x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

18 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊണ്ടു​പോ​യി; ക​ണ്ടെ​ത്തി​യ​ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ചാ​ക്കി​നു​ള്ളി​ൽ


Published: June 9, 2026 10:06 AM IST | Updated: June 9, 2026 10:06 AM IST

ദി​സ്പൂ​ർ: ആ​സാ​മി​ലെ ദി​ബ്രു​ഗ​ഡി​ൽ പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ 18 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം പെ​ൺ​കു​ട്ടി​യെ ടി​ൻ​സു​കി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചാ​ക്കി​നു​ള്ളി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ​തി​വ് പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ അ​ജ്ഞാ​ത​രാ​യ പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി. കു​ടും​ബം ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

പി​ന്നീ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​രു യാ​ത്ര​ക്കാ​ര​ൻ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ ഒ​രു ചാ​ക്ക് ക​ണ്ട​തോ​ടെ റെ​യി​ൽ​വേ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags : kidnap sack railway station

Recent News

Corehub Up