്ന് അ​ധി​ക​മാ​യി അ​നു​വ​ദി​പ്പി​ച്ചാ​ണ് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ട്രെ​യി​നു​ക​ൾ​ക്കു സ്റ്റോ​പ്പ്

മ​ല​യോ​ര​വും തീ​ര​ദേ​ശ​വും ഉ​ൾ​പ്പെ​ടെ വ​ലി​യ ജ​ന​വി​ഭാ​ഗ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഈ ​സ്റ്റേ​ഷ​നി​ൽ എം​പി എ​ന്ന നി​ല​യി​ൽ നി​ര​വ​ധി പ്ര​ധാ​ന ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു. ദ​ക്ഷി​ണ റെ​യി​ൽ​വേ ആ​ദ്യം അ​സാ​ധ്യ​മെ​ന്നു പ​റ​ഞ്ഞ ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​നുപോ​ലും ച​ങ്ങ​നാശേ​രി​യി​ൽ സ്റ്റോ​പ്പ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു.

ഇ​ന്ന് ശ​താ​ബ്ദി, സൂ​പ്പ​ർ​ഫാ​സ്റ്റ്, എ​ക്സ്പ്ര​സ്, ഗ​രീ​ബ് ര​ഥ്, മെ​മു, പാ​സ​ഞ്ച​ർ അ​ട​ക്കം എ​ഴു​പ​തി​ല​ധി​കം ട്രെ​യി​നു​ക​ൾ​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ൽ സ്റ്റോ​പ്പു​ണ്ട്. കേ​ര​ള ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ്, നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സ്, ചെ​ന്നൈ സൂ​പ്പ​ർ​ഫാ​സ്റ്റ്, ശ​ബ​രി സൂ​പ്പ​ർ​ഫാ​സ്റ്റ്, വ​ഞ്ചി​നാ​ട്, വേ​ണാ​ട്, പാ​ല​രു​വി, പ​ര​ശു​രാം, മ​ല​ബാ​ർ, അ​മൃ​ത, മം​ഗ​ലാ​പു​രം, നി​ല​മ്പൂ​ർ റോ​ഡ് തു​ട​ങ്ങി​യ ജ​ന​പ്രി​യ ട്രെ​യി​നു​ക​ൾ​ക്കും ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, ലോ​ക​മാ​ന്യ തി​ല​ക് എ​ക്സ്പ്ര​സ്, യ​ശ്വ​ന്ത്പുർ ഗ​രീ​ബ് ര​ഥ് തു​ട​ങ്ങി​യ ട്രെ​യി​നു​ക​ൾ​ക്കും ഇ​വി​ടെ സ്റ്റോ​പ്പ് ഉണ്ട്.

ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി ഇ​ന്ന് എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഓ​ൺ​ലൈ​നാ​യി നാ​ടി​നു സ​മ​ർ​പ്പി​ക്കും.
കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്, റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് കു​മാ​ർ, ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​എ​ൻ. സിം​ഗ്, മു​ൻ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ മ​നീ​ഷ് ത​പ്ല​യാ​ൽ, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ദി​വ​കാ​ന്ത് ച​ന്ദ്ര​കാ​ർ, റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ, തു​ട​ർ​ച്ച​യാ​യി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്ന​ിവ​രോ​ട് എം​പി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Kerala

കൊ​ച്ചി സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം തീ​പി​ടി​ത്തം; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഷെ​ഡി​ല്‍ തീ​പി​ടി​ത്തം. സൗ​ത്ത് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഉ​ട​ന്‍ അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തി തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. സൗ​ത്ത് റെ​യി​വേ സ്റ്റേ​ഷ​നും റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജി​നും മെ​ട്രോ റെ​യി​ല്‍ പാ​ല​ത്തി​നും ന​ടു​വി​ലു​ള്ള ഷെ​ഡി​നാ​ണ് തീ​പി​ടി​ച്ച​ത്.

ട്രെ​യ്‌​നി​ലും റെ​യി​ല്‍​വേ പാ​ല​ത്തി​ലു​മൊ​ക്കെ ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യ​മാ​ണ് ഈ ​ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ആ​സ്പ​റ്റോ​സ് കൊ​ണ്ടു​ണ്ടാ​ക്കി​യ ഷെ​ഡി​ല്‍ പെ​ട്ടെ​ന്ന് ത​ന്നെ തീ ​പ​ട​ര്‍​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ ​പ​ട​ര്‍​ന്ന ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള്ള ക​ട​ക്കാ​രാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്.

