Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voting

ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാ​ളെ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തീ​പാ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തി​ര​ശീ​ല. ഇ​ന്ന​ത്തെ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തോ​ടെ നാ​ളെ ബം​ഗാ​ൾ ജ​ന​ത അ​ന്തി​മ​വി​ധി​യെ​ഴു​ത്തി​നാ​യി പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തും.

ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 142 മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​വി​ധി​യാ​ണു കു​റി​ക്കു​ക. കൊ​ല്‍​ക്ക​ത്ത നോ​ര്‍​ത്ത്, കൊ​ല്‍​ക്ക​ത്ത സൗ​ത്ത്, ഹൗ​റ, നാ​ദി​യ, നോ​ര്‍​ത്ത് 24 പ​ര്‍​ഗ​നാ​സ്, സൗ​ത്ത് 24 പ​ര്‍​ഗ​നാ​സ്, ഹു​ഗ്ലി, പൂ​ര്‍​ബ ബ​ര്‍​ധ​മാ​ന്‍ ജി​ല്ല​ക​ളി​ലാ​ണു മ​ണ്ഡ​ല​ങ്ങ​ള്‍.

വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര​പ​രി​ഷ്ക​ര​ണം, അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം, അ​ഴി​മ​തി, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ലും മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി​യും രൂ​ക്ഷ​മാ​യ വാ​ക്പോ​രാ​ണ് ന​ട​ത്തി​യ​ത്. ര​ണ്ടു മു​ന്ന​ണി​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച് ഇ​ട​തു​പ​ക്ഷ​വും തി​രി​ച്ചു​വ​ര​വി​ന് ശ്ര​മം ന​ട​ത്തു​ന്നു.

തൃ​ണ​മൂ​ൽ ഭ​ര​ണ​ത്തി​ൽ ബം​ഗാ​ൾ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രു​ടെ സ്വ​ർ​ഗ​മാ​യെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു. വി​ഭ​ജ​ന​രാ​ഷ്‌​ട്രീ​യ​മാ​ണു ബി​ജെ​പി പ​രീ​ക്ഷി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ബം​ഗാ​ളി​നെ വി​ഭ​ജി​ക്കു​മെ​ന്നു​മാ​യി​രു​ന്നു മ​മ​ത​യു​ടെ തി​രി​ച്ച​ടി.ബി​ജെ​പി​ക്കു​വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം.

ഇ​ന്ന​ലെ ജ​ഗ​ത്ദാ​ലി​ലെ ജി​ലേ​പി മ​ഠി​ല്‍ പൊ​തു​യോ​ഗ​ത്തെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഹൂ​ഗ്ലി​യി​ലെ ച​ന്ദ​ന​ഗ​ര്‍ ബാ​ഗ്ബ​സാ​റി​ൽ ഉ​ൾ​പ്പെ​ടെ ര​ണ്ടി​ട​ങ്ങ​ളി​ൽ റോ​ഡ്‌​ഷോ ന​ട​ത്തി. ജാ​ദ​വ്പു​ര്‍, ടോ​ളി​ഗ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ മ​മ​ത ബാ​ന​ര്‍​ജി വോ​ട്ട് ചോ​ദി​ച്ചു.

1,64,35,627 പു​രു​ഷ വോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മൊ​ത്തം 3,21,73,837 വോ​ട്ട​ർ​മാ​രാ​ണു ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 41,001 പോ​ളിം​ഗ് ബൂ​ത്തി​ലൂ​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത്. മു​ഴു​വ​ൻ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ച്ചു.

അ​തി​ശ​ക്ത​മാ​യ സു​ര​ക്ഷ​യും ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 2,321 ക​ന്പ​നി കേ​ന്ദ്ര​സേ​ന​യെ ഇ​തി​ന​കം വി​ന്യ​സി​ച്ചു​ക​ഴി​ഞ്ഞു.മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, സു​വേ​ന്ദു അ​ധി​കാ​രി, മു​തി​ർ​ന്ന ടിം​എ​സി നേ​താ​വ് ഫി​ർ​ഹാ​ദ് ഹ​ക്കിം, ബി​ജെ​പി നേ​താ​വ് രാ​കേ​ഷ് സിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

