x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ര​ണ്ട് ചാ​ക്ക് ക​ഞ്ചാ​വ്


Published: April 8, 2026 08:13 PM IST | Updated: April 8, 2026 08:13 PM IST

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വ​ൻ ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടി. ട്രെ​യി​ൻ മാ​ർ​ഗം ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. കോ​ർ​ബ - കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​ൽ നി​ന്നാ​ണ് 27 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ശേ​ഷം ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ​ക്കാ​യി എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ര​ണ്ട് ചാ​ക്കു​ക​ൾ ക​ണ്ട​ത്. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ​ത​ന്നെ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യെ (ആ​ർ​പി​എ​ഫ്) വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​ക്കു​ക​ൾ​ക്കു​ള്ളി​ൽ പ്ര​ത്യേ​ക പാ​ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. സം​ഭ​വ​ത്തി​ൽ ആ​രെ​യും ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പ്ര​തി​ക​ൾ​ക്കാ​യി റെ​യി​ൽ​വേ പോ​ലീ​സും ആ​ർ​പി​എ​ഫും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : ganja abandoned Kochuveli railway station

Recent News

Corehub Up