ഒ​പ്പം ത​ന്നെ അ​തു​വ​ഴി പോ​യ ഒ​രു കു​ടി​വെ​ള്ള ടാ​ങ്ക​റി​ല്‍ നി​ന്നും വെ​ള്ള​മെ​ടു​ത്ത് ആ​ളു​ക​ള്‍ തീ​യ​ണ​യ്ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യം ക​ത്തി​യ​തി​ല്‍ സ​മീ​പ​ത്ത് തീ​യ​ണ​ച്ച ശേ​ഷം ക​ന​ത്ത പു​ക ഉ​യ​ര്‍​ന്നു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ആ​ന​യ​റ സ്വ​ദേ​ശി ന​ന്ദു, ചെ​റി​യ കൊ​ണ്ണി സ്വ​ദേ​ശി ന​ന്ദ​ഹ​രി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ പേ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ ല​ഹ​രി​ക്ക​ട​ത്ത് സം​ഘം പ​റ​ഞ്ഞ​യാ​ള്‍​ക്ക് എം​ഡി​എം​എ കൈ​മാ​റാ​ൻ ഇ​രു ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് നാ​ർ​ക്കോ​ട്ടി​ക്സ് ടീ​മി​ന്‍റെ​യും പേ​ട്ട പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ. ല​ഹ​രി​സാ​ധ​ന​ങ്ങ​ൾ പേ​ട്ട, വ​ഞ്ചി​യൂ​ർ ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് വി​ല്പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് വി​വ​രം.

എം​ഡി​എം​എ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി യു​വാ​ക്ക​ൾ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വ​സ്ത്ര​ത്തി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. നി​ര്‍​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ഇ​രു​വ​രെ​യും ല​ഹ​രി​ക്ക​ട​ത്ത് സം​ഘം ക്യാ​രി​യ​ര്‍​മാ​രാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കി​ട്ടി​യ വി​വ​രം.

National

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യും റോ​ബോ​ട്ട് യു​ഗ​ത്തി​ലേ​ക്ക്

വി​ശാ​ഖ​പ​ട്ട​ണം: സാ​ങ്കേ​തി​ക​ വി​ദ്യ​യു​ടെ​യും നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ​യും സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ത​യാ​റെ​ടു​ത്ത് റെ​യി​ൽ​വേ​യും. പ്രാ​രം​ഭ​മാ​യി സ്റ്റേ​ഷ​നു​ക​ളി​ലെ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ്യൂ​മ​നോ​യ്ഡ് റോ​ബോ​ട്ടി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് റെ​യി​ൽ​വേ.

പ​രീ​ക്ഷ​ണാ​ർ​ത്ഥം ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ല്‍​വേ​യ്ക്കു കീ​ഴി​ലെ വി​ശാ​ഖ​പ​ട്ട​ണം സ്റ്റേ​ഷ​നി​ലാ​ണ് റോ​ബോ​ട്ടി​നെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​ത്. മ​ഹാ​ഭാ​ര​ത​ത്തി​ല്‍​നി​ന്നു പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് " എ​എ​സ്‌​സി അ​ര്‍​ജു​ന്‍' എ​ന്നാ​ണ് റോ​ബോ​ട്ടി​നു പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വി​ജ​യ​മെ​ന്നു ക​ണ്ടാ​ൽ രാ​ജ്യ​ത്തെ എ​ല്ലാ പ്ര​മു​ഖ സ്റ്റേ​ഷ​നു​ക​ളി​ലും റോ​ബോ​ട്ടി​നെ രം​ഗ​ത്തി​റ​ക്കും.

റെ​യി​ല്‍​വേ പ്രൊ​ട്ട​ക്‌​ഷ​ന്‍ ഫോ​ഴ്‌​സി (​ആ​ർ​പി​എ​ഫ്) ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ആ​ന്ധ്ര​യി​ലെ റോ​ബോ​കോ​പ്ല​ർ എ​ന്ന ക​മ്പ​നി​യാ​ണ് റോ​ബോ​ട്ട് നി​ർ​മി​ച്ച​ത്.

പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഒ​രു വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​നു​ശേ​ഷ​മാ​ണ് നി​ര​വ​ധി പ​രി​ഷ്‌​കാ​ര​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​തു വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. 20 ല​ക്ഷം രൂ​പ വ​രെ ചെ​ല​വാ​യി​ട്ടു​ണ്ട്. ഭാ​വി​യി​ൽ റോ​ബോ​ട്ടി​ന്‍റെ ന​വീ​ക​രി​ച്ച പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ, വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ല്‍, സ്റ്റേ​ഷ​ന്‍ മേ​ല്‍​നോ​ട്ടം എ​ന്നീ മേ​ഖ​ല​യി​ലാ​ണ് അ​ര്‍​ജു​ന്‍ റോ​ബോ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ക. യാ​ത്ര​ക്കാ​ര്‍​ക്ക് റെ​യി​ല്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍, ട്രെ​യി​ന്‍ വി​വ​ര​ങ്ങ​ള്‍ മു​ത​ലാ​യ​വ​യെ​ല്ലാം റോ​ബോ​ട്ടി​നോ​ടു ചോ​ദി​ച്ച​റി​യാം. ഇ​തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ണ്ട്. ഈ ​സ​വി​ശേ​ഷ​ത​ക​ൾ​ക്കൊ​ണ്ട് ചു​റ്റും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നു.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ തി​ര​ക്ക് സം​ബ​ന്ധി​ച്ച വി​വ​രം അ​ര്‍​ജു​ന്‍ സ്വ​യം അ​വ​ലോ​ക​നം ചെ​യ്ത് ആ​ര്‍​പി​എ​ഫി​നു കൈ​മാ​റും. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വൃ​ത്തി​യാ​യി കി​ട​ക്കു​ന്നു​ണ്ടോ, സം​ശ​യ​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്നും നി​രീ​ക്ഷി​ക്കും. ആ​ളു​ക​ളു​ടെ മു​ഖം തി​രി​ച്ച​റി​യു​ന്ന ഫേ​സ് റ​ക്ക​ഗ്‌​നി​ഷ​ന്‍ സം​വി​ധാ​നം റോ​ബോ​ട്ടി​നു ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി, സം​ശ​യാ​സ്പ​ദ വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നും റെ​യി​ല്‍​വേ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഇം​ഗ്ലീ​ഷ്, ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി യാ​ത്ര​ക്കാ​ര്‍​ക്ക് വി​വ​രം ന​ല്‍​കും. ന​മ​സ്‌​തേ പ​റ​ഞ്ഞ് യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന റോ​ബോ​ട്ട് ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടാ​ല്‍ സ​ല്യൂ​ട്ട് അ​ടി​ക്കും. പു​ത്ത​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു റോ​ബോ​ട്ടി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ര്‍​പി​എ​ഫ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ജ​ന​റ​ല്‍ അ​ലോ​ക് ബോ​റ പ​റ​ഞ്ഞു.

Kerala

രേ​ഖ​ക​ളി​ല്ലാ​തെ ബി​ഹാ​റി​ൽ നി​ന്നു​മെ​ത്തി​യ 21 കു​ട്ടി​ക​ൾ പാ​ല​ക്കാ​ട്ട്

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി.

ബി​ഹാ​റി​ല്‍ നി​ന്നു​ള്ള 21 കു​ട്ടി​ക​ളെ​യാ​ണ് പa​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. 10 മു​ത​ല്‍ 13 വ​യ​സg​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വി​വേ​ക് എ​ക്‌​സ്പ്ര​സി​ലാ​ണ് കു​ട്ടി​ക​ളെ എ​ത്തി​ച്ച​ത്. കോ​ഴി​ക്കോ​ട്ടെ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ക്കാ​ന്‍ എ​ത്തി​യ​താ​ണെ​ന്ന് കു​ട്ടി​ക​ള്‍ പ​റ​ഞ്ഞു. ബി​ഹാ​റി​ലെ കി​ഷ​ന്‍​ഗ​ഞ്ച് ജി​ല്ല​യി​ല്‍ നി​ന്നെ​ത്തി​യ​താ​ണ് കു​ട്ടി​ക​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍, കു​ട്ടി​ക​ളെ ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ള്‍ പ​റ​ഞ്ഞ സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചും ര​ക്ഷി​താ​ക്ക​ളെ ബ​ന്ധ​പ്പെ​ടാ​നും പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചു.