Kerala

വോ​ട്ടി​നാ​യി ബി​ജെ​പി കി​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന് പ​രാ​തി

തൃ​ശൂ​ർ: വോ​ട്ടി​നാ​യി ബി​ജെ​പി കി​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന് പ​രാ​തി. തൃ​ശൂ​ർ ഒ​ള​രി​യി​ലുള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​ണ് കി​റ്റു​ക​ൾ തയാ​റാ​ക്കി​വ​ച്ച​ത്. അ​മ്പ​തോ​ളം പേ​ർ കി​റ്റ് വാ​ങ്ങി​യെ​ന്നും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആരോപിച്ചു. സം​ഭ​വ​ത്തി​ൽ ക​ട അ​ട​യ്ക്ക​ണ​മെ​ന്ന് ആവശ്യപ്പെ‌ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി രംഗത്ത് വ​ന്നി​രി​ക്കു​ക​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ.

അ​തേ​സ​മ​യം പ​ണ​വും മ​ദ്യ​വും കി​റ്റും ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് വി.​എ​സ്. സു​നി​ൽ കു​മാ​ർ ആരോപിച്ചു. ബി​ജെ​പി 2024ൽ ​ന​ട​ത്തി​യത് വീ​ണ്ടും ന​ട​ത്തു​ന്നു. ന​ഗ്ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ലം​ഘ​ന​മാ​ണിത്. പെ​ട്ടി​യി​ൽ പ​ണ​വു​മാ​യാ​ണ് കേ​ന്ദ്ര നേ​താ​ക്ക​ൾ വ​രു​ന്ന​തെ​ന്നും വി​.എ​സ്. സു​നി​ൽ​കു​മാ​ർ ആ​രോ​പി​ച്ചു. സംഭവത്തിൽ പ​രാ​തി ന​ൽ​കു​മെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ഇ​ല​ക്ഷ​ൻ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. എന്നാൽ വി​ഷു​വി​നാ​യി ത​യാ​റാ​ക്കി​യ കി​റ്റാണെന്നാണ് ക​ട​യു​ട​മ പ​റ​യു​ന്ന​ത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റിന്‍റെ പി​ന്നി​ലാ​ണ് കി​റ്റു​ക​ൾ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്. 75 കി​റ്റു​ക​ൾ ത​യാ​റാ​ക്കി​വ​ച്ച​തി​ൽ 50 എ​ണ്ണം കൊ​ണ്ടു​പോ​യെ​ന്നും ക​ട​യു​ട​മ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ട​പ്പി​ച്ചു.

District News

മ​ദ്യ​ന​യത്തിനെതിരേ വോ​ട്ടിലൂ​ടെ ‌പ്ര​തി​കരിക്ക​ണം: മേ​യ​ർ പി. ​ഇ​ന്ദി​ര

ക​ണ്ണൂ​ർ: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​ട്ടു​ള്ള അ​സ​ഹ​നീ​യാ​വ​സ്ഥ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രി​ലൂ​ടെ പ്ര​തി​ഫ​ലി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ പി. ​ഇ​ന്ദി​ര.

കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ൽ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ. മ​ദ്യ​നി​രോ​ധ​ന സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി കെ.​ജി. വ​ർ​ഗീ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഐ.​സി. മേ​രി, ടി. ​ച​ന്ദ്ര​ൻ, പ​ള്ളി​പ്രം പ്ര​സ​ന്ന​ൻ, ഇം​തി​യാ​സ്, സൗ​മി മ​ട്ട​ന്നൂ​ർ, പ​ദ്മ​ജ സു​രേ​ഷ്, പി. ​നാ​ണി, മ​ധു ക​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

National

വോട്ട് പൗരന്‍റെ പ്രധാന കടമ: പ്രധാനമന്ത്രി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വോ​​​​​ട്ട​​​ർ​​​​​മാ​​​​​രാ​​​​​കു​​​​​ക എ​​​​​ന്ന​​​​​തു ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​പ​​​​​ദ​​​​​വി മാ​​​​​ത്ര​​​​​മ​​​​​ല്ല, രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​​​വി രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യു​​​​​ള്ള പൗ​​​​​ര​​​​​ന്‍റെ​​ പ്ര​​​​​ധാ​​​​​ന ക​​​​​ട​​​​​മ​​​​​കൂ​​​​​ടി​​​​​യാ​​​​​ണെ​​​​​ന്നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ പ്ര​​​​​ക്രി​​​​​യ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​കാ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.

ദേ​​​​​ശീ​​​​​യ വോ​​​​​ട്ട​​​​​ർ ദി​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​ശം​​​​​സ നേ​​​​​ർ​​​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ മൂ​​​​​ല്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള വി​​​​​ശ്വാ​​​​​സം കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ഴ​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്ന​​​താ​​​ണീ ഈ ​​​​​ദി​​​​​വ​​​​​സ​​​​​മെ​​​​​ന്നും എ​​​​​ക്‌​​​​​സി​​​​​ലെ പോ​​​​​സ്റ്റി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക ദി​​​​​ന​​​​​മാ​​​​​യ ജ​​​​​നു​​​​​വ​​​​​രി 25 വോ​​​​​ട്ട​​​​​ർ ദി​​​​​ന​​​​​മാ​​​​​യാ​​​ണു രാ​​​​​ജ്യം ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്.

Kerala

ഹൃ​ദ​യാ​ഘാ​തം; വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം: വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ യു​വാ​വ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. താ​നൂ​ർ പ​ക​ര തീ​ണ്ടാ​പ്പാ​റ ന​ന്ദ​നി​ല്‍ അ​ല​വി (50) ആ​ണ് മ​രി​ച്ച​ത്.

താ​നാ​ളൂ​ര്‍ ഏ​ഴാം വാ​ർ​ഡ് ഒ​കെ പാ​റ മ​ദ്ര​സ​യി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​വോ​ട്ടു​ചെ​യ്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി​രു​ന്നു അ​ല​വി. ഉ​ട​ൻ​ത​ന്നെ തി​രൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

കാ​റ്റ​റിം​ഗ് സ്ഥാ​പ​ന ഉ​ട​മ​യാ​ണ്. മാ​താ​പി​താ​ക്ക​ൾ: എ​ന്‍. അ​ഹ​മ്മ​ദ് കു​ട്ടി, ആ​മി​ന, ഭാ​ര്യ: സു​മ​യ്യ. മ​ക​ന്‍: സി​യാ​ദ്. സ​ഹോ​ദ​ര​ങ്ങ​ള്‍: യൂ​സു​ഫ്, ഫാ​ത്തി​മ, പ​രേ​ത​നാ​യ ഇ​സ്മാ​യി​ല്‍.

Kerala

ഏ​ഴു ജി​ല്ല​ക​ളി​ൽ ഇ​ന്നു വോ​ട്ടെ​ടു​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്ന്. രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് പോ​​​ളിം​​​ഗ്.

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​കെ 1,53,37,176 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് ഇ​​​ന്നു പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. 604 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 12,391 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്.

38,994 പേ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്. 470 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 9,015 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കും 77 ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 1,177 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ഏ​​​ഴു ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 182 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം.

47 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലാ​​​യി 1,829 വാ​​​ർ​​​ഡു​​​ക​​​ളി​​​ലും മൂ​​​ന്നു കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ 188 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലും ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്നത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച; 38,994 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച (ഡി​സം​ബ​ർ 11) ന് ​ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് പോ​ളിം​ഗ് തു​ട​ങ്ങും. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 1,53,37176 പേ​രാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള​ത്. 38,994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 470, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - 77, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് - 7, മു​നി​സി​പ്പാ​ലി​റ്റി - 47, കോ​ർ​പ്പ​റേ​ഷ​ൻ - 3) 12391 വാ​ർ​ഡു​ക​ളി​ലേ​യ്ക്കാ​ണ് (ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 9015, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 1177, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 182, മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് - 1829, കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡ് - 188) വ്യാ​ഴാ​ഴാ​ച (ഡി​സം​ബ​ർ 11) വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ആ​കെ​യു​ള്ള 1,53,37,176 വോ​ട്ട​ർ​മാ​രി​ൽ 7,24,6,269 പേ​ർ പു​രു​ഷ​ൻ​മാ​രും 8,09,0746 പേ​ർ സ്ത്രീ​ക​ളും 161 പേ​ർ ട്രാ​ൻ​സ്ഡെ​ൻ​ഡേ​ഴ്സു​മാ​ണ്. 3,293 പ്ര​വാ​സി വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്.