Kerala

റെയിൽവേ സ്റ്റേഷൻ തീപിടിത്തം: പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിന്‍റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.

ഏകദേശം 500 ൽ അധികം ബൈക്കുകൾ പൂർണമായും കത്തിനശിച്ചതിന് റെയിൽവേ ഭരണകൂടത്തിന്‍റെയും കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് കാരണം. ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് പാർക്കിംഗ് ഷെഡ് നിർമിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്നും കൊടിക്കുന്നിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

യാത്രക്കാർ റെയിൽവേ ഏകപക്ഷീയമായി നിശ്ചയിച്ച ഭാരിച്ച പാർക്കിംഗ് ഫീസ് അടച്ചുകൊണ്ടാണ് സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, വാഹനങ്ങൾ കത്തി നശിച്ചതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്കും കരാറുകാരർക്കും കൈയൊഴിയാൻ ഒരിക്കലും കഴിയില്ല. പണമടച്ച് സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് റെയിൽവേയുടെ നിയമപരവും നൈതികവുമായ ബാധ്യതയാണ്.

ഇലക്ട്രിക് ലൈനുകളുടെ കീഴിൽ അപകടകരമായ രീതിയിൽ പാർക്കിംഗ് ഷെഡുകൾ അനുവദിച്ചതും, ആവശ്യമായ ഇൻസുലേഷൻ, ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. ഇതുമൂലം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. അതിന്‍റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണം.

ഈ ഗുരുതര സംഭവത്തിൽ ഉന്നതതല നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.

അതോടൊപ്പം, ബൈക്കുകളുടെ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകണം. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തുകയും, ഹെവി ലോഡ് ഇലക്ട്രിക് ലൈനുകൾക്ക് സമീപമുള്ള എല്ലാ അപകടകരമായ നിർമാണങ്ങളും ഉടൻ നീക്കം ചെയ്യുകയും വേണമെന്നും കൊടിക്കുന്നിൽ സുരേഷ് കുറിച്ചു.

Kerala

ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ ജ​നു​വ​രി മു​ത​ൽ മാ​റ്റം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​റ്റം വ​രു​ന്നു. 90 ശ​ത​മാ​നം വ​ണ്ടി​ക​ൾ​ക്കും സ​മ​യ​മാ​റ്റ​മു​ണ്ട്. ര​ണ്ട് മി​നി​റ്റ് മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം ഉ​ണ്ട്.

സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച് ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. അ​തേ സ​മ​യം ചി​ല സോ​ണു​ക​ളി​ൽ അ​ധി​കൃ​ത​ർ ട്രെ​യി​ൻ ടൈം ​ടേ​ബി​ൾ മാ​റ്റം അ​റി​യി​ച്ചി​ട്ടു​മു​ണ്ട്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക ആ​പ്പ് ആ​യ നാ​ഷ​ണ​ൽ ട്രെ​യി​ൻ എ​ൻ​ക്വ​യ​റി സി​സ്റ്റ​ത്തി​ൽ (എ​ൻ​ടി​ഇ​എ​സ്) സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച അ​പ്ഡേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ത് പൂ​ർ​ണ​മാ​യാ​ൽ മാ​ത്ര​മേ പൂ​ർ​ണ​മാ​യ ചി​ത്രം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ.

ഇ​ത് കൂ​ടാ​തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) വെ​ബ്സൈ​റ്റി​ലും സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​കും.