ആ​കെ 38994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് (18,974 പു​രു​ഷ​ന്മാ​രും, 20,020 സ്ത്രീ​ക​ളും) മ​ത്സ​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​യ്ക്ക് 28,274 ഉം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 3,742 ഉം, ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 681 ഉം, ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​യ്ക്ക് 5,546 ഉം, ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​യ്ക്ക് 751 ഉം ​സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​കെ 18,274 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള​ള​ത്. ഇ​തി​ൽ 2055 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി (തൃ​ശൂ​ർ- 81, പാ​ല​ക്കാ​ട്- 180, മ​ല​പ്പു​റം- 295, കോ​ഴി​ക്കോ​ട്- 166, വ​യ​നാ​ട്— 189, ക​ണ്ണൂ​ർ- 1025 , കാ​സ​ർ​ഗോ​ഡ്- 119) റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്.

കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ക​ഴി​ഞ്ഞ 18,274 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 49,019 ബാ​ല​റ്റ് യൂ​ണി​റ്റും പോ​ളി​ങ്ങി​നാ​യി ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. 2,631 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 6,943 ബാ​ല​റ്റ് യൂ​ണി​റ്റും റി​സ​ർ​വാ​യി ക​രു​തി​യി​ട്ടു​ണ്ട്.

Kerala

തദ്ദേശാരവം; ഏ​ഴു ജി​ല്ല​ക​ളിലെ വോട്ടെടുപ്പ് ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു മാ​​​സ​​​ത്തോ​​​ളം നീ​​​ണ്ട വാ​​​ശി​​​യേ​​​റി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ട വോട്ടെടുപ്പ് ആരംഭിച്ചു. 579 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 11,168 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന് വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്. വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്.

ആ​​​കെ 36,630 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ എ​​​റ​​​ണാ​​​കു​​​ളം വ​​​രെ​​​യു​​​ള്ള ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പോ​​​ത്ത​​​ൻ​​​കോ​​​ട് ഡി​​​വി​​​ഷ​​​നി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി അ​​​മേ​​​യ പ്ര​​​സാ​​​ദ് ഏ​​​ക ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ സ്ഥാ​​​നാ​​​ർ​​​ഥിയാ​​​ണ്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 471 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 8,310 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ക്കു​​​ന്നു. 75 ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാ​​​യി 1,090 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ഏ​​​ഴു ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 164 പേ​​​രും മ​​​ത്സ​​​രി​​​ക്കു​​​ന്നു. 39 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ 1,371 പേ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 233 പേ​​​രും മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്.

മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കും അ​​​തീ​​​വ​​​ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഞ്ചു മാ​​​സ​​​ത്തി​​​ന​​​പ്പു​​​റം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ബ​​​ല​​​പ​​​രീ​​​ക്ഷ​​​ണ​​​മാ​​​യാ​​​ണ് മു​​​ന്ന​​​ണി​​​ക​​​ൾ ക​​​ണ​​​ക്കു​​​ കൂ​​​ട്ടു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യി സാ​​​മൂ​​​ഹ്യ​​​ക്ഷേമ​​​പെ​​​ൻ​​​ഷ​​​ൻ വ​​​ർ​​​ധ​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക്ഷേ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു കൊ​​​ണ്ടും പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്ത് വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ണ്ണിറ​​​ഞ്ഞു​​​മാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ട്ട​​​ത്.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​മോ​​​ഷ​​​ണം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ഷ​​​യ​​​മാ​​​യി യു​​​ഡി​​​എ​​​ഫ് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ൾ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന പ​​​രാ​​​തി​​​യും പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​തി​​​രോ​​​ധം. വി​​​ക​​​സ​​​ന​​​രം​​​ഗ​​​ത്തെ മു​​​ര​​​ടി​​​പ്പും യു​​​ഡി​​​എ​​​ഫ് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​ജെ​​​പി വ​​​ലി​​​യ ആ​​​വേ​​​ശം കാ​​​ട്ടി​​​യി​​​ല്ല.

പേ​​​രു​​​ദോ​​​ഷം വ​​​രാ​​​തി​​​രി​​​ക്കാ​​​ൻ ഇ​​​ട​​​യ്ക്കി​​​ടെ പ​​​റ​​​ഞ്ഞു കൊ​​​ണ്ടി​​​രു​​​ന്നു എ​​​ന്നു മാ​​​ത്രം. ശ​​​ബ​​​രി​​​മ​​​ല ക​​​ത്തി​​​ച്ചാ​​​ൽ അ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം യു​​​ഡി​​​എ​​​ഫി​​​നു പോ​​​കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്കയാകാം കാ​​​ര​​​ണം. വി​​​ക​​​സ​​​ന​​​ത്തി​​​ൽ ഊ​​​ന്നി​​​യാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ തു​​​ട​​​ക്കം മു​​​ത​​​ലു​​​ള്ള പ്ര​​​ചാ​​​ര​​​ണം.

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്പോ​​​ൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ക്കും. വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ്. ശ​​​നി​​​യാ​​​ഴ്ച വോ​​​ട്ടെ​​​ണ്ണ​​​ൽ.

Kerala

വോട്ട് ചെയ്യാൻ ഏതൊക്കെ രേഖകൾ കൈയിൽ കരുതാം...

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​മാ​ർ വോ​ട്ടിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ. രാ​വി​ലെ ഏ​ഴ് മു​ത​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും.

സു​താ​ര്യ​മാ​യ രീ​തി​യി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, വോ​ട്ട​ർ സ്ലി​പ്പ്, പാ​സ്പോ​ർ‌​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഹാ​ജ​രാ​ക്കാം.

ഇ​തു​കൂ​ടാ​തെ ഫോ​ട്ടോ പ​തി​ച്ച എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഏ​തെ​ങ്കി​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റു മാ​സ​ക്കാ​ല​യ​ള​വി​ന് മു​ൻ​പ് വ​രെ ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ് ബു​ക്ക് എ​ന്നി​വ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ മോക് പോ​ളിം​ഗ് അ​വ​സാ​നി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Kerala

വോ​ട്ടിം​ഗ് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വോ​​​​ട്ടെ​​​​ടു​​​​പ്പ് സ​​​​മ​​​​യ​​​​ക്ര​​​​മം സ​​​​മ്മ​​​​തി​​​​ദാ​​​​യ​​​​ക​​​​ർ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. രാ​​​​വി​​​​ലെ ഏ​​​​ഴു മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ​​​​യാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ്.

വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ മു​​​​ഴു​​​​വ​​​​ൻ പേ​​​​ർ​​​​ക്കും വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കും.

വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ച സ​​​​മ​​​​യ​​​​ത്തി​​​​ന് പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ക്യൂ​​​​വി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രെ​​​​യും വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കും. ഇ​​​​വ​​​​ർ​​​​ക്ക് പ്രി​​​​സൈ​​​​ഡിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ഒ​​​​പ്പി​​​​ട്ട സ്ലി​​​​പ്പ് ന​​​​ൽ​​​​കും.

ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​ന​​​​ത്തെ ആ​​​​ൾ​​​​ക്ക് ഒ​​​​ന്ന് എ​​​​ന്ന ക്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് സ്ലി​​​​പ് ന​​​​ൽ​​​​കു​​​​ക. വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞാ​​​​ലും ക്യൂ​​​​വി​​​​ലു​​​​ള്ള സ​​​​മ്മ​​​​തി​​​​ദാ​​​​യ​​​​ക​​​​ർ എ​​​​ല്ലാ​​​​വ​​​​രും വോ​​​​ട്ട് ചെ​​​​യ്തു ക​​​​ഴി​​​​യു​​​​ന്ന​​​​തു​​​​വ​​​​രെ വോ​​​​ട്ടെ​​​​ടു​​​​പ്പ് തു​​​​ട​​​​രും.

നോ​​​​ട്ട​​​​യും വി​​​​വി​​​​പാ​​​​റ്റും ഇ​​​​ല്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നി​​​​ൽ നോ​​​​ട്ട (NOTA) രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. അ​​​​തു​​​​പോ​​​​ലെ വി​​​​വി​​​​പാ​​​​റ്റ് മെ​​​​ഷീ​​​​നു​​​​മു​​​​ണ്ടാ​​​​കി​​​​ല്ല.

Latest News

Corehub Up