കേ​ര​ള​ത്തി​ലും നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്കും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്കും സ​മ​യ​മാ​റ്റം ഉ​ണ്ട്. ന്യൂ​ഡ​ൽ​ഹി- തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, ക​ണ്ണൂ​ർ-​തി​രു​വ​ന​ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ​വ എ​ല്ലാം സ​മ​യ​മാ​റ്റ​മു​ള്ള ട്രെ​യി​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ത് കൂ​ടാ​തെ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള ബ​ഫ​ർ ടൈ​മി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

ചി​ല ട്രെ​യി​നു​ക​ൾ നി​ല​വി​ൽ പു​റ​പ്പെ​ടു​ന്ന​തും എ​ത്തി​ച്ചേ​രു​ന്ന​തു​മാ​യ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ബ​ഫ​ർ ടൈം ​അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​യ്ക്കു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം വ​രു​മ്പോ​ൾ " ട്രെ​യി​ൻ​സ് അ​റ്റ് എ ​ഗ്ലാ​ൻ​സ്' എ​ന്ന പേ​രി​ൽ ടൈം​ടേ​ബി​ൾ റെ​യി​ൽ​വേ പു​സ്ത​ക രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​ന് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് അ​ധി​കൃ​ത​ർ വി​ല​യും ഈ​ടാ​ക്കി​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്ന ഈ ​ടൈം ടേ​ബി​ൾ പു​സ്ത​കം ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി റെ​യി​ൽ​വേ അ​ച്ച​ടി​ക്കാ​റി​ല്ല. എ​ന്നാ​ൽ ഇ​ത​വ​ണ ജ​നു​വ​രി​യി​ൽ ത​ന്നെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ർ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ. റെ​യി​ൽ​വേ ടൈം ​ടേ​ബി​ളി​ന്‍റെ 46-ാം പ​തി​പ്പാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്.

ഇ​തി​ൽ പ്രീ​മി​യം സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന പാ​സ​ഞ്ച​ർ ട്രെ​യി​ന​ക​ളു​ടെ റൂ​ട്ടു​ക​ൾ, സ​മ​യ​ങ്ങ​ൾ, റി​സ​ർ​വേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, യാ​ത്രാ നി​യ​മ​ങ്ങ​ൾ-​നി​യ​ന്ത്ര​ണ​ങ്ങ​ൾ, കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ളി​ൽ മെ​നു അ​ട​ക്ക​മു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ, ട്രെ​യി​നു​ക​ളി​ലും സ്റ്റേ​ഷ​നു​ക​ളി​ലും ല​ഭ്യ​മാ​കു​ന്ന യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ, റെ​യി​ൽ അ​ധി​ഷ്ഠി​ത ടൂ​റി​സം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പു​തി​യ ടൈം ​ടേ​ബി​ൾ പ​തി​പ്പി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kerala

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കൊ​ച്ചി: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി റി​ഷാ​ബ്(40) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ആ​ലു​വ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ ട്രെ​യി​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പ്ലാ​റ്റ്ഫോ​മി​ൽ വ​ച്ച് കു​ഴ​ഞ്ഞു വീ​ണ റി​ഷാ​ബി​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ശു​ചി​മു​റി​യി​ൽ മു​ഖം ക​ഴു​കാ​നെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

എ​റ​ണാ​കു​ള​ത്ത് 56 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് 56 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ക്ഷ​നി​ൽ നിന്നാണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ര​ണ്ട് മ​ല​യാ​ളി​ക​ളും താ​ൽ​ക്കാ​ലി​ക റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ ഉ​ത്തേ​ര്യ​ക്കാ​ര​നും ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റെ​യി​ൽ​വേ പോ​ലീ​സ് ആ​ണ് മൂ​ന്ന് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ടാ​റ്റാ ന​ഗ​ർ എ​ക്സ്പ്ര​സി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി സു​ഖ​ലാ​ല്‍ ആ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​തെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഞ്ചാ​വ് വാ​ങ്ങാ​ൻ എ​ത്തി​യ സ​നൂ​പ്, ദീ​പ​ക്ക് എ​ന്നീ മ​ല​യാ​ളി​ക​ളും അ​റ​സ്റ്റി​ലാ​യി.

 

Kerala

കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ക​മ്പി വീ​ണു; ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ല്ലം: കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ഇ​രു​മ്പു​ക​മ്പി ഇ​ള​കി​വീ​ണ് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. ഒ​രു സ്ത്രീ​യ്ക്കും പു​രു​ഷ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ്ത്രീ​യു​ടെ ത​ല​യ്ക്ക് പൊ​ട്ട​ലു​ണ്ട്. ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ക​മ്പി ഇ​ള​കി​വീ​ണ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Latest News

Corehub